Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, June 30, 2011

ഹോ സമാധാനമായി!

രാധേകൃഷ്ണാ 
എനിക്കു കാമം കൂടുതലാണ്! 
എനിക്കു കോപം കൂടുതലാണ്!
എനിക്കു അഹംഭാവം കൂടുതലാണ്!
 എനിക്കു സ്വാര്‍ത്ഥത കൂടുതലാണ്!
എനിക്കു അഭിമാനം കൂടുതലാണ്! 
എനിക്കു അഹങ്കാരം കൂടുതലാണ്! 
 എനിക്കു അസൂയ കൂടുതലാണ്!
എനിക്കു വെറുപ്പ്‌ കൂടുതലാണ്! 
 എനിക്കു അത്യാഗ്രഹം കൂടുതലാണ്!
 എനിക്കു ക്ഷമ ഇല്ല!
 എനിക്കു വിനയം ഇല്ല!
 എനിക്കു ശ്രദ്ധ ഇല്ല! 
എനിക്കു അലസത ഇഷ്ടമാണ്!
 എനിക്കു വെറുതെയിരിക്കാന്‍ ഇഷ്ടമാണ്!
 എനിക്കു മറ്റുള്ളവരെ കുറ്റം പറയുന്നത് ഇഷ്ടമാണ്! 
 എനിക്കു എല്ലാവരും എന്നെ ശ്ലാഘിക്കുന്നത്
വളരെ ഇഷ്ടമാണ്! 
എനിക്കു എന്നെ ആരെങ്കിലും കുറ്റം 
പറഞ്ഞാല്‍ ഇഷ്ടമേയല്ല!
ഞാന്‍ എന്റെ ശരീരത്തെ കഷ്ടപ്പെടുത്തി 
ഭക്തി ചെയ്യില്ല!
എന്റെ ഹൃദയം കൃഷ്ണനെ ഓര്‍ത്തു പൊട്ടിക്കരയില്ല!
എന്റെ ബുദ്ധി കൃഷ്ണന് വേണ്ടി മാത്രം ജീവിക്കില്ല!
എപ്പോഴും കൃഷ്ണ നാമം ജപിക്കാന്‍ ആഗ്രഹം ഇല്ല!
ഞാന്‍ ഇത്രയ്ക്ക് മോശമാണ്!
എന്നിട്ടും കൃഷ്ണന്‍ എന്നെ കൈവിട്ടില്ല.
 അവന്റെ നാമത്തെ എങ്ങനെയോ എന്നെ
കൊണ്ടു ജപിപ്പിച്ചു!
എത്രയോ സന്ദര്‍ഭങ്ങളില്‍ മറന്നു പോയി
കൃഷ്ണാ എന്നു എന്നെ കൊണ്ടു വിളിപ്പിച്ചു.
കൃഷ്ണന്‍ തന്റെ ക്ഷേത്രത്തിലേക്ക് എന്നെ
വിളിച്ചു കൊണ്ടു പോകുന്നു!
ഞാന്‍ പോലും അറിയാതെ എനിക്കു കൃഷ്ണനില്‍ 
വിശ്വാസം വരുത്തി. 
ഇതാണ് ആശ്ചര്യം...
ഇതാണ് അത്ഭുതം...
ഞാന്‍ എപ്പോഴെങ്കിലും പറയുന്ന കൃഷ്ണ നാമത്തിനു
പകരമായി ഇത്രയും ചെയ്തു കൊണ്ടിരിക്കുന്നു!
ഞാന്‍ അവരെ മറന്നു പോയാലും അവന്‍
എന്നെ മറക്കുന്നേയില്ല!
ആഹാ! ഇതല്ലേ സത്യമായ സ്നേഹം!
ഇതല്ലേ ശരിയായ പ്രേമം?
ഞാന്‍ കൃഷ്ണന്റെ പിറകെ പോകുന്നില്ല!
പക്ഷെ കൃഷ്ണന്‍ എന്റെ പിറകെ അലഞ്ഞു
നടക്കുന്നു!
ഞാന്‍ ഒരുത്തനെ തിരുത്താന്‍ 
എത്ര പാടു പെടുന്നു?
ഞാന്‍ ശരിയായ മാര്‍ഗ്ഗത്തില്‍ പോകാന്‍
എത്ര കാരുണ്യം വര്‍ഷിക്കുന്നു?
ഒന്ന് എനിക്കു നന്നായി മനസ്സിലായി!
കൃഷ്ണന്‍ എന്നെക്കാള്‍ ബാലശാലിയാണ്!
കൃഷ്ണന്‍ എന്നെക്കാള്‍ ഉത്തമനാണ്!
കൃഷ്ണന്‍ എന്നെക്കാള്‍ ബുദ്ധിമാനാണ്!
  കൃഷ്ണന്‍ എന്നെക്കാള്‍ ഉയര്‍ന്നവനാണ്!
കൃഷ്ണന്‍ എന്നെക്കാള്‍ അത്ഭുതമായവന്‍!
  കൃഷ്ണാ നിന്റെ ബലം മനസ്സിലായി!
അത് കൊണ്ടു ഇനി വ്യാകുലതയില്ല!
എന്നെക്കുറിച്ച് ഇനി വ്യാകുലതയില്ല!
എന്റെ കാര്യം നീ നോക്കിക്കൊള്ളും!
ഹോ! സമാധാനമായി.....
 ഇത്രയും ദിവസം ഞാന്‍ എങ്ങനെയിരുന്നാലും
എന്നെ തിരുത്തുന്ന ഒരാളെയാണ് ഞാന്‍
അന്വേഷിച്ചു കൊണ്ടിരുന്നത്!
ഇനി ഒക്കെ സുഖമായി! 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP