നിരന്തരമായ വീടു....
രാധേകൃഷ്ണാ
ഞാന്‍ പറഞ്ഞ വീടുകള്‍ നിനക്കു
മനസ്സിലായോ എന്തോ?
ഞാന്‍ ഒഴിഞ്ഞ വീടുകള്‍ നിനക്കു
പരിചയം ഉള്ളവയാണ്....
നീയും ഇതു പോലെ പല വീടുകള്‍
ഒഴിഞ്ഞു കഴിഞ്ഞു...
വീടു എന്നു പറഞ്ഞത് നിന്റെ ശരീരത്തെ...
ഞാന്‍ ആദ്യം ഇരുന്ന വീടു
കൃഷ്ണന്റെ കൂടെ പരമാനന്ദം
എന്ന വീടു...
അതിനെയാണ് ഞാന്‍ നഷ്ടപ്പെടുത്തിയത്...
പിന്നീട് ഞാന്‍ ഇരുന്ന വീടു ഒരു
കൃമിയുടെ ശരീരം...
പല്ലി തുടങ്ങിയ വലിയ ശരീരം
ഉള്ള ജന്തുക്കള്‍ക്കു ആഹാരമായി...
അതു കൊണ്ടു അതു ഒഴിഞ്ഞു കൊടുത്തു...
അടുത്തതായി ഞാന്‍ എത്തിച്ചേര്‍ന്ന വീടു
ഒരു പന്നിയുടെ ശരീരം...
ചെളിക്കുണ്ടില്‍ വാസം...
രോഗം മൂലം ആ വീട് ഒഴിഞ്ഞു...
അടുത്തതായി ഞാന്‍ താമസിച്ചത്
പക്ഷിയുടെ ശരീരത്തില്‍...
മരണം എല്ലാ ശരീരത്തിനും
തീര്‍ച്ചയായും ഉണ്ട്.
അതു കൊണ്ടു പക്ഷി ശരീരം
ഒഴിഞ്ഞു കൊടുത്തു...
അതിനു ശേഷം മൃഗ ശരീരം ലഭിച്ചു..
മൃഗങ്ങളുടെ ഇടയിലെ വഴക്ക് കാരണം
ആ ശരീരവും ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു..
ഇങ്ങനെ ചുറ്റി അലഞ്ഞ ഞാന്‍ ഒരു
മരമായി, ചെടിയായി, വള്ളിയായി
തീരാന്‍ ആഗ്രച്ചു അതായി മാറി...
പ്രകൃതിയുടെ വേഗതയില്‍ ആ ശരീരവും
നഷ്ടമായി.
ഇങ്ങനെ പല ശരീരത്തില്‍ ജീവിച്ചു
മരിച്ചു അലഞ്ഞു കൊണ്ടിരുന്നു...
കൃഷ്ണന്‍ തന്റെ കാരുണ്യം കൊണ്ടു
എന്നെ മനുഷ്യ ശരീരത്തില്‍ ജീവിക്കാന്‍
ഒരവസരം നല്‍കി..
ഈ ശരീരം എനിക്കു ഗുരുവിന്റെ
പ്രസാദത്താല്‍ ലഭിച്ചു...
വിടാതെ നാമജപം ചെയ്‌താല്‍
തീര്‍ച്ചയായും പരമാനന്ദം എന്ന
എന്റെ പഴയ വീട്ടില്‍ ഞാന്‍ എത്തും...
ഇതാണ് ഞാന്‍ പറഞ്ഞു തന്ന
വീടു ഒഴിഞ്ഞു തരു....
ഇപ്പോള്‍ മനസ്സിലായോ?
നീയും ആത്മാവ്, ഞാനും ആത്മാവ്...
നാം പല ശരീരങ്ങളിലായി
ചുറ്റി കൊണ്ടിരുന്നു.
ഇപ്പോള്‍ ഇവിടെ മനുഷ്യരായി വാഴുന്നു.
എത്രയും പെട്ടെന്നു നാം നമ്മുടെ
പരമാനന്ദം എന്ന വീട്ടില്‍ എത്തണം.
അതാണു നമ്മുടെ നിരന്തരമായ വീടു..
അതാണു സ്വൈരമായ വീടു..
ഉണരൂ...തയ്യരാകൂ...
പ്രാപിച്ചേ തീരു...
0 comments:
Post a Comment