വേട്ടയാടാന്‍ തയ്യാറായി !
രാധേകൃഷ്ണാ
വേട്ടയ്ക്കു തയ്യാറായി!
എന്റെ പത്മനാഭന്‍ വേട്ടയ്ക്കു തയ്യാറായി!
പാപികളുടെ പാപങ്ങളെ
വേട്ടയാടാന്‍ തയ്യാറായി!
ഭക്തന്മാരുടെ കഷ്ടങ്ങളെ
വേട്ടയാടാന്‍ തയ്യാറായി!
ദരിദ്രരുടെ ദാരിദ്ര്യത്തെ
വേട്ടയാടാന്‍ തയ്യാറായി!
ധനികരുടെ അഹംഭാവത്തെ
വേട്ടയാടാന്‍ തയ്യാറായി!
പദവിയിലുള്ളവര്‍കളുടെ സ്വാര്‍ത്ഥതയെ
വേട്ടയാടാന്‍ തയ്യാറായി!
പൊങ്ങച്ചക്കാരുടെ പെരുമയെ
വേട്ടയാടാന്‍ തയ്യാറായി!
ദുഷ്ടന്മാരുടെ വഞ്ചനയെ
വേട്ടയാടാന്‍ തയ്യാറായി!
ദേശദ്രോഹികളുടെ ദ്രോഹത്തെ
വേട്ടയാടാന്‍ തയ്യാറായി!
അറിവില്ലാത്തവരുടെ അജ്ഞാനത്തെ
വേട്ടയാടാന്‍ തയ്യാറായി!
വേട്ടയാടാന്‍ പോകുന്നു!
കളിക്കാന്‍ പോകുന്നു!
ഇതാ പുറപ്പെട്ടു കഴിഞ്ഞു...
എന്റെ അനന്തപത്മനാഭന്‍
തിരുവനന്തപുരത്തില്‍!
ലോകത്തെ രക്ഷിക്കാനായി ഒരു വേട്ട!
ഉന്നതമായ ഒരു വേട്ട!
ഉന്നതമായ ഒരു വേട്ട!
ഉത്തമന്റെ ഒരു വേട്ട!
0 comments:
Post a Comment