കൃഷ്ണാ! എടുത്തു കൊള്ളു....
കൃഷ്ണാ! എടുത്തു കൊള്ളു....
രാധേകൃഷ്ണാ
ഹേ കൃഷ്ണാ! നീ എത്രയോ നല്ലത് എനിക്കു
തന്നിരിക്കുന്നു.
പക്ഷേ ഞാന്‍ അവ ഒന്നും തന്നെ സ്വീകരിച്ചില്ല,
ശ്ലാഘിച്ചില്ല, വകവെച്ചില്ല...
ഇപ്പോള്‍ എന്‍റടുത്തു എന്തുണ്ട്?
എന്‍റെ മനസ്സിലുള്ള വികാരങ്ങളെ നിന്നോടു മാത്രമേ
എനിക്കു പറയാന്‍ സാധിക്കു!
എന്‍റെടുത്തുള്ള ചിലത് പലരും ഇഷ്ടപ്പെടുന്നു!
എന്‍റടുത്തുള്ള പലതും ആരും കാണുന്നില്ല!
അങ്ങനെ കണ്ടാലും തീര്‍ച്ചയായും ആര്‍ക്കും ഇഷ്ടമാവില്ല!
അതു സ്വീകരിക്കുകയും ഇല്ല!
എനിക്കു മാത്രം അറിയാവുന്ന ഞാന്‍...
എനിക്കു മാത്രം മനസ്സിലാവുന്ന ഞാന്‍..
എനിക്കു മാത്രം പരിചയമുള്ള ഞാന്‍...
എനിക്കു പോലും ഇഷ്ടപ്പെടാത്ത ഞാന്‍..
ആര്‍ക്കും അറിഞ്ഞു കൂടാത്ത ഞാന്‍...
എന്നോടു തന്നെ തോറ്റ ഞാന്‍...
എനിക്കു പോലും ജയിക്കാന്‍ സാധിക്കാത്ത ഞാന്‍..
എനിക്കു പോലും മറക്കാന്‍ സാധിക്കാത്ത ഞാന്‍...
എനിക്കു പോലും നിരസിക്കാന്‍ സാധിക്കാത്ത ഞാന്‍...
എന്നാല്‍ മറയ്ക്കപ്പെടാന്‍ സാധിക്കാത്ത ഞാന്‍...
ആ എന്നിലുള്ള എന്നെ ഞാന്‍ നിനക്കു നല്‍കുന്നു...
എന്നില്‍ നിറയെ കാമം ഉണ്ട് അതു എടുത്തുകൊള്ളു...
എന്‍റെ ഉള്ളില്‍ കോപം കുറയാതെ ഉണ്ട്
അതു എടുത്തുകൊള്ളു...
എന്‍റെ ഉള്ളില്‍ അസൂയ കുമിഞ്ഞു കിടക്കുന്നു....
അതു എടുത്തുകൊള്ളു...
എനിക്കു ആവശ്യത്തിലധികം അഹംഭാവം
അതു എടുത്തുകൊള്ളു...
എന്നില്‍ കണക്കറ്റ സ്വാര്‍ത്ഥത നിറഞ്ഞിരിക്കുന്നു....
അതു എടുത്തുകൊള്ളു...എന്നില്‍ അനാവശ്യ ഭീതി നിറഞ്ഞിരിക്കുന്നു..
അതു എടുത്തുകൊള്ളു...
എന്നില്‍ നിരന്തരമായി സംശയം കുടികൊള്ളുന്നു..
അതു എടുത്തുകൊള്ളു...
എന്‍റെ മനസ്സ് മുഴുവനും കുഴങ്ങിയിരിക്കുന്നു...
അതു എടുത്തുകൊള്ളു...
എന്‍റെ ശരീരം മുഴുവനും പ്രതികാര ചിന്ത
വിളയാടുന്നു... അതു എടുത്തുകൊള്ളു...
എനിക്കു മോഹങ്ങളില്‍ വല്ലാത്ത അഭിനിവേശം
ഇരിക്കുന്നു.. അതു എടുത്തുകൊള്ളു...
എന്‍റെ ഹൃദയത്തില്‍ മറ്റുള്ളവരെ അപമാനിക്കാനുള്ള
വിദ്യകള്‍ മല പോലെ ഇരിക്കുന്നു..
അതു എടുത്തുകൊള്ളു...
എല്ലാരെയും കബളിപ്പിക്കാനുള്ള വിദ്യ
എന്‍റെ മേല്‍ സവാരി ചെയ്യുന്നു..
അതു എടുത്തുകൊള്ളു...
എന്‍റെ കൂടെ പാപം ആനന്ദമായി താമസിക്കുന്നു..
അതു എടുത്തുകൊള്ളു...
എന്‍റെ പൂര്‍വ ജന്മ കര്‍മ്മവിനകള്‍
എന്‍റെ ജീവിതത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു..
അതു എടുത്തുകൊള്ളു...
ഇനിയും തരാനുള്ളത് ധാരാളം ഉണ്ടു
അതെല്ലാം എടുത്തുകൊള്ളു...
എല്ലാം തന്നെ എടുത്തു കൊള്ളു..
എനിക്കായിട്ടു ഒന്നും ബാക്കി വെക്കണ്ടാ..
എനിക്കു അറിയാവുന്ന പോലെ ഞാന്‍ പറഞ്ഞു കഴിഞ്ഞു!
ഇനിയും എനിക്കറിയാത്ത എത്രയോ വിഷയങ്ങള്‍
എന്‍റെ ജീവിതത്തില്‍ കളിയാടുന്നുണ്ടു!
ഇവയെ കുറിച്ചു ആര്‍ക്കും പ്രശ്നമില്ല!
എല്ലാവര്ക്കും അവരവരോടു ഞാന്‍ എങ്ങനെ പെരുമാറുന്നു
എന്നത് മാത്രമാണ് പ്രധാനം!
ഞാന്‍ എന്നോടു എങ്ങനെ ജീവിക്കുന്നു എന്നതിനെ
കുറിച്ചു ആര്‍ക്കും ഒരു ആശങ്കയുമില്ല!
ഇതു അവരുടെ കുറ്റമൊന്നുമല്ല!
ഞാനും മറ്റുള്ളവരോടു അങ്ങനെയല്ലേ ഇരിക്കുന്നത്!
നിനക്കു എന്തൊക്കെയോ നല്‍കണം എന്ന മോഹിച്ചു!
പക്ഷെ എന്തു ചെയ്യാം. ഞാന്‍ തിരഞ്ഞു നോക്കിയതില്‍
ഇതൊക്കെയാണ് കിട്ടിയത്.
ദയവു ചെയ്തു വാങ്ങിച്ചു കൊള്ളു!
ആശയോടെ സ്വീകരിക്കു!
കൃഷ്ണാ നീ തനനെയല്ലേ ഭഗവത് ഗീതയില്‍
ആശയോടെ ആരു എന്തു തന്നാലും സ്വീകരിക്കും
എന്നു പറഞ്ഞത്!
ഞാന്‍ ഇവയൊക്കെ വളരെ ആശയോടെ,
ബഹുമാനത്തോടെ ആത്മാര്‍ത്ഥമായി സമര്‍പ്പിക്കുന്നു.
ഇവയെല്ലാം എടുത്തു കൊണ്ടു എനിക്കു ഒന്നേ
ഒന്ന് മാത്രം തരു.
അതു, ഏതു സ്ഥിതിയിലും, ഏതു സമയത്തും,
ഏതു ജന്മത്തിലും, നിന്നെ മറക്കാതിരിക്കാനുള്ള
വരം നല്‍കു!
നിന്നെ മറന്നാല്‍... കോടി കോടി ജന്മങ്ങള്‍
നരകത്തില്‍ തന്നെ കറങ്ങി, പാടു പെടാന്‍
ആശീര്‍വദിക്കു....
എന്‍റെ കൂടെ പാപം ആനന്ദമായി താമസിക്കുന്നു..
അതു എടുത്തുകൊള്ളു...
എന്‍റെ പൂര്‍വ ജന്മ കര്‍മ്മവിനകള്‍
എന്‍റെ ജീവിതത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു..
അതു എടുത്തുകൊള്ളു...
ഇനിയും തരാനുള്ളത് ധാരാളം ഉണ്ടു
അതെല്ലാം എടുത്തുകൊള്ളു...
എല്ലാം തന്നെ എടുത്തു കൊള്ളു..
എനിക്കായിട്ടു ഒന്നും ബാക്കി വെക്കണ്ടാ..
എനിക്കു അറിയാവുന്ന പോലെ ഞാന്‍ പറഞ്ഞു കഴിഞ്ഞു!
ഇനിയും എനിക്കറിയാത്ത എത്രയോ വിഷയങ്ങള്‍
എന്‍റെ ജീവിതത്തില്‍ കളിയാടുന്നുണ്ടു!
ഇവയെ കുറിച്ചു ആര്‍ക്കും പ്രശ്നമില്ല!
എല്ലാവര്ക്കും അവരവരോടു ഞാന്‍ എങ്ങനെ പെരുമാറുന്നു
എന്നത് മാത്രമാണ് പ്രധാനം!
ഞാന്‍ എന്നോടു എങ്ങനെ ജീവിക്കുന്നു എന്നതിനെ
കുറിച്ചു ആര്‍ക്കും ഒരു ആശങ്കയുമില്ല!
ഇതു അവരുടെ കുറ്റമൊന്നുമല്ല!
ഞാനും മറ്റുള്ളവരോടു അങ്ങനെയല്ലേ ഇരിക്കുന്നത്!
നിനക്കു എന്തൊക്കെയോ നല്‍കണം എന്ന മോഹിച്ചു!
പക്ഷെ എന്തു ചെയ്യാം. ഞാന്‍ തിരഞ്ഞു നോക്കിയതില്‍
ഇതൊക്കെയാണ് കിട്ടിയത്.
ദയവു ചെയ്തു വാങ്ങിച്ചു കൊള്ളു!
ആശയോടെ സ്വീകരിക്കു!
കൃഷ്ണാ നീ തനനെയല്ലേ ഭഗവത് ഗീതയില്‍
ആശയോടെ ആരു എന്തു തന്നാലും സ്വീകരിക്കും
എന്നു പറഞ്ഞത്!
ഞാന്‍ ഇവയൊക്കെ വളരെ ആശയോടെ,
ബഹുമാനത്തോടെ ആത്മാര്‍ത്ഥമായി സമര്‍പ്പിക്കുന്നു.
ഇവയെല്ലാം എടുത്തു കൊണ്ടു എനിക്കു ഒന്നേ
ഒന്ന് മാത്രം തരു.
അതു, ഏതു സ്ഥിതിയിലും, ഏതു സമയത്തും,
ഏതു ജന്മത്തിലും, നിന്നെ മറക്കാതിരിക്കാനുള്ള
വരം നല്‍കു!
നിന്നെ മറന്നാല്‍... കോടി കോടി ജന്മങ്ങള്‍
നരകത്തില്‍ തന്നെ കറങ്ങി, പാടു പെടാന്‍
ആശീര്‍വദിക്കു....
0 comments:
Post a Comment