Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, February 22, 2011

എനിക്കെന്താണ്?

എനിക്കെന്താണ്?
രാധേകൃഷ്ണാ
ആര് നുണ പറഞ്ഞാലും എനിക്കെന്താണ്?
ഞാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് നല്ലത്.

ആരു കള്ളത്തരം കാണിച്ചാലും എനിക്കെന്താണ്?
ഞാന്‍ സത്യസന്ധനായി ഇരുന്നാല്‍ എനിക്ക് നല്ലത്.

ആരു എന്ത് പാപം ചെയ്താലും എനിക്കെന്താണ്?
ഞാന്‍ പാപം ചെയ്യാത്തതു വരെ എനിക്ക് സ്വൈരം ഉണ്ട്.

ആരു മടിപിടിച്ചിരുന്നാല്‍ എനിക്കെന്തു?
ഞാന്‍ ചുറുചുറുക്കോടെ ഇരുന്നാല്‍ 
ജീവിതത്തില്‍ വിജയിക്കും.

ആരു ആരെക്കുറിച്ചു കുറ്റം പറഞ്ഞാല്‍ എനിക്കെന്തു?
ഞാന്‍ ആരെയും കുറ്റം പറയാതെ ഇരുന്നാല്‍
എന്റെ മനസ്സിന് സമാധാനം കിട്ടും.

ആരു കര്‍ത്തവ്യത്തില്‍ നിന്നും വഴുതിയാല്‍ എനിക്കെന്തു?
ഞാന്‍ എന്റെ കര്‍ത്തവ്യത്തെ കൃത്യമായി 
ചെയ്‌താല്‍ എന്റെ ജീവിതം പ്രകാശിക്കും.

ആരു ഭക്തി ചെയ്തില്ലെങ്കില്‍ എനിക്കെന്താണ്?
എന്റെ ഭക്തി നേരാണെങ്കില്‍ എനിക്ക്
കൃഷ്ണനെ ലഭിക്കും. 


ആര്‍ക്കു അഹംഭാവം ഉണ്ടെങ്കില്‍ എനിക്കെന്താണ്?
എനിക്ക് അഹംഭാവം ഇല്ലാത്തതു വരെ 
ശല്യം ഇല്ല. 

ആരു ദ്രോഹം ചെയ്‌താല്‍ എനിക്കെന്തു?
ഞാന്‍ ആര്‍ക്കും ദ്രോഹം ചിന്തിക്കാത്തത് വരെ
എനിക്ക് നല്ല ഉറക്കം വരും. 


ആരു ഓടിപ്പോയാല്‍ എനിക്കെന്തു?
എന്റെ പ്രശ്നങ്ങളെ കണ്ടു ഞാന്‍ ഓടിയില്ലെങ്കില്‍ 
ഞാന്‍ എല്ലാറ്റിനെയും ജയിക്കും.

ആരു പറ്റിച്ചാല്‍ എനിക്കെന്തു?
ഞാന്‍ മറ്റുള്ളവരെ പറ്റിക്കാതെയിരുന്നാല്‍
എന്റെ ജീവിതത്തില്‍ തോല്‍വിയില്ല.

ആരു നിന്ദിച്ചാല്‍ എനിക്കെന്തു?
എന്റെ കൃഷ്ണന്‍ എന്നെ നിന്ദിക്കാതെ 
ഞാന്‍ ജീവിച്ചാല്‍ അതാണ്‌ ഉത്തമം.


ഇവയൊക്കെ എന്റെ കൃഷ്ണന്‍ എനിക്ക്
പറഞ്ഞു തന്ന രഹസ്യങ്ങള്‍.
എനിക്കാരും നന്മയോ ദൂഷ്യമോ
നല്‍കാന്‍ സാധിക്കില്ല.

ഞാന്‍ തന്നെയാണ് നേരോടെ ജീവിക്കേണ്ടത്.
ഞാന്‍ നേരെയായാല്‍ എന്റെജീവിതം 
നന്നായിരിക്കും.

ഞാന്‍ നേരാകാതവരെ 
എന്റെ ജീവിതവും ശരിയാകില്ല.

എന്നെ നേരെയാക്കാതെ മറ്റുള്ളവരെ 
കുറിച്ച് ഞാന്‍ പറഞ്ഞിട്ട് എന്ത് കാര്യം?
മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?

ഞാന്‍ നേരെയാകാതെ വിടില്ല.
ഞാന്‍ നേരെ ആയാല്‍ എല്ലാം നേരെ ആകും.
ഇത് തന്നെയാണ് എന്റെ താരക മന്ത്രം.


ഞാന്‍ നേരെയായാല്‍ എല്ലാം നേരെയാകും.

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP