തീരുമാനം നിന്റേത്...
രാധേകൃഷ്ണാ
കൃഷ്ണാ...
നിന്നോടു ചില സത്യങ്ങള്‍ പറയാന്‍ പോകുന്നു.
കൃഷ്ണാ..
അതൊക്കെ നിനക്കറിയാവുന്നതാണ്
എന്നാലും പറയണം എന്നു തോന്നുന്നു.
കൃഷ്ണാ...
എന്നെ നേരേയാക്കാന്‍ എനിക്കു കഴിയുന്നില്ലാ.
നിനക്കു എന്നെ വേണമെങ്കില്‍
എന്നെ നേരേയാക്കു.
കൃഷ്ണാ...
എനിക്കു തെറ്റുകള്‍ ചെയ്യുന്നത് നിറുത്താന്‍
പറ്റുന്നില്ലാ..
എന്റെ തെറ്റുകള്‍ നിനക്കു ഇഷ്ടമല്ലെങ്കില്‍
എന്നെ തിരുത്തു...
കൃഷ്ണാ...
എനിക്കു ആശകളെ ജയിക്കാന്‍ പറ്റുന്നില്ല..
നിനക്കു എന്നെ ഇഷ്ടമാണെങ്കില്‍
എന്നെ ആശകളില്‍ നിന്നും വിജയിപ്പിക്കു.
കൃഷ്ണാ...
എനിക്കു ഒന്നും തന്നെ നേരാം വണ്ണം
ചെയ്യാന്‍ സാധിക്കുന്നില്ല.
നീ തന്നെ എന്നെ കൊണ്ടു എല്ലാം
നേരം വണ്ണം ചെയ്യിക്കണം....
കൃഷ്ണാ...
എനിക്കു ഒരു ചുമതലയുമില്ല..
കൃഷ്ണാ...
എനിക്കു ഒരു ശ്രദ്ധയുമില്ല..
കൃഷ്ണാ...
ഞാന്‍ വൃഥാ ജീവിക്കുന്നു..
കൃഷ്ണാ...
ഞാന്‍ ഇനിയും നന്നായില്ല..
കൃഷ്ണാ...
നിനക്കു വേണമെങ്കില്‍ എന്നെ നേരേയാക്കു..
കൃഷ്ണാ...
നീയല്ലാതെ മറ്റാര്‍ക്കും അതിനു കഴിയില്ല.
നേരേയാക്കിയാല്‍ നിനക്കു സന്തോഷം.
ഇല്ലെങ്കില്‍ ഞാന്‍ ഇങ്ങനെ ജീവിച്ചു കൊണ്ടിരിക്കും.
ഇതു നിനക്കും അറിയാം എനിക്കും അറിയാം.
ഇനി തീരുമാനം നിന്റേത്..
0 comments:
Post a Comment