Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, November 30, 2011

എന്നെ മറക്കുമോ? ? ?

രാധേകൃഷ്ണാ

കൃഷ്ണാ...
ഉറങ്ങുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ?

കൃഷ്ണാ...
ആനന്ദത്തില്‍ ഞാന്‍ ആറാടുമ്പോള്‍ 
ഞാന്‍ നിന്നെ സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ?

കൃഷ്ണാ...
കാമത്തില്‍ മയങ്ങിയിരിക്കുമ്പോള്‍ 
ഞാന്‍ നിന്നെ സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ?
 
കൃഷ്ണാ...
കോപത്തില്‍ ബുദ്ധി നഷ്ടപ്പെടുമ്പോള്‍ 
ഞാന്‍ നിന്നെ സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ?
 
കൃഷ്ണാ...
ലോകം എന്നെ പുകഴ്ത്തുമ്പോള്‍
ഞാന്‍ നിന്നെ സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ? 
 
കൃഷ്ണാ...
ഞാന്‍ അഹംഭാവത്തില്‍ ഇരിക്കുമ്പോള്‍ 
ഞാന്‍ നിന്നെ ഒട്ടും സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ? 

ഞാന്‍ ആശയില്‍ ഉഴലുമ്പോള്‍
ഞാന്‍ നിന്നെ സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ?
 
എന്റെ പ്രശ്നങ്ങള്‍ തീര്‍ന്നതിനു ശേഷം 
ഞാന്‍ നിന്നെ സ്മരിക്കുന്നേയില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ? 
 
എനിക്കു അറിഞ്ഞു കൂടാ കൃഷ്ണാ...
ഞാന്‍ നിന്നെ ശരിയായി സ്മരിക്കുന്നുണ്ടോ
ഇല്ലിയോ എന്നു എനിക്കു മനസ്സിലാകുന്നില്ല.
 
പക്ഷെ നീ പറയു...
എന്നെ മറക്കുമോ? ? ?
 
ഇല്ല... ഇല്ല...ഇല്ല...
നീ എന്നെ മറക്കുന്നേയില്ല!
 
ഞാന്‍ നിന്നെ മറന്നാലും
നീ എന്നെ മറക്കില്ല!
 
അതു കൊണ്ടല്ലേ ഞാന്‍
ഇവിടെ ജീവിച്ചു കൊണ്ടിരിക്കുന്നത്!  

Tuesday, November 29, 2011

മൂല്യം അധികം!

രാധേകൃഷ്ണാ
റോസാ ചെടിയില്‍ പൂക്കള്‍ കുറച്ചേയുള്ളൂ ...
മുള്ളുകളാണ്  അധികവും!
അതു കൊണ്ടാണ് റോസയ്ക്കു മതിപ്പ് കൂടുതല്‍! 

മരുഭൂമിയില്‍ വെള്ളം കുറവാണ്!
മണലാണ്‌ കൂടുതല്‍!
അതു കൊണ്ടു അവിടെ വെള്ളത്തിന്‌
മൂല്യം കൂടുതലാണ്!

ഈ ലോകത്ത് നല്ലയാലുകള്‍ കുറവാണ്!
ചീത്തയാളുകളാണ്  കൂടുതല്‍!
അതു കൊണ്ടു നല്ലവര്‍ക്കു ഇവിടെ
മൂല്യം കൂടുതലാണ്!

ജീവിതത്തില്‍ വിജയം കുറവാണ്!
പോരാട്ടങ്ങള്‍ കൂടുതലാണ്!
അതു കൊണ്ടു ജീവിതത്തില്‍
വിജയത്തിനു മൂല്യം കൂടുതലാണ്!

നീ വിജയിക്കും!
നിനക്കു സ്വൈരം ലഭിക്കും!
നീ കോടിയില്‍ ഒരു ജീവനാണ്!


അതു കൊണ്ടു കൃഷ്ണന് നിന്റെ മേല്‍
എന്നും മൂല്യം കൂടുതലാണ്!

Sunday, November 27, 2011

വഞ്ചിതനാകുമോ?

രാധേകൃഷ്ണാ 
വഞ്ചിതനാകരുതേ! 

വഞ്ചകന്‍മാരോട് വിട്ടു കൊടുക്കരുതേ!

വഞ്ചകന്‍മാരോട് ഭയപ്പെടരുതേ! 

  വഞ്ചകന്‍മാരോട് തഴഞ്ഞു പോകരുതേ!

  വഞ്ചകന്‍മാരോട് തോറ്റു പോവരുതേ! 


വഞ്ചകന്മാരെ അടയാളം കണ്ടുപിടിക്കു!

വഞ്ചകന്‍മാര്‍ക്കു ഉപകരിക്കരുതേ!

വഞ്ചകന്മാരെ വിശ്വസിക്കരുതേ!

 വഞ്ചകന്മാരെ ജയിച്ചു കാണിക്കു!

നീ ചതിക്കപ്പെടരുത്...
ഒരു നാളും ചതിക്കപ്പെടരുത്...
ആരാലും ചതിക്കപ്പെടരുത്...

നീ കബളിക്കപ്പെടരുതെ...
ഇനി നീ വഞ്ചിതനാകില്ല...
   
ചിന്തിക്കു... തെളിവായി ചിന്തിക്കു!

നിന്റെ ജീവിതത്തെ തെളിവായി ചിന്തിക്കു!

എല്ലാവറ്റിനെയും ജയിക്കാന്‍ ചിന്തിക്കു!

Tuesday, November 22, 2011

തീര്‍ച്ചയായും ഞാന്‍ എഴുതും!

രാധേകൃഷ്ണാ 

ഇത്രേം ദിവസം ഞാന്‍ എന്തുകൊണ്ടു
വേദസാരം എഴുതിയില്ല?

പ്രശസ്തിക്കു വേണ്ടി എഴിതിയില്ല..
അതുകൊണ്ടു എഴുതിയില്ല!  
എഴുതിയേ തീരു എന്ന നിര്‍ബ്ബന്ധം ഒന്നുമില്ല
അതു കൊണ്ടു ഇതുവരെ എഴുതിയില്ല!

എന്റെ എഴുത്തു കൊണ്ടു ആരെയും 
വശീകരിക്കേണ്ട ആവശ്യമില്ല 
അതു കൊണ്ടു ഇതുവരെ എഴുതിയില്ല!

ചിലപ്പോള്‍ ദിവസവും എഴുതി...
എന്റെ കണ്ണന്‍ പറഞ്ഞു.. എഴുതി..

പല ദിവസവും എഴുതിയില്ല.
എന്റെ കണ്ണന്‍ എനിക്കു വേണ്ടി മാത്രം
പറഞ്ഞു അതുകൊണ്ടു എഴുതിയില്ല!  

ഇന്നു എഴുതാന്‍ പറഞ്ഞു
അതു കൊണ്ടു എഴുതുന്നു.

ഭക്തി എന്നതും ഭഗവാന്‍ എന്നതും
ലോകത്തില്‍ നമ്മെ നിരൂപിക്കാനായിട്ടല്ല.

എന്റെ ഭക്തി എനിക്കു വേണ്ടി
എന്റെ കണ്ണന്‍ എനിക്കു വേണ്ടി!

ലോകത്തില്‍ ഞാന്‍ ഭക്തനാണ് 
എന്നു നിരൂപിക്കേണ്ട ആവശ്യം എനിക്കില്ല!

 നിനക്കും അങ്ങനെ തന്നെ!

ഞാന്‍ എന്റെ കണ്ണനെ അനുഭവിക്കണം!
നീ നിന്റെ കണ്ണനെ അനുഭവിക്കണം!

നാം ലോകത്തിനായി ചെയ്‌താല്‍
ഭക്തി വ്യഭിചാരം ആകും!
ആരെയും തൃപ്തിപ്പെടുത്താന്‍ 
നാം ഭക്തി ചെയ്യണ്ടാ!
നാം സ്വയം മനസ്സിലാക്കാനും
കണ്ണനെ അനുഭവിക്കാനും
മാത്രമാണ് ഭക്തി!

ഭക്തി നിര്‍ബ്ബന്ധമല്ല!
ഭക്തി വേലി വേഷമല്ല!
  
മീര തനിക്കു തോന്നുമ്പോള്‍ പാട്ടെഴുതി! 

ത്യാഗരാജര്‍ രാമനെ അനുഭവിക്കുമ്പോള്‍
പാട്ടെഴുതി!

അതെ പോലെ എന്റെ മനസ്സില്‍ കണ്ണന്‍
പ്രേരിപ്പിക്കുമ്പോള്‍ ഞാനും
വേദസാരം എഴുതുന്നു!

  'നീ എന്താ മീരയാണോ
ഉയര്‍ന്ന ത്യാഗരാജനാണോ'
എന്നു നീ ചിന്തിക്കാം.

അതിനെക്കുറിച്ച്‌ എനിക്കൊന്നും അറിയില്ല!
അറിഞ്ഞിട്ടു എന്തു ചെയ്യാനാണ്?  

എനിക്കറിയാവുന്നത് ഒന്നു മാത്രം! 

ഞാന്‍ കൃഷ്ണന്റെ കുഞ്ഞ്!
ഈ സ്മരണ മാത്രം എനിക്കു മതി!

ഇതു അഹംഭാവമല്ല...
സത്യം... 

കണ്ണന്‍ എഴുതാന്‍ പറയുന്നത് വരെ
ഞാന്‍ എഴിതിയെ തീരു....

Wednesday, November 2, 2011

വേട്ടയാടാന്‍ തയ്യാറായി !

രാധേകൃഷ്ണാ
വേട്ടയ്ക്കു തയ്യാറായി!
എന്റെ പത്മനാഭന്‍ വേട്ടയ്ക്കു തയ്യാറായി!
  
പാപികളുടെ പാപങ്ങളെ  
വേട്ടയാടാന്‍ തയ്യാറായി! 

ഭക്തന്മാരുടെ കഷ്ടങ്ങളെ
വേട്ടയാടാന്‍ തയ്യാറായി! 

ദരിദ്രരുടെ ദാരിദ്ര്യത്തെ
വേട്ടയാടാന്‍ തയ്യാറായി! 

ധനികരുടെ അഹംഭാവത്തെ 
വേട്ടയാടാന്‍ തയ്യാറായി! 

പദവിയിലുള്ളവര്‍കളുടെ സ്വാര്‍ത്ഥതയെ 
വേട്ടയാടാന്‍ തയ്യാറായി!

പൊങ്ങച്ചക്കാരുടെ പെരുമയെ
 വേട്ടയാടാന്‍ തയ്യാറായി!

ദുഷ്ടന്മാരുടെ വഞ്ചനയെ 
  വേട്ടയാടാന്‍ തയ്യാറായി!

ദേശദ്രോഹികളുടെ ദ്രോഹത്തെ
വേട്ടയാടാന്‍ തയ്യാറായി!

അറിവില്ലാത്തവരുടെ അജ്ഞാനത്തെ
 വേട്ടയാടാന്‍ തയ്യാറായി!

വേട്ടയാടാന്‍ പോകുന്നു!
കളിക്കാന്‍ പോകുന്നു!

ഇതാ പുറപ്പെട്ടു കഴിഞ്ഞു...
എന്റെ അനന്തപത്മനാഭന്‍
തിരുവനന്തപുരത്തില്‍!

ലോകത്തെ രക്ഷിക്കാനായി ഒരു വേട്ട!
ഉന്നതമായ ഒരു വേട്ട!
ഉത്തമന്റെ ഒരു വേട്ട!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP