Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, December 24, 2011

ഞങ്ങളെ കരകയറ്റു!

രാധേകൃഷ്ണാ

തെറ്റി വീണാല്‍?
ജീവിതത്തില്‍ നല്ല മാര്‍ഗ്ഗത്തില്‍ നിന്നും
തെറ്റി വീണാല്‍?
വീണ്ടും ആ മാര്‍ഗ്ഗത്തില്‍ എത്താന്‍ സാധിക്കുമോ?

അതിനു വേണ്ടിയാണ് ഭക്തി...
ഭക്തി ചെയ്യുന്നവര്‍ ജീവിതത്തില്‍ നിന്നും
തെറ്റി വീണാല്‍ അവര്‍ക്കു വീണ്ടും
ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കുമോ?  
അതിനു വേണ്ടിയാണ് ഭഗവാന്‍...
സ്ത്രീ മോഹത്തില്‍ പാഴായി പോയാല്‍?
അവര്‍ക്കു ലോകത്തില്‍ വീണ്ടും 
തലുയര്‍ത്താന്‍ സാധിക്കുമോ?

സത്യമായിട്ടും സാധിക്കും...

അതു പോലെ ആരെങ്കിലും ഉണ്ടോ?  

ഉണ്ട്..
നമ്മുടെ തൊണ്ടരടിപ്പൊടി ആഴ്വാര്‍ ഉണ്ട്...

ജീവിതത്തില്‍ സ്ത്രീ മോഹത്താല്‍ വഴുതി വീണു
രംഗന്റെ കാരുണ്യം കൊണ്ടു വീണ്ടും 
അവനെ പ്രാപിച്ച നമ്മുടെ 
തൊണ്ടരടിപ്പൊടി ആഴ്വാര്‍ ഉണ്ട്...

ധനുമാസം കേട്ട നക്ഷത്രത്തില്‍ അവതരിച്ച
തൊണ്ടരടിപ്പൊടി ആഴ്വാരേ
എന്നെയും ജീവിതത്തില്‍ തല നിവര്‍ത്തി
നടത്തു...

'തിരുമാലെ' പ്രാപിക്കാന്‍ 
തിരുമാല പറഞ്ഞ ആഴ്വാരേ ..
എനിക്കു വേണ്ടി രംഗനോടു ശുപാര്‍ശ ചെയ്യുമോ?

'തിരുപ്പള്ളിയെഴുച്ചി' കൊണ്ടു രംഗനു
സുപ്രാഭാതം പാടി ഉണര്‍ത്തിയ ആഴ്വാരേ..
എനിക്കു വേണ്ടി രംഗനോടു ഒന്നു പറയുമോ? 
 
     ഈ ജീവിതത്തില്‍ വീണു പോയവനെ
ദയവു ചെയ്തു രക്ഷിക്കു...
എനിക്കു സ്വത്തൊന്നുമില്ലാ...
ബന്ധുക്കളും ഇല്ല.. 
കണ്ണന്റെ തിരുവടികളും അരികിലില്ല...
ഭക്തി ലേശം പോലുമില്ലാ..
വൈരാഗ്യം ഒട്ടുമില്ല...

അതു കൊണ്ടു വിപ്രനാരായണാ...
തൊണ്ടരടിപ്പൊടിയേ...
എന്റെ സ്ഥിതി മനസ്സിലാകുമല്ലോ..

എന്നെ സംസാരസാഗരത്തില്‍ നിന്നും
കരകയറ്റു... 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP