Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, March 29, 2011

ഇനിയെങ്കിലും ജീവിക്കാം!

രാധേകൃഷ്ണാ
ജനിച്ചു കഴിഞ്ഞു...
ജീവിച്ചു നോക്കാം...
തോറ്റു കഴിഞ്ഞു... 
ജയിച്ചു നോക്കാം...
പറ്റിക്കപ്പെട്ടു കഴിഞ്ഞു...
സൂക്ഷിച്ചിരിക്കാം...
നോമ്പരപ്പെട്ടു കഴിഞ്ഞു...
ഉത്സാഹം കൊള്ളാം...
ഉറങ്ങി കഴിഞ്ഞു..
ഉണരാം...
ശകാരിച്ചു കഴിഞ്ഞു...
സ്നേഹത്തോടെ സംസാരിക്കാം...
അപമാനിതരായി കഴിഞ്ഞു..
ഇനി നിരൂപിക്കാം...

എന്തൊക്കെയോ പുലമ്പി..
തെളിവായി സംസാരിക്കാം..
ചെലവാക്കി കഴിഞ്ഞു...
സ്വരൂപിക്കാം...
നശിപ്പിച്ചു കഴിഞ്ഞു...
ഇനി പുതിയതായി വിത്തു പാകാം..
മലിനമാക്കി കഴിഞ്ഞു..
ശുദ്ധീകരിക്കാം..
ആവലാതി പറഞ്ഞു കഴിഞ്ഞു...
ഇനിയെങ്കിലും ചിരിക്കാം..
കരഞ്ഞു കഴിഞ്ഞു..
 ആനന്ദത്തോടെയിരിക്കാം.....
അസൂയപ്പെട്ടു കഴിഞ്ഞു...
മനസ്സ് നിറഞ്ഞു ആശീര്‍വദിക്കാം...
മറന്നു കഴിഞ്ഞു...
ഇനി ഓര്‍ത്തു കൊണ്ടിരിക്കാം...
വെപ്രാളപ്പെട്ട് കഴിഞ്ഞു..
സ്വയം നിയന്ത്രിക്കാം...
 രോഗം അനുഭവിച്ചു..
ഇനി ആരോഗ്യത്തോടെയിരിക്കാം...


ഇനിയെങ്കിലും സുഖിക്കാം...
ഇനിയെങ്കിലും സ്വൈരമായിരിക്കാം..
ഇനിയെങ്കിലും ജീവിക്കാം...

Friday, March 25, 2011

പ്രിയമുള്ള ദ്വാരകാനാഥനു..

രാധേകൃഷ്ണാ
പ്രിയമുള്ള ദ്വാരകാനാഥനു,
ഗോപാലവല്ലി എഴുതുന്നത്‌...

ദ്വാരകാനാഥാ..
എങ്ങനെയിരിക്കുന്നു?

ദ്വാരകാധീശാ..
നിന്റെ സ്മരണ തന്നെ സുഖമാണ്!
മീരാ പ്രഭു ഗിരിധാരി..
നിന്റെ തിരുമേനി സുഖമല്ലേ?
ദേവകി നന്ദനാ...
നിന്റെ രാജധാനി സുഖമല്ലേ?

വസുദേവ പുത്രാ...
നന്നായിട്ട് ഹോലി കളിച്ചോ?

ബാലരാമ സഹോദരാ...
പശുക്കള്‍ക്കൊക്കെ ക്ഷേമം തന്നെയല്ലേ?
  
പ്രേമസ്വരൂപാ...
രുക്മിണിയെ പാടു പെടുത്താതിരിക്കുന്നുണ്ടോ?

രണചോട് നാഥാ...
 ബലരാമന്‍ പറയുന്നത് അനുസരിക്കുന്നുണ്ടോ?

നവനീത ചോരാ...
ദേവകി മാതാ സുഖമല്ലേ?

ഗോമതി നദി തീരാ ലോലാ...
മത്സ്യങ്ങളുടെ കൂടെ കളിക്കുന്നുണ്ടോ?

സുദാമാ സഖാ..
അവിലു കഴിച്ചോ?

നരസിംഹ മേത്ത സേവകാ..
ആര്‍ക്കു എന്ത് കൊടുത്തു?

പണ്ഹാജി രജപുത്രനാഥാ...
പീതാംബരം സൂക്ഷിക്കുക!

രാമദാസ സ്വാമി...
ദ്വാരകയില്‍ തന്നെയല്ലേ ഇരിക്കുന്നത്?

രുക്മിണി കാന്താ...
ദുര്‍വാസര്‍ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലല്ലോ?

ഉദ്ധവ രാജാ...
ആര്‍ക്കെങ്കിലും കത്തെഴുതിയോ?

വല്ലഭാചാര്യരുടെ ഓമനയേ...
മിടുക്കനായി ഉണ്ടോ?

ഗരുഡക്കൊടിയാനേ...
എത്ര കൊടികള്‍ കീറിക്കളഞ്ഞു?

   പാര്‍ത്ഥന്റെ സാരഥിയേ...
 അഗ്നിയില്‍ നിന്നും ആരെ രക്ഷിച്ചു?


സന്താന ഗോപാലാ...
അടുത്തിടെ വൈകുണ്ഠം  പോയോ?


മോക്ഷ ദ്വാരികാ രാജനേ...
കിണറ്റില്‍ നിന്നും ആരെ രക്ഷിച്ചു?

സംസാര സാഗര രക്ഷകാ...
നിന്റെ കുഞ്ഞുങ്ങള്‍ സുഖമല്ലേ?

പുരാണ പുരുഷാ..
നിന്റെ പേരക്കുട്ടികള്‍ സുഖമല്ലേ?

സുന്ദര മന്മഥാ..
ആണ്ടാള്‍ അവിടെ വന്നുവോ?

ഭക്ത ഹൃദയ സഞ്ചാരി...
നാരദരേ വീര്‍പ്പുമുട്ടിച്ചുവോ?


അനാഥ നാഥാ...
സത്യഭാമാ പ്രശ്നം ഉണ്ടാക്കാതിരിക്കുന്നുവോ?

 ദീന ബന്ധോ...
സാംബന്‍ ശാപം വാങ്ങാതിരിക്കുന്നുവോ?

രഹസ്യ മാനുഷ വേഷധാരി...
പ്രഭാസ ക്ഷേത്രം പോയില്ലല്ലോ?


ശ്രീകൃഷ്ണ രാമാ...
ആഞ്ചനേയര്‍ വന്നുവോ?


വേഗം മറുപടി അയയ്ക്കു...
രുക്മിണിയുടെ പ്രേമലേഖനം വായിക്കുന്നത് പോലെ
ഈ ഗോപാലവല്ലിയുടെ കത്തും 
എന്നും വായിക്കു!


എന്നെ വിളിച്ചു കൊണ്ടുപോകാന്‍ വേഗം വരൂ!
വന്നില്ലെങ്കില്‍ ഞാന്‍ പ്രാണം ത്യജിക്കില്ല!
നിന്നെ കുറിച്ച് നാട്ടില്‍ അപവാദം പറഞ്ഞു പരത്തും!

എന്തു പറയുമെന്നോ....
ഞാന്‍ ദ്വാരകയ്ക്ക് പോയി ഭ്രാന്തനായി!
ഭക്തന്മാരോടു പറയും...
നിങ്ങളാരും അവിടെ പോകരുത്...

ഇങ്ങനെ നിന്റെ ഗോപലവല്ലി!

Wednesday, March 23, 2011

ഇതല്ലേ അത്ഭുതം!

രാധേകൃഷ്ണാ
എന്നെ ഉണ്ണികൃഷ്ണന്‍ ഗുരുവായൂര്‍ക്ക്
വിളിച്ചു കൊണ്ടു വന്നു.
ഇതല്ലേ അത്ഭുതം! 

എത്ര സ്നേഹത്തോടെ അപ്പന്‍ എന്നെ
ഗുരുവായൂര്‍ക്ക് വിളിച്ചു കൊണ്ടു വന്നിരിക്കുന്നു !
ഇതല്ലേ അത്ഭുതം!  

എത്ര ദിവസത്തെ ആഗ്രഹം!
ആരും അറിയാത്ത ആഗ്രഹം!
എനിക്കും അവനും മാത്രം അറിയാവുന്ന ആഗ്രഹം! 
അത് പൂര്‍ത്തീകരിച്ചു.
 ഇതല്ലേ അത്ഭുതം!

എനിക്ക് ഗുരുവായൂരപ്പന്‍ തന്റെ
ദര്‍ശനം നല്‍കി!
ഇതല്ലേ അത്ഭുതം!

കുഞ്ഞു കൃഷ്ണന്‍ എന്നെ വിളിപ്പിച്ചു വിളിപ്പിച്ചു
ദര്‍ശനം നല്‍കി!
ഇതല്ലേ അത്ഭുതം!

വാസുദേവന്‍‌ തന്റെ ശിരസ്സില്‍ എടുത്തു കൊണ്ടു
പോകുന്ന അലങ്കാരത്തില്‍ 
ഈ സഖാവിനു ദര്‍ശനം നല്‍കി.
ഇതല്ലേ അത്ഭുതം!

  താന്‍ ഊണ് കഴിക്കുന്ന നേരത്ത് 
എന്നെയും ഊണ് കഴിപ്പിച്ചു
ആനന്ദത്തോടെ ദര്‍ശനം നല്‍കി.
ഇതല്ലേ അത്ഭുതം!

  പ്രചേതസ്സുകള്‍ക്കു രുദ്രന്‍ 
വാസുദേവ മഹിമ ഉപദേശിച്ചു കൊടുത്ത
നാരായണ സരാസിന്റെ കരയില്‍ 
എന്നെയും ഇരുത്തി!
ഇതല്ലേ അത്ഭുതം!

ഈ രഹസ്യ ഭക്തനെ തന്റെ നാട്ടില്‍
പുതിയ ഭാഗവത രഹസ്യത്തെ പറയിച്ചു!
  ഇതല്ലേ അത്ഭുതം!

ആനപ്പുറത്ത് എഴുന്നള്ളി വന്നു എന്നെ
ആനന്ദത്തില്‍ ശ്വാസം മുട്ടിച്ചു കളഞ്ഞു!
ഇതല്ലേ അത്ഭുതം!
  
കൃഷ്ണന്‍ സ്വയം ആരാധിച്ചിരുന്ന  
ഈ കള്ള കൃഷ്ണനല്ലേ ഇതു!
അത് കൊണ്ടു കള്ളത്തരത്തില്‍ എന്നെ അനുഗ്രഹിച്ചു!
ഇതല്ലേ അത്ഭുതം!

എത്ര വിധം പ്രസാദങ്ങള്‍ എനിക്കായി
ഈ കുഞ്ഞു തന്നിരിക്കുന്നു!
ഇതല്ലേ അത്ഭുതം!

ഗുരുവായൂര്‍ക്ക് വരുന്നവര്‍ ഇപ്പോഴും 
അത്ഭുതങ്ങളെ പ്രതീക്ഷിച്ചു വരുന്നു!
എന്നെ സംബന്ധിച്ചിതത്തോളം ഇവിടെ 
വരുന്നത് തന്നെ ഒരു  അത്ഭുതമാണ്!
ഉണ്ണികൃഷ്ണനെ ദര്‍ശിക്കുന്നത് തന്നെ അത്ഭുതം!
അവന്റെ പ്രസാദം ആസ്വദിക്കുന്നത് അത്ഭുതം!
ഗുരുവായൂരില്‍ ഒരു ദിവസം തങ്ങുന്നത് അത്ഭുതം!
വേറെ എന്ത് അത്ഭുതമാണ് വേണ്ടത്?     

Thursday, March 17, 2011

കോടി പ്രണാമങ്ങള്‍!

രാധേകൃഷ്ണാ 
ദേവകി മാതാ നിന്റെ തിരുവടികളില്‍
കോടി കോടി പ്രണാമങ്ങള്‍!

  നിന്റെ തിരു ഉദരത്തിനു 
കോടി കോടി പ്രണാമങ്ങള്‍!

നിന്റെ വാത്സല്യ ഭാവത്തിനു
കോടി കോടി പ്രണാമങ്ങള്‍!

നിന്റെ വെമ്പലിനു
 കോടി കോടി പ്രണാമങ്ങള്‍!

നിന്റെ തളരാത്ത മനസ്സിന്
 കോടി കോടി പ്രണാമങ്ങള്‍!   
   
നിന്റെ നിയന്ത്രണത്തിന്
 കോടി കോടി പ്രണാമങ്ങള്‍!

നിന്റെ ദൃഡ ഭക്തിക്കു 
കോടി കോടി പ്രണാമങ്ങള്‍!

നിന്റെ നിര്‍മ്മലമായ ഹൃദയത്തിനു 
കോടി കോടി പ്രണാമങ്ങള്‍! 

Monday, March 14, 2011

സുഖമായിരിക്കു!

രാധേകൃഷ്ണാ
കൃഷ്ണാ!
നന്നായി ഭക്ഷണം കഴിച്ചോ?
കൃഷ്ണാ!
എല്ലാം കഴിച്ചോ?
കൃഷ്ണാ!
വയറു  നിറഞ്ഞോ?
കൃഷ്ണാ!
ത്രുപ്തിയാകുന്നത് വരെ കഴിച്ചോ?
കൃഷ്ണാ!
നിനക്ക് ഇഷ്ടപ്പെട്ടോ?
കൃഷ്ണാ!
ഇനി എന്തെങ്കിലും വേണോ?
കൃഷ്ണാ!
പാലു കുടിച്ചോ?
 
കൃഷ്ണാ!
വേഗം പോയി കിടക്കു!
കൃഷ്ണാ!
നന്നായി ഉറങ്ങു!
കൃഷ്ണാ!
കാലത്ത് സാവധാനം ഉണരൂ!
കൃഷ്ണാ!
നാളെ കാളി മേയ്ക്കാന്‍ പോകണ്ടാ!
കൃഷ്ണാ!
ഞാന്‍ കാലു പിടിച്ചു വിടട്ടേ?
കൃഷ്ണാ!
ഞാന്‍ വിരലു നീട്ടി വലിക്കട്ടെ?

കൃഷ്ണാ!
ധാരാളം വെള്ളം കുടിക്കു!

കൃഷ്ണാ!
ഒരു താമ്പൂലം കൂടി തരട്ടെ?

കൃഷ്ണാ!
ദഹനത്തിന് കഷായം തരട്ടെ?

കൃഷ്ണാ!
വരൂ! മടിയില്‍ കിടക്കു!

കൃഷ്ണാ!
താരാട്ട് പാടട്ടെ?

കൃഷ്ണാ!
ഒരു നിമിഷം...
നില്‍ക്കു..നില്‍ക്കു...
ദൃഷ്ടിക്ക് ഉഴിയാം!

ദേവന്മാരുടെ അസൂയ കണ്ണുകള്‍ നിന്റെ
ദേഹത്ത് കൊണ്ടിട്ടുണ്ട്!

ഹോ! 
എന്തൊരു കണ്‍പേറു എന്റെ 
പൊന്നോമന കുട്ടന്?
എന്റെ ചെല്ലം! 
പൊന്നുങ്കുട്ടന്‍!
മിടുമിടുക്കന്‍!

സുഖമായിരിക്കു!
എന്റെ തങ്കമേ!

ദ്വാരകാദീശാ...സുഖമായിരിക്കു!

Saturday, March 12, 2011

ഒരേ ഒരു കാരണം!

രാധേകൃഷ്ണാ

എന്നെ മറന്നു!
എന്റെ പ്രായം മറന്നു!
എന്റെ കുലം മറന്നു!
എന്റെ പ്രതാപം മറന്നു!
എന്റെ ജാതി പോലും മറന്നു!
എന്റെ ചുമതല മറന്നു!
എന്റെ സ്ഥിതി മറന്നു!
എന്റെ ശരീരം മറന്നു!
എന്റെ വര്‍ഗ്ഗം മറന്നു!
എന്റെ കുടുംബത്തെ മറന്നു!
എന്റെ തോഴരെ മറന്നു!
എനിക്ക് പ്രിയമുള്ളവരേ മറന്നു!
എന്റെ പരിചിതരെ മറന്നു!
എന്റെ പേര് മറന്നു!
എന്റെ മാതൃഭാഷ മറന്നു!
എന്റെ വിദ്യാഭ്യാസം മറന്നു!
എന്റെ വസ്തുക്കള്‍ മറന്നു! 
എന്റെ നാടിനെ മറന്നു!
എന്റെ ആവശ്യങ്ങള്‍ മറന്നു!
എന്റെ ഭാവി മറന്നു!
എന്റെ  ഭൂതം മറന്നു!
തിയതി മറന്നു!
ദിവസം മറന്നു!
മാസം മറന്നു!
വര്‍ഷം മറന്നു!
സമയം മറന്നു!
ഇരിക്കുന്നത് മറന്നു!
മരണം മറന്നു!

എന്താണ് ഇത്രയും മാറ്റങ്ങള്‍?
ഒരേ ഒരു കാരണം..
ദ്വാരകാ!!!
ഈ മാറ്റം എങ്ങനെ ?
ഞാന്‍ ഒരു കുട്ടിയായി മാറി!!
അതെ! ദ്വാരകാനാഥന്‍ എന്നെ 
ഒരു കുട്ടിയായി മാറ്റി!!!!

Friday, March 11, 2011

നീ തയ്യാറാണോ?

രാധേകൃഷ്ണാ
 മീരാ....
കൃഷ്ണന്റെ പ്രിയ സഖി!
 
  മീരാ..
കൃഷ്ണന്റെ പ്രിയ ഗോപി!
മീരാ...
കൃഷ്ണന്റെ പ്രിയ ഗോപി!
 
മീരാ...
കൃഷ്ണന്റെ പ്രിയ ദാസി!
 
മീരാ...
കൃഷ്ണന്റെ പ്രിയ നായകി!
 
മീരാ...
കൃഷ്ണന്റെ പൊന്നോമന!
 
മീരാ...
കൃഷ്ണന്റെ പ്രേമ നിധി!

മീരാ...
കൃഷ്ണന്റെ രഹസ്യ സ്വത്ത്!
 
മീരാ...
കൃഷ്ണന്റെ വിശിഷ്ട മുത്ത്‌!
 
മീരാ...
കൃഷ്ണന്റെ പ്രേമ ആരാധികാ!
 
മീരാ...
കൃഷ്ണ ലീലാ ചൂടാമണി!

മീരാ...
കൃഷ്ണ ഭജന റാണി!
 
മീരാ...
കൃഷ്ണ ശ്രിങ്കാര പ്രിയാ!
 
മീരാ...
കൃഷ്ണ സ്മരണ യുവറാണി!  

 മീരാ...
രാധാകൃഷ്ണ ഭക്ത പ്രിയാ!
മീരാ....
കൃഷ്ണ രാസ നിത്യ സഖി!
 
മീരാ....
രാധികാ കൃഷ്ണ നിരന്തര ദാസി!
 
 മീരാ...
കൃഷ്ണന് പ്രേമ നല്‍കുന്ന പ്രേമി!
 
മീരാ...
വൃന്ദാവന കിറുക്ക്!

മീരാ...
ദ്വാരകാ നാഥ ആഹാരം!

മീരാ...
എന്റെ അമ്മ!
 
മീരാ...
എന്റെ തോഴി!

മീരാ...
എന്റെ ഗുരു!

മീര...
എന്റെ യജമാനി!

മീരാ...
കണ്ണാ! വേറെ ഒന്നും തന്നെ വേണ്ടാ!
 
എന്നും മീരയുടെ ദാസിയായി വാഴാന്‍
വരം നല്‍കു!
 
കൃഷ്ണാ...
എനിക്ക് മീരാ മാതാവിന്റെ ദാസിയാകാന്‍ വരം
നല്‍കിയാല്‍ എന്റെ ഉള്ളില്‍ ഉള്ള നിനക്ക്
ഞാന്‍ മോക്ഷം നല്‍കാം!
നീ തയ്യാറാണോ?
 
കൃഷ്ണാ...
വേഗം ഉത്തരം പറയു!
എനിക്ക് മീരാ മാതാവിനെ വേണം!  

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP