Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, May 20, 2012

കാത്തിരിക്കുന്നതു തന്നെ തപസ്സ് !

രാധേകൃഷ്ണാ 

തിരുമല...
തോന്നുമ്പോളെല്ലാം വിളിക്കുന്നു മലയപ്പന്‍...
അവനു തോന്നുമ്പോളെല്ലാം അവന്‍ 
എന്നെ വിളിക്കുന്നു!

ഓരോ പ്രാവശ്യവും എന്നെ കാക്കാന്‍
വെക്കുന്നതില്‍ ശ്രീനിവാസനു സന്തോഷം..
എനിക്കും...  

ഞാന്‍ അവനെ ദര്‍ശിക്കുന്ന ദിനവും കാത്തു 
അവന്‍ കാത്തിരിക്കുമ്പോള്‍ ഞാന്‍ 
കാത്തു നില്‍ക്കുന്നതില്‍ എന്താണ് തെറ്റ്?

തിരുമലയ്ക്കു ചെന്നിട്ടു വെങ്കടേശനു വേണ്ടി 
കാത്തിരിക്കുന്നത് ഒരു തപസ്സാണ്..

ഞാന്‍ ഒരു വലിയ ജ്ഞാനിയോ ഋഷിയോ 
ഭക്തനോ ഒന്നും അല്ല...
അതു കൊണ്ടു മലയപ്പ സ്വാമിക്കു 
വേണ്ടി കാത്തിരിക്കുന്നതു 
ഞാന്‍ ഒരു തപസ്സായി കരുതുന്നു...

ശ്രീശൈല നാഥന്റെ ദര്‍ശനത്തിനായി 
കാത്തിരിക്കുന്നതു  പോലെ ഒരു സുഖമായ 
കാര്യം  ഭൂമിയില്‍ മനുഷ്യര്‍ക്കു 
മറ്റൊന്നും തന്നെ ഇല്ല...

നാലു മണിക്കൂര്‍ കാത്തു നിന്നിട്ടു 
ഒരു നിമിഷം ബാലാജിയെ പാദാദി കേശം 
കേശാദി പാദം വീണ്ടും വീണ്ടും കാണുന്ന 
സുഖം ഉണ്ടല്ലോ...
ഹോ! ഇപ്പോഴും മധുരിക്കുന്നു... 

തിരുവടിയെ കാണിക്കുന്ന വലത്തേ കയ്യും 
തന്നെ കാണിക്കുന്ന ഇടത്തെ  കയ്യും 
സര്‍വാലങ്കാരമായ  തിരുമേനിയും 
ഇനിയും കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്നു...

ജനങ്ങള്‍ക്കും ഈ ശേഷാചല നാഥന്റെ മേല്‍
എത്ര ആശ...
എത്ര  വിശ്വാസം... 
അല്ഭുതമാവുന്നു.... 

മലയപ്പനെ ആസ്വദിക്കുന്ന ഭാഷ്യക്കാരര്‍ രാമാനുജര്‍ 
ജനങ്ങള്‍ക്ക്‌ അദ്ദേഹം നല്‍കുന്ന അനുഗ്രഹങ്ങള്‍ 
രാമാനുജനു എന്തു മാത്രം സന്തോഷം!

തിരുമലയിലെ ഓരോ മരവും,
ഓരോ പ്രാണിയും ഓരോ മനുഷ്യരും 
വാസ്തവത്തില്‍ പരമ ഭാഗ്യവാന്മാരാണ്...

ശ്രീനിവാസാ.... 
അദ്വൈതിയും, ദ്വൈതിയും, വിശിഷ്ടാദ്വൈതിയും 
വടക്കരും തെക്കരും എല്ലാരും 
നിന്നില്‍ മയങ്ങിയിരിക്കുന്നതിന്റെ 
രഹസ്യം എന്താണോ?

എല്ലാറ്റിനും ധൃതി കാണിക്കുന്ന ഞങ്ങള്‍ 
നിന്റെ അടുത്തു വരുമ്പോള്‍ മാത്രം 
എങ്ങനെ മണിക്കൂറുകള്‍ കാത്തിരിക്കുന്നു.... 

ഇതാണെന്റെ ചോദ്യം...
ഇതാനെനിക്കു ആശ്ചര്യം... 

 കാരണം നിനക്കറിയാം...
എനിക്കു കാരണം അറിയണ്ടാ...

ഞാന്‍ എപ്പോഴും നിനക്കായി 
കാത്തിരിക്കണം!

ജീവിതത്തില്‍ ആര്‍ക്കൊക്കെ വേണ്ടിയോ 
കാത്തിരുന്നു...
കാത്തിരിക്കുന്നു...
 
നിനക്കായി കാത്തിരുന്നില്ലെങ്കില്‍ 
എന്റെ അമ്മ എന്നെ പെറ്റതു 
വെറുതേയാവും...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP