പരസ്പര ധാരണ....
രാധേകൃഷ്ണാ
എന്റെ മനസ്സേ!
നിന്നില്‍ നിന്നും ഞാന്‍ ചിലതൊക്കെ
പ്രതീക്ഷിക്കുന്നു!
അതു ഞാന്‍ നിന്നോടു തന്നെ
ഉള്ളതു പോലെ പറയാം.
എന്റെ മനസ്സേ! ശാന്തമായിരിക്കു!
എന്റെ മനസ്സേ! പതറാതെയിരിക്കു!
എന്റെ മനസ്സേ നിയന്ത്രണത്തോടെ ഇരിക്കു!
എന്റെ മനസ്സേ! ആഹ്ലാദത്തോടെ ഇരിക്കു!
എന്റെ മനസ്സേ! ധൈര്യമായിരിക്കു!
എന്റെ മനസ്സേ! വിശ്വാസത്തോടെ ഇരിക്കു!
എന്റെ മനസ്സേ! സ്നേഹത്തോടെ ഇരിക്കു!
എന്റെ മനസ്സേ! ശ്രദ്ധയോടെ ഇരിക്കു!
എന്റെ മനസ്സേ! ഉണര്‍ന്നിരിക്കു!
എന്റെ മനസ്സേ! തനിച്ചിരിക്കു!
എന്റെ മനസ്സേ! വിശന്നിരിക്കു!
എന്റെ മനസ്സേ! തൃപ്തിയോടെ ഇരിക്കു!
എന്റെ മനസ്സേ! ആനന്ദത്തോടെ ഇരിക്കു!
എന്റെ മനസ്സേ! കൃഷ്ണന്റെ കൂടെ ഇരിക്കു!
എന്റെ മനസ്സേ! ഗുരുവിന്റെ കൂടെ ഇരിക്കു!
എന്റെ മനസ്സേ!
നീ നേരെയിരുന്നാല്‍ ഞാനും നേരെ ഇരിക്കും!
ഞാന്‍ നേരെ ഇരുന്നാല്‍ നീ സ്വൈരമായി ഇരിക്കും!
നാം രണ്ടു പേരും പരസ്പരം
ആശ്രയിച്ചാണ് ഇരിക്കുന്നത്!
നമ്മളില്‍ ഒരാള്‍ ശരിയല്ലെങ്കില്‍
രണ്ടു പേര്‍ക്കും വിഷമമാണ്!
അതു കൊണ്ടു മത്സരം വേണ്ടാ!
ഇന്നു മുതല്‍ രണ്ടു പേരും ശരിയായി
ഇരിക്കാന്‍ പരസ്പര ധാരണയില്‍ എത്താം!
ഇനി നമ്മുടെ ജീവിതം സുഖമാകും!
0 comments:
Post a Comment