ഉടനേ കഴിക്കു !
രാധേകൃഷ്ണാ
പഴം വേണോ പഴം ?
രസം നിറഞ്ഞ പഴം!
പഴയ മരത്തിന്റെ പഴം!
കിളി കൊത്തിയിട്ട പഴം!
മോക്ഷം നല്‍കുന്ന പഴം!
നല്ല മണമുള്ള പഴം!
എളുപ്പം കഴിക്കാവുന്ന പഴം!
ഭഗവാന്‍ കാണിച്ചു തന്ന പഴം!
ബ്രഹ്മദേവന്‍ ആസ്വദിച്ച പഴം!
നാരദര്‍ ശ്ലാഘിച്ച പഴം!
വേദവ്യാസന്‍ തന്ന പഴം!
ശുക ബ്രഹ്മര്‍ഷി അനുഭവിച്ച പഴം!
പരീക്ഷിത്ത് കഴിച്ച പഴം!
കലിയുഗത്തിനു യോജിച്ച പഴം!
നാമരുചി നിറഞ്ഞ പഴം!
എല്ലാര്‍ക്കും പറ്റിയ പഴം!
സംസാര താപം തീര്‍ക്കുന്ന പഴം!
ജനന ദുഃഖം മാറ്റുന്ന പഴം!
കൃഷ്ണനു ഇഷ്ടമുള്ള പഴം!
രാധിക കൊതിക്കുന്ന പഴം!
എനിക്കും ഇഷ്ടമുള്ള പഴം!
നീയും കഴിക്കേണ്ട പഴം!
ഭാഗവത പഴം!
ശ്രീമദ്‌ഭാഗവതം എന്ന ജ്ഞാനപ്പഴം!
ഭക്തി പഴം!
വൈരാഗ്യ പഴം!
ഈ പഴം നിന്റെ ദുഃഖം നാശം ചെയ്യും!
ഈ പഴം നിനക്കു ആനന്ദം നല്‍കും!
ഈ പഴം നിനക്കു സമാധാനം തരും!
ഉടനെ കഴിക്കു...
ശ്രീമദ് ഭാഗവത പഴത്തെ...
വില: നിന്റെ വിശ്വാസം..
അളവ്: നിന്റെ ആവശ്യം അനുസരിച്ച്...
സൌജന്യമായി നിന്റെ വീട്ടിലേക്കു
അയച്ചു തരപ്പെടും...
കഴിക്കേണ്ട രീതി...
കഴിച്ചവരോട് ചോദിക്കു...
പഴം കഴിച്ചവര്‍...
ശ്രീ ബ്രഹ്മദേവര്‍...
ശ്രീ നാരദ മഹര്‍ഷി...
ശ്രീ വേദവ്യാസര്‍...
ശ്രീ ശുകബ്രഹ്മം...
ശ്രീ പരീക്ഷിത്ത് മഹാരാജന്‍...
ശ്രീ സൂത പൌരാണികര്‍...
ശ്രീ ശൌനക മഹര്‍ഷി..
ശ്രീ ആത്മദേവര്‍...
ശ്രീ ഗോര്‍ണ്ണന്‍ ...
ശ്രീ ദുന്ധുകാരി..
ശ്രീ ശനകാദി ഋഷികള്‍...
മറ്റു പലരും...
ലഭിക്കുന്ന സ്ഥലം..
ഭാരത ദേശം..
വില്‍ക്കുന്നവര്‍....
ഉത്തമരായ ആചാര്യന്മാര്‍...
ഭാഗവത രസിക ശിഖാമണികള്‍...
ഉടന്‍ വാങ്ങിക്കു....
ഉടനെ കഴിക്കു...
ആയുസ്സ് തീരുന്നതിനു മുമ്പേ
ഒരിക്കലെങ്കിലും കഴിക്കു...
ആയുസ്സ് തീരുന്നത് വരെ
കഴിച്ചു കൊണ്ടേ ഇരിക്കു...
മോക്ഷം പ്രാപിക്കുന്നത് വരെ കഴിക്കു....
0 comments:
Post a Comment