Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, January 29, 2010

പറയാന്‍ മറന്ന വാക്ക്!


പറയാന്‍ മറന്ന വാക്കു!
ലോകത്തില്‍ എല്ലാര്‍ക്കും ദിവസവും പലപ്രാവശ്യം
പറയേണ്ടി വരുന്ന ഒരു വാക്കു!
 എത്രയോ പേര്‍ക്ക് ദിവസവും നാം പറയുന്ന 
വാക്കു!
നമ്മുടെ മനസ്സില്‍ സന്തോഷത്തെ 
പ്രകടിപ്പിക്കുന്ന ഒരു വാക്കു! 
ജീവിതത്തിന്റെ അവസാനം വരെ പറഞ്ഞേ
തീരേണ്ട ഒരു വാക്കു!
ലോകം മുഴുവനും എല്ലാ ഭാഷകളിലും 
വളരെ വിശേഷപ്പെട്ട വാക്കു!
എത്രയോ പേര്‍ക്ക് പറയുന്ന ഒരു വാക്കു!
ചില വിഷയങ്ങള്‍ക്കും ചിലര്‍ക്കും 
പറയാന്‍ മറന്ന ഒരു വാക്കു!
ആ വാക്കാണ്‌ നന്ദി....
 ഇനി പറയു...
ഇന്നു മുതല്‍ പറയു...
ഇപ്പോള്‍ മുതല്‍ പറയു...
പറഞ്ഞു നോക്കു...
കണ്ണുകളെ! നിങ്ങളാല്‍ ഞാന്‍ ലോകം കാണുന്നു.
നിങ്ങള്‍ക്ക് നന്ദി!
ചെവികളേ! നിങ്ങളാല്‍ ഞാന്‍ കേള്‍ക്കുന്നു 
നിങ്ങള്‍ക്ക് നന്ദി!
 മൂക്കേ! നിന്നാല്‍ ഞാന്‍ ശ്വസിക്കുന്നു
നിനക്കു നന്ദി!
നാക്കേ! നിന്നാല്‍ ഞാന്‍ രുചിക്കുന്നു 
നിനക്കു നന്ദി!
വായേ നിന്നാല്‍ ഞാന്‍ സംസാരിക്കുന്നു 
നിനക്കു നന്ദി!
ത്വക്കേ! നിന്നാല്‍ ഞാന്‍ സ്പര്‍ശംഅറിയുന്നു
നിനക്കു നന്ദി!
 കൈകളേ! നിങ്ങളാല്‍ ഞാന്‍ കര്‍മ്മങ്ങള്‍ 
ചെയ്യുന്നു. നിങ്ങള്‍ക്ക് നന്ദി!
കാലുകളേ! നിങ്ങളാല്‍ ഞാന്‍ നടക്കുന്നു 
നിങ്ങള്‍ക്ക് നന്ദി!
പല്ലുകളെ നിങ്ങളാല്‍ ഞാന്‍ കടിക്കുന്നു 
നിങ്ങള്‍ക്ക് നന്ദി!
കണ്ണിമകളേ! നിങ്ങളാല്‍ ഞാന്‍ കണ്ണിമവെട്ടുന്നു
നിങ്ങള്‍ക്ക് നന്ദി!
ഭൂമിയേ നിന്റെ മടിയില്‍ ഞാന്‍ വാഴുന്നു
നിനക്കു നന്ദി!
മേഘമേ! നിന്നാല്‍ മഴയേ അനുഭവിക്കുന്നു.
നിനക്കു നന്ദി!
കാറ്റേ! നിന്നാല്‍ ഞാന്‍ ജീവിക്കുന്നു
നിനക്കു നന്ദി!
സൂര്യനേ! നിന്നാല്‍ ഞാന്‍ വെളിച്ചം കാണുന്നു
നിനക്കു നന്ദി!
ചന്ദ്രനേ! നിന്നാല്‍ ഇരുട്ടിനും ഭംഗിയേറുന്നു.
നിനക്കു നന്ദി!
രാത്രിയേ! നിന്നാല്‍ ഞാന്‍ ഉറങ്ങുന്നു
നിനക്കു നന്ദി!
പകലേ! നിന്നാല്‍ ഞാന്‍ ജോലി ചെയ്യുന്നു
നിനക്കു നന്ദി!
ആഹാരമേ! നിന്നാല്‍ ഞാന്‍ ബലമടയുന്നു
നിനക്കു നന്ദി!
ചെരുപ്പേ! നിന്നാല്‍ എന്റെ പാദങ്ങള്‍
രക്ഷിക്കപ്പെടുന്നു. നിനക്കു നന്ദി!
വിളക്കേ! നിന്നാല്‍ ഞാന്‍ രാത്രിയിലും
കാണുന്നു. നിനക്കു നന്ദി!
മാതാവേ! നിങ്ങളാല്‍ ഞാന്‍ ലോകത്ത് 
ജനിച്ചു. നിങ്ങള്‍ക്ക് നന്ദി!
പിതാവേ! നിങ്ങളാല്‍ ഞാന്‍ സൃഷ്ടി ചെയ്യപ്പെട്ടു
നിങ്ങള്‍ക്ക് നന്ദി!
വൃദ്ധന്മാരേ! നിങ്ങളുടെ അനുഭവങ്ങളില്‍ നിന്നും 
ഞാന്‍  ഒരു പാട് പഠിച്ചു.
നിങ്ങള്‍ക്ക് നന്ദി!
മരങ്ങളേ! നിങ്ങളുടെ തണലില്‍ ഒതുങ്ങുന്നു
നിങ്ങള്‍ക്ക് നന്ദി!
പഴങ്ങളേ! നിങ്ങളാല്‍ മാധുര്യത്ത്തിന്റെ 
വിവിധ ഭാവങ്ങള്‍ ഞാന്‍ അറിഞ്ഞു.
നിങ്ങള്‍ക്ക് നന്ദി!
വെള്ളമേ! നിങ്ങളാല്‍ എന്റെ ദാഹം ശമിക്കുന്നു
നിങ്ങള്‍ക്ക് നന്ദി!
ഘടികാരമേ! നിന്നാല്‍ ഞാന്‍ സമയം അറിയുന്നു
നിനക്കു നന്ദി!
തലയണയേ! നിന്നാല്‍ ഞാന്‍ കിടക്കയില്‍ 
സുഖം അനുഭവിക്കുന്നു
നിനക്കു നന്ദി!
കിടക്കയേ! നിന്നാല്‍ സുഖത്തോടെ ഉണരുന്നു 
നിനക്കു നന്ദി!
സുഹൃത്തക്കളേ! നിങ്ങളാല്‍ ഞാനഗ് സൗഹൃദം
അനുഭവിക്കുന്നു. നിങ്ങള്‍ക്കു നന്ദി!
സഹോദരങ്ങളേ! നിങ്ങളാല്‍ ഞാന്‍ സാഹോദര്യം
അനുഭവിക്കുന്നു. നിങ്ങള്‍ക്ക് നന്ദി!
അദ്ധ്യാപകരേ! നിങ്ങളാല്‍ ഞാന്‍ അറിവ് 
പ്രാപിക്കുന്നു. നിങ്ങള്‍ക്ക് നന്ദി!
പുസ്തകങ്ങളേ! നിങ്ങളാല്‍ ഞാന്‍ പഠിക്കുന്നു
നിങ്ങള്‍ക്ക് നന്ദി!
വൈദ്യുതിയേ! നിന്നാല്‍ ഞാന്‍ ഒരുപാട് 
പ്രയോജനം അനുഭവിക്കുന്നു.
നിനക്കു നന്ദി!
കൃത്രിമ ഉപഗ്രഹമേ! നിന്നാല്‍ ഞാന്‍ ലോകം
ആസ്വദിക്കുന്നു. നിനക്കു നന്ദി!
പൂക്കളേ! നിങ്ങളില്‍ നിന്നും  സൌന്ദര്യത്തെ 
ഞാന്‍ മനസ്സിലാക്കി.
നിങ്ങള്‍ക്ക് നന്ദി!
ഭാര്യയേ/ഭര്‍ത്താവേ! നിങ്ങളാല്‍ ദാമ്പത്യം
ഞാന്‍ അനുഭവിക്കുന്നു. 
നിങ്ങള്‍ക്ക് നന്ദി!
കുഞ്ഞുങ്ങളേ നിങ്ങളില്‍ നിന്നും സ്നേഹം ഞാന്‍
മനസ്സിലാക്കുന്നു. നിങ്ങള്‍ക്ക് നന്ദി!
ഭാഷകളേ! നിങ്ങളാല്‍ എന്റെ മനസ്സിനെ
പ്രകടിപ്പിക്കുന്നു. നിങ്ങള്‍ക്ക് നന്ദി!
മഴയേ! നിന്നാല്‍ ഭക്ഷണവും വെള്ളവും
അനുഭവിക്കുന്നു. നിനക്കു നന്ദി!
ഭൃത്യരേ! നിങ്ങളാല്‍ പല ജോലികളും
സുലഭമായി. നിങ്ങള്‍ക്ക് നന്ദി!
ശാസ്ത്രജ്ഞന്മാരേ നിങ്ങളാല്‍ ഞാന്‍ പല
ഉപകാരങ്ങളും അനുഭവിക്കുന്നു.
നിങ്ങള്‍ക്ക്  നന്ദി!
ടെലെഫോണേ! നിന്നാല്‍ പലപേരോടും ഞാന്‍
സംവാദം ചെയ്യുന്നു.
നിനക്കു നന്ദി!
മൊബൈലേ! നിന്നാല്‍ എല്ലാ സ്ഥലത്തില്‍
നിന്നും ഞാന്‍ സംസാരിക്കുന്നു.
നിനക്കു നന്ദി!
ഇനിയും ഇതുപോലെ കോടി വിഷയങ്ങള്‍ക്ക്‌
നന്ദി പറയാന്‍ നാം മറന്നു!
ഇനി മറക്കാതെ പറയു...
പറയുന്തോറും സുഖമായിരിക്കു....
ഇനിയും ചില നന്ദികള്‍ മറക്കാതെ പറയണം..
സത്സംഗമേ! നിന്നാല്‍ ഞാന്‍ പരിശുദ്ധമാകുന്നു
നിനക്കു നന്ദി!
ഭക്തന്മാരേ! നിങ്ങളാല്‍ ഞാനും ഭക്തി ചെയ്യുന്നു.
നിങ്ങള്‍ക്ക് നന്ദി!
ഭക്തിയേ! നിന്നാല്‍ ഞാന്‍ ഭഗവാനെ അറിയുന്നു 
നിനക്കു നന്ദി!
ജ്ഞാനികളേ! നിങ്ങളാല്‍ ഞാന്‍ ജ്ഞാനത്തെ 
അറിയുന്നു. നിങ്ങള്‍ക്ക് നന്ദി!
നാമജപമേ! നിന്നാല്‍ ഞാന്‍ ഭഗവാനെ 
അനുഭവിക്കുന്നു.
നിനക്കു നന്ദി!
കൃഷ്ണാ! നിന്നാലാണ് ഇവ എല്ലാറ്റിനേയും
ഞാന്‍ അനുഭവിക്കുന്നത്.
നിനക്കു നന്ദി!
രാധേ! നിന്നാലാണ് പ്രേമ മനസ്സിലാകുന്നത്
നിനക്കു നന്ദി!
സദ്ഗുരുവേ! നിങ്ങളാലല്ലേ ഇവയെല്ലാം
എനിക്കു മനസ്സിലായത്, മനസ്സിലാകുന്നത്, 
ഇനി മനസ്സിലാകാനും പോകുന്നത്.
അതു കൊണ്ടു അങ്ങേയ്ക്കാണു വിശേഷപ്പെട്ട 
നന്ദി!
സദ്ഗുരുനാഥാ! മറ്റു എല്ലാരുടെ കടവും 
എനിക്കു നന്ദി പറഞ്ഞു തീര്‍ക്കാനാവും.
പക്ഷെ അങ്ങയോടുള്ള കടപ്പാട് എനിക്കു
ഒരിക്കലും തീര്‍ക്കാന്‍ സാധ്യമല്ല!
എന്നും ഇപ്പോഴും എല്ലാ ജന്മത്തിലും 
സദ്ഗുരുനാഥാ ഞാന്‍ അങ്ങേയ്ക്ക്
കടപ്പെട്ടവനാണ്!
എന്നും ഈ കടപ്പാട് മാറാതിരിക്കാന്‍
ഒരു ആശീര്‍വാദം നല്‍കുക!
രാധേകൃഷ്ണ!








0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP