Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, June 14, 2010

തുലയ്ക്കരുത്

തുലയ്ക്കരുത്
രാധേകൃഷ്ണാ
ഏഷണി!
ലോകത്തിലെ ഏറ്റവും വലിയ കൃമി!
മറ്റുള്ളവരെ കരയിക്കും കൃമി!
പറയുന്നവരെ തകര്‍ക്കുന്ന കൃമി!

ആരെ കുറിച്ചും ഏഷണി പറയാന്‍ ആര്‍ക്കും 
അധികാരം ഇല്ല!
ആരു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും
ഇരുന്നോട്ടെ!
നിന്നോടു ആരു ചോദിച്ചു?
കൃഷ്ണന്‍ നിന്നോടു ചോദിച്ചോ....

ആരു വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യട്ടെ!
നിന്നെ ആരു ശ്രദ്ധിക്കാന്‍ പറഞ്ഞു?
 കൃഷ്ണന്‍ നിന്നെ നിയമിച്ചോ?

എവിടെ വേണമെങ്കിലും എന്തു വേണമെങ്കിലും
സംഭവിക്കട്ടെ!
നിന്നെ ആരു  നോക്കാന്‍ പറഞ്ഞു?
കൃഷ്ണന്‍ നിന്നെ നോക്കാന്‍ എല്പിച്ചോ?

 ആര്‍ക്കും ആരോടു വേണമെങ്കിലും വഴക്കു ഉണ്ടാകട്ടെ!
നീ വഴക്കിട്ടിട്ടേയില്ലേ?
കൃഷ്ണന്‍ നിന്നെ വിലക്കാന്‍ പറഞ്ഞോ?

ആര്‍ക്കും ആരോടും എന്തു ബന്ധം വേണമെങ്കിലും 
ഇരുന്നോട്ടെ!
നീ വളരെ പരിശുദ്ധനാണോ?
കൃഷ്ണന്‍ നിന്നെ ദൂത് അയച്ചോ?

 ആര്‍ക്കും എന്തു വസ്തു വേണമെങ്കിലും നഷ്ടപ്പെടട്ടെ!
നിനക്കു എന്തിനാ ഇത്ര സങ്കടം?
കൃഷ്ണന്‍ നിന്നോടു ശരിയാക്കാന്‍ പറഞ്ഞോ?

ആര്‍ക്കോ എന്തോ രോഗം വന്നോട്ടെ!
നിനക്കു രോഗം വന്നിട്ടില്ലേ?
കൃഷ്ണന്‍ നിന്നെ കഷ്ടപ്പെടുത്തിയോ?

ഏതു കുടുംബത്തിലും എന്തു വേണമെങ്കിലും നടന്നോട്ടെ!
നിന്‍റെ കുടുംബത്തില്‍ എല്ലാം നേരേയാണോ?
കൃഷ്ണന്‍ നിന്നെ ശകാരിച്ചോ?

ആരു വേണമെങ്കിലും എത്ര നുണ വേണമെങ്കിലും
പറഞ്ഞോട്ടെ!
നീ ഹരിശ്ചന്ദ്രനാണോ?
കൃഷ്ണന്‍ നിന്നോടു കണക്കു ചോദിച്ചോ?

ആരു വേണമെങ്കിലും ആരാലും വഞ്ചിക്കപ്പെടട്ടെ!
നീ വഞ്ചിക്കപ്പെട്ടിട്ടില്ലേ?
കൃഷ്ണന്‍ നിന്നോടു ചോദിക്കാന്‍ പറഞ്ഞോ?

ആരും ഏതു സമയത്തും എങ്ങനെ വേണമെങ്കിലും  
ഉറങ്ങട്ടെ!
നീ ഉറക്കാതെ ജയിച്ചുവോ?
കൃഷ്ണന്‍ നിന്‍റെ ഉറക്കാതെ തട്ടിപ്പറിച്ചോ?

 ആരും ആരു കൂടെയും എവിടെ വേണമെങ്കിലും
എന്തും കഴിക്കട്ടെ!
നീ ആരു കൂടെയും തിന്നിട്ടില്ലേ?
കൃഷ്ണന്‍ നിന്‍റെ തീറ്റ നശിപ്പിച്ചോ?

ആരോ ആരോടോ അപമാനിതരാകട്ടെ!
നീ ആരെയും അപമാനിച്ചിട്ടേയില്ലേ?
കൃഷ്ണന്‍ നിന്നെ അപമാനിച്ചോ?


 ആരുടെയോ കുട്ടികള്‍ എന്തു തെറ്റു വേണമെങ്കിലും 
ചെയ്തോട്ടെ!
നിന്‍റെ കുട്ടികള്‍ വളരെ മാതൃകാപരമാണോ?
കൃഷ്ണന്‍ നിന്‍റെ കുടുംബത്തെ ദ്രോഹിച്ചോ?

ആരുടെ ഭാര്യയോ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ!
നീ നിന്‍റെ ഭര്‍ത്താവിനോട് പരിസുദ്ധയായി ഇരിക്കുന്നുവോ?
കൃഷ്ണന്‍ നിന്‍റെ ഭര്‍ത്താവിനെ കുഴക്കിയോ?

ആരുടെ ഭര്‍ത്താവ് എത്ര മോശമായിട്ടെങ്കിലും 
ഇരിക്കട്ടെ!
നിന്‍റെ ഭര്‍ത്താവ് ഉത്തമാനാണോ?
കൃഷ്ണന്‍ നിന്‍റെ മനസ്സ് ദുഷിപ്പിച്ചോ?

മതി...
ഇതിനപ്പുറം പറയാന്‍ എനിക്കു ഇഷ്ടമില്ല!
നീ ആരാണ്? നിന്‍റെ ജോലി എന്താണ്? അതു നോക്കു!

ഓരോ നിമിഷവും നിന്നെ ഉയര്ത്തു!
ഓരോ നിമിഷവും നിന്‍റെ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥിക്കു!
ഓരോ നിമിഷവും നിന്നെ നേരെയാക്കു!

ദയവു ചെയ്തു എഷണിയില്‍ മയങ്ങി നീ 
അപവാദത്തില്‍ കുടുങ്ങരുത്!
നിന്‍റെ ജീവിതത്തെ തുലയ്ക്കരുത്!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP