തിരുമലയേ നീ വാഴട്ടെ!
തിരുമലയേ നീ വാഴട്ടെ!
രാധേകൃഷ്ണാ
ശ്രീവരാഹ മൂര്‍ത്തിയുടെ സ്വത്തേ
തിരുമലയേ നീ വാഴട്ടെ!
ശ്രീ ശ്രീനിവാസന്റെ വാസസ്ഥലമേ
തിരുമലയേ നീ വാഴട്ടെ!
പാപങ്ങളെ നശിപ്പിക്കുന്ന വേങ്കടാദ്രി
തിരുമലയേ നീ വാഴട്ടെ!
ആദിശേഷനായി വിളങ്ങുന്ന ശേഷാദ്രി
തിരുമലയേ നീ വാഴട്ടെ!
വേദങ്ങള്‍ മലയായ വേദാദ്രി
തിരുമലയേ നീ വാഴട്ടെ!
ഗരുഡന്‍ കൊണ്ടു വന്ന ഗരുഡാദ്രി
തിരുമലയേ നീ വാഴട്ടെ!
വൃഷഭനു മോക്ഷം ലഭിച്ച വൃഷഭാദ്രി
തിരുമലയേ നീ വാഴട്ടെ!
അഞ്ചനാ ദേവി തപസ്സു ചെയ്ത അഞ്ചനാദ്രി
തിരുമലയേ നീ വാഴട്ടെ!
പരമാനന്ദത്തിന്റെ ഇരിപ്പിടമായ ആനന്ദാദ്രി
തിരുമലയേ നീ വാഴട്ടെ!
ഏഴുമലയേ... തിരുവേങ്കട മലയേ...
തിരുമലയേ നീ വാഴട്ടെ!
വൈകുണ്ഠവാസന്‍ തന്‍റെ തിരുവടി
പതിച്ച ശ്രീവാരി പാദം താങ്ങുന്ന
തിരുമലയേ നീ വാഴട്ടെ!
കുലശേഖര ആള്‍വാരും എന്തെങ്കിലും
ആകാന്‍ ആഗ്രഹിച്ച
തിരുമലയേ നീ വാഴട്ടെ!
കുറവ നമ്പി സദാ സര്‍വദാ സ്മരിച്ച
തിരുമലയേ നീ വാഴട്ടെ!
അന്നമാചാര്യ പാടി അനുഭവിച്ച അത്ഭുത
തിരുമലയേ നീ വാഴട്ടെ!
സ്വാമി രാമാനുജരും മുട്ട് കൊണ്ടു കയറിയ പവിത്ര
തിരുമലയേ നീ വാഴട്ടെ!
തിരുമലആള്‍വാരേ നിന്നെ നമിക്കുന്നു.
എനിക്കു നല്ല ഭക്തിയില്ല..
എനിക്കു നല്ല ശ്രദ്ധയില്ല..
എനിക്കു ദൃഡമായ ബുദ്ധിയില്ല..
എനിക്കു കര്‍മ്മ യോഗം അറിയില്ല...
എനിക്കു ജ്ഞാനം മനസ്സിലാവില്ല...
തിരുമല ആള്‍വാരേ അങ്ങ് തന്നെ എനിക്കു ഗതി.
ശ്രീനിവാസന്‍ പോലും അങ്ങയുടെ മേല്‍ ഇരിക്കുന്നു.
അങ്ങയുടെ കുഞ്ഞായി എന്നെ സ്വീകരിക്കു.
ശ്രീനിവാസന്‍ അപ്പോള്‍ തീര്‍ച്ചയായും
എന്നെ സ്വീകരിക്കും.
സ്വീകരിക്കുമോ ഈ മണ്ടന്‍ കുഞ്ഞിനെ?
തിരുമല ആള്‍വാരേ അങ്ങ് വളരെ വലിയവന്‍..
ഞാനോ മഹാ പാപി...
ദയവു ചെയ്തു ഈ പാപിക്ക് മോക്ഷം നല്‍കു.
പിരിയില്ല നിന്‍ തിരുമേനി എന്നു അലര്‍മേല്‍മങ്ക
ഉറയുന്ന തിരുമാര്‍ബന്റെ സിംഹാസനമായ
തിരുമലയേ...
നിന്‍റെ തിരു മുടിയില്‍ ബാലാജിക്ക് ഇടം നല്‍കി.
നിന്‍റെ തിരുവടിയില്‍ ഈ ദരിദ്രനും ഇടം നല്‍കു.
ഇതിനു പകരം ഞാന്‍ എന്തു തരും?
നിന്നെ നാവു നിറയെ, മനസ്സ് നിറയെ എല്ലാ
ജന്മങ്ങളികും വാഴ്ത്തും.
തിരുമലയേ നീ വാഴട്ടെ!
0 comments:
Post a Comment