ലോകാത്ഭുതം!
രാധേകൃഷ്ണാ
മനുഷ്യര്‍ക്കു വേണ്ടി നീ എങ്ങിയാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യരെ വിശ്വസിച്ചാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യരില്‍ പ്രതീക്ഷ വെച്ചാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യരില്‍ സ്നേഹം അന്വേഷിച്ചാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യര്‍ക്കു വേണ്ടി കാത്തിരുന്നാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യരില്‍ നിന്നും സത്യം പ്രതീക്ഷിച്ചാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യരില്‍ നിന്നും ശ്രദ്ധ പ്രതീക്ഷിച്ചാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യരില്‍ നിന്നും സഹായം പ്രതീക്ഷിച്ചാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യരില്‍ നിന്നും മര്യാദ പ്രതീക്ഷിച്ചാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യരില്‍ നിന്നും സത്യസന്ധത പ്രതീക്ഷിച്ചാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യരില്‍ നിന്നും എന്തു പ്രതീക്ഷിചാലും
നിനക്കു ദുഃഖം മാത്രമാണ്!
അവര്‍ നല്ലവരായിരുന്നെങ്കില്‍
സന്തോഷിക്കു!
അവര്‍ അങ്ങനയെ ഇരിക്കു എന്നു നീ
വിചാരിച്ചാല്‍ നിനക്കു ഭ്രാന്താണ്!
ഇന്നു സഹായം ചെയ്‌താല്‍
അതു സ്വീകരിക്കു!
നാളെ നിന്നെ വലിച്ചെറിഞ്ഞാലും
അതു സ്വീകരിക്കു!
ആരും ഇവിടെ ഒരേ പോലെ ഇരിക്കുന്നില്ല!
ഇതിനൊക്കെ വേണ്ടി നീ ദുഃഖിച്ചാല്‍
നിന്റെ കണ്ണന്‍ നിനക്കു തരുന്ന സന്തോഷത്തെ
ആരു അനുഭവിക്കും?
മനുഷ്യനെ മനസ്സിലാക്കു....
ആരു എങ്ങനെ,mi ഒന്നും തന്നെ
നിനക്കു ഉള്ളതു പോലെ അറിയില്ല...
അതു കൊണ്ടു മനുഷ്യരെ കുറിച്ചുള്ള
നിന്റെ സങ്കല്പങ്ങളെ ദൂരെ കളഞ്ഞിട്ടു
ലോകത്തെ കാണൂ...
മനുഷ്യ മൃഗം..
ചിലപ്പോള്‍ മനുഷ്യനായിരിക്കും
ചിലപ്പോള്‍ മൃഗ മനുഷ്യനായിരിക്കും..
മനുഷ്യര്‍ കുറച്ചു മൃഗീയതയോടെ ഇരുന്നാല്‍
മനുഷ്യ മൃഗം...
മനുഷ്യര്‍ കുറച്ചു മനുഷ്യത്വത്തോടെ
ഇരുന്നാല്‍ മൃഗ മനുഷ്യന്‍..
മനുഷ്യ മൃഗം എന്തു ചെയ്യും എന്നു
ആരുക്കും അറിയില്ല..
മനുഷ്യമൃഗം മനുഷ്യനായി മാത്രം
ജീവിച്ചാല്‍ അതു തന്നെ ലോകാത്ഭുതം..
ലോകത്തിലെ വലിയ അത്ഭുതം...
നീ മനുഷ്യ മൃഗമാണോ?
മൃഗ മനുഷ്യനാണോ?
മനുഷ്യാ നീ കണ്ടുപിടിക്കു...
0 comments:
Post a Comment