എന്നെ നോക്കി...
രാധേകൃഷ്ണാ
എന്നെ നോക്കി ഒരാള്‍ പറഞ്ഞു
നിനക്കു ജീവിതത്തില്‍ പുരോഗതി ഉണ്ടാവില്ല..
ഞാന്‍ ഉത്തരം പറഞ്ഞു...
'വളരെ സന്തോഷം
അതു കൊണ്ടു തീര്‍ച്ചയായും
എന്നെ കൃഷ്ണന്‍ രക്ഷിക്കും'
എന്നെ നോക്കി ഒരാള്‍ പറഞ്ഞു
'നിനക്കു ബുദ്ധിയേ ഇല്ല.'
ഞാന്‍ ഉത്തരം പറഞ്ഞു
'വളരെ സന്തോഷം
അതു കൊണ്ടു കൃഷ്ണന്‍
എപ്പോഴും എന്റെ കൂടെ ഉണ്ടാവും'
എന്നെ നോക്കി ഒരാള്‍ പറഞ്ഞു
'നീ ഒരു ഭീരുവാണ്'
ഞാന്‍ ഉത്തരം പറഞ്ഞു
'ഹാ വളരെ നന്നായി
അതു കൊണ്ടു കൃഷ്ണന്‍ എന്നെ
വിട്ടു ഒരിക്കലും മാറില്ല'
ലോകം എന്നെ നോക്കി ഓരോന്നും പറയും..
ഞാന്‍ അതിനു ഓരോ ഉത്തരവും പറയും..
എന്റെ ഉത്തരം ലോകത്തിനു മനസിലായോ..
ഇല്ലിയോ എന്നു എനിക്കറിയില്ല..
എനിക്കാ വേവലാതിയും ഇല്ല..
എന്റെ കൃഷ്ണന്റെ അനുഗ്രഹം
എന്നും എന്റെ കൂടെ ഉണ്ട്..
എന്റെ കൃഷ്ണന്‍ എന്നും എന്നെ രക്ഷിക്കുന്നു..
എന്റെ കൃഷ്ണന്‍ എപ്പോഴും
എന്നെ സ്നേഹിക്കുന്നു...
എന്റെ കൃഷ്ണന്‍ ഒരിക്കലും
എന്നെ കൈ വിടില്ല...
ഇതാണു ഞാന്‍ മനസ്സിലാക്കിയതു..
0 comments:
Post a Comment