Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, June 4, 2010

നിനക്കറിയാമോ?

നിനക്കറിയാമോ?!?
സത്യത്തില്‍ നീ ആരാണെന്ന് നിനക്കറിയാമോ?
നിന്‍റെ അമ്മയോ, അച്ഛനോ മറ്റുള്ളവരോ 
നിനക്കു പറഞ്ഞു തന്നിട്ടുണ്ടോ?
ഇപ്പോള്‍ ഞാന്‍ പറഞ്ഞു തരാം!
നീ ആരെന്നു നിനക്കു പരിചയപ്പെടുത്താം!
 നീ അറിയാത്ത നിന്നെ നിനക്കു ഞാന്‍ കാണിച്ചു തരാം!
സ്വീകരിക്കാന്‍ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും! 
സത്യം കയ്പ്പുള്ളതാണ്!
പക്ഷെ അതാണ്‌ സ്ഥായിയായത്‌!
എത്ര നാള്‍ നിന്നെ സ്വയം പറ്റിച്ചു കൊണ്ടിരിക്കും?
നിനെ ഹൃദയം കുറച്ചു തുറക്ക്!
അതില്‍ സത്യത്തെ വിതച്ചു വെയ്ക്കാം!
 അതു വളര്‍ന്നു നിനക്കു മനസ്സിലാകും!
അതിന്‍റെ പ്രയോജനം നിനക്കാണ്!
വിതയ്ക്കുന്നവന്‍ കണ്ണന്‍!
വിളവിന്‍റെ ഫലം നിനക്കു!
ഞാന്‍ വെറും ഒരു ഇടനിലക്കാരന്‍! അത്ര തന്നെ!

ആദ്യം നിന്‍റെ കഴിഞ്ഞ കാലം!
നീ കൊതുകായി രക്തം കുടിച്ചിരുന്നു!
നീ ഈച്ചയായി അലഞ്ഞിരുന്നു!
നീ പുഴുവായി പുളഞ്ഞിരുന്നു!
നീ മൂട്ടയായി ദ്രോഹിച്ചിരുന്നു!
നീ ഉരുമ്പായി  മനുഷ്യരെ കടിച്ചിരുന്നു!
നീ വെട്ടുക്കിളിയായി ചെടികളെ തിന്നിരിന്നു!
നീ മിന്നാമിനുങ്ങായി പറന്നിരുന്നു!
നീ ഈയാം പാറ്റയായി വിളക്കില്‍ വീണിരുന്നു!

നീ പാറ്റയായി വീട്ടില്‍ ചുറ്റി നടന്നു!
നീ ചിലന്തിയായി വല കെട്ടിയിരുന്നു!
നീ പട്ടു നൂല്‍ പുഴുവായി വലയില്‍ വസിച്ചിരുന്നു!
നീ തെരട്ടയായി രക്തം വലിച്ചു കുടിച്ചിരുന്നു!
നീ പല്ലിയായി ചുമരില്‍ പറ്റിയിരുന്നു!
നീ നായയായി നന്ദിയോടെ ഇരുന്നു!
നീ പന്നിയായി ചെളിക്കുന്റില്‍ സുഖിച്ചിരുന്നു!
നീ പശുവായി പുല്ലു മേഞ്ഞിരുന്നു!
നീ സിംഹമായി മാനിനെ ആക്രമിച്ചിരുന്നു!
നീ മാനായി ഭയന്ന് വിറച്ചിരുന്നു!
നീ കുറുക്കനായി തന്ത്രം മെനഞ്ഞിരുന്നു!
നീ ആനയായി കുളത്തില്‍ കുളിച്ചിരുന്നു!
നീ പോത്തായി ചെളിയില്‍ മുങ്ങിയിരുന്നു!
നീ പാമ്പായി വിഷം ശര്‍ദ്ദിച്ചിരുന്നു !
നീ മുതലയായി മാംസം രുചിച്ചിരുന്നു!
നീ കുരങ്ങനായി മരം ചാടിയിരുന്നു!
നീ അനിലായി നിറുത്താതെ വിളിച്ചിരുന്നു!
നീ കഴുതയായി ഭാണ്ഡം ചുമന്നിരുന്നു!
നീ ഒട്ടകമായി മരുഭൂമിയില്‍ ജീവിച്ചിരുന്നു!
നീ കുതിരയായി വേഗത്തില്‍ ഓടിയിരുന്നു!
നീ പുലിയായി പതുങ്ങിയിരുന്നു!
നീ കിളിയായി പഴങ്ങള്‍ തിന്നിരുന്നു!
നീ കുയിലായി ഭംഗിയായി പാടിയിരുന്നു!
നീ കാക്കയായി കണ്ടതെല്ലാം രുചിച്ചിരുന്നു!
നീ മയിലായി അത്ഭുതമായി ആടിയിരുന്നു!
നീ കുരുവിയായി പറന്നിരുന്നു!
നീ കഴുകാനായി കോഴിയെ കൊന്നിരുന്നു!
നീ മീന്‍കൊത്തിയായി മീനിനെ പിടിച്ചിരുന്നു!
നീ മരംകൊത്തിയായി മരത്തെ തുളച്ചിരുന്നു!
നീ ചെടിയായി വളര്‍ന്നിരുന്നു!
നീ റോസാ ചെടിയായി പൂത്തിരുന്നു!
നീ താമരയായി ചെളിയില്‍ സുഖിച്ചിരുന്നു!
നീ വള്ളിയായി പടര്‍ന്നിരുന്നു! 
നീ മരമായി നിഴല്‍ തന്നിരുന്നു!
നീ മാവായി കല്ലേറ് കൊണ്ടിരുന്നു!
നീ തേക്കായി വെട്ടപ്പെട്ടിരുന്നു!
നീ മുള്‍മരമായി വേലിക്കല്‍ നിന്നിരുന്നു!
നീ ചന്ദന മരമായി സുഗന്ധം പരത്തിയിരുന്നു!
നീ ആലമരമായി പടര്‍ന്നിരുന്നു!
നീ വേപ്പിന്‍ മരമായി കയ്ചിരുന്നു!
നീ മാനായി വലയില്‍ കുടുങ്ങിയിരുന്നു!
നീ തിമിങ്കലമായി വള്ളം കമിഴ്ത്തിയിരുന്നു!
നീ ആമയായി മന്ദഗതിയില്‍ യാഴഞ്ഞിരുന്നു!
നീ തവളയായി പാമ്പിന്‍റെ വായില്‍ പെട്ടിരുന്നു!
നീ തുമ്പിയായി പറന്നിരുന്നു!
നീ കോഴിയായി മുട്ട ഇട്ടിരുന്നു!
നീ പൂവനായി പുലര്‍ച്ചെ കൂവിയിരുന്നു!
നീ തേളായി അടി കൊണ്ടിരുന്നു!
നീ ചിതലായി മരം തിന്നിരുന്നു!
നീ കൃമിയായി പക്ഷി ശരീരത്തില്‍ ഇരുന്നിരുന്നു!
നീ രോഗാണുവായി മനുഷ്യ ശരീരത്തില്‍ ഇരുന്നിരുന്നു!
നീ കീടങ്ങളായി മൃഗ ശരീരങ്ങളില്‍ വാഴ്ന്നിരുന്നു!
നീ ഗന്ധര്വനായി പറന്നു നടന്നിരുന്നു!
നീ കുബേര പട്ടണത്തില്‍ വസിച്ചിരുന്നു!
നീ ചന്ദ്ര ലോകത്തില്‍ സല്ലപിച്ചിരുന്നു!
നീ അപ്സരസ്സായി നാട്യമാടിയിരുന്നു!
നീ ഇന്ദ്ര ലോകത്തില്‍ സുഖമായി കാലം തള്ളിയിരുന്നു!
നീ രാക്ഷസനായി രക്തം പാനം ചെയ്തിരുന്നു!
നീ രാക്ഷസിയായി കാമത്തില്‍ അലഞ്ഞു നടന്നിരുന്നു!
നീ പ്രേതമായി പലരെയും ഭയപ്പെടുത്തിയിരുന്നു!
നീ കൊലയാളിയായി പലരെയും കൊന്നിരുന്നു!
നീ കള്ളിയായി കൊള്ളയടിച്ചിരുന്നു!
നീ രാജനായിരുന്നു!
നീ ദരിദ്രനായി പാടു പെട്ടിരുന്നു!
നീ രാജകുമാരിയായി പലരെയും കല്‍പ്പിച്ചിരുന്നു!
നീ അദ്ധ്വാനിയായി കഠിനാദ്ധ്വാനം ചെയ്തിരുന്നു!
നീ നാസ്തീകനായി ജല്പിച്ചിരുന്നു!
നീ ഭ്രാന്തനായി അലഞ്ഞിരുന്നു!
നീ ബുദ്ധി വളരാതെ ഇരുന്നിരുന്നു!
നീ വികലാംഗത്തില്‍ മനം നൊന്തിരുന്നു!
നീ വേശ്യയായി ശരീരം വിറ്റിരുന്നു!
നീ ശരീര സുഖത്തിനായി പിശാചിനെ പോലെ അലഞ്ഞിരുന്നു!
നീ അലിയായി കരഞ്ഞിരുന്നു!


ഇങ്ങനെ ജനനം മരണം എന്നു എത്രയോ ജന്മങ്ങള്‍
കറങ്ങി നടന്നു നീ!
ഇത്രയും ശരീരങ്ങളില്‍ വട്ടം കറങ്ങിയ ആത്മാവാണ് നീ!
നീ ശരീരത്തിന് അതീതമായ ആത്മാ......
നിന്‍റെ ശരീരത്തില്‍ കുടുങ്ങിയ ആത്മാ...
'അതിനെ തിന്നു അവിടെ കിടക്കും' ആത്മാ....
ജ്യോതി സ്വരൂപനായ ആത്മാ...
നശിപ്പിക്കാന്‍ അസാധ്യമായ ആത്മാ...
നാശരഹിതമായ ആത്മാ....
ഇപ്പോള്‍ നിന്‍റെ വര്‍ത്തമാന കാലം....
ഈ ജന്മത്തില്‍ നിന്‍റെ സ്ഥിതി...
കൃഷ്ണ കൃപ കൊണ്ടു ഭൂമിയില്‍ മനുഷ്യ വര്‍ഗ്ഗത്തില്‍
ആണായോ, പെണ്ണായോ, അലിയായോ ജന്മം കൊണ്ടിരിക്കുന്നു!
ഇപ്പോള്‍ ഈ മനുഷ്യ ശരീരത്തില്‍ ഇരിക്കും അതേ പഴയ 
ആത്മാവ് തന്നെയാണ് നീ!
ശരീരം മാത്രമേ മാറിയിട്ടുള്ളു!
നിന്‍റെ ഉള്ളില്‍ യാതൊരു മാറ്റവും ഇല്ല!
വിശപ്പ്‌, കോപം, മയക്കം, കാമം ഒന്നും തന്നെ
മാറിയിട്ടില്ല.
നീ നിന്നെ അറിഞ്ഞാല്‍ എല്ലാം മാറും!
നീ അനുഭവിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല!
ഒന്നേ ഒന്ന് ഒഴിച്ച്...
ആ ഒന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ തന്നെ!


നീ ഈ ജന്മം പാഴാക്കിയാല്‍ വീണ്ടും ഇത്രയും ജന്മങ്ങള്‍
ചുറ്റി കറങ്ങണം!
ഞാന്‍ പറഞ്ഞത് വളരെ കുറച്ചു മാത്രം!
മൊത്തം 84 ലക്ഷങ്ങള്‍ ലക്ഷം  ശരീരങ്ങള്‍ ഉണ്ടു!
84 ലക്ഷം.... എത്ര പ്രയാസമാണെന്നോ....
പട്ടുനൂല്‍ പുഴുവായാല്‍ തിളയ്ക്കുന്ന വെള്ളത്തിലിട്ടു 
നിന്നെ കൊല്ലും!
മാനായാല്‍ സിംഹം നിന്നെ ആക്രമിച്ചു കൊല്ലും!
പാമ്പായാല്‍ ഈ ലോകമേ നിന്നെ അടിച്ചു കൊല്ലും!
ചന്ദനമാരമായാല്‍ ഈ ലോകം നിന്നെ വെട്ടി ഉരയ്ക്കും!
കുരങ്ങനായാല്‍ നിന്നെ വെച്ചു വിദ്യകള്‍ കാണിക്കും !
വേശ്യയായാല്‍ നിന്‍റെ ശരീരം അനുഭവിച്ചു നിന്നെ 
വേദനിപ്പിക്കും!
രാജനായാല്‍ നിന്നെകൊല്ലാന്‍ നിന്‍റെ സേവകന്‍ തന്നെ
മുതിരും!

ഇങ്ങനെ പല കോടി ജന്മങ്ങള്‍ കഴിയും. 
വീണ്ടും ഒരു മനുഷ്യ ശരീരം നിനക്കു ലഭിക്കും!
വീണ്ടും ഗര്‍ഭവാസം!
വീണ്ടും ജനനം!
വീണ്ടും അച്ഛന്‍, അമ്മ, ബന്ധുക്കള്....
വീണ്ടും ഭാര്യ ഭര്‍ത്താവ് കുഞ്ഞുങ്ങള്‍...
വീണ്ടും സ്വന്തക്കാര്‍, മിത്രങ്ങള്‍, ശത്രുക്കള്‍...
വീണ്ടും വെയില്‍, മഞ്ഞു, മഴ....
വീണ്ടും രോഗം ചികിത്സ, വൈദ്യന്‍...
വീണ്ടും വിശപ്പ്‌, ഉറക്കം, ക്ഷീണം....
വീണ്ടും ഭയം, നൊമ്പരം, മനപ്രയാസം....
വീണ്ടും സംശയം, കുഴപ്പം...
വീണ്ടും മരണം...
വീണ്ടും ജനനം...
മതിയായില്ലേ?
ഇനിയും വേണോ?


ഇതില്‍ നിന്നും രക്ഷ നേടേണ്ടേ?
ഓടു... രക്ഷപ്പെടു...രക്ഷിച്ചു കൊള്ളു!
ഉടനെ 'കൃഷ്ണാ' എന്നു പറയു!
ഇപ്പോഴേ കൃഷ്ണന്‍റെ ചരണങ്ങളെ പിടിക്കു!
ഇന്നു തന്നെ സത്സംഗത്തില്‍ ഉള്‍പ്പെടു!
  നിന്നെ കൃഷ്ണനു നല്‍കു!
നിന്നെ ഗുരുവിനു അര്‍പ്പിക്കു!
വിടരുത്!
ജാഗ്രത! ജീവിതം നിന്‍റെ കൈയിലല്ല!
സംഭവങ്ങള്‍ നിന്‍റെ ഇഷ്ടത്തിനല്ല!
നീ കാലത്തിന്റെ പിടിയിലാണ്.. ജാഗ്രത!
ഇപ്പോള്‍ തന്നെ നിന്‍റെ ഭാവിയെ ശരിയാക്കിക്കൊള്ളു!


ശരിയാക്കിയതിന് ശേഷം നിന്‍റെ ഭാവി എങ്ങനെയിരിക്കും
എന്നു ഞാന്‍ പറയാം! അറിഞ്ഞു കൊള്ളു!
മനസ്സില്‍ സ്വൈരാമുണ്ടാവും!
ബുദ്ധിക്കു തെളിച്ചം ലഭിക്കും!
ചിന്തനയില്‍ ഒരു ചിട്ട ഉണ്ടാവും!
ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാവും!
ശരീരം നീ പറഞ്ഞത് അനുസരിക്കും!
ഇന്ദ്രിയങ്ങള്‍ നിന്‍റെ ഇഷ്ടത്തിനൊത്തു നടക്കും!
നന്മകള്‍ നിന്‍റെ വശമാകും!
തിന്മകള്‍ നിന്നില്‍ നിന്നും ഓടും!
ആനന്ദം നിന്നെ ചുമക്കും! 
ഭക്തി നിന്നെ കൊഞ്ചും!
ജ്ഞാനം നിനക്കു വിശറി വീശും!
വൈരാഗ്യം നിന്‍റെ കൈ കോര്‍ത്ത്‌ നടക്കും!
വിധി നിനക്കു അടിപണിയും!
മരണം നിന്നെ ഭയക്കും!


ഈ ശരീരത്തിന്റെ അവസാനം ശ്രീ കൃഷ്ണന്‍ 
നിനക്കു നിത്യമായ, സുഖമായ, ക്ലേശരഹിതമായ 
ദുര്‍ഗന്ധമില്ലാത്ത ദിവ്യ ശരീരം തന്നരുളും...
യമധര്‍മ്മന്‍ നിന്‍റെ സേവകനാവും..
വിഷ്ണു ദൂതന്മാര്‍ നിന്‍റെ കല്പനയ്ക്ക് കാത്തിരിക്കും...
മഹാത്മാക്കള്‍ നിന്നെ ശ്ലാഘിക്കും!
വൈകുണ്ഠം നിനക്കായി തുറക്കും!
അവിടെ നിനക്കായി.....

എന്തിനു ഞാന്‍ പറയണം?
നീ തന്നെ പോയി അറിഞ്ഞു കൊള്ളു!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP