Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, May 30, 2012

ഞങ്ങളുടെ കുല ദൈവം...

രാധേകൃഷ്ണാ 


ഈ രാത്രി വിശേഷ രാത്രി...

ഇപ്പോള്‍ തിരുക്കുരുഗൂര്‍ ആദിനാഥന്‍ 
തിരുക്കുരുഗൂര്‍ നമ്പിയുടെ കൂടെ 
ആഴ്വാര്‍ തിരുനഗരിയില്‍  
വീഥി സഞ്ചാരം ചെയ്യുന്നു..

ഈ സമയം ശ്രീവൈകുണ്ഠം കളളപ്പിരാന്‍ 
ആഴ്വാര്‍ തിരുനഗരിയില്‍  
സ്വാമി നാമ്മാഴ്വാരോടു കൂടെ 
  സന്തോഷതോടെ വീഥി സഞ്ചാരം ചെയ്യുന്നു.

ഈ അര്‍ത്ഥരാത്രിയില്‍ വരഗുണമങ്കൈ 
വിജയാസനര്‍ ആഴ്വാര്‍ തിരുനഗരിയില്‍    
വേദം തമിഴില്‍ എഴുതിയ പിരാന്റെ കൂടെ
വീഥി സഞ്ചാരം ചെയ്യുന്നു.

ഈ ഉന്നത നിശിയില്‍ തിരുപ്പുളിയങ്കുടി 
ഭൂമിപാലര്‍ ആഴ്വാര്‍ തിരുനഗരിയില്‍
കാരിമാരന്റെ സുഖത്തിനായി രക്ഷകനായി 
സഞ്ചരിക്കുന്നു...  

ഈ ഇരുണ്ട നിശിയില്‍ 
തിരുത്തൊലൈവില്ലിമംഗലം 
അരവിന്ദലോചനനും ദേവര്‍പിരാനും 
 ആഴ്വാര്‍ തിരുനഗരിയില്‍ വകുളാഭരണന്റെ കൂടെ 
വാല്‍സല്യത്തോടെ സഞ്ചരിക്കുന്നു...

ഈ ഇടവത്തിലെ വസന്ത രാത്രിയില്‍ 
തിരുക്കുളന്തൈ മായക്കൂത്തന്‍ 
ആഴ്വാര്‍ തിരുനഗരിയില്‍
ശഠഗോപന്റെ കൂടെ മായക്കൂത്തു 
 ആടി കൊണ്ടു പോകുന്നു...
    
ഈ സുഖം തരുന്ന പ്രേമ രാത്രിയില്‍ 
തേന്‍ തിരുപ്പേരൈ മകരനെടുങ്കുഴൈകാതര്‍ 
ആഴ്വാര്‍ തിരുനഗരിയില്‍
പരാങ്കുശ നയകിയോടെ  
പ്രേമ സഞ്ചാരം ചെയ്യുന്നു..

തെന്നല്‍ വീശുന്ന ഈ രാത്രിയില്‍ 
തിരുക്കോളൂര്‍ വൈത്തമാനിധി
ആഴ്വാര്‍ തിരുനഗരിയില്‍
കുരുഗൈ പിരാന്റെ കൂടെ 
ഉത്സാഹത്തോടെ സഞ്ചരിക്കുന്നു..

താമ്രപര്‍ണ്ണിയില്‍ അലവീശി  
ഭക്തര്‍കള്‍ തൊഴുതു..
ദിവ്യപ്രബന്ധങ്ങള്‍ കൂടി ചേര്‍ന്നു 
വേദം സ്വയം മറന്നു പോയി,
ചന്ദ്രനും സുഖമായി ആടി,
തിരുപ്പുളി ആള്‍വാരും സന്തോഷിച്ചു 
മധുരകവി മധുരമായ് ആടി.
ഗോപാലവള്ളിയും കണ്ണീര്‍ തൂകി.

വകുളാഭരണന്‍, കാരിമാരന്‍,
ഞങ്ങളുടെ നമ്മാഴ്വാര്‍ തിരുനഗരിയെ 
വൈകുണ്ഠമാക്കി
ഭവിഷ്യതാചാര്യന്‍ രാമാനുജന്‍ 
കൈതൊഴുതു നിന്നു..
കലി പുരുഷന്‍ കലങ്ങി ഓടി...

ഒന്‍പതു ഗരുഡ സേവ അനുഭവിക്കുന്ന 
മനുഷ്യര്‍ തന്നെ ഞങ്ങളുടെ 
കുലദൈവം...    

Friday, May 25, 2012

എന്റെ പ്രിയപ്പെട്ട കുഞ്ഞേ...

രാധേകൃഷ്ണാ
വരൂ... 
എന്റെ പ്രിയപ്പെട്ട കുഞ്ഞേ...
വരൂ.... 

ലോകോദ്ധാരണത്തിനായി ഗീത പറഞ്ഞ 
മാര്‍ഗ്ഗദര്‍ശിയെ കാണാന്‍ 
തിരുവല്ലിക്കേണി വരൂ...

വേദവല്ലിയെ കാണാന്‍ 
തിരുവല്ലിക്കേണി വരൂ...

 വെങ്കടവനെ കൃഷ്ണനായി രുഗ്മിണിയോട് 
ബലരാമനോടു കൂടി കാണാന്‍ 
തിരുവല്ലിക്കേണി വരൂ...

അരംഗനെ ആശയോടെ 
മന്നാഥനായി ദര്‍ശിക്കാന്‍ 
തിരുവല്ലിക്കേണി വരൂ...

ആനയുടെ ദുഃഖം കളഞ്ഞ 
ഗജേന്ദ്രവരദനെ  കണ്‍കുളിരെ കാണാന്‍
തിരുവല്ലിക്കേണി വരൂ...

പ്രഹ്ലാദനെ രക്ഷിച്ചു നമ്മെയും രക്ഷിക്കുന്ന 
 നരസിംഹത്തിനെ കാണാന്‍ 
തിരുവല്ലിക്കേണി വരൂ...

രാമാനുജനെ തന്ന
 രാമാനുജനായി വന്നവനെ കാണാന്‍ 
തിരുവല്ലിക്കേണി വരൂ...

 മുതലാഴ്വാര്‍കള്‍ മൂന്നു പേരും 
തിരുമഴിശൈയാഴ്വാരും സംഗമിച്ച
തിരുവല്ലിക്കേണി വരൂ...

സ്നേഹത്തെ തകളിയായി കൊണ്ട 
പെയാഴ്വാരുടെ അവതാര സ്ഥലമായ 
തിരുവല്ലിക്കേണി വരൂ...

 പശുപാലകനായി നമ്പെരുമാളെ 
മീശയോടു കൂടി കാണാന്‍ 
തിരുവല്ലിക്കേണി വരൂ... 

മഹാഭാരത യുദ്ധത്തിന്റെ മുറിപ്പാടുകളോടെ 
ധീരനായ എന്റെ അപ്പനെ കാണാന്‍ 
തിരുവല്ലിക്കേണി വരൂ...


വിവേകാനന്ദന്‍ ഒരു കത്തു മൂലം 
ശരണാഗതി ചെയ്ത 
ആദി അമൃതത്തിനെ കാണാന്‍
തിരുവല്ലിക്കേണി വരൂ... 


പാര്‍ത്ഥനു സാരഥിയായി നമുക്കും 
സാരഥിയായ സുന്ദരനെ കാണാന്‍
തിരുവല്ലിക്കേണി വരൂ... 


എന്റെ ഭക്തനു വേണ്ടി ഞാന്‍ ശംഖം മുഴക്കും 
എന്നു  പറയുന്ന  പാര്‍ത്ഥസാരഥിയെ കാണാന്‍ 
തിരുവല്ലിക്കേണി വരൂ...

വരൂ...
എന്റെ പ്രിയപ്പെട്ട കുഞ്ഞേ...
വരൂ... 

ഉടനെ വരൂ...
നിന്നെ തിരുവല്ലിക്കേണിക്കു 
കൊണ്ടു പോകുന്നതാണ് എന്റെ കടമ!

പാര്‍ത്ഥസാരഥി എന്നെ വിളിച്ചു...
ഞാന്‍ നിന്നെ കൊണ്ടു പോകും...
രാമാനുജന്റെ മേല്‍ സത്യം...  

Sunday, May 20, 2012

കാത്തിരിക്കുന്നതു തന്നെ തപസ്സ് !

രാധേകൃഷ്ണാ 

തിരുമല...
തോന്നുമ്പോളെല്ലാം വിളിക്കുന്നു മലയപ്പന്‍...
അവനു തോന്നുമ്പോളെല്ലാം അവന്‍ 
എന്നെ വിളിക്കുന്നു!

ഓരോ പ്രാവശ്യവും എന്നെ കാക്കാന്‍
വെക്കുന്നതില്‍ ശ്രീനിവാസനു സന്തോഷം..
എനിക്കും...  

ഞാന്‍ അവനെ ദര്‍ശിക്കുന്ന ദിനവും കാത്തു 
അവന്‍ കാത്തിരിക്കുമ്പോള്‍ ഞാന്‍ 
കാത്തു നില്‍ക്കുന്നതില്‍ എന്താണ് തെറ്റ്?

തിരുമലയ്ക്കു ചെന്നിട്ടു വെങ്കടേശനു വേണ്ടി 
കാത്തിരിക്കുന്നത് ഒരു തപസ്സാണ്..

ഞാന്‍ ഒരു വലിയ ജ്ഞാനിയോ ഋഷിയോ 
ഭക്തനോ ഒന്നും അല്ല...
അതു കൊണ്ടു മലയപ്പ സ്വാമിക്കു 
വേണ്ടി കാത്തിരിക്കുന്നതു 
ഞാന്‍ ഒരു തപസ്സായി കരുതുന്നു...

ശ്രീശൈല നാഥന്റെ ദര്‍ശനത്തിനായി 
കാത്തിരിക്കുന്നതു  പോലെ ഒരു സുഖമായ 
കാര്യം  ഭൂമിയില്‍ മനുഷ്യര്‍ക്കു 
മറ്റൊന്നും തന്നെ ഇല്ല...

നാലു മണിക്കൂര്‍ കാത്തു നിന്നിട്ടു 
ഒരു നിമിഷം ബാലാജിയെ പാദാദി കേശം 
കേശാദി പാദം വീണ്ടും വീണ്ടും കാണുന്ന 
സുഖം ഉണ്ടല്ലോ...
ഹോ! ഇപ്പോഴും മധുരിക്കുന്നു... 

തിരുവടിയെ കാണിക്കുന്ന വലത്തേ കയ്യും 
തന്നെ കാണിക്കുന്ന ഇടത്തെ  കയ്യും 
സര്‍വാലങ്കാരമായ  തിരുമേനിയും 
ഇനിയും കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്നു...

ജനങ്ങള്‍ക്കും ഈ ശേഷാചല നാഥന്റെ മേല്‍
എത്ര ആശ...
എത്ര  വിശ്വാസം... 
അല്ഭുതമാവുന്നു.... 

മലയപ്പനെ ആസ്വദിക്കുന്ന ഭാഷ്യക്കാരര്‍ രാമാനുജര്‍ 
ജനങ്ങള്‍ക്ക്‌ അദ്ദേഹം നല്‍കുന്ന അനുഗ്രഹങ്ങള്‍ 
രാമാനുജനു എന്തു മാത്രം സന്തോഷം!

തിരുമലയിലെ ഓരോ മരവും,
ഓരോ പ്രാണിയും ഓരോ മനുഷ്യരും 
വാസ്തവത്തില്‍ പരമ ഭാഗ്യവാന്മാരാണ്...

ശ്രീനിവാസാ.... 
അദ്വൈതിയും, ദ്വൈതിയും, വിശിഷ്ടാദ്വൈതിയും 
വടക്കരും തെക്കരും എല്ലാരും 
നിന്നില്‍ മയങ്ങിയിരിക്കുന്നതിന്റെ 
രഹസ്യം എന്താണോ?

എല്ലാറ്റിനും ധൃതി കാണിക്കുന്ന ഞങ്ങള്‍ 
നിന്റെ അടുത്തു വരുമ്പോള്‍ മാത്രം 
എങ്ങനെ മണിക്കൂറുകള്‍ കാത്തിരിക്കുന്നു.... 

ഇതാണെന്റെ ചോദ്യം...
ഇതാനെനിക്കു ആശ്ചര്യം... 

 കാരണം നിനക്കറിയാം...
എനിക്കു കാരണം അറിയണ്ടാ...

ഞാന്‍ എപ്പോഴും നിനക്കായി 
കാത്തിരിക്കണം!

ജീവിതത്തില്‍ ആര്‍ക്കൊക്കെ വേണ്ടിയോ 
കാത്തിരുന്നു...
കാത്തിരിക്കുന്നു...
 
നിനക്കായി കാത്തിരുന്നില്ലെങ്കില്‍ 
എന്റെ അമ്മ എന്നെ പെറ്റതു 
വെറുതേയാവും...

Saturday, May 19, 2012

ഉടനേ കഴിക്കു !


രാധേകൃഷ്ണാ 

പഴം വേണോ പഴം ?

രസം നിറഞ്ഞ പഴം!
പഴയ മരത്തിന്റെ പഴം!
കിളി കൊത്തിയിട്ട പഴം!
മോക്ഷം നല്‍കുന്ന പഴം!
നല്ല മണമുള്ള പഴം!
എളുപ്പം കഴിക്കാവുന്ന പഴം!
ഭഗവാന്‍ കാണിച്ചു തന്ന പഴം!
ബ്രഹ്മദേവന്‍ ആസ്വദിച്ച പഴം!
നാരദര്‍ ശ്ലാഘിച്ച പഴം!
വേദവ്യാസന്‍ തന്ന പഴം!
ശുക ബ്രഹ്മര്‍ഷി അനുഭവിച്ച പഴം!
പരീക്ഷിത്ത്‌ കഴിച്ച പഴം!
 കലിയുഗത്തിനു യോജിച്ച പഴം!
നാമരുചി നിറഞ്ഞ പഴം! 
എല്ലാര്‍ക്കും പറ്റിയ പഴം!
സംസാര താപം തീര്‍ക്കുന്ന പഴം!
ജനന ദുഃഖം മാറ്റുന്ന പഴം!
കൃഷ്ണനു ഇഷ്ടമുള്ള പഴം!
രാധിക കൊതിക്കുന്ന പഴം!
എനിക്കും ഇഷ്ടമുള്ള പഴം!
നീയും കഴിക്കേണ്ട പഴം!

ഭാഗവത പഴം! 

ശ്രീമദ്‌ഭാഗവതം എന്ന ജ്ഞാനപ്പഴം!
ഭക്തി പഴം!
വൈരാഗ്യ പഴം!

ഈ പഴം നിന്റെ ദുഃഖം നാശം ചെയ്യും!
ഈ പഴം നിനക്കു ആനന്ദം നല്‍കും! 
ഈ പഴം നിനക്കു സമാധാനം തരും!

ഉടനെ കഴിക്കു...
ശ്രീമദ്‌ ഭാഗവത പഴത്തെ...

വില: നിന്റെ വിശ്വാസം.. 
അളവ്: നിന്റെ ആവശ്യം അനുസരിച്ച്... 

സൌജന്യമായി  നിന്റെ വീട്ടിലേക്കു
അയച്ചു തരപ്പെടും...

കഴിക്കേണ്ട രീതി...
കഴിച്ചവരോട് ചോദിക്കു...

പഴം കഴിച്ചവര്‍...
ശ്രീ ബ്രഹ്മദേവര്‍...
ശ്രീ നാരദ മഹര്‍ഷി...
ശ്രീ വേദവ്യാസര്‍...
ശ്രീ ശുകബ്രഹ്മം...
ശ്രീ പരീക്ഷിത്ത് മഹാരാജന്‍...
ശ്രീ സൂത പൌരാണികര്‍...
ശ്രീ ശൌനക മഹര്‍ഷി.. 
ശ്രീ ആത്മദേവര്‍...
ശ്രീ ഗോര്‍ണ്ണന്‍ ...
ശ്രീ ദുന്ധുകാരി..
ശ്രീ ശനകാദി ഋഷികള്‍...
മറ്റു പലരും...

ലഭിക്കുന്ന സ്ഥലം..
ഭാരത ദേശം.. 

വില്‍ക്കുന്നവര്‍.... 
ഉത്തമരായ ആചാര്യന്മാര്‍...
ഭാഗവത രസിക ശിഖാമണികള്‍...

ഉടന്‍ വാങ്ങിക്കു.... 
ഉടനെ കഴിക്കു...

ആയുസ്സ് തീരുന്നതിനു മുമ്പേ 
ഒരിക്കലെങ്കിലും കഴിക്കു...

ആയുസ്സ് തീരുന്നത് വരെ 
കഴിച്ചു കൊണ്ടേ ഇരിക്കു... 

മോക്ഷം പ്രാപിക്കുന്നത് വരെ കഴിക്കു.... 

Saturday, May 5, 2012

നൃസിംഹാം വരും...

രാധേകൃഷ്ണാ

പ്രഹ്ലാദാ...
നിന്റെ ധീരത വിജയിക്കട്ടെ!

പ്രഹ്ലാദാ...
നിന്റെ ധ്യാനം വിജയിക്കട്ടെ..
പ്രഹ്ലാദാ...
നിന്റെ  ഭക്തി വിജയിക്കട്ടെ!
പ്രഹ്ലാദാ...
നിന്റെ  നാമജപം വിജയിക്കട്ടെ!
 
പ്രഹ്ലാദാ...
നിന്റെ വിശ്വാസം ജയിക്കട്ടെ!
പ്രഹ്ലാദാ...
നിന്റെ വിനയം ജയിക്കട്ടെ!
പ്രഹ്ലാദാ...
നിന്റെ ശ്രദ്ധ വിജയിക്കട്ടെ!
പ്രഹ്ലാദാ...
നരസിംഹം തൂണില്‍ ഉണ്ടെന്നു 
എങ്ങനെ കണ്ടുപിടിച്ചു?
 
  പ്രഹ്ലാദാ...
നരസിംഹനാണ് നാരായണന്‍ എന്നു  
  എങ്ങനെ തീരുമാനിച്ചു?

പ്രഹ്ലാദാ...
നരസിംഹം നിന്റെ അച്ഛനെ കൊന്നപ്പോള്‍ 
എന്തു  വിചാരിച്ചു?
 പ്രഹ്ലാദാ...
എന്തു ധൈര്യത്തിലാണ് നീ നൃസിംഹത്തിന്റെ  
അരികില്‍ ആനന്ദത്തോടെ ചെന്നത്?
ഓ പ്രഹ്ലാദാ...
ഇതാ സത്യം ചെയ്തു ഞാന്‍ പറയുന്നു...
നീയല്ലാതെ മറ്റാര്‍ക്കും നരസിംഹത്തെ
ഉള്ളതുപോലെ അറിയാന്‍ സാധിക്കില്ല!
ഓ പ്രഹ്ലാദാ...
ഉറപ്പായും നീ അല്ലാതെ മറ്റാര്‍ക്കും
നൃസിംഹത്തെ  ഇത്രത്തോളം 
ആസ്വദിക്കാന്‍ സാധിക്കില്ല!
ഓ പ്രഹ്ലാദാ...
അവസാനമായി പറയുന്നു...
നീയല്ലാതെ മറ്റാര്‍ക്കും നരസിംഹത്തെ 
പൂര്‍ണ്ണമായി അനുഭവിക്കാന്‍ സാധിക്കില്ല!
അതു  കൊണ്ടു പ്രഹ്ലാദാ...
അങ്ങയുടെ നൃസിംഹത്തെ അറിയാനും 
അനുഭവിക്കാന്‍ ആശീര്‍വദിക്കു!
നരസിംഹത്തിന്റെ ഓമന ഉണ്ണിയേ !
അങ്ങയുടെ സ്വാമിയേ അടിയന്റെ 
ഹൃദയത്തില്‍ നിരന്തരമായി വസിക്കാന്‍ പറയു!
ഹേ നരസിംഹപ്രിയാ!
അങ്ങയെ ആശീര്‍വദിച്ച കൈ കൊണ്ടു 
അദ്ദേഹത്തോടു എന്നെയും 
ആശീര്‍വദിക്കാന്‍ പറയു!
നരസിംഹ ജയന്തിയില്‍ ഞാന്‍ 
ശരണം പ്രാപിക്കുന്നതു നരസിംഹ 
ഭക്തനായ പ്രഹ്ലാദ ആഴ്വാരോടു!
 തീര്‍ച്ചയായും എന്നെ തേടി 
നൃസിംഹം വരും!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP