Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, September 9, 2011

മുതല്‍മുടക്ക്‌

രാധേകൃഷ്ണാ
ഞാന്‍ മുതല്‍ മുടക്കി.... 
ഇന്നുവരെ എന്റെ ജീവിതത്തില്‍
 ഞാന്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 
 എന്റെ ജീവിതം നല്‍കിയത് എല്ലാം 
 എന്റെ ജീവിതത്തില്‍ തന്നെ
മുതല്‍ മുടക്കി.
എന്റെ തോല്‍വികളെ നിരന്തര 
 പരിശ്രമത്തില്‍ മുതല്‍ മുടക്കി.
 എന്റെ തെറ്റുകളെ ഭാവിയില്‍ 
കരുതലോടെയിരിക്കാന്‍ മുതല്‍ മുടക്കി. 
 എന്റെ ശോകങ്ങളെ കുറവില്ലാത്ത
ആനന്ദത്തില്‍ മുതല്‍ മുടക്കി. 
എന്റെ അപമാനങ്ങളെ 
നശിക്കാത്ത പ്രശസ്തിയില്‍ മുതല്‍ മുടക്കി. 
 എന്റെ പ്രശ്നങ്ങളെ നിരന്തരമായ
പരിഹാരങ്ങളില്‍ മുതല്‍ മുടക്കി. 
എന്റെ അശ്രദ്ധയെ 
നല്ല ശ്രദ്ധയില്‍ മുതല്‍ മുടക്കി. 
 എന്റെ അവിശ്വാസങ്ങളെ ദൃഡമായ
വിശ്വാസത്തില്‍ മുതല്‍ മുടക്കി. 
എന്റെ ഹൃദയത്തിന്റെ വൃണങ്ങളെ
സമാധാനത്തില്‍ മുതല്‍ മുടക്കി. 
എന്റെ പേടികളെ തളരാത്ത 
ധൈര്യത്തില്‍ മുതല്‍ മുടക്കി. 
 എന്റെ സ്വാര്‍ത്ഥതയെ ശുദ്ധമായ
പരോപകാരത്തില്‍ മുതല്‍ മുടക്കി. 
 എന്റെ അഹംഭാവത്തെ നല്ല
വിനയത്തില്‍ മുതല്‍ മുടക്കി. 
എന്റെ ബലഹീനതകള
വലിയ ബലത്തില്‍ മുതല്‍ മുടക്കി. 
എന്റെ രോഗങ്ങളെ ആരോഗ്യത്തില്‍
മുതല്‍ മുടക്കി. 
എന്റെ നഷ്ടങ്ങളെ 
ജീവിതാനുഭവങ്ങളില്‍ മുതല്‍ മുടക്കി. 
 എന്റെ അലസതയെ 
ഉത്സാഹത്തില്‍ മുതല്‍ മുടക്കി. 

എന്റെ വെപ്രാളങ്ങളെ 
 സമാധാനത്തില്‍ മുതല്‍ മുടക്കി. 
എന്റെ കുഴപ്പങ്ങളെ 
 ദീര്‍ഘാലോചനകളില്‍ മുതല്‍ മുടക്കി.

എന്റെ ചോദ്യങ്ങളെ തെളിഞ്ഞ
അറിവില്‍ മുതല്‍ മുടക്കി. 
എന്റെ വെറുപ്പുകളെ നിഷ്കളങ്കമായ
ചിരിയില്‍ മുതല്‍ മുടക്കി. 
എന്റെ കരച്ചിലുകളെ 
വൈരാഗ്യത്തില്‍ മുതല്‍ മുടക്കി. 
എന്റെ അറിവില്ലായ്മയെ ഉന്നതമായ
ജ്ഞാനത്തില്‍ മുതല്‍ മുടക്കി. 
എന്റെ പാപങ്ങളെ കൃഷ്ണഭക്തിയില്‍
മുതല്‍ മുടക്കി. 
എന്റെ കുറ്റങ്ങളെ കൃഷ്ണന്റെ
കാരുണ്യത്തില്‍  മുതല്‍ മുടക്കി. 
എന്റെ വാക്കുകളെ ഭഗവാന്റെ
നാമജപത്തില്‍ മുതല്‍ മുടക്കി. 
എന്റെ ചിന്തകളെ ശരണാഗതി 
തത്വത്തില്‍ മുതല്‍ മുടക്കി. 
എന്റെ കാമത്തെ രാധയുടെ
പ്രേമത്തില്‍ മുതല്‍ മുടക്കി. 
എന്റെ ജീവിതത്തെ സദ്ഗുരുവിന്റെ
തിരുവടികളില്‍ മുതല്‍ മുടക്കി. 

ഈ ജീവിതത്തില്‍ ഞാന്‍ എല്ലാവറ്റിനെയും
മുതല്‍ മുടക്കി.

എന്റടുത്തു ഇനി ഒന്നും ബാക്കിയില്ല..

എന്റെ ജീവിതം ഇനി എനിക്കു തരാന്‍ 
പോകുന്നതിനെയും ഞാന്‍ മുതല്‍ മുടക്കും.


ഫലം പല ഇരട്ടിയാകും.


 എന്നെ ഞാന്‍ സത്സംഗത്തില്‍ മുതല്‍ മുടക്കി.
എന്നെ രക്ഷിക്കുന്ന ചുമതലയെ
ഭക്തന്മാരോടു മുതല്‍ മുടക്കി.

ഇനി  എനിക്കെന്താണ് ഒരു കുറവ്?

 ഞാന്‍ ഒരു രാജാവ്...
മരണം വരുന്നെങ്കില്‍ വരട്ടെ...
എന്റെ മരണത്തെ ഞാന്‍ മുക്തിയില്‍
മുതല്‍ മുടക്കി.
മുക്തിയെ കൃഷ്ണനില്‍ മുതല്‍ മുടക്കി.
 ഞാന്‍ സുഖിമാന്‍..

നീയും നിന്റെ പക്കലുള്ളത്‌ എല്ലാം 
 ഉടനെ തന്നെ മുതല്‍  മുടക്കു!

Thursday, September 8, 2011

നീ ശവമാണോ?

രാധേകൃഷ്ണാ 
 ജയമോ പരാജയമോ 
പരിശ്രമം ഉപേക്ഷിക്കരുതു!
പ്രശസ്തിയോ അപമാനമോ
പരിശ്രമം ഉപേക്ഷിക്കരുതു! 
ജീവിതമോ മരണമോ എന്തായാലും
പരിശ്രമം ഉപേക്ഷിക്കരുതു!
സുഖമോ ദുഃഖമോ വന്നാലും
പരിശ്രമം ഉപേക്ഷിക്കരുതു!
ലാഭമോ നഷ്ടമോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
 വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും
പരിശ്രമം ഉപേക്ഷിക്കരുതു!
സഹായം ലഭിച്ചാലും  ഇല്ലെങ്കിലും
പരിശ്രമം ഉപേക്ഷിക്കരുതു!
ഉയര്‍ച്ചയോ താഴ്ച്ചയോ ആയാലും
 പരിശ്രമം ഉപേക്ഷിക്കരുതു!
പ്രശംസയോ, ശകാരമോ ആയാലും 
പരിശ്രമം ഉപേക്ഷിക്കരുതു!
 ചിരിയോ, കരച്ചിലോ ആയാലും 
പരിശ്രമം ഉപേക്ഷിക്കരുതു!
 നീ ബാലശാലിയോ ബലഹീനനോ ആയാലും  
  പരിശ്രമം ഉപേക്ഷിക്കരുതു!
 നീ ബുദ്ധിമാനോ വിഡ്ഢിയോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
നീ ധീരനോ, ഭീരുവോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
 ആണോ പെണ്ണോ ആയാലും
  പരിശ്രമം ഉപേക്ഷിക്കരുതു!
 ചെറുപ്പക്കാരനോ വൃദ്ധനോ ആയാലും
 പരിശ്രമം ഉപേക്ഷിക്കരുതു!
 ദരിദ്രനോ ധനികനോ ആയാലും 
പരിശ്രമം ഉപേക്ഷിക്കരുതു!
   അനാഥനോ ബാന്ധവനോ ആയാലും 
 പരിശ്രമം ഉപേക്ഷിക്കരുതു! 
  സുന്ദരനോ, അല്ലാത്തവനോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
 നല്ലവനോ ദുഷ്ടനോ ആയാലും 
പരിശ്രമം ഉപേക്ഷിക്കരുതു!
    ആസ്തീകനോ നാസ്തീകനോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
പരിശ്രമിക്കാത്തവന്‍ മനുഷ്യനല്ല!
ശവം പരിശ്രമിക്കാറില്ല!
നീ ശവമാണോ?
അതോ ജീവനോടെ ഇരിക്കുന്നോ?

ശവമാണെങ്കില്‍ പരിശ്രമിക്കണ്ടാ...
 ജീവനുണ്ടെങ്കില്‍ ജീവന്‍ പോകുന്നവരെ
പരിശ്രമിക്കുക....  

Wednesday, September 7, 2011

ചാഞ്ചാടുണ്ണി ചാഞ്ചാട്!

  രാധേകൃഷ്ണാ
 ചാഞ്ചാടുണ്ണി ചാഞ്ചാട്!
ആണ്ടാള്‍ കിളിയേ ചാഞ്ചാട്! 
ചാഞ്ചാടുണ്ണി ചാഞ്ചാട്! 
 വൃന്ദാവന മയിലേ ചാഞ്ചാട്!
ചാഞ്ചാടുണ്ണി ചാഞ്ചാട്! 
 രംഗ വിളക്കേ ചാഞ്ചാട്! 
ചാഞ്ചാടുണ്ണി ചാഞ്ചാട്! 
പത്മനാഭ തങ്കമേ ചാഞ്ചാട്!    ചാഞ്ചാടുണ്ണി ചാഞ്ചാട്! 
 വിഠലന്റെ ഓമനേ ചാഞ്ചാട്! 
ചാഞ്ചാടുണ്ണി ചാഞ്ചാട്! 
രാധാ കുഞ്ചലമേ ചാഞ്ചാട്!
ചാഞ്ചാടുണ്ണി ചാഞ്ചാട്! 
കൃഷ്ണ കുഞ്ഞേ ചാഞ്ചാട്! ചാഞ്ചാടുണ്ണി ചാഞ്ചാട്! 
സത്സംഗം കേട്ടു ചാഞ്ചാട്!   
ചാഞ്ചാടുണ്ണി ചാഞ്ചാട്! 
സദ്ഗുരുവിന്റെ പൊന്നോമനയേ ചാഞ്ചാട്!

Tuesday, September 6, 2011

ഈ ദിനം!

രാധേകൃഷ്ണാ 
 
ഈ ദിനം സുരഭില ദിനം!
ഈ ദിനം നല്ല ദിനം!
ഈ ദിനം അത്ഭുതമായ ദിനം
ഈ ദിനം ആരോഗ്യമായ ദിനം!
ഈ ദിനം  ബലമായ ദിനം!
 ഈ ദിനം സുഖമായ ദിനം!
ഈ ദിനം ആഹ്ലാദ പൂര്‍ണ്ണമായ ദിനം!
ഈ ദിനം ഉന്നതമായ ദിനം!
ഈ ദിനം വിശേഷമായ ദിനം!
ഈ ദിനം വിജയത്തിന്റെ ദിനം!
 ഈ ദിനം അനുഗ്രഹം തരുന്ന ദിനം!
 ഈ ദിനം കുറ്റങ്ങള്‍ തീരുന്ന ദിനം!
  ഈ ദിനം സ്വൈരം തരുന്ന ദിനം!
 ഈ ദിനം പരിശ്രമം ഫലം നല്‍കുന്ന ദിനം!
ഈ ദിനം  ആശീര്‍വാദം നല്‍കുന്ന ദിനം!
     ഈ ദിനം അനുഭവം തരും ദിനം!
ഈ ദിനം ശാന്തമായ ദിനം!
ഈ ദിനം സ്നേഹമയമായ ദിനം!
 
ഇതു തന്നെ ഓരോ ദിവസവും ചൊല്ലു...
 നിന്റെ രാശി ഏതായാലും ഇതു പറയുന്തോറും
  നല്ല ദിനം തന്നെ!
 
എല്ലാ ദിനമും നല്ല ദിനമാകും..
നിന്റെ ജീവിതത്തിന്റെ അവസാനത്തെ
 നാളും നല്ല നാള്‍ തന്നെ!

Monday, September 5, 2011

രാധികാ അഷ്ടമി!

രാധേകൃഷ്ണാ 

ഇന്നു രാധാഷ്ടമി!
 ഞങ്ങളുടെ രാധികാ റാണിയുടെ പിറന്നാള്‍!

കണ്ണനു വേണ്ടി രാധ ഭൂമിയില്‍ അവതരിച്ച ദിനം!
 ഗോപിമാര്‍ക്ക് വേണ്ടി രാധ ഭൂമിയില്‍ അവതരിച്ച ദിനം!
 പ്രേമയെ നിരൂപിക്കാന്‍ രാധ വന്ന ദിനം!
 നമ്മെ രക്ഷിക്കാനായി രാധ ബര്‍സാനയില്‍ 
വന്ന ദിനം!

പ്രേമസ്വരൂപിണിയെ നിനക്കു നമസ്കാരം! 
 കൃഷ്ണ പ്രേമിയേ നിനക്കു നമസ്കാരം!
അഷ്ട സഖി റാണിയേ നിനക്കു നമസ്കാരം!
വരാജ രാസ രാസേശ്വരിയേ നിനക്കു നമസ്കാരം!
സേവ കുഞ്ച ദിവ്യ മഹിഷിയേ
  നിനക്കു നമസ്കാരം!
 നിധിവന പ്രേമനിധിയേ
നിനക്കു നമസ്കാരം!
 രാസ മണ്ഡല നായകിയേ
വൃഷഭാനു കുമാരിയേ
  നിനക്കു നമസ്കാരം!
കീര്‍ത്തി റാണി പുത്രിയേ 
നിനക്കു നമസ്കാരം!
ഗോപികാ ചൂടാമണിയേ
നിനക്കു നമസ്കാരം!
ഗോലോക വൃന്ദാവന കൃഷ്ണപ്രിയേ
നിനക്കു നമസ്കാരം!
    നന്ദ ഗോപാലന്റെ മരുമകളേ! 
നപ്പിന്നായ് നിനക്കു നമസ്കാരം!
ബാങ്കെ ബിഹാരിയുടെ  ദേവിയെ 
 നിനക്കു നമസ്കാരം!
 സദാ സര്‍വദാ കൃഷ്ണമയീ 
 നിനക്കു നമസ്കാരം!
മദന മോഹന മോഹിനിയേ
നിനക്കു നമസ്കാരം!
ഗോപാല പൂജിത ആരാധനാ 
 നിനക്കു നമസ്കാരം!
യശോദാ സുത പത്നിയേ
നിനക്കു നമസ്കാരം!
പ്രേമദാനം ചെയ്യുന്ന വേദമാതാവേ 
 നിനക്കു നമസ്കാരം!
ഭുവന സുന്ദരന്റെ സുന്ദരിയേ
നിനക്കു നമസ്കാരം!
ജീവ മനോഹര മനോഹരിയേ 
നിനക്കു നമസ്കാരം!
 കൃഷ്ണ ചൈതന്യ രൂപിണിയേ
നിനക്കു നമസ്കാരം!
 കൃഷ്ണ ബ്രഹ്മാനന്ദമേ
നിനക്കു നമസ്കാരം!
 
നിന്റെ നാമമാണ് എന്റെ ബലം! 
രാധേ രാധേ!
 നിന്റെ ചരണമാണ് എനിക്ക് ഗതി!
    രാധേ രാധേ!
 എന്നെ നിന്റെ ദാസിയാക്കൂ!

Sunday, September 4, 2011

വിചാരിക്കുന്നത് നടക്കും...

രാധേകൃഷ്ണാ

വിചാരിക്കുന്നത് നടക്കും... 
മനസ്സ് ആശയ്ക്കു വശംവദമാകാതെ ഇരുന്നാല്‍..
മനസ്സ് കോപത്തിന്റെ പിടിയില്‍ പെടാതിരുന്നാല്‍...
 മനസ്സ് കുഴപ്പത്തില്‍ ഉഴാലാതിരുന്നാല്‍...

 മനസ്സ് പ്രതീക്ഷിക്കുന്നത് ഉപേക്ഷിച്ചാല്‍...
 മനസ്സ് ആകുലപ്പെടുന്നത് നിറുത്തിയാല്‍...

 മനസ്സ് അസൂയയെ കൊന്നു കഴിഞ്ഞാല്‍...
മനസ്സ് അഹമ്ഭാവാതെ ഉപേക്ഷിച്ചാല്‍...

മനസ്സ് കള്ളം പറയുന്നതിനെ വെറുത്തു കഴിഞ്ഞാല്‍..
മനസ്സ് സത്യത്തെ അംഗീകരിച്ചാല്‍..
മനസ്സ് യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കിയാല്‍...

 മനസ്സ് സാവധാനത്തില്‍ തീരുമാനമെടുത്താല്‍...

തീര്‍ച്ചയായും വിചാരിക്കുന്നത് നടക്കും...
മനസ്സില്‍ വിചാരിക്കുന്നത് നടക്കും...

നിന്റെ മനസ്സ് വിചാരിക്കുന്നതെല്ലാം നടക്കുന്നുണ്ടോ?
മറുപടി നിനക്കറിയാം...

ഇനി വിചാരിക്കുന്നതെല്ലാം നടക്കാന്‍
 ആദ്യം നിന്റെ മനസ്സിനെ ശരിയാക്കൂ...

Sunday, August 28, 2011

ഒരേ ചിന്ത!

രാധേകൃഷ്ണാ
എന്റെ ജീവിതം 
പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ ശരീരം
പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ  അഛനമ്മമാര്‍
പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ വിദ്യാഭ്യാസം
പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ സാമര്‍ത്ഥ്യം 
പത്മനാഭന്‍ തന്ന പ്രസാദം!
എന്റെ ബലം 
പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ ശക്തി
 പത്മനാഭന്‍ തന്ന പ്രസാദം!  
 
 എന്റെ ധൈര്യം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ വിശ്വാസം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ ബുദ്ധിചാതുര്യം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ അറിവ് 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ മനസ്സ് 
 പത്മനാഭന്‍ തന്ന പ്രസാദം! 

 എന്റെ ഗുണം 
 പത്മനാഭന്‍ തന്ന പ്രസാദം! 
  
 എന്റെ ഇന്ദ്രിയങ്ങള്‍   
 പത്മനാഭന്‍ തന്ന പ്രസാദം! 

 എന്റെ കുടുംബം 
 പത്മനാഭന്‍ തന്ന പ്രസാദം! 


 എന്റെ വിജയം 
 പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ സന്തോഷം 
 പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ ലാഭം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 
 എന്റെ ആരോഗ്യം 
 പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ ലക്‌ഷ്യം 
 പത്മനാഭന്‍ തന്ന പ്രസാദം! 

 എന്റെ ചിരി 
 പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ സൌന്ദര്യം 
 പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ വസ്ത്രം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 
 എന്റെ വില 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ  പ്രശസ്തി 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ സൌകര്യങ്ങള്‍ 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ സുഖങ്ങള്‍ 
 പത്മനാഭന്‍ തന്ന പ്രസാദം! 

 എന്റെ സുഹൃത്തുക്കള്‍ 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ ഭക്തി 
 പത്മനാഭന്‍ തന്ന പ്രസാദം! 
  
 എന്റെ നാമജപം 
 പത്മനാഭന്‍ തന്ന പ്രസാദം! 

 എന്റെ ജ്ഞാനം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ വൈരാഗ്യം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ ഐശ്വര്യം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ ആഹ്ലാദം 
 പത്മനാഭന്‍ തന്ന പ്രസാദം!
 
 എന്റെ കൂര്‍മ്മ ബുദ്ധി 
 പത്മനാഭന്‍ തന്ന പ്രസാദം!
 
 എന്റെ ഗുരു 
 പത്മനാഭന്‍ തന്ന പ്രസാദം! 
 
 എന്റെ രാധേകൃഷ്ണാ സത്സംഗം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 
 ഇത്രയും പ്രസാദങ്ങള്‍ തന്നിട്ടുണ്ട്!
ഇനിയും തന്നുകൊണ്ടേയിരിക്കുന്നു!
  ഭാവിയിലും തരും!

ഇതിനെ നേരാം വണ്ണം അനുഭവിക്കാന്‍
എനിക്കറിയില്ലല്ലോ!
ഇതാണ് എന്റെ ഒരേ ചിന്ത...
എന്ത് ചെയ്യും ഞാന്‍?
നീയെങ്കിലും പറഞ്ഞു തരു...

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP