Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, July 6, 2012

ഗരുഡ സേവ!

രാധേകൃഷ്ണാ 

അപൂര്‍വ്വം ...അപൂര്‍വ്വം....

മനുഷ്യ ജന്മം ലഭിക്കുന്നത് അപൂര്‍വ്വം...

അതിലും അന്ധനായോ, ഊമയായോ, കൂനനായോ, 
പോട്ടനായോ അല്ലാതെ ജനിക്കുന്നത് അപൂര്‍വ്വം...

അതിലും കലിയുഗത്തില്‍ ജനിക്കുന്നത് അപൂര്‍വ്വം...

അതും ഭാരതത്തില്‍ ജനിക്കുന്നത് അപൂര്‍വ്വം...
അതിലും ഹിന്ദുവായി ജനിക്കുന്നത് അപൂര്‍വ്വം...

അതിലും വിഷ്ണു ഭക്തനായി ജനിക്കുന്നത് അപൂര്‍വ്വം...

അതിലും കാഞ്ചീപുരം ചെല്ലുന്നത് അപൂര്‍വ്വം...

അതിലും വരദനെ  തൊഴുന്നത് അപൂര്‍വ്വം... 

അതിലും വരദരാജന്റെ  ഗരുഡസേവ (വാഹനം)
തൊഴുന്നത് അപൂര്‍വ്വം...

അതിലും മിഥുന മാസത്തിലെ സ്വാതിയില്‍ 
ഗരുഡ സേവ ആത്യപൂര്‍വം ...

ഇത്രയ്ക്ക് അപൂര്‍വമായ കാര്യം 
ഞങ്ങള്‍ക്കു ലഭിച്ചതു 
ശരിക്കും അപൂര്‍വ്വം... 

വരദനെ തൊഴണം എന്ന് വിചാരിച്ചു...

വിളിച്ചു കൊണ്ടു പോയി വരദന്‍....

തൊഴുതു കഴിഞ്ഞു പുറപ്പെടാന്‍ തുനിഞ്ഞു...

വരദനു ഞാന്‍ ഗരുഡ സേവ ദര്‍ശിക്കണം 
എന്ന് ആഗ്രഹം ....

അത് കൊണ്ടു രാമാനുജര്‍ക്കു  തിരുക്കച്ചി നമ്പികള്‍ 
മുഖേന പറഞ്ഞത് പോലെ 
ഒരു ഭട്ടര്‍ മുഖേന എനിക്കും ആദ്യമേ പറഞ്ഞു...

പുഷ്പമാലയില്‍ പുഞ്ചിരിയോടെ കാത്തിരുന്ന
വരദനെ കണ്ണു  നിറയെ കണ്ടു പുറപ്പെട്ടു...

തൃപ്തിയോടെ പുറപ്പെട്ടു...

പക്ഷെ വരദന്‍ വിട്ടില്ല...

വേറൊരു ഭട്ടര്‍ എത്തി...
 വിളിച്ചു പ്രസാദം നല്‍കി...
ഇന്നു  മിഥുനത്തിലെ സ്വാതി എന്നു  പറഞ്ഞു!

പെരിയാഴ്വാരുടെ തിരു നക്ഷത്രം 
എന്നു പറഞ്ഞു!

ശരി എന്നു പറഞ്ഞു..
പ്രസാദം വാങ്ങിച്ചു..
അറിയാന്‍ ദാസന്‍ എന്നു പറഞ്ഞു!

പുറത്തു വന്നു.
ഭക്തര്‍കളുടെ ഭക്തി വെള്ളം...
വരദന്റെ വൈഭവം കണ്ടു 
അതിശയിച്ചു പോയി!

 നേരമായി ഇനി 
പുറപ്പെടാം എന്നു ബുദ്ധി പറഞ്ഞു!
വരദനെ തൊഴുതു കഴിഞ്ഞു ഇനി 
ഗരുഡ സേവ മറ്റൊരവസരത്തില്‍ 
എന്നു തോന്നി!

മനസ്സ്.. കുറച്ചു നേരം കൂടി ഇരിക്കാം 
എന്നു വിനയത്തോടെ കെഞ്ചി!
ഒരു പത്തു മിനിറ്റ് കൂടി ഇരിക്കാം 
എന്ന് പറഞ്ഞു!
 വരദനെ ഗരുഡ വാഹനത്തില്‍ 
കാണുന്നത് എത്ര ഭാഗ്യം എന്നു 
മനസ്സു  പുലമ്പി!

ബുദ്ധിയും മനസ്സും വഴക്കിട്ടു!
ഞാനാണെങ്കില്‍ വരദാ...
നീ തന്നെ ഗതി..
എന്നു അവിടെ സമര്‍പ്പിച്ചു!
വരദാ.. നിന്റെ ഇഷ്ടം എന്റെ ഇഷ്ടം
എന്നിരുന്നു!

പ്രസാദം നല്‍കിയ ഭട്ടര്‍ എത്തി!
എന്താ പുറപ്പെട്ടോ?
എന്ന് ചോദിച്ചു!
അതെ എന്നു ഞാന്‍ മറുപടി പറഞ്ഞു!

ഉടനെ പറഞ്ഞു...
ഗരുഡ സേവ വിശേഷമായത്..
ഇടവത്തിലെയും മിഥുനത്തിലെയും 
ഗരുഡ സേവ ലഭിക്കുന്നത് പരമഭാഗ്യം 
എന്നു പറഞ്ഞു! 
ഇനിയും പത്തു മിനിറ്റ് നിന്നാല്‍ 
നന്നായി തൊഴാം...
ഞാന്‍ മുഖേന പെരുമാള്‍ 
നിങ്ങളോട് പറയുന്നതാണ്...

അടിയന്റെ ബുദ്ധി അടങ്ങി..
മനസ്സ് ആനന്ദത്തില്‍ ആടി..
ശരീരം ആനന്ദത്തില്‍ തിളച്ചു...
കണ്ണുകളില്‍ കണ്ണീര്‍ നിറഞ്ഞു..

എന്റെ വരദന്‍ തന്റെ ആഗ്രഹത്തെ 
എനിക്കു സ്പഷ്ടമായി അറിയിച്ചു!
അതു കഴിഞ്ഞു ഞാന്‍ പുറപ്പെടുമോ?
ശാന്തമായി വരദനെ മനസ്സില്‍ 
ധ്യാനിച്ചിരുന്നു!

ജനങ്ങള്‍ വരദനായി കാത്തിരുന്നു!
ഗരുഡ സേവയ്ക്കായി തപസ്സിരുന്നു!
അടിയനും മിണ്ടാതെ നിന്നു!
എന്റെ കൂടെ വന്നവരും ശാന്തമായി നിന്നു!

തിരശ്ശീല നീങ്ങി..
മായ തിരശ്ശീല നീങ്ങി..
അഹംഭാവ തിരശ്ശീല വീണു...
സംശയ തിരശ്ശീല കീറി പോയി...

അത്തിയൂരാനെ 
ഗരുഡ വാഹനത്തില്‍ കണ്ടു..

പെരിയാഴ്വാരെ കാണാന്‍ ഗരുഡ 
വാഹനത്തില്‍ വന്നവന്‍ ഈ 
ഗോപാലവല്ലിയെ നിറുത്താന്‍ 
ഗരുഡന്റെ പുറത്തു കയറി വന്നു!

പൊട്ടിക്കരഞ്ഞു മനസ്സില്‍...
എന്തിനാണെടാ ഈ കാരുണ്യം
എന്റെ മേല്‍ നിനക്കു...
അയ്യോ...വയ്യല്ലോ...
എന്നു വരദനോട് പറഞ്ഞു!

പുഞ്ചിരി മന്നന്‍ ചിരിച്ചു.
എനിക്കു നിന്നെ വേണം എന്നു പറഞ്ഞു!
അതുകൊണ്ടു നിന്നെ തടുത്തു നിറുത്തി!

അറിയാന്‍ പറഞ്ഞു..
അറിയാന്‍ രാമാനുജ ദാസന്‍..
എന്നും വരദന്റെ അടിമ...

ഇതു മറക്കരുതു എന്നു പറഞ്ഞു വരദന്‍! 
അടിയന്‍ മറന്നാലും നീ മറക്കരുതു 
എന്ന് പറഞ്ഞു ഞാന്‍!

ശരി.. സുഖമായി പുറപ്പെടു ..
എന്നു പറഞ്ഞു വരദന്‍!
വേഗം വരൂ എന്നു ഉത്തരവിട്ടു 
ഹസ്ഥിഗിരി നാഥന്‍!

ശരി.. അടിയന്‍ ഉത്തരവ് ..
എന്നു പറഞ്ഞു!
വേഗം വിളിക്കു  എന്നു പറഞ്ഞു!

സുന്ദരമായി ചിരിച്ചു പുഞ്ചിരി മന്നന്‍!

വരദരാജന്‍ തന്നെ വിളിച്ചു..
വരദരാജന്‍ തന്നെ നിറുത്തി..
വരദരാജന്‍ തന്നെ അനുഗ്രഹിച്ചു..
അടിയന്‍ സുഖമായി അനുഭവിച്ചു!

പെരിയാഴ്വാരെ പോലെ ഞാനും 
ഗരുഡന്റെ പുറത്തു ഹസ്ഥിഗിരി 
അരുളാളനെ കണ്ടു!

വരദരാജന്‍ വലിയ അനുഗ്രഹശാലി 
എന്നു ഞാന്‍ മനസ്സിലാക്കി!

ചിന്തിച്ചു ...മനസ്സിലാക്കി...
ഈ ഗരുഡസേവ എനിക്കു നല്‍കിയതു 
എന്റെ രാമാനുജനും പെരുന്തേവി ജനനിയും!

അടിയന്‍ രാമാനുജ ദാസന്‍...
അടിയന്‍ പെരുന്തേവിയുടെ പുത്രന്‍...

വരദാ....
പല്ലാണ്ടു . . ..പല്ലാണ്ടു....പല്ലായിരത്താണ്ടു   
"ഉയര്‍വര ഉയര നലമുടയാവനായി
അയര്‍വരൂ അമരര്‍കള്‍ അധിപതിയായി
മയര്‍വര മതിനാലാം അരുളുപവനായി 
തുയരറു  സുടരടിയോടും"
അടിയോമോടും 
പെരുന്തേവിയോടും രാമാനുജനോടും 
തിരുക്കച്ചിനമ്പിയോടും 
സുഖമായി ഇരിക്കുമാറാകട്ടെ!

അടുത്ത ഗരുഡ സേവ എപ്പോഴാണ്
വരദാ.....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP