രഹസ്യമായി...
രാധേകൃഷ്ണാ
വൈകുണ്ഠ ഏകാദശി...
ഇന്നു എന്റെ കണ്ണന്‍ ഉണരുന്ന ദിനം!
രാജാധിരാജന്‍ കണ്ണു തുറക്കുന്ന ദിനം!
കണ്ണു തുറന്നോ എന്റെ കണ്ണാ?
ആനന്ദമായി ഉറങ്ങി ഉണര്‍ന്നോ കണ്ണാ?
കണ്ണു തുറന്നപ്പോള്‍ ആരെ ആദ്യം കണ്ടു കൃഷ്ണാ?
ഈ വൈകുണ്ഠ ഏകദാശിയില്‍ എന്തു വിശേഷം?
ഈ വൈകുണ്ഠ ഏകദാശിയില്‍ ആരെല്ലാം
വൈകുണ്ഠം വരുന്നു?
ഈ വൈകുണ്ഠ ഏകദാശിയില്‍ ആര്‍ക്കൊക്കെ
ദര്‍ശനം?
ഈ വൈകുണ്ഠ ഏകദാശിയുടെ
ദ്വാദശിക്കു എവിടെ ആഹാരം കഴിക്കും?
ഈ വൈകുണ്ഠ ഏകദാശിയില്‍ ആരോടു കൂടെ
രാത്രി ഉണര്‍ന്നിരിക്കാന്‍ പോകുന്നു?
ഈ വൈകുണ്ഠ ഏകദാശിയില്‍ രാത്രി
ആരുടെ വീട്ടില്‍ തങ്ങും?
ഈ വൈകുണ്ഠ ഏകദാശിയില്‍ ആര്‍ക്കൊക്കെ
എന്തൊക്കെ കൊടുക്കാന്‍ പോകുന്നു?
ഈ വൈകുണ്ഠ ഏകദാശിയില്‍ എവിടെയെല്ലാം
പോകും?
എന്റടുത്തു രഹസ്യമായി പറയു...
ഞാന്‍ ആരോടും പറയില്ല!
0 comments:
Post a Comment