അവന്റെ കൃപ മാത്രം മതി...
രാധേകൃഷ്ണാ
ഞാന്‍ വലിയ ഭക്തനൊന്നുമല്ല!
ഞാന്‍ ഉത്തമ സന്യാസി ഒന്നുമല്ല!
ഞാന്‍ എല്ലാം ത്യജിച്ച ത്യാഗിയൊന്നുമല്ല!
ഞാന്‍ എന്തും ഉപേക്ഷിക്കാന്‍ തയ്യാറായ
വൈരാഗ്യശാലിയുമല്ല!
ഞാന്‍ എന്തും സഹിക്കുന്ന ഹൃദയം
ഉള്ളവനല്ല!
ഞാന്‍ എപ്പോഴും ക്ഷമ കാണിക്കുന്ന
ഉത്തമനുമല്ല!
ഞാന്‍ വിടാതെ നാമം ചെയ്യാന്‍
താല്പര്യം ഉള്ളവനുമല്ല!
ഞാന്‍ എല്ലാം അറിയാവുന്ന ജ്ഞാനിയുമല്ല!
ഇതാണു എന്റെ സത്യാവസ്ഥ!
ഇതും കടന്നു ഞാന്‍ എന്റെ കൃഷ്ണനെ
സ്നേഹിക്കുന്നെങ്കില്‍ അതു അവന്റെ കൃപ!
ഇതെല്ലാം കടന്നു അവന്റെ നാമം
എന്റെ നാവില്‍ വരുന്നുണ്ടെങ്കില്‍
അതു അവന്റെ കൃപ!
ഇതെല്ലാം കടന്നു ലോകം എന്നെ
കൃഷ്ണഭക്തന്‍ എന്നംഗീകരിക്കുന്നു എങ്കില്‍
അതു അവന്റെ കൃപ!
ഇതെല്ലാം കടന്നു ഞാന്‍ ജീവിതത്തില്‍
വിജയിച്ചു കൊണ്ടിരിക്കുന്നു എങ്കില്‍
അതു അവന്റെ കൃപ!
ഇതെല്ലാം കടന്നു ഞാന്‍
ആനന്ദമായി ഇരിക്കുന്നെങ്കില്‍
അതു അവന്റെ കൃപ!
ഇതെല്ലാം കടന്നു ഞാന്‍ ധൈര്യമായി
ഈ ലോകത്തില്‍ ജീവിക്കുന്നു എങ്കില്‍
അതു അവന്റെ കൃപ!
എനിക്കിതു മതി...
അതെ.. അവന്റെ കൃപ മതി...
കൃഷ്ണ കൃപ മതി...
എന്നെന്നും ഇതു മാത്രം മതി...
0 comments:
Post a Comment