വീട് ഒഴിഞ്ഞു തരു...
രാധേകൃഷ്ണാ
വീട്..
വീട് ഒഴിഞ്ഞു തരു...
എത്ര വീട് ഒഴിഞ്ഞു കൊടുത്തു കഴിഞ്ഞു...
ആദ്യം ഒരു ഒന്നാന്തരം വീട്ടില്‍ താമസിച്ചിരുന്നു.
എന്തോ ഞാന്‍ അതു ഉപേക്ഷിച്ചു...
ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്!!!!
പിന്നെ ഒരു ചെറിയ വീട് കിട്ടി...
സുഖമായി ഇരുന്നു..
പക്ഷെ ചില ബലവാന്മാര്‍ എന്നെ പാടു പെടുത്തി.
വീടൊഴിഞ്ഞു തരു എന്നു ഉപദ്രവിച്ചു...
അതു കൊണ്ടു ആ വീട് ഒഴിഞ്ഞു...
വേറെ ഒരു വീട്ടില്‍ ചെന്നു...
ചുറ്റും ചെളിക്കുണ്ടും ഓടയും..
എന്നാലും എനിക്കിഷ്ടപ്പെട്ടു..
സുഖമായി വസിച്ചു...
പക്ഷെ രോഗങ്ങള്‍ എന്നെ വീടൊഴിയാന്‍
നിര്‍ബന്ധിച്ചു...ഒഴിഞ്ഞു കൊടുത്തു...
വീണ്ടും പുതിയ വീട്ടിലേക്കു മാറി...
മരത്തിന്റെ മുകളില്‍ വാസം...
ആകാശം തന്നെ മാര്‍ഗ്ഗം..
മരണം എന്നെ വീടൊഴിയാന്‍ പറഞ്ഞു..
ഞാന്‍ കരഞ്ഞു കെഞ്ചി നോക്കി..
പ്രയോജനം ഉണ്ടായില്ല...
ആ വീടും ഒഴിഞ്ഞു കൊടുത്തു...
പിന്നെ കാട്ടില്‍ ഒരു വീട് കിട്ടി...
ഓരോ ദിവസവും പോരാട്ടം തന്നെ...
എന്നാലും ബന്ധുക്കളുടെ കൂടെ
സന്തോഷമായി ഇരുന്നു....
ബന്ധുക്കളോട് വഴക്കു...
അവരു തന്നെ എന്നെ തുരത്തി...
നൊമ്പരത്തോടെ ഞാന്‍ ആ വീട് വിട്ടു...
ഈ തൊന്തരവ് ഇനി വേണ്ടാ എന്നു വിചാരിച്ചു
ഒരേ ഇടത്തില്‍ ഇരിക്കുന്ന പച്ച നിര വീട്ടില്‍
ഞാന്‍ ഒറ്റയ്ക്ക് ജീവിച്ചു...
പ്രകൃതിയുടെ വേഗതയില്‍ ആ വീട്
മറഞ്ഞു പോയി...
എനിക്കാ വീട് ഒഴിയേണ്ടി വന്നു...
ഇങ്ങനെ പല വീടുകള്‍ ഒഴിഞ്ഞു പോയി..
വേദനിച്ചത് മാത്രം ബാക്കി....
ഒരു വീടും നിരന്തരമല്ല..
അനുഭവം പഠിപ്പിച്ചു....
വീണ്ടും എന്റെ പഴയ വീട്ടിലെത്താന്‍
ഞാന്‍ തല്‍കാലത്തെയ്ക്ക് ഒരു വീടു അന്വേഷിച്ചു...
ഒരു നല്ല വീടു കിട്ടി..
ഈ വീടു എന്നെ വിശ്വസിച്ചു തന്നതു
ഭഗവാന്‍ ശ്രീകൃഷ്ണന്‍!
ഈ വീടിനു വേണ്ടി കൃഷ്ണനോടു
ഉറപ്പു കൊടുത്തതു സദ്ഗുരുനാഥന്‍!
ഈ വീടിനു വാടക.... വിടാതെ നാമജപം!
തീര്‍ച്ചയായും ഈ വീട്ടില്‍ തങ്ങി ഞാന്‍
എന്റെ പഴയ വീടിനെ കണ്ടുപിടിക്കും..
എന്റെ പഴയവീട്ടില്‍ എത്താന്‍ വേണ്ടിയാണ്
ഞാന്‍ ഈ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്!
എത്രയും വേഗം ഞാന്‍ എന്റെ
പഴയ വീട്ടിലെത്തണം....
0 comments:
Post a Comment