വിജയം നിനക്കു!
രാധേകൃഷ്ണാ
നില്‍ക്കു..
കുറച്ചു നില്‍ക്കു...
നിന്നെ കുറിച്ചു ചിന്തിക്കാന്‍ കുറച്ചു
സമയം ഒതുക്കു...
നിന്റെ ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കായി
ഓടിക്കൊണ്ടിരിക്കുന്ന അറിവുള്ള മനുഷ്യാ!
ഒന്ന് നില്‍ക്കു...
നല്ലപോലെ ശ്രദ്ധിക്കു...
ശരിയായ തീരുമാനം എടുക്കു...
എന്നിട്ട് ധൈര്യമായി മുന്നേറു....
നിന്റെ മനസ്സിന്റെ ഓട്ടത്തെ ശ്രദ്ധിക്കു!
നിന്റെ ആഗ്രഹത്തിന്റെ സീമയെ ശ്രദ്ധിക്കു!
നിന്റെ ചിന്തകളുടെ വൈപരീത്യം ശ്രദ്ധിക്കു!
നിന്റെ കര്‍മ്മങ്ങളുടെ ഫലങ്ങളെ ശ്രദ്ധിക്കു!
നിന്റെ പരിശ്രമത്തിന്റെ പോക്കിനെ ശ്രദ്ധിക്കു!
നിന്റെ ജീവിതത്തിന്റെ മാര്‍ഗ്ഗത്തെ ശ്രദ്ധിക്കു!
നിന്റെ കോപത്തിന്റെ ആവശ്യകതയെ ശ്രദ്ധിക്കു!
നിന്റെ പരാജയത്തിന്റെ കാരണത്തെ ശ്രദ്ധിക്കു!
നിന്റെ സമയത്തിന്റെ മൂല്യത്തെ ശ്രദ്ധിക്കു!
നിന്നെ കബളിപ്പിക്കുന്നവരുടെ
കഴിവിനെ ശ്രദ്ധിക്കു!
നിന്നെ നിന്ദിക്കുന്നവരുടെ ഹൃദയം ശ്രദ്ധിക്കു!
നിന്റെ ഭയത്തെ ശ്രദ്ധിക്കു!
നിന്റെ ധൈര്യത്തെ ശ്രദ്ധിക്കു!
നിന്റെ സംശയത്തെ ശ്രദ്ധിക്കു!
നിന്റെ വെപ്രാളത്തെ ശ്രദ്ധിക്കു!
നിന്റെ അറിവില്ലായ്മയെ ശ്രദ്ധിക്കു!
നിന്റെ ആര്‍ത്തിയെ ശ്രദ്ധിക്കു!
നിന്റെ അന്വേഷണത്തെ ശ്രദ്ധിക്കു!
ക്ഷമയോടെ ശ്രദ്ധിക്കു!
തെളിവായി ശ്രദ്ധിക്കു!
ധൈര്യമായി ശ്രദ്ധിക്കു!
എന്നിട്ട് ഒരു തീരുമാനത്തില്‍ എത്തു!
നിന്റെ മാര്‍ഗ്ഗം തീരുമാനിച്ച ശേഷം
അതു വഴി നടക്കു!
വിജയം നിനക്കു!
0 comments:
Post a Comment