കരുണ കാണിക്കു!
രാധേകൃഷ്ണാ
ഹൃദയമേ! രാമന്‍ പറയുന്നതു കേള്‍ക്കു..
മനസ്സേ! കൃഷ്ണന്‍ പറയുന്നതു കേള്‍ക്കു..
ബുദ്ധിയേ! ഗുരു പറയുന്നതു കേള്‍ക്കു..
തലയേ! ഭജനയ്ക്കു അനുസരിച്ചു ആടൂ...
കണ്ണുകളേ! സൂര്‍ദാസര്‍ കണ്ടതു കാണൂ...
ചെവികളേ! ശുക ബ്രഹ്മം പറയുന്നതു കേള്‍ക്കു..
മൂക്കേ! തുളസിയുടെ ഗന്ധം നുകരു...
നാക്കേ! കുലശേഖരര്‍ പറയുന്നതു ചെയ്യു...
വായേ! ഭഗവത് പ്രസാദം കഴിക്കു...
തോളുകളേ! ഭഗവാന്റെ പല്ലക്കു എടുക്കു...
കൈകളേ! ഭാഗവത കൈങ്കര്യം ചെയ്യു...
വിരലുകളേ! പാണ്ഡുരംഗനെ തലോടു ...
തുടകളേ! കണ്ണനെ ചുമക്കു...
കാലുകളേ! സത്സംഗത്തിന് വേണ്ടി മാത്രം
നടക്കു...
എന്റെ ശരീരമേ! ഒന്നു സഹകരിക്കു..
എന്റെ ഇന്ദ്രിയങ്ങളേ! ഒന്നു സഹായിക്കു..
എന്റെ മനസ്സേ! ഒന്നു ദയവു കാണിക്കു...
എന്റെ ഹൃദയമേ! ഒന്നു ജീവിക്കാന്‍ അനുവദിക്കു!
എന്റെ ബുദ്ധിയേ! ഒന്നു അനുസരിക്കു...
നിങ്ങളു പോലും എന്നെ സഹായിച്ചില്ലെങ്കില്‍
ഈ ലോകത്തു ആരു എന്നെ സഹായിക്കും?
ദയവു ചെയ്തു സഹായിക്കു...
നിങ്ങളുടെ ഇടയില്‍ പെട്ടു പോയ
ഒരു പാവപ്പെട്ട മനുഷ്യന്‍
കെഞ്ചുന്നതു കേള്‍ക്കു...
കരുണ കാണിക്കു....
0 comments:
Post a Comment