Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, January 16, 2012

നീയില്ലാതെ ഞാനില്ല....

രാധേകൃഷ്ണാ

ഞാന്‍ എന്നെ തിരയുന്നു!
കാമത്തില്‍ മുഴുകി പോയ എന്നെ
ഞാന്‍ തിരയുന്നു!
കോപത്തില്‍ കുടുങ്ങി പോയ
എന്നെ ഞാന്‍ തിരയുന്നു!
ഭീതിയില്‍ ഒളിഞ്ഞിരിക്കുന്ന എന്നെ
ഞാന്‍ തിരയുന്നു!
അഹംഭാവത്തില്‍ ഉടക്കി പോയ
എന്നെ ഞാന്‍ തിരയുന്നു!
സ്വാര്‍ത്ഥതയില്‍ ചുറ്റി കൊണ്ടിരിക്കും
എന്നെ ഞാന്‍ തിരയുന്നു!
കുഴങ്ങലില്‍ അലിഞ്ഞു പോയ
എന്നെ ഞാന്‍ തിരയുന്നു!
പെട്ടെന്നു എന്നെ എനിക്കു ലഭിക്കുന്നു!
പലപ്പോഴും ലഭിക്കുന്നില്ല!
ചിലപ്പോള്‍ എനിക്കു എന്നെ
ഭംഗിയായി ലഭിക്കുന്നു!
അതു ഞാന്‍ നാമം ജപിക്കുന്ന സമയം!

നാവു കൃഷ്ണന്റെ നാമത്തെ ജപിച്ചാല്‍ എനിക്കു
എന്നെ ലഭിക്കുന്നു!

കൃഷ്ണന്റെ നാമത്തെ ഞാന്‍ മറന്നു പോയാല്‍
എനിക്കു എന്നെ തിരയേണ്ടി വരുന്നു!  
എത്ര തിരഞ്ഞാലും എനിക്കു എന്നെ
കിട്ടുന്നില്ല!

വീണ്ടും നാവു നാമത്തെ ജപിച്ചാല്‍
എന്നെ ലഭിക്കുന്നു!

എന്തൊരു അതിശയമാണ്!

എനിക്കു എന്നെ ലഭിക്കുമ്പോള്‍  
എത്ര സന്തോഷം! 
ഞാന്‍ എന്നെ തിരയുമ്പോള്‍ എത്ര ദുഃഖം?
കൃഷ്ണാ...
ഒന്നു നന്നായി മനസ്സിലായി...
നീയില്ലാതെ ഞാനില്ല...
നീയില്ലാതെ ഞാന്‍ ഭയങ്കരം...
നീയില്ലാതെ ഞാന്‍ നികൃഷ്ടം...
നീയില്ലാതെ ഞാന്‍ നിന്ദ്യം...
നീയില്ലാതെ ഞാന്‍ മലം..
നീയില്ലാതെ ഞാന്‍ ഇല്ല...
നീയില്ലാത്ത എന്നെ വേണ്ടാ...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP