പ്രേമത്തെ ആഘോഷിക്കു...
രാധേകൃഷ്ണാ
ധനു മാസം...
ഗോപികകള്‍ കാര്ത്യായനീ വ്രതം നോറ്റു!
ആണ്ടാള്‍ തിരുപ്പാവൈ വ്രതം നോറ്റു!
ധനുമാസം കൃഷ്ണന്റെ സ്വരൂപം..
ഗോപികകള്‍ യമുനയില്‍ നീരാടി...
ആണ്ടാള്‍ തിരുമുക്കുളത്തില്‍ നീരാടി...
ധനുമാസം പ്രേമത്തിന്റെ മാസം...
ഗോപികകള്‍ വൃന്ദാവനത്തില്‍ വ്രതം നോറ്റു..
ആണ്ടാള്‍ ശ്രീവില്ലിപുത്തൂരില്‍ വ്രതം നോറ്റു...
ധനുമാസം കരുണയുടെ മാസം...
ഗോപികകള്‍ കൃഷ്ണ ലീലകള്‍ പാടി..
ആണ്ടാള്‍ തിരുപ്പാവൈ പാടി...
ധനുമാസം നന്മ നല്‍കുന്ന മാസം..
ഗോപികകള്‍ക്കു ലഭിച്ചത് രാസലീലാ..
ആണ്ടാള്‍ അനുഭവിച്ചത് രംഗ ലീലാ...
ധനുമാസം പുകഴാര്‍ന്ന മാസം...
പാഴാക്കി കളയരുതേ...
തിരുപ്പാവൈ പാടു...
കണ്ണനെ തിരയു...
പ്രേമത്തെ ആഘോഷിക്കു...
കൃഷ്ണന്റെ പ്രേമത്തെ ആഘോഷിക്കു....
0 comments:
Post a Comment