കയറുമോ?
രാധേകൃഷ്ണാ
നമ്മുടെ കുട്ടിക്കാലത്തു നമ്മുടെ
അഛനമ്മമാരുടെ കാലില്‍ കയറി നിന്നു കൊണ്ടു
കളിക്കുമ്പോള്‍ അവര്‍ പാടുമായിരുന്നു ഒരു പാട്ട്...
തെങ്ങിന്‍ പുറത്തു കയറുമോ?
തേങ്ങാ പറിക്കുമോ?
മാവിന്‍ പുറത്തു കയറുമോ?
മാങ്ങാ പറിക്കുമോ?
പേര മരത്തില്‍ കയറുമോ?
പേരയ്ക്കാ പറിക്കുമോ?
ആറ്റില്‍ വീഴുമോ?
ചേറില്‍ വീഴുമോ?
കുളത്തില്‍ വീഴുമോ?
ഇതു എനിക്കറിയാം
നിനക്കറിയാം
എല്ലാര്‍ക്കും അറിയാം..
കുറച്ചു ആലോചിച്ചു നോക്കി ഞാന്‍..
ഈ വാക്കുകള്‍ കൊണ്ടു എന്തു പ്രയോജനം?
എന്റെ മകനു ഇതു പറഞ്ഞു കൊടുക്കാന്‍
ഞാന്‍ തയ്യാറല്ല..
കൃഷ്ണനോടു ചോദിച്ചു..
അവന്‍ പുതിയതായി ഒന്ന് പറഞ്ഞു തന്നു.
അതു ഞാന്‍ നിനക്കും പറഞ്ഞു തരാം...
നീയും പഠിക്കു...
തിരുമല കയറുമോ?
ശ്രീനിവാസനെ കാണുമോ?
ബദ്രികാശ്രമം കയറുമോ?
നാരായണനെ കാണുമോ?
ഹസ്തിഗിരി കയറുമോ?
വരദരാജനെ കാണുമോ?
ഗോവര്‍ധന ഗിരി കയറുമോ?
ഗോവിന്ദനെ കാണുമോ?
ഭദ്രാചലം കയറുമോ?
രാമനെ കാണുമോ?
ബര്‍സാനാ കയറുമോ?
രാധികയെ കാണുമോ?
ഗോകുലം പോകുന്നോ?
വൃന്ദാവനം പോകുന്നോ?
വൈകുണ്ഠം പോകുന്നോ?
പാടാന്‍ എത്ര സുഖമല്ലേ ഇത്?
പാടു... പാടു... പാടു...
ഭാവി തലമുറയ്ക്കു ഇതു തന്നെ പാടാം.
0 comments:
Post a Comment