ജന്മദിനം!
ഞാന്‍ എന്തിനു ജനിച്ചു???
ഞാന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍
ഇപ്പോള്‍ ജീവനോടെ ഇരിക്കില്ലായിരുന്നു!
ജീവനോടെ ഇല്ലായിരുന്നുവെങ്കില്‍
എന്റെ ഗുരുജിയമ്മയെ ദര്‍ശിച്ചിരിക്കില്ല!
ദര്‍ശിച്ചില്ലായിരുന്നുവെങ്കില്‍
രാധേകൃഷ്ണാ നാമം അറിഞ്ഞിരിക്കില്ല!
അറിഞ്ഞില്ലായിരുന്നുവെങ്കില്‍
എന്നെ മനസ്സിലാക്കുമായിരുന്നില്ല!
മനസ്സിലാക്കിയില്ലായിരുന്നുവെങ്കില്‍
കൃഷ്ണനെ അനുഭവിച്ചിരിക്കില്ല!
അനുഭവിച്ചില്ലായിരുന്നുവെങ്കില്‍
ജീവിതത്തില്‍ ഭക്തി ചെയ്തിരിക്കില്ല!
ഭക്തി ചെയ്തില്ലായിരുന്നുവെങ്കില്‍
ജീവിതത്തെ അറിഞ്ഞു ആസ്വദിക്കില്ലായിരുന്നു!
ആസ്വദിച്ചില്ലായിരുന്നുവെങ്കില്‍
മനുഷ്യനായി ഇരിക്കില്ലായിരുന്നു!
അത് കൊണ്ടു ഞാന്‍ മനുഷ്യനായി
ഇരിക്കുന്നത് ജനിച്ചത് കൊണ്ടാണ്!
ഈ ശരീരത്തെ വഹിച്ച എന്റെ
അമ്മയ്ക്കു നന്ദി!
ഈ ശരീരം നല്‍കിയ പിതാവിനു നന്ദി!
ഈ ശരീരം രക്ഷിച്ച കൃഷ്ണനു നന്ദി!
എന്നെ മനുഷ്യനാക്കിയ ഗുരുജിയമ്മയ്ക്കു നന്ദി!
നന്ദി...നന്ദി...നന്ദി...
ഈ ശരീരത്തില്‍ ജീവനായിരിക്കുന്ന കൃഷ്ണാ....
നിന്നെ ശരണം പ്രാപിക്കുന്നു...
നിന്നെ വിശ്വസിക്കുന്നു...
നിന്റെ തിരുവടികളെ പിടിക്കുന്നു...
നിന്റെ ഇഷ്ടം പോലെ ഈ ശരീരവും
ആത്മാവും അനുഭവിച്ചു കൊള്ളു...
ഇത് തന്നെയാണ് എന്റെ ജന്മദിനത്തില്‍
നീ തരുന്ന സമ്മാനം!
അതിനു വേണ്ടി കാത്തിരിക്കുന്നു!
0 comments:
Post a Comment