Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, April 13, 2010

ധ്യാനം!

ധ്യാനം!
രാധേകൃഷ്ണാ
ധ്യാനം ചെയ്യു!
എന്നും ധ്യാനം ചെയ്യു!
വിടാതെ ധ്യാനം ചെയ്യു!

പക്ഷെ എന്തിനെ ധ്യാനിക്കും?
എങ്ങനെ ധ്യാനിക്കും?
എവിടെ ധ്യാനിക്കും?
ഇന്നത്തെ കാലത്ത് ധ്യാനം എന്നു പറഞ്ഞു ജനങ്ങളില്‍ 
നിന്നും പണം കൊള്ളയടിക്കുന്നു!
ജനങ്ങളും ആട്ടിന്‍ പറ്റത്തെ പോലെ അലയുന്നു!
എന്തിനെ, എങ്ങനെ, എവിടെ ധ്യാനിക്കണം എന്നു 
നമ്മുടെ ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്!
നമ്മുടെ ഇതിഹാസ പുരാണങ്ങളും വളരെ 
ഭംഗിയായി പറയുന്നുണ്ട്!
കൃഷ്ണന്‍റെ ആജ്ഞ അനുസരിച്ചു ഇതാ നിനക്കു
ഞാന്‍ പറഞ്ഞു തരുന്നു!
ചെലവില്ലാത്ത ഒരു ധ്യാനം!
നിന്‍റെ ആയുസ്സ് മുഴുവനും സത്യമായിട്ടും ഇതു 
ചെയ്യാന്‍ സാധിക്കും!
നീ ഏതു ജാതിയില്‍ പെട്ടാലും ചെയ്യാന്‍ സാധിക്കുന്ന ധ്യാനം!
ശ്രമിച്ചു നോക്കു! തീര്‍ച്ചയായും നിന്നെ കൊണ്ടു സാധിക്കും!

ആദ്യം ഭഗവാനോട് "കൃഷ്ണാ എനിക്കു 
നിന്നെ ധ്യാനിക്കണം. എന്‍റെ മനസ്സിനെ അടക്കാനുള്ള
ശക്തി എനിക്കില്ല. അതു കൊണ്ടു ഹേ പ്രഭോ!
ദയവു ചെയ്തു എന്‍റെ മനസ്സിനെ നല്‍വഴിപ്പെടുത്തു!
നിന്‍റെ തിരുവടികളില്‍ ശരണാഗതി ചെയ്യുന്നു" 
എന്നു മനമുരുകി പ്രാര്‍ത്ഥിക്കു!

 പിന്നീട് കൃഷ്ണാ എന്നു പറഞ്ഞു കൊണ്ടേയിരിക്കു!
നാമത്തിന്‍റെ കണക്കു നോക്കരുത്!
നിന്‍റെ ഗുരുവിനെ ഓര്‍ത്തു കൊള്ളു!
അഥവാ ഗുരു ഇല്ലെങ്കില്‍ കൃഷ്ണനെ തന്നെ ഗുരുവായി 
വിചാരിക്കു!


കൃഷ്ണാ എന്നു പറയു...
സകലവിധമായ ദുഃഖങ്ങളെയും നശിപ്പിക്കാന്‍ ശക്തിയുള്ള 
ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ഭംഗിയേറിയ ചുമന്ന 
ചെന്താമരപ്പാദങ്ങളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു...
ഭഗവാന്‍ കൃഷ്ണന്‍റെ ചെതുക്കിയത് പോലുള്ള 
മുത്തു പോലത്തെ കാല്‍ വിരലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു...
ഭഗവാന്‍ കൃഷ്ണന്‍റെ ഭംഗിയേറിയ 
കാല്‍ വിരലുകളില്‍ ഇരിക്കും മോതിരങ്ങളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു...
ഭാഗവാന്‍ കൃഷ്ണന്‍റെ കാല്‍ വിരലുകളില്‍ ഉള്ള 
ചന്ദ്രനെ പോലെ പ്രകാശിക്കുന്ന അത്ഭുതമായ 
നഖങ്ങളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു...
ഭഗവാന്‍ കൃഷ്ണന്‍റെ കടല്‍ പോലത്തെ  കരുനീല
തിരുമേനിയുടെ നിറത്തെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു...
ഭഗവാന്‍ കൃഷ്ണന്‍റെ സ്വര്‍ണ്ണ തണ്ടയും
സ്വര്‍ണ്ണ ചിലങ്കയും അണിഞ്ഞ ഭംഗിയുള്ള
കണങ്കാലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
കാണുന്ന മാത്രയില്‍ തന്നെ മനം കവരും 
അവര്‍ണ്ണനീയമായ മുഴങ്കാലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! നരസിംഹനായി 
വാതില്‍ പടിയില്‍ ഇരുന്നു കൊണ്ടു 
ഹിരണ്യകശിപുവിനെ വലിച്ചു  കീറാന്‍ മടിയില്‍ വലിച്ചിട്ട 
 ഭഗവാന്‍ കൃഷ്ണന്‍റെ തിരു തുടകളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
അകത്തെ അഴക്‌ മറച്ചു, താന്‍ മാത്രം 
അനുഭവിച്ചു അതില്‍ ആനന്ദിച്ചിരിക്കുന്ന 
പീതാംബരത്തെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു ഭഗവാന്‍ കൃഷ്ണന്‍റെ,
ആര്‍ക്കും ഉള്ളത് പോലെ ഭാവനയില്‍ കാണാന്‍ 
സാധിക്കാത്ത അഴകിന്‍റെ വാസസ്ഥാനമായ 
ഗുഹ്യപ്രദേശത്തെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു ഭഗവാന്‍ കൃഷ്ണന്‍റെ 
അരയില്‍ കളിക്കുന്ന ദിവ്യ രത്നങ്ങള്‍ പതിച്ച 
സ്വര്‍ണ്ണ അരഞ്ഞാണത്തെ ചിന്തിക്കു! 
കൃഷ്ണാ എന്നു പറയു
ലോകത്തെ സൃഷ്ടിക്കുന്ന ബ്രഹ്മ ദേവന്‍റെ
ഉത്ഭവസ്ഥാനമായ കറുത്ത താമര പൂ പോലത്തെ 
ഭഗവാന്‍ കൃഷ്ണന്‍റെ നാഭിക്കമലത്തെ ചിന്തിക്കു! 
 കൃഷ്ണാ എന്നു പറയു ഭഗവാന്‍ കൃഷ്ണന്‍റെ,
ഭക്തിക്കു വശംവദനായി അറിവൊന്നും ഇല്ലാത്ത ഇടച്ചി 
കെട്ടിയിട്ട കയറിന്‍റെ അടയാളം ഉള്ള 
തിരുഉദരം ചിന്തിക്കു! 
 കൃഷ്ണാ എന്നു പറയു! ലക്ഷ്മീ ദേവിയുടെ 
വാസസ്ഥാനമായ, ഭൃഗുമഹര്‍ഷി ചവുട്ടിയ
ജീവനെ തന്നെ ഓര്‍ത്തു കൊണ്ടിരിക്കുന്ന 
 ഭഗവാന്‍ കൃഷ്ണന്‍റെ തിരു മാര്‍പിനെ
ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
തിമാര്‍പില്‍ ഉറഞ്ഞു കൊണ്ടു കിടക്കുന്ന, 
ഭക്തന്‍മാര്‍ ഭക്തിയോടെ അര്‍പ്പിച്ച ശീതളമായ 
സുഗന്ധ, തുളസി മാലയെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു ഭഗവാന്‍ കൃഷ്ണന്‍റെ 
വക്ഷസ്സില്‍ ആനന്ദമായി, സ്വതന്ത്രമായി,
അവകാശത്തോടെ കളിക്കുന്ന വൈജയാന്തി മാലയും 
നവരത്ന ആഭരണങ്ങളും തൃപ്തിയായി ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ചാണൂരണ മുഷ്ടികാന്‍ തുടങ്ങിയ മല്ലര്‍കളെ 
വീഴ്ത്തിയ, വളരെ ബാലമുടയതായ, മല പോലത്തെ
തിരു തോളുകളെ  ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
അഭയം നല്‍കുന്ന, സംസാര സാഗരത്തില്‍ നിന്നും 
സാമ്സാരികളെ കരകയറ്റാന്‍ തുടിക്കുന്ന, നീണ്ട, 
ഉരുണ്ടിരുക്കുന്ന, തോള്‍വളകളാലും, കങ്കണങ്ങളാലും 
അലങ്കരിക്കപ്പെട്ട ആനയുടെ തുമ്പിക്കൈ പോലെ 
നീണ്ടിരിക്കുന്ന ആശ്ചര്യകരമായ 
തൃക്കൈകളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ചെന്താമാരയെ പഴിക്കുന്ന, പുല്ലാങ്കുഴല്‍ ധരിച്ചിരിക്കുന്ന,
ഗോക്കളെ തേച്ചു കുളിപ്പിക്കുന്ന, വെണ്ണ കക്കുന്ന, 
ഗോപികളുടെ വസ്ത്രങ്ങള്‍ അപഹരിക്കുന്ന,
ഉള്ളങ്കൈകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
പ്രേമസ്വരൂപിണിയായ രാധികയെ കളിയായി 
നുള്ളുന്ന നഖങ്ങളുള്ള മൃദുവായ,പക്ഷെ ബലമുള്ള,
മോതിരങ്ങളാല്‍ അലങ്കരിക്കപ്പെട്ട അതി 
സുന്ദരമായ കൈ വിരലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
അണ്ഡ ചാരാചരങ്ങളെയും അനായാസം വിഴുങ്ങിയ 
ചന്ദനം പൂശപ്പെട്ട, മൂന്നു മടക്കുകളുള്ള 
അത്ഭുതമായ തിരുക്കണ്‍ഠത്തെ ചിന്തിക്കു! 
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
പുല്ലാങ്കുഴല്‍ ഊതുന്ന, ഗോപികളെ ആകര്‍ഷിക്കുന്ന, 
വെണ്ണയെ വിഴുങ്ങിയ, ആണ്ടാളും പുലമ്പിയ 
ചെഞ്ചുണ്‍ടുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
മാതുളം പഴത്തിന്‍റെ മുത്തുകള്‍ പോലെ പ്രകാശിക്കുന്ന,
ജാതി പുഷ്പത്തിന്‍റെ ചുവപ്പ് പോലെ താമ്പൂലം കൊണ്ടു 
ചുവന്ന മുത്തു പല്ലുകളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
കര്‍പ്പൂരതിന്‍റെയും താമരയുടെയും വാസനയെ വെല്ലുന്ന 
വെറ്റില തിന്നാതെ തന്നെ ചുവന്നിരിക്കും,
രാധികാ റാണി രുചിക്കുന്ന ചുവന്ന നാവിനെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
കണ്ണാടി പോലെ മിന്നുന്ന, രാധികാ റാണി കൊഞ്ചി കൊണ്ടു
നുള്ളുന്ന, ഗോപികകള്‍ ചുമ്പിച്ചു ചുവപ്പിച്ച 
കപോലങ്ങളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ഏതു ശ്വാസമാണോ നാം വേദം എന്നു പറയുന്നത് 
ആ ശ്വാസം വലയാച്ചു വിടുന്ന, പുല്ലാക്ക് അണിഞ്ഞ 
ദീര്‍ഘമായ മൂക്ക് ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
കാണുന്നവരെ ആകര്‍ഷിക്കുന്ന, പാപത്തെ ഇല്ലാതാക്കുന്ന 
കാരുണ്യം വര്‍ഷിക്കുന്ന, പ്രേമരസം ചൊരിയുന്ന,
കറുത്ത്, വിടര്‍ന്ന, നീണ്ട, തിളങ്ങുന്ന ആ 
ചെങ്കണ്ണുകളെ ചിന്തിക്കു!
  കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
വില്ല് പോലെ വളഞ്ഞ, പുല്ലാങ്കുഴല്‍ വായിക്കുന്ന സമയത്ത് 
ഉയര്‍ന്നു നില്‍ക്കുന്ന, തിങ്ങി വളര്‍ന്ന 
പുരികക്കൊടികളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ചുരുണ്ട അളകങ്ങളാല്‍ മറയ്ക്കപ്പെട്ട, കസ്തൂരി 
തിളകത്തോടു കൂടിയ, മുത്തു പോലെ വിയര്‍ക്കുന്ന 
തിരു നെറ്റിയെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
മകര കുണ്ഡലങ്ങള്‍ക്ക് അഴക്‌ തരുന്ന, ഗോപികളുടെ 
രഹസ്യങ്ങള്‍ കേള്‍ക്കുന്ന, ഭക്തര്‍കളുടെ പ്രാര്‍ത്ഥന
കേള്‍ക്കുന്ന, അഴകാര്‍ന്ന കാതുകളെ ചിന്തിക്കു!   
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
മയില്‍പീലിയെ ചൂടിയിരിക്കുന്ന, യശോദാ മാതാ 
ചീകി അലങ്കരിക്കുന്ന, പൂക്കളാല്‍ അലങ്കരിക്കപ്പെട്ട
തുളസി ദേവിയുടെ നിരന്തര വാസസ്ഥാനമായ
തിരുമുടികളെ ചിന്തിക്കു!

എത്ര സുഖമായിരിക്കുന്നു!  അല്ലെ?
ഇങ്ങനെ ചിന്തിക്കു!
ചിന്തിച്ചു നോക്കു!
ഇതാണ് ധ്യാനം!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
തിരുവടി മുതല്‍ തിരു മുടി വരെ ചിന്തിച്ചില്ലേ?
അതായത് പാദാദി കേശം വരെ!
ഇപ്പോള്‍ അതേ പോലെ കൃഷ്ണാ എന്നു പറയു!
കേശം മുതല്‍ പാദം വരെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
അഴകാര്‍ന്ന ചുരുണ്ട മുടികളോടെ വിളങ്ങുന്ന 
തിരുമുടിയെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
പരന്ന നെറ്റിയെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
മകര കുണ്ഡലങ്ങ ളോടു  കൂടിയ കാതുകള്‍ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
വില്ല് പോലെ വളഞ്ഞിരിക്കുന്ന പുരികങ്ങളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ഭംഗിയേറിയ ചെന്താമരക്കണ്ണുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
അതിശയമായ ദീര്‍ഘമായ നാസികയേ ചിന്തിക്കു!
  കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
മധുര രസം തുളുമ്പുന്ന ചെഞ്ചുണ്‍ടുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
മുത്തു പോലത്തെ പല്ലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
ചുവന്ന, നീണ്ട നാവിനെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
സുന്ദരമായ താടി ചിന്തിച്ചു നോക്കു!    
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
ഉരുണ്ട തോളുകളെ ചിന്തിക്കു!
  കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
തടിച്ച കൈകളേ ചിന്തിക്കു!
   കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
മയക്കുന്ന മുന്‍ കൈകളേ ചിന്തിക്കു!
    കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
കൈപ്പതികളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
ചുവന്ന, ശംഖു ചരക രേഖകളാല്‍ അടയാളം ചെയ്യപ്പെട്ട 
ഉള്ളംകൈകളേ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
നീണ്ട മെലിഞ്ഞ, ഗോപ കുട്ടികള്‍ പിടിച്ചു 
വലിക്കുന്ന വിരലുകളെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
സുന്ദരമായ വക്ഷസ്ഥലത്തെ ചിന്തിക്കു 
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
പരന്ന തിരു മാര്‍പ് ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
യശോദ കെട്ടിയിട്ട കയറിന്‍റെ തഴമ്പുള്ള
തിരു ഉദരം ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
കറുത്ത താമര പോലത്തെ നാഭിക്കമാലാതെ 
ചിന്തിക്കു! 
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ 
പീതാംബരം ഊര്ര്‍ന്നു പോകാതെ കാക്കുന്ന 
അരഞ്ഞാണത്തെ ചിന്തിക്കു! 
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
സൌന്ദര്യത്തിന്‍റെ  ഉറവിടമായ കുഞ്ഞു മണിയെ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
തടിച്ചുരുണ്ട വീണ പോലത്തെ പൃഷ്ഠഭാഗത്തെ 
ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
കച്ച ഉയര്‍ത്തി കെട്ടിയ എല്ലാര്‍ക്കും കാണാവുന്ന
തൃത്തുടകളെ ചിന്തിക്കു!
കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
കടിക്കാന്‍ തോന്നുന്ന കഴലിണകള്‍ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
ശബ്ദിക്കുന്ന ചിലങ്കയണിഞ്ഞ കണങ്കാലുകളെ 
ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
തിരുമങ്കൈആള്വാരും രുചിച്ച കാല്‍ വിരല്‍ ചിന്തിക്കു!
 കൃഷ്ണാ എന്നു പറയു! ഭഗവാന്‍ കൃഷ്ണന്‍റെ
മഹാബലി തലയില്‍ ചുമന്ന ചെന്താമരപ്പാദങ്ങള്‍ 
ചിന്തിക്കു!
ഇങ്ങനെ തോന്നിയപ്പോഴോക്കെ ചിന്തിച്ചു കൊണ്ടിരിക്കാം!
 ഇതു എത്ര സുലഭം? എന്തെങ്കിലും പ്രയാസം ഉണ്ടോ?
ഇതിനു വലിയ പഠിപ്പ് വേണ്ടാ!
ധാരാളം പണം വേണ്ടാ!
വലിയ ധ്യാന മണ്ഡപം വേണ്ടാ!
കൈയില്‍ തുളസി മാല വേണ്ടാ! 
പ്രത്യേകിച്ച് സമയം വേണ്ടാ!
ഇതിനി വിലയും നല്‍കേണ്ട തില്ല!
ഇന്നു മുതല്‍ ആരംഭിക്കു!
നീ ഇരിക്കുന്ന സ്ഥിതിയില്‍ താനേ തുടങ്ങു!
നാളെ ശുദ്ധമായി കുളിച്ചിട്ടു തുടങ്ങാം എന്നു ചിന്തിക്കരുത്!
നീ ഇതു വായിക്കുന്നത് അര്‍ദ്ധരാത്രിയായാലും വേണ്ടില്ല 
ഉടനെ തുടങ്ങു!
നീ ഇതു വായിക്കുന്നത് സന്ധ്യാ നേരമായാലും 
ഉടനെ തുടങ്ങു!
നീ ഇതു വായിക്കുന്നത് യാത്രാ മദ്ധ്യേ ആയാലും ഉടനെ
തുടങ്ങു!
നിനക്കു സംശയം ഉണ്ടെങ്കില്‍ പരീക്ഷിച്ചു നോക്കു!
നഷ്ടമില്ലാത്ത പ്രയതനം!
ആനന്ദമായ പ്രയത്നം!
അത്ഭുതമായ പ്രയത്നം!
ഇനി മേലും ധ്യാന ക്ലാസ്സുകള്‍ക്ക് ചെന്നു നിരാശരാകരുത്!
നീ നിന്‍റെ കൃഷ്ണനെ ചിന്തിക്കാന്‍ ആരും നിന്നെ പഠിപ്പിക്കണ്ടാ!
ധ്യാനിക്കു!
ഒരു ദിവസം എന്നെ കാണുമ്പോള്‍ ഇതിന്റെ ഫലത്തെ 
എന്നോടു പറയും!
അഥവാ ഞാന്‍ കൃഷ്ണ ചരണത്തെ പ്രാപിച്ചു കഴിഞ്ഞാലും 
എന്‍റെ കൃഷ്ണന്‍ നിന്‍റെ അനുഭവത്തെ എന്നോടു പറയും!
ഇനി എവിടെയും ധ്യാനം!
എപ്പോഴും ധ്യാനം!
കൃഷ്ണ ധ്യാനം!
ഇതില്‍ ഇനിയും ഒരു പടി ഉണ്ട്..
അതു നീ തന്നെ കണ്ടു പിടിക്ക്!
ഒരു കുറിപ്പ് പറയട്ടെ?
രാധേ...രാധേ... രാധേ...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP