നമ്മളൊന്നു വിചാരിച്ചാല്‍...
രാധേകൃഷ്ണാ
നമ്മളൊന്നു വിചാരിച്ചാല്‍
ദൈവം വേറെ ഒന്നു വിചാരിക്കുന്നു!
ഇതു എല്ലാവരും ഇപ്പോഴും പറയുന്നതാണ്!
എന്നാല്‍ അത് തെറ്റാണ്!
ദൈവം നല്ലതു വിചാരിക്കുമ്പോള്‍
നാം തെറ്റായി വിചാരിക്കുന്നു!
നാം ആശയില്‍ വിചാരിക്കുന്നു!
ദൈവം നന്മ വിചാരിക്കുന്നു!
നാം ആവശ്യമില്ലാത്തതു വിചാരിക്കുന്നു!
എന്നാല്‍ ദൈവം നമുക്ക്
ആവശ്യമുള്ളത് മാത്രം വിചാരിക്കുന്നു!
നാം അഹംഭാവത്തില്‍ വിചാരിക്കുന്നു!
ദൈവം സ്നേഹത്തോടെ വിചാരിക്കുന്നു!
നാം വെപ്രാളത്തില്‍ വിചാരിക്കുന്നു!
ദൈവം നിയന്ത്രണത്തോടെ വിചാരിക്കുന്നു!
നാം വൃത്തികേടായി വിചാരിക്കുന്നു!
ദൈവം സുന്ദരമായി വിചാരിക്കുന്നു!
നാം തെറ്റായി വിചാരിക്കുന്നു!
ദൈവം ശരിയായി വിചാരിക്കുന്നു!
നാം പിടിവാശിയോടെ വിചാരിക്കുന്നു!
ദൈവം ദൃഡമായി വിചാരിക്കുന്നു!
നാം ആലോചിക്കാതെ വിചാരിക്കുന്നു!
ദൈവം ആലോചിച്ചു വിചാരിക്കുന്നു!
നാം വേണ്ടാത്തതു വിചാരിച്ചു പാഴാക്കി..
ദൈവത്തിന്റെ അനുഗ്രഹത്തെ തടുത്തു..
ജീവിതം കളഞ്ഞു...
അതു കൊണ്ടു ഇനി നാം വിചാരിക്കണ്ടാ...
നാം വിചാരിക്കുന്നതു ഇനി നിര്‍ത്താം...
ഇനി ദൈവം മാത്രം വിചാരിക്കട്ടെ...
അതു മാത്രമേ നടക്കു...
നാം ദൈവത്തിന്റെ വഴിയില്‍ പോകാം...
ഇന്നു മുതല്‍ അതാണ് വഴി..
ഇന്നു മുതല്‍ ദൈവം തന്നെ ഗതി..
ഇന്നു മുതല്‍ ദൈവത്തിനാണ് ചുമതല...
നാം സുഖമായിട്ടു ഇരിക്കാം...
0 comments:
Post a Comment