Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, January 8, 2011

അസൂയ....

അസൂയ....
രാധേകൃഷ്ണാ
അസൂയയ്ക്ക് സമമായ ഭയങ്കരമായ 
രാക്ഷസന്‍ ലോകത്തില്‍ ആരും ഇല്ല.
അസൂയ മാത്രം മനുഷ്യരുടെ ശാന്തിയെ
നശിപ്പിക്കാന്‍ മതിയാകും.

ഈ അസൂയ കൊണ്ടല്ലേ ദുര്യോധനന്‍ കുരുക്ഷേത്ര
യുദ്ധത്തിനു തയാറായത്?
 ഈ അസൂയ കൊണ്ടല്ലേ യാദവപ്രകാശര്‍
സ്വാമി രാമാനുജരെ കൊല്ലാന്‍ ശ്രമിച്ചത്?
ഈ അസൂയ എത്ര പേരെ തിന്നിരിക്കുന്നു..
 ഈ അസൂയ എത്ര സഹോദരന്മാരെ
അകറ്റിയിരിക്കുന്നു...
 ഈ അസൂയ എത്ര കുടുംബങ്ങളെ തെരുവില്‍
ഇറക്കിയിരിക്കുന്നു....
ഈ അസൂയ എത്ര പ്രാവശ്യം നമ്മുടെ 
ഹൃദയം നോവിച്ചിരിക്കുന്നു...
ഈ അസൂയ എത്ര പ്രാവശ്യം മറ്റുള്ളവരെ
അപമാനിക്കാന്‍ നമ്മേ പ്രചോദിപ്പിച്ചിരിക്കുന്നു...
ഈ അസൂയ എത്ര പ്രാവശ്യം  മറ്റുള്ളവരുടെ കഷ്ടം
 കണ്ടു നമ്മേ സന്തോഷത്തോടെ ചിരിപ്പിച്ചിരിക്കുന്നു....
ഈ അസൂയ എത്ര പ്രാവശ്യം നമ്മുടെ ജ്ഞാനത്തെ
മായ്ച്ചിരിക്കുന്നു...

ഹേ അസൂയയേ!
എന്നെ വിട്ടു ഓടി പോകു...
ഹേ അസൂയയേ! 
ദയവു ചെയ്തു എന്നെ ജീവിക്കാന്‍ അനുവദിക്കു.
ഹേ അസൂയയേ! 
എന്‍റെ ശാന്തി തട്ടിപ്പറിക്കരുത്.
  ഹേ അസൂയയേ!
എന്‍റെ മനസ്സ് ദുഷിപ്പിക്കരുത്.
ഹേ അസൂയയേ! 
എന്നെ രാക്ഷസനാക്കരുത്.
ഹേ അസൂയയേ!
എന്‍റെ നല്ല ചിന്തകളെ കൊല്ലരുത്‌.
ഹേ അസൂയയേ! 
എന്നെ ചീത്തയാക്കരുത്.
  ഹേ അസൂയയേ!
എന്നെ നശിപ്പിക്കരുത്.
 
  ഹേ കൃഷ്ണാ!
ഈ അസൂയയില്‍ നിന്നും എന്നെ രക്ഷിക്കാന്‍ 
എനിക്കു സാധിക്കില്ല..
ഹേ കൃഷ്ണാ! 
ഈ അസൂയാഗ്നിയില്‍ നിന്നും എന്നെ രക്ഷിച്ചു
നിന്‍റെ പക്കല്‍ വെച്ചു കൊള്ളു.
ഹേ കൃഷ്ണാ!
നിനക്കു അസൂയ ഒട്ടും ഇഷ്ടമല്ല എന്നു 
എനിക്കു നന്നായറിയാം.
എനിക്കും ഈ അസൂയ ഒട്ടും
ഇഷ്ടപ്പെടുന്നില്ല.
 
പക്ഷേ അസൂയയ്ക്ക് എന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു.
അതു കൊണ്ടു എന്നെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
ദയവു ചെയ്തു നീ എന്നെ അനുഭവിക്കു..
അയ്യോ ഈ അസൂയയെ കൊന്നു കളയു...
 
എന്‍റെ കൃഷ്ണാ..
എന്നെ രക്ഷിക്കു..എന്നെ കരകയറ്റു...
 
പല കോടി ജന്മങ്ങള്‍ അസൂയ കൊണ്ടു പാഴായി.
   ഇനിയും ഒരു അസൂയ എനിക്കു വേണ്ടേ... വേണ്ടാ...
അസൂയ ഇല്ലാത്ത ഹൃദയം എനിക്കു കനിഞ്ഞരുളു...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP