മരണം
മരണം
രാധേകൃഷ്ണാ
ലോകത്തില്‍ ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകാത്ത
ഒന്നാണ് മരണം!
ശാസ്ത്രവും ഇതിനെ കുറിച്ചു തെളിച്ചൊന്നും
പറയുന്നില്ല!
പലരും ഭയപ്പെടുന്ന ഒന്നാണ് മരണം!
കഷ്ടത്തിലും, പിരിവിലും, അപമാനത്തിലും, നഷ്ടത്തിലും ഭയത്തിലും, തോല്‍വിയിലും,വെറുപ്പിലും, ചഞ്ചലത്തിലും
എല്ലാരും സ്വീകരിക്കുന്ന ഒന്നാണ് മരണം!
മരണം എന്നാല്‍ എന്താണ് അവസാനമോ ആരംഭമോ?
വരു... ചിന്തിച്ചു നോക്കാം..
മരണം..
ആവശ്യങ്ങളുടെ അന്ത്യമാണോ?
ക്ലേശങ്ങളുടെ അന്ത്യമാണോ?
ആശകളുടെ അന്ത്യമാണോ?
അന്വേഷണങ്ങളുടെ അന്ത്യമാണോ?
ശല്യങ്ങളുടെ അന്ത്യമാണോ?
ചുമതലകളുടെ അന്ത്യമാണോ?
പുലമ്പലുകളുടെ അന്ത്യമാണോ?
ഉപദ്രവങ്ങളുടെ അന്ത്യമാണോ?
രോഗങ്ങളുടെ അന്ത്യമാണോ?
അപമാനങ്ങളുടെ അന്ത്യമാണോ?
പ്രശ്നങ്ങളുടെ അന്ത്യമാണോ?
പാപങ്ങളുടെ അന്ത്യമാണോ?
ക്ഷീണത്തിന്റെ അന്ത്യമാണോ?
കരച്ചിലിന്റെ അന്ത്യമാണോ?
നൊമ്പരത്തിന്റെ അന്ത്യമാണോ?
അഹംഭാവത്തിന്റെ അന്ത്യമാണോ?
പോരാട്ടത്തിന്റെ അന്ത്യമാണോ?
പെരുമയുടെ അന്ത്യമാണോ?
ശത്രുതയുടെ അന്ത്യമാണോ?
ചിരിയുടെ അന്ത്യമാണോ?
സുഖത്തിന്റെ അന്ത്യമാണോ?
ചോദ്യങ്ങളുടെ അന്ത്യമാണോ?
കേളികളുടെ അന്ത്യമാണോ?
തോല്‍വികലുടെ അന്ത്യമാണോ?
വിജയത്തിന്റെ അന്ത്യമാണോ?
വഴക്കുകളുടെ അന്ത്യമാണോ?
വെറുപ്പിന്റെ അന്ത്യമാണോ?
പ്രേമയുടെ അന്ത്യമാണോ?
ചെലവിന്റെ അന്ത്യമാണോ?
വരവിന്റെ അന്ത്യമാണോ?
കനവുകളുടെ അന്ത്യമാണോ?
ലക്ഷ്യങ്ങളുടെ അന്ത്യമാണോ?
സമാഹരണത്തിന്റെ അന്ത്യമാണോ?
കോപത്തിന്റെ അന്ത്യമാണോ?
ആഹ്ലാദത്തിന്റെ അന്ത്യമാണോ?
ബലഹീനതയുടെ അന്ത്യമാണോ?
പാശത്തിന്റെ അന്ത്യമാണോ?
വേഷത്തിന്റെ അന്ത്യമാണോ?
കടമകളുടെ അന്ത്യമാണോ?
കടപ്പാടിന്റെ അന്ത്യമാണോ?
വിപത്തുകളുടെ അന്ത്യമാണോ?
ആപത്തുകളുടെ അന്ത്യമാണോ?
അനുതാപങ്ങളുടെ അന്ത്യമാണോ?
ഇനിയും പറഞ്ഞു കൊണ്ടേ പോകാം..
പക്ഷേ ഇതൊന്നുമല്ല.
മരണം എന്നത് വെറും ശരീരത്തിന്റെ
അന്ത്യം മാത്രമാണ്!
മരണം എന്നത് ജീവനും ഈ ശരീരത്തിനും
ഉള്ള ബന്ധത്തിന്റെ അന്ത്യമാണ്!
മറ്റതൊന്നും അവസാനിക്കുന്നില്ല!
കാമവും തുടരും ..
കടപ്പാടും തുടരും ..
സ്വപ്നവും തുടരും..
വഴക്കും തുടരും..
പോരാട്ടവും തുടരും..
പുലമ്പലുകളും തുടരും.
പാപങ്ങളും തുടരും..
ഭ്രാന്തും തുടരും...
ഈ ശരീരം അവസാനിച്ചു അടുത്ത ശരീരത്തിലേയ്ക്ക്
ആത്മാവ് ചെന്നു ചേരുമ്പോള്‍, കഴിഞ്ഞ ശരീരത്തില്‍
അനുഭവിച്ചതിന്റെ സ്വാധീനങ്ങള്‍
പുതിയ ശരീരത്തില്‍ തുടരും...
എങ്ങനെ ഒരു വാടക വീട്ടില്‍ നിന്നും അടുത്തതിലേക്ക്
നമ്മുടെ സാധനങ്ങള്‍ നാം എടുത്തുകൊണ്ടു പോകുന്നുവോ
അതു പോലെ...
അപ്പോള്‍ ഇതിനു അവസാനം ഇല്ലേ?
ഉണ്ടല്ലോ..
ഇപ്പോള്‍ തന്നെ കൃഷ്ണ നാമം വാ കൊണ്ടു പാടി
മനസ്സ് കൊണ്ടു ചിന്തിച്ചു വെക്കു...
എന്നാല്‍ ഇപ്പോള്‍ ഇരിക്കുന്ന വാടക വീടായ ഈ
ശരീരത്തില്‍ നിന്നും ഒന്നും എടുക്കാതെ പോകാം!
എളുപ്പം തീരുമാനിക്കു!
മരണം ആര്‍ക്കു എവിടെ എപ്പോള്‍ എങ്ങനെ എന്നു
മുന്‍കൂട്ടി പറയാന്‍ സാധ്യമല്ല!
തീരുമാനിച്ചോ?
ചെയ്താല്‍ നല്ലത്!
0 comments:
Post a Comment