ഭിക്ഷക്കാരന്‍!
ഭിക്ഷക്കാരന്‍!
രാധേകൃഷ്ണാ
ഞാന്‍ ഒരു ഭിക്ഷക്കാരന്‍ ...
പല കൊല്ലങ്ങളായി സത്യമായ സ്നേഹത്തിനായി
കേഴുന്ന ഒരു ഭിക്ഷക്കാരന്‍ ഞാന്‍...
പല യുഗങ്ങളായി സ്പഷ്ടമായ ജ്ഞാനത്തിനായി
കേഴുന്ന ഒരു ഭിക്ഷക്കാരന്‍ ഞാന്‍.....
പല ജന്മങ്ങളായി വൈരാഗ്യത്തിനായി
അലയുന്ന ഒരു ഭിക്ഷക്കാരന്‍ ഞാന്‍....
പല കോടി വര്‍ഷങ്ങള്‍ മനുഷ്യരുടെ
പിന്നില്‍ അലയുന്ന ഒരു വിഡ്ഢി
ഭിക്ഷക്കാരന്‍ ഞാന്‍....
മോഹാവേശത്തില്‍ എന്തോ ആവശ്യപ്പെട്ടു
ഈശ്വരന്‍ നല്‍കിയതിനെ മാറ്റി നിര്‍ത്തിയിട്ടു
പിന്നീട് അതിനു വേണ്ടി കരയുന്ന ഒരു
മണ്ടന്‍ ഭിക്ഷക്കാരന്‍ ഞാന്‍....
മനുഷ്യരുടെ വെളി വേഷവും സ്വാര്‍ത്ഥതയും
ഉള്ളത് പോലെ മനസ്സിലാക്കി ഭയന്ന്,
ഈശ്വരന്റെ ദയവിനായി ഭിക്ഷ യാചിക്കുന്ന
ഒരു പാവം യാചകന്‍ ഞാന്‍....
0 comments:
Post a Comment