നൃസിംഹാം വരും...
രാധേകൃഷ്ണാ
പ്രഹ്ലാദാ...
നിന്റെ ധീരത വിജയിക്കട്ടെ!
പ്രഹ്ലാദാ...
നിന്റെ ധ്യാനം വിജയിക്കട്ടെ..
പ്രഹ്ലാദാ...
നിന്റെ ഭക്തി വിജയിക്കട്ടെ!
പ്രഹ്ലാദാ...
നിന്റെ നാമജപം വിജയിക്കട്ടെ!
പ്രഹ്ലാദാ...
നിന്റെ വിശ്വാസം ജയിക്കട്ടെ!
പ്രഹ്ലാദാ...
നിന്റെ വിനയം ജയിക്കട്ടെ!
പ്രഹ്ലാദാ...
നിന്റെ ശ്രദ്ധ വിജയിക്കട്ടെ!
പ്രഹ്ലാദാ...
നരസിംഹം തൂണില്‍ ഉണ്ടെന്നു
എങ്ങനെ കണ്ടുപിടിച്ചു?
നരസിംഹനാണ് നാരായണന്‍ എന്നു
എങ്ങനെ തീരുമാനിച്ചു?
പ്രഹ്ലാദാ...
നരസിംഹം നിന്റെ അച്ഛനെ കൊന്നപ്പോള്‍
എന്തു വിചാരിച്ചു?
പ്രഹ്ലാദാ...
എന്തു ധൈര്യത്തിലാണ് നീ നൃസിംഹത്തിന്റെ
അരികില്‍ ആനന്ദത്തോടെ ചെന്നത്?
ഓ പ്രഹ്ലാദാ...
ഇതാ സത്യം ചെയ്തു ഞാന്‍ പറയുന്നു...
നീയല്ലാതെ മറ്റാര്‍ക്കും നരസിംഹത്തെ
ഉള്ളതുപോലെ അറിയാന്‍ സാധിക്കില്ല!
ഓ പ്രഹ്ലാദാ...
ഉറപ്പായും നീ അല്ലാതെ മറ്റാര്‍ക്കും
നൃസിംഹത്തെ ഇത്രത്തോളം
ആസ്വദിക്കാന്‍ സാധിക്കില്ല!
ഓ പ്രഹ്ലാദാ...
അവസാനമായി പറയുന്നു...
നീയല്ലാതെ മറ്റാര്‍ക്കും നരസിംഹത്തെ
പൂര്‍ണ്ണമായി അനുഭവിക്കാന്‍ സാധിക്കില്ല!
അതു കൊണ്ടു പ്രഹ്ലാദാ...
അങ്ങയുടെ നൃസിംഹത്തെ അറിയാനും
അനുഭവിക്കാന്‍ ആശീര്‍വദിക്കു!
നരസിംഹത്തിന്റെ ഓമന ഉണ്ണിയേ !
അങ്ങയുടെ സ്വാമിയേ അടിയന്റെ
ഹൃദയത്തില്‍ നിരന്തരമായി വസിക്കാന്‍ പറയു!
ഹേ നരസിംഹപ്രിയാ!
അങ്ങയെ ആശീര്‍വദിച്ച കൈ കൊണ്ടു
അദ്ദേഹത്തോടു എന്നെയും
ആശീര്‍വദിക്കാന്‍ പറയു!
നരസിംഹ ജയന്തിയില്‍ ഞാന്‍
ശരണം പ്രാപിക്കുന്നതു നരസിംഹ
ഭക്തനായ പ്രഹ്ലാദ ആഴ്വാരോടു!
തീര്‍ച്ചയായും എന്നെ തേടി
നൃസിംഹം വരും!
0 comments:
Post a Comment