Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, March 4, 2010

മായ അകലട്ടെ!


മായ അകലട്ടെ!
രാധേകൃഷ്ണ
നിന്നെ ആരും കുഴയ്ക്കുന്നില്ല 
നീ സ്വയം കുഴങ്ങുകയാണ്!
നിന്നെ ആരും കഷ്ടപ്പെടുത്തുന്നില്ല
നീ സ്വയം  കഷ്ടപ്പെടുകയാണ്!
 നിന്നെ ആരും അപമാനിക്കുന്നില്ല 
നീ സ്വയം അപമാനം എല്ക്കുകയാണ്!
നിന്നെ ആരും തോല്‍പ്പിക്കുന്നില്ല 
നീ സ്വയം തോല്‍വി സ്വീകരിക്കുകയാണ്!
നിന്നെ ആരും സ്നേഹിക്കുന്നില്ല 
നീ സ്വയം സങ്കല്‍പ്പിക്കുകയാണ്‌!
നിനക്കു ആരും ശത്രുക്കളല്ല 
നീ തന്നെ മറ്റവരെ ശത്രുവാക്കുന്നു!
 നിന്നെ ആരും ശ്ലാഘിക്കുന്നില്ല 
നീ സ്വയം അങ്ങനെ വിചാരിക്കുന്നതാണ്!
നിന്നെ ആരും സഹായിക്കുന്നില്ല 
നീ സ്വയം  അങ്ങനെ മയങ്ങുകയാണ്!
നിന്നെ ഒന്നും ഭയപ്പെടുത്തുന്നില്ല 
നീ സ്വയം ഭയപ്പെടുകയാണ്!
നിന്റേതു ആരും അപഹരിക്കുന്നില്ല 
നീ സ്വയം സൂക്ഷിക്കുകയാണ്!
നിന്റെ മനസ്സിനെ ആരും നോവിക്കുന്നില്ല 
നീയായിട്ടു അതിനെ നോവിക്കുന്നു!
നിന്നോടു പലരും നേരോടെയിരിക്കുന്നില്ല 
നീയായിട്ടു അഭിനയത്തെ വിശ്വസിക്കുന്നു!
എന്തു കൊണ്ടു? എന്തു കൊണ്ടു?
എല്ലാം മായയുടെ ബലം!
ലോകത്തെ മാറ്റി മറിക്കുന്ന ബലമായ ശക്തി!
സൃഷ്ടി കര്‍ത്താ ബ്രഹ്മ ദേവന്‍ മുതല്‍ 
ചെറിയ ഉറുമ്പ് വരെ തന്നെ അറിയാതെ 
ഉഴലുന്ന മായയുടെ വല!
സുഖമെല്ലാം ദു:ഖമായി തോന്നും
ദു:ഖമെല്ലാം സുഖമായി മയക്കും!
നല്ലവരൊക്കെ ശത്രുക്കളായി കാണും 
പാപികളൊക്കെ നല്ലവരായി തോന്നും...
സ്ഥായി ആയതെല്ലാം അസത്യമാണെന്ന് തോന്നും 
സ്ഥായി അല്ലാത്തതെല്ലാം സത്യമാണെന്ന് മയക്കും!
ദേഹ ബന്ധങ്ങള്‍ ഉയര്‍ന്നതായി സ്വീകരിക്കും
ആത്മ ബന്ധങ്ങള്‍ താഴ്ന്നതായി വിലക്കും!
സത്സംഗം കയ്ക്കും!
ദുഷ്ട സംഗം മധുരിക്കും!
സത്ഗുരുവിനെ സ്വാര്‍ത്ഥശിഖാമണിയായി കാണും!
രക്ത ബന്ധങ്ങള്‍ ത്യാഗശിഖാമണികളായി തോന്നും!


ഈ മായയെ ജയിക്കാതെ ജീവിതത്തില്‍ സ്വൈരമില്ല!
ഈ മായയെ മറികടക്കാതെ വെളിച്ചമില്ല!
 ഈ മായയെ വിട്ടകലാതെ സുഖമില്ല!

ഈ മായയില്‍ നിന്നും നീ അകന്നാല്‍ 
അതു നിന്നെ വിട്ടകലും! 
നീ ഒന്ന് മയങ്ങിയാല്‍ അതു
നിന്നെ അടിമയാക്കും!
നീ ഒന്ന് കൊഞ്ചിയാല്‍ അതു നിന്നെ നശിപ്പിക്കും!
നീ ഒന്നുയര്‍ന്നാല്‍ അതു നിനക്കു അടിമയാകും!
നീ വിട്ടു വീഴ്ച ചെയ്താല്‍ അതു നിന്നെ തള്ളിയിടും!

ഈ മായ അകലട്ടെ!
ബന്ധം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അഹംഭാവം എന്ന മായ നിന്നെ വിട്ടു അകലട്ടെ!   
പ്രശംസ എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
ഇഷ്ടം എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
അനിഷ്ടം എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
 ആശ എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
 ഭയം എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
 അഴുക്കു എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
 അഴക്‌ എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
പാശം എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
 കുഴപ്പം എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
കോപം എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
പിടിവാശി എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അസൂയ എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
പ്രതീക്ഷ എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
നല്ല മനുഷ്യര്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
ചീത്ത മനുഷ്യര്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
അറപ്പ് എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
വൃത്തികേടു എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അപമാനം എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
 അല്‍പ്പത്തനം എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
രക്ത ബന്ധങ്ങള്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
പ്രിയപ്പെട്ടവര്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ! ഇഷ്ടമില്ലാത്തവര്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
അറിയാം എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
ശോകം എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
തുന്‍പം എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
ആര്‍ത്തി എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
അനാവശ്യ വര്‍ത്തമാനം എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
പാഴ് സമയം എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
പരദൂഷണം എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
കുറ്റം പറയുക എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
ഏഷണി പറയുക എന്ന മായ നിന്നെ വിട്ടു അകലട്ടെ!  
ദുഷ്ട സംഗം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
നേരം പോക്കു എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അടിമത്വം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അടിമപ്പെടുത്തല്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
സ്ത്രീ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പുരുഷന്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
കാമം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അന്വേഷണം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പ്രശ്നം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
കുടുംബം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
കുലം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
മാനം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അധര്‍മ്മം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പ്രേമം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
രോഗം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
സ്വാതന്ത്ര്യം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
സ്വാര്‍ത്ഥത എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പരാജയം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
വിജയം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ശത്രുത എന്ന മായ നിന്നെ വിട്ടു അകലട്ടെ!
നാശം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
കരച്ചില്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അലസത എന്ന മായ നിന്നെ വിട്ടു അകലട്ടെ!
നഷ്ടം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ലാഭം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ജനനം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
മരണം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ആഭിമുഖ്യം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അറിവില്ലായ്മ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അവഗണന എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അശ്രദ്ധ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ശകാരിക്കുക എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ശാപം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
കണ്ണേറു എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 കൂടോത്രം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
സംശയം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 പഴിക്കുക എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പാപം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 അസത്യം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പുകഴ് എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 പക്ഷാഭേദം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അന്യായം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അധര്‍മ്മം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പദവി എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 ധനം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
വയറെരിയുക എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അഭിനയം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
വെളി വേഷം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പിശുക്ക് എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 ആഡംബരം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അതിശയം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
നാസ്തീകം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അവിശ്വാസം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ദ്രോഹം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
നെറികേടു എന്ന മായ നിന്നെ വിട്ടു അകലട്ടെ!
നിരാശ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ഭാവന എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 സ്വപ്നങ്ങള്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പുലമ്പുക എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പിടിവാശി എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അഹങ്കാരം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അവകാശം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
കടം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
വഞ്ചന എന്ന മായ നിന്നെ വിട്ടു അകലട്ടെ!
കുതന്ത്രം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അനാഥ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 അറിവുള്ളവന്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അജ്ഞാനം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 അശുദ്ധം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ഭീകരത എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ബലഹീനത എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ഹത്യ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ആത്മഹത്യ  എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 കഴിവില്ലായ്മ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ഭൂതകാലം എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
ഭാവി എന്നമായ നിന്നെ വിട്ടു അകലട്ടെ!
രക്ഷപ്പെടല്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
വിധി എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ചതി എന്ന മായ നിന്നെ വിട്ടു അകലട്ടെ!
കുറ്റം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
കുറവ് എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
ഏകാന്തത എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ബന്ധം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 
ദൂരം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 അടുപ്പം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ഭ്രാന്ത് എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 ബുദ്ധിശാലി എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
തടസ്സം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ചുമടു എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അപശകുനം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ഭാഗ്യം എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
ദൌര്‍ഭാഗ്യം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ഹിംസ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ക്രൂരത എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പരിഷ്ക്കാരം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ശാസ്ത്രം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
രാശി എന്ന മായ നിന്നെ വിട്ടു അകലട്ടെ!
രത്നങ്ങള്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ദോഷം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പുതിയത് 
എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പഴയത് എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ശീലം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പുതുമ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
സാധന എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പരീക്ഷണം 
എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 
വേദന എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അഭിനന്ദനങ്ങള്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
പ്രേതം എന്ന മായ നിന്നെ വിട്ടു അകലട്ടെ! 
പിശാചു എന്ന മായ നിന്നെ വിട്ടു അകലട്ടെ!
സാത്താന്‍ എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ഓഹരി എന്ന മായ നിന്നെ വിട്ടു അകലട്ടെ!
മടുപ്പ് എന്ന മായ നിന്നെ വിട്ടു അകലട്ടെ!
അധപ്പതനം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
വഴക്കു
എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 ചലനം
എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 
ചഞ്ചലം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
രഹസ്യം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
   
വേര്‍പാട് എന്ന മായ നിന്നെ വിട്ടു അകലട്ടെ!
യോജിപ്പ് എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ദാരിദ്ര്യം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
തെറ്റു എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 
ജല്പനം എന്ന മായ നിന്നെ വിട്ടു അകലട്ടെ!
നോവുക എന്ന മായ നിന്നെ വിട്ടു അകലട്ടെ!
നോവിക്കുക എന്ന മായ നിന്നെ വിട്ടു അകലട്ടെ!
മറവി എന്ന മായ നിന്നെ വിട്ടു അകലട്ടെ!
 തപ്പിത്തടയുക എന്ന മായ നിന്നെ വിട്ടു അകലട്ടെ!
ഇനിയും പറയാത്ത പറയാന്‍ സാധിക്കാത്ത മായയുടെ
വിവിധ രൂപങ്ങളും നിന്നെ വിട്ടു അകലട്ടെ!

ഇത്ര വിധമായ മായയുടെ രൂപങ്ങള്‍ നിന്നില്‍ 
നിന്നും അകന്നാല്‍ എങ്ങനെയിരിക്കും എന്നു അറിയാമോ?
പക്ഷെ ഇത്രയും അകലുമോ?

എന്തു കൊണ്ടു ഇല്ല?
മായയുടെ അധിപതിയായ ഭഗവാന്‍ ശ്രീ കൃഷ്ണനെ
പിടിച്ചാല്‍ മായ ഓടി മറയും!
കൃഷ്ണന്റെ ചരണ കമലത്തില്‍ അഭയം തേടു!
കൃഷ്ണ നാമത്തില്‍ പൂര്‍ണ്ണ വിശ്വാസം വയ്ക്കു!
കൃഷ്ണ രൂപത്തില്‍ മനസ്സിനെ നിറുത്തു!
കൃഷ്ണ ലീലകളെ കേള്‍ക്കു!
ബുദ്ധിയെ കൃഷ്ണ ഭജനയില്‍ ആവേശിപ്പിക്കു!
കൃഷ്ണ നാമ സങ്കീര്‍ത്തനത്തെ നാവു കൊണ്ടു ജപിക്കു!
കൃഷ്ണനായി നിന്റെ കടമകളെ ചെയ്യു!
കൃഷ്ണനായി നിന്റെ ജീവിതത്തെ നല്‍കു!
കൃഷ്ണനു നിന്നെ സമര്‍പ്പിക്കു!
പിന്നെ മായ നിന്റെ സേവകന്‍!
നിന്നെ വിട്ടു മായ അകന്നു നില്‍ക്കും!
വേഗമാകട്ടെ! ഇതാ മായ നിന്നെ തുള്ളിക്കുന്നു!
സ്വാമി നമ്മാഴ്വാരെ പോലെ മായയെ 
കോപത്തില്‍ തുരത്തു!
ഇനിയും എത്ര കാലമുണ്ടോ  എന്നു അറിയില്ല!
പക്ഷെ അതില്‍ ജ്ഞാനിയായി ജീവിക്കു!
ഭക്തനായി/ ഭക്തയായി ജീവിക്കു!
സ്വൈരമായി ജീവിക്കു!
മായയേ! ഓടി പോകു!
കൃഷ്ണന്‍ എന്റെ കൂടെ ഉണ്ട്!
രാധികയുടെ ആശീര്‍വാദം ഉണ്ട്!
ഓം ശാന്തി... ശാന്തി.... ശാന്തി...









0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP