Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, April 16, 2010

ശ്രീ അനന്തപത്മനാഭാന്‍റെ പള്ളി വേട്ട!

ശ്രീ അനന്തപത്മനാഭാന്‍റെ പള്ളി വേട്ട!
രാധേകൃഷ്ണാ
അത്ഭുതം! ആനന്ദം! അതിശയം!
ജീവിതത്തില്‍ എത്ര പ്രാവശ്യം കണ്ടാലും 
കോരിത്തരിപ്പിക്കുന്ന അനുഭവം!
ജീവിതത്തില്‍ ഒരിക്കലെങ്കിലും തീര്‍ച്ചയായും 
ദര്‍ശിക്കേണ്ട വൈഭവം! 
എന്‍റെ പത്മനാഭന്‍റെ പള്ളിവേട്ട മഹോത്സവം 
അനുഭവിച്ച ആനന്ദത്തില്‍ പറയുന്നു!
ലോകം സൃഷ്ടിച്ച അനന്തപത്മനാഭന്‍റെ പള്ളിവേട്ടയ്ക്ക് 
കരുണാഗാഗരന്‍ ഈ ഭക്തനെയും
വിളിച്ചു കൊണ്ടു പോയി!
വരുമോ ഇല്ലിയോ എന്നിരുന്ന ഈ പാവത്തിനെയും
അനന്തപത്മനാഭന്‍ സ്വയം വിളിച്ചു!
ആയിരം നാവു കൊണ്ട ആദിശേഷന് പോലും വര്‍ണ്ണിക്കാന്‍ 
സാധിക്കാത്ത രാജാധിരാജന്‍റെ സൌന്ദര്യത്തെയും 
ലീലയെയും ഈ എളിയവനാല്‍ ഉള്ളത് പോലെ 
വര്‍ണ്ണിക്കാന്‍ സാധിക്കുമോ?
എന്‍റെ അനന്തപത്മനാഭന്‍റെ വേട്ട ലീലയെ ഞാന്‍ 
അനുഭവിച്ചത് വരെ വര്‍ണ്ണിക്കാം!

അനന്തപത്മനാഭന്‍ വേട്ടയ്ക്ക് സര്‍വ വിധ അലങ്കാരത്തോടു 
കൂടിയും വന്നു!
പച്ച വസ്ത്രം ഉടുത്തു മുള്ള കൊണ്ടു അലങ്കരിക്കപ്പെട്ട 
വില്ല് ഇടാതെ കൈയില്‍ പിടിച്ചു കൊണ്ടു, 
റോസാ പൂവും, അമ്പും വലത്തേ കൈയില്‍ പിടിച്ചു കൊണ്ടു
പവളവായന്‍ വേട്ടയാടാന്‍ തയ്യാറായി!


മന്ത്രിയായി നരസിംഹന്‍ കൂടെ വരെ
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകന്‍ 
വേട്ടയ്ക്ക് തയ്യാറായി!
തന്‍റെ ക്ഷേത്രത്തെ സ്വയം വലം വെച്ചു കാത്തിരുന്ന 
ഭക്തര്‍ക്ക്‌  ദര്‍ശനം നല്‍കി 
ഭക്ത വത്സലന്‍ ഭാഗവത പ്രിയന്‍
വേട്ടയാടാന്‍ തയ്യാറായി!


ആദ്യത്തെ ചുറ്റില്‍ പതുക്കെ നടന്നു, ആടി ആടി,
പരിഞ്ഞാറെ  നടയില്‍ യുവരാജന്‍ കൃഷ്ണനും
കൂടി ചേര്‍ന്നു, അതിരൂപ സൌന്ദര്യവാന്‍
വേട്ടയാടാന്‍ തയ്യാറായി!
ഗജറാണി പ്രിയദര്ശിനി, പുറത്തു പറ കൊട്ടി 
വിളിച്ചു കൊണ്ടു, കുട്ടികള്‍ ഉത്സാഹത്തോടെ,
'ഹോയ്! ഹോയ്! ഹോയ്! ഹോയ്! ' എന്നു 
വിളിച്ചു കൊണ്ടു കൂടെ തുള്ളിച്ചാടി
ഭുവന സുന്ദരന്‍ വേട്ടയാടാന്‍ തയ്യാറായി!


ക്ഷേത്രതില്‍ ഇരുന്ന ഭക്ത ജനങ്ങള്‍ 'പത്മനാഭാ'
എന്നുറക്കെ വിളിച്ചു കൊണ്ടു, ദൂരത്തു നിന്നും
അവന്‍റെ അലങ്കാരത്തില്‍ സ്വയം മറന്നു, കണ്ണീരിലും, മഴച്ചാറലിലും നനഞ്ഞു കൊണ്ടും, കാത്തിരിക്കെ, ലീലാ വിഭൂതി
നായകന്‍ വേട്ടയാടാന്‍ തയ്യാറായി!


കിഴക്കേ നടയില്‍ നരസിംഹരോടു കൂടെ പത്മനാഭന്‍
ആനന്ദത്തോടെ വന്നു നില്‍ക്കെ, സ്ത്രീകള്‍ കുറവ ഇട്ടുകൊണ്ട്‌ 
കര്‍പ്പൂര ആരതിയില്‍ തിരു മുഖം ജ്വലിച്ചു കൊണ്ടു,
കട്ടിയം വിളിക്കുന്ന ആള്, 
"ജയ വിജയീ ഭവാ! ദേവ ദേവോത്തമാ
ദേവതാ സാര്‍വ ഭൌമാ!
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകാ 
ശ്രീ പത്മനാഭാ പരാകൂ!" എന്നു ഉറക്കെ വിളിച്ചു കൊണ്ടു
ഗരുഡന്‍റെ പുറത്തേറി കൊണ്ടു ഗരുഡ കൊടിയോന്‍ 
വേട്ടയ്ക്ക് തയ്യാറായി!

പരിഞ്ഞാറെ നടയില്‍ യുവരാജന്‍ കുറുമ്പന്‍, 
'കുണുങ്ങു നാറി കുട്ടന്‍' ഗോപികാ രമണന്‍ 
കൃഷ്ണന്‍ പകുതി വഴിയില്‍ താനും കൂടി ചേര്‍ന്നു,
നട താണ്ടി മുന്നോട്ടു ചെന്ന പത്മനാഭം വീണ്ടും പിമ്പോട്ടു 
വരുമ്പോള്‍, നരസിംഹര്‍ ചൊടിച്ചു കൊണ്ടു 
കൃഷ്ണന്‍ നരസിംഹരേ നോക്കി ചിരിച്ചു കൊണ്ടു, 
രണ്ടു പേരെയും സമാധാനിപ്പിച്ചു, 
കൃഷ്ണനും, സപ്തര്‍ഷികള്‍ക്കും വേണ്ടി ഒരു ആരതി 
അവിടെ അനുഭവിച്ചു, 18 അടി
പരന്ധാമന്‍ വേട്ടയാടാന്‍ തയ്യാറായി!

നാദസ്വരമും താള മേളങ്ങളും മുഴങ്ങി കൊണ്ടു,
ഭക്തന്മാര്‍ നാമം ജപിച്ചു കൊണ്ടു, സമയം
കാട്ടു പോലെ അലിഞ്ഞു കൊണ്ടു, ഭാഗ്യവാന്‍
പത്മനാഭദാസന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ 
വാളേന്തി മുന്നില്‍ നടന്നു കൊണ്ടു, കുഞ്ഞിനെ
പിന്‍ തുടരുന്ന വാത്സല്യ നിധിയായ അമ്മയെ പോലെ
അദ്ദേഹത്തിന്‍റെ പിറകെ ചെന്നു ഞങ്ങളുടെ കുലദൈവം 
അനന്ത പത്മനാഭ സ്വാമി വേട്ടയാടാന്‍ തയ്യാറായി!
ആള്‍വാര്‍കളില്‍ രാജനായ കുലശേഖര ആള്‍വാരുടെ
വംശജരും, പദ്മനാഭദാസരുടെ പിന്‍ഗാമികളും,
പത്മനാഭദാസരുടെ അനുമതി ലഭിച്ച ചില 
ഭാഗ്യവാന്‍മാരും മുന്നില്‍ നടന്നു കൊണ്ടു, 
പത്മനാഭനെ ഗതി എന്നിരിക്കുന്ന ഭക്ത ജനങ്ങള്‍ 
പിന്‍ തുടര്‍ന്നു കൊണ്ടു, പത്മനാഭ ക്ഷേത്രത്തിലെ
വഴി നടത്തി കൊണ്ടു രാജാധിരാജന്‍ മന്ദസ്മിതം
തൂകി കൊണ്ടു വേട്ടയാടാന്‍ തയ്യാറായി!


സ്വാമി നമ്മാഴ്വാര്ടെ വാക്കായ 
'അങ്കു അകപ്പണി ചെയ്വോര്‍ വിണ്ണോര്‍'
എന്നത് സത്യമാക്കി കൊണ്ടു ദേവരാജന്‍ ഇന്ദ്രന്‍ 
മേഘം എന്ന പാത്രത്തില്‍ നിന്നും മഴ എന്ന വെള്ളം തെളിച്ചു
തന്‍റെ പങ്കിന് അടിച്ചു തളിച്ച് തിരുവനന്തപുരത്തെ
ശുദ്ധം ചെയ്തു, കൈ കെട്ടി, വായ പൊത്തി,
അഹംഭാവം നശിച്ചു വിനയത്തോടെ നില്ക്കുമ്പോള്‍ 
അനന്തപുര നായകന്‍ ദ്വാരകാ നാഥന്‍
വേട്ടയാടാന്‍ തയ്യാറായി!

ഗജറാണി പ്രിയദര്‍ശിനി മുമ്പേ നടക്കെ, കോമാളി 
വേഷം അണിഞ്ഞ കുട്ടികള്‍ നടക്കെ, കുതിരപ്പുറത്തു
കാവലാളികള്‍ ചെല്ലെ, തോക്ക് കൈയ്ല്‍ പിടിച്ച
കാവലാളികള്‍ ബഹുമാനിക്കാന്‍ കാത്തിരിക്കെ,
വാല്‍ പിടിച്ചു കൊണ്ടു 
"ഞങ്ങള്‍ പത്മനാഭ ദാസന്മാര്‍" എന്നു അഭിമാനത്തോടെ
രാജ വംശജരും മറ്റവരും മുന്‍പേ കാത്തിരിക്കെ,
ശംഖു, ചക്രം, കോല കൊടി, വിളക്ക്,
ഇത്യാദികളോട് കിങ്കരന്മാര്‍ ചെല്ലുമ്പോള്‍,
പരമ ഭാഗ്യവാനായ പത്മനാഭ ദാസന്‍ 
രാജാ ഉത്രാടം തിരുനാളും പുറത്തിറങ്ങി,
 കാല്‍കള്‍ നോവ കാത്തിരിക്കെ, എല്ലാരും
മൌനം പാലിക്കെ, അത്ഭുത രാജന്‍,
ആകാശ രാജന്‍, അഴക്‌ രാജന്‍, വേട്ടയാടാന്‍
തന്‍റെ അരമനയില്‍ നിന്നും പുറത്തേയ്ക്ക് ആറു മാസം
കഴിഞ്ഞു വന്നു. 


നാടോടെ മൌനം പാലിച്ചു, ഇരു വശത്തും 
ഭക്തന്മാര്‍ കൂട്ടത്തോടെ, ഈ ഒരു ദിവസത്തിന് വേണ്ടി 
ജീവിച്ചിരിക്കുന്നു എന്നു പറയും പോലെ പുളകം കൊണ്ടു, 
'പത്മനാഭ രക്ഷിക്കണം' എന്നു ഹൃദയത്തില്‍ പ്രാര്‍ത്ഥിക്കേ,
മനുഷ്യര്‍ക്ക്‌ മാത്രം ബഹുമാനം കൊടുത്തു, വലിയ 
പദവികളില്‍ ഉള്ളവര്‍ക്ക് വേണ്ടി മാത്രം കാത്തിരുന്നു 
ശീലിച്ചിട്ടുള്ള സര്‍ക്കാരിന്‍റെ കാവല്‍ മേധാവികളും 
ഭാഗ്യം കിട്ടിയല്ലോ എന്നു വിചാരിച്ചു കൊണ്ടു 
തോക്കുകള്‍ എടുത്തു കൊണ്ടു രാജാധി രാജന്‍
അനന്ത പുരത്തിന്‍റെ  രക്ഷകനു, ബഹുമാനങ്ങള്‍ അര്‍പ്പിക്കെ
ജഗന്നാഥന്‍, അനന്ത പുരീശന്‍ വേട്ടയാടാന്‍ വന്നു!

അമ്മയുടെ മുന്നില്‍ നടക്കുന്ന കുട്ടി ഇടയ്ക്കിടയ്ക്ക് 
അമ്മയെ തിരിഞ്ഞു നോക്കുന്നതു പോലെ 
കൊടി ജന്മ പുണ്യം ചെയ്ത പത്മനാഭദാസന്‍
മഹാരാജാ ഉത്രാടം തിരുനാള്‍ കൂടെ കൂടെ നിന്നു
തന്‍റെ അമ്മയും അച്ഛനുമായ ദൈവത്തെ നോക്കെ,
"വിഷമിക്കണ്ട! നിന്‍റെ പിന്നാലെ ഞാന്‍ ഉണ്ട്! മുന്നോട്ടു നടക്കു
കുഞ്ഞേ" എന്നു സമാധാനം പറഞ്ഞു, മാണിക്യ നിധി,
മഹാരാജാ സ്വാതി തിരുനാളെ കട്ട കള്ളന്‍ 
വേട്ടയാടാന്‍ വന്നു!


താടകയെ വധിച്ചവാന്‍, 14000 രാക്ഷസന്മാരെ ഒറ്റയ്ക്ക് 
ജയിച്ച അസഹായ ശൂരന്‍, ബാണാസുരന്‍റെ കൈകളേ 
അരിഞ്ഞവന്‍, ശാര്‍ന്ഘം എന്ന വില്ലേന്തി 
കാട്ടിലെ ഒരു മാരക്കീഴില്‍, ഒരു കരിക്കിനെ ഒരു കൈയില്‍ 
വില്ലെടുത്തു, ഒരു കണ്ണടച്ചു, അമ്പു തൊടുത്തു, തുളച്ചു,
ഭക്തരുടെ പാപങ്ങളെ നശിപ്പിച്ചു, അസുരരെ വേരോടെ വെട്ടി, 
തിരുവനന്ത പുറത്തെ രക്ഷിചു, താമരക്കണ്ണന്‍,
താമര കൈകൊണ്ടു വേട്ടയാടി.

ദേഹമാസകാലം മുത്തു പോലെ വിയര്‍പ്പു പൊടിഞ്ഞു കൊണ്ടു, 
വായു ദേവന്‍ സുഖമായി മന്ദ മാരുതനെ കൊണ്ടു വീശി 
മുപ്പതു മുക്കോടി ദേവര്കളും പുളകം കൊണ്ടു, 
ശ്രീദേവിയും ഭൂദേവിയും നീളാദേവിയും 
പത്മനാഭാനായിട്ടു രസിച്ചു കൊണ്ടു, 
രാധികയും ഗോപികളും കൃഷ്ണനായി രസിച്ചുകൊണ്ട്
ഋഷികളും, മറ്റു ചിലരും രാമനായി രസിച്ചുകൊണ്ടു 
പച്ച വസ്ത്രം ഉലഞ്ഞു, ചുരുള്‍മുടി കറ്റകള്‍
ആനന്ദത്തോടെ ആടിക്കൊണ്ടു, ഉത്തരീയം 
 കുറച്ചു വഴുതി, അണിഞ്ഞ മാലകള്‍ കൊഴിഞ്ഞു, 
കൃഷ്ണന്‍ കോലാഹലത്തോടെ കൈതട്ടി ആര്‍ത്തു വിളിക്കെ, 
നരസിംഹര്‍  വാ പിളര്‍ന്നു നില്‍ക്കെ

അസുരരും, കര്‍മ വിനകളും ഓടി മറയെ, 
രാജസവും, താമസവും താഴെ വീണു പിടച്ചു കൊണ്ടു,
 എന്‍റെ പ്രഭു, എന്‍റെ സ്വാമി, എന്‍റെ രക്ഷകന്, എന്‍റെ കൃഷ്ണന്‍
എന്‍റെ കാമുകന്‍, എന്‍റെ പ്രേമസ്വരൂപന്‍, എന്‍റെ കണ്ണന്‍,
എന്‍റെ രാജന്‍, എന്‍റെ ഹൃദയ ചോരന്‍, എന്‍റെ രഹസ്യ സ്നേഹിതന്‍, 
എന്‍റെ യജമാനന്‍, എന്‍റെ കാമദേവന്‍, എന്‍റെ മോഹനന്‍,
എന്‍റെ കുട്ടന്‍, എന്‍റെ സ്വത്തു, എന്‍റെ ജീവന്‍, എന്‍റെ ജീവിതം,
എന്‍റെ ബലം, എന്‍റെ ആനന്ദം, എന്‍റെ അഖില ജഗത് സ്വാമി,
വളരെ ഭംഗിയായി വേട്ടയാടി!


ആഹാ കണ്ടു! കണ്ടു! നയന മനോഹര കാഴ്ച കണ്ടു!
എന്തു തപസ്സ് അനുഷ്ടിച്ചു?
ഞാന്‍ തന്നെ ഭാഗ്യവാന്‍!
ഞാന്‍ തന്നെ പുണ്യവാന്‍!
ഏഴു ലോകത്തിലും ധനികന്‍ ഞാനാണ്!
എന്നാലും ഈ വേട്ടയെ അനുഭവിച്ച എല്ലാ ഭക്ത 
ശിഖാമണികളും ഞാനും, എന്നെ ചേര്‍ന്നവരും
എന്നും അടിമയാകുന്നു....


വേട്ടയാടിയ തിമിര്‍പ്പില്‍, ആരാട്ടിനു 
തയ്യാരാകുന്ന ആനന്ദത്തില്‍, വേഗം വടക്കെ നടയില്‍
പ്രവേശിച്ച എന്‍റെ നിധി, അനന്തപത്മനാഭന്‍ 
തന്‍റെ അരമനയെ സ്വയം വലം വെച്ചു, കൃഷ്ണന്‍റെ
അവന്‍റെ ഗൃഹത്തില്‍ വിട്ടിട്ടു, നരസിംഹരോടു 
കൂടെ തന്‍റെ ഒറ്റക്കല്‍ മണ്ഡപത്തില്‍, രാത്രിയില്‍, സുഖമായി 
തന്‍റെ ഭക്തന്മാരുടെ ഭക്തിയെ നരസിംഹരോടും മറ്റു
ദേവന്മാരോടും പറഞ്ഞു, നേരം വെളുപ്പിച്ചു!


ആറാട്ടിന് തയ്യാറായിക്കഴിഞ്ഞു!
ഭക്തന്മാരോടു കൂടി ജലക്രീഡയ്ക്കു തയ്യാറായി!
വരു! നീയും വരു!
നാമും കുളിരെ നീരാടാം വരു!
ജനന മരണ സംസാര സാഗരത്തെ തുലയ്ക്കാം വരു!


വേട്ടയ്ക്ക് എന്നെയും കൂട്ടിയ എന്‍റെ പത്മനാഭനു നന്ദി!
എന്‍റെ രാമാനുജര്‍ക്ക് നന്ദി!
എന്‍റെ നമ്മാള്‍വാര്‍ക്ക് നന്ദി!
എന്‍റെ ഗുരുവിനു നന്ദി!
എന്‍റെ തിരുവനന്ത പുരത്തിന് നന്ദി!
എന്‍റെ ഭക്ത ജനങ്ങള്‍ക്ക്‌ നന്ദി!
എന്‍റെ കൃഷ്ണനു നന്ദി!
എന്‍റെ രാധികയ്ക്ക് കോടി കോടി നന്ദി!
അടിയന്‍ ഗോപാലവല്ലി ദാസന്‍റെ സാഷ്ടാംഗ വന്ദനം!
എന്‍റെ പത്മനാഭാ! ആയുസ്സ് ഉള്ളത് വരെ ഇതു അനുഭവിക്കാന്‍
എനിക്കു അനുമതി നല്‍കു!
എന്‍റെ ശരീരം ക്ഷീണിച്ചാലും ഇതു അനുഭവിക്കാന്‍
എനിക്കു ബലം തരു!
ദേഹം താഴെ വീഴുമ്പോഴും തിരുവനന്തപുരത്തില്‍
വീഴാനുള്ള ഭാഗ്യം തരു!
അപ്പോഴത്തേക്കു ഇപ്പോഴേ പറഞ്ഞു വെയ്ക്കാം
എന്‍റെ കണ്മണിയേ!
ഈ ഭ്രാന്തനെ മറക്കരുതേ....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP