തീര്‍ച്ചയായും ഞാന്‍ എഴുതും!
രാധേകൃഷ്ണാ
ഇത്രേം ദിവസം ഞാന്‍ എന്തുകൊണ്ടു
വേദസാരം എഴുതിയില്ല?
പ്രശസ്തിക്കു വേണ്ടി എഴിതിയില്ല..
അതുകൊണ്ടു എഴുതിയില്ല!
എഴുതിയേ തീരു എന്ന നിര്‍ബ്ബന്ധം ഒന്നുമില്ല
അതു കൊണ്ടു ഇതുവരെ എഴുതിയില്ല!
എന്റെ എഴുത്തു കൊണ്ടു ആരെയും
വശീകരിക്കേണ്ട ആവശ്യമില്ല
അതു കൊണ്ടു ഇതുവരെ എഴുതിയില്ല!
ചിലപ്പോള്‍ ദിവസവും എഴുതി...
എന്റെ കണ്ണന്‍ പറഞ്ഞു.. എഴുതി..
പല ദിവസവും എഴുതിയില്ല.
എന്റെ കണ്ണന്‍ എനിക്കു വേണ്ടി മാത്രം
പറഞ്ഞു അതുകൊണ്ടു എഴുതിയില്ല!
ഇന്നു എഴുതാന്‍ പറഞ്ഞു
അതു കൊണ്ടു എഴുതുന്നു.
ഭക്തി എന്നതും ഭഗവാന്‍ എന്നതും
ലോകത്തില്‍ നമ്മെ നിരൂപിക്കാനായിട്ടല്ല.
എന്റെ ഭക്തി എനിക്കു വേണ്ടി
എന്റെ കണ്ണന്‍ എനിക്കു വേണ്ടി!
ലോകത്തില്‍ ഞാന്‍ ഭക്തനാണ്
എന്നു നിരൂപിക്കേണ്ട ആവശ്യം എനിക്കില്ല!
നിനക്കും അങ്ങനെ തന്നെ!
ഞാന്‍ എന്റെ കണ്ണനെ അനുഭവിക്കണം!
നീ നിന്റെ കണ്ണനെ അനുഭവിക്കണം!
നാം ലോകത്തിനായി ചെയ്‌താല്‍
ഭക്തി വ്യഭിചാരം ആകും!
ആരെയും തൃപ്തിപ്പെടുത്താന്‍
നാം ഭക്തി ചെയ്യണ്ടാ!
നാം സ്വയം മനസ്സിലാക്കാനും
കണ്ണനെ അനുഭവിക്കാനും
മാത്രമാണ് ഭക്തി!
ഭക്തി നിര്‍ബ്ബന്ധമല്ല!
ഭക്തി വേലി വേഷമല്ല!
മീര തനിക്കു തോന്നുമ്പോള്‍ പാട്ടെഴുതി!
ത്യാഗരാജര്‍ രാമനെ അനുഭവിക്കുമ്പോള്‍
പാട്ടെഴുതി!
അതെ പോലെ എന്റെ മനസ്സില്‍ കണ്ണന്‍
പ്രേരിപ്പിക്കുമ്പോള്‍ ഞാനും
വേദസാരം എഴുതുന്നു!
'നീ എന്താ മീരയാണോ
ഉയര്‍ന്ന ത്യാഗരാജനാണോ'
എന്നു നീ ചിന്തിക്കാം.
അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല!
അറിഞ്ഞിട്ടു എന്തു ചെയ്യാനാണ്?
എനിക്കറിയാവുന്നത് ഒന്നു മാത്രം!
ഞാന്‍ കൃഷ്ണന്റെ കുഞ്ഞ്!
ഈ സ്മരണ മാത്രം എനിക്കു മതി!
ഇതു അഹംഭാവമല്ല...
സത്യം...
കണ്ണന്‍ എഴുതാന്‍ പറയുന്നത് വരെ
ഞാന്‍ എഴിതിയെ തീരു....
0 comments:
Post a Comment