Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, July 10, 2012

ജഗന്‍ !

രാധേകൃഷ്ണാ 
 
എന്റെ ജഗന്‍....
 
അവന്‍ ജഗത്തിനു നാഥനാണെങ്കിലും 
എനിക്കു ജഗന്‍....
 
ജഗന്നാഥന്‍!
എനിക്കു ജഗനാണെങ്കിലും 
അവന്‍ ജഗന്നാഥനാണല്ലോ !
 
ജഗനെ കണ്ടു...
ജഗത്തിനെ മറന്നു... 
 
ജഗനെ കണ്ടു..  
 അഹത്തെ മറന്നു!

ജഗനെ കണ്ടു..
ദുഃഖത്തെ മറന്നു!
 
ജഗനെ കണ്ടു..
പാപത്തെ മറന്നു!
 
 ജഗനെ കണ്ടു..
പുണ്യത്തെ മറന്നു!
 
ജഗനെ കണ്ടു..
കുലം മറന്നു!
 
ജഗനെ കണ്ടു..
കോപത്തെ മറന്നു!
 
ജഗനെ കണ്ടു..
വേദന മറന്നു!
 
ജഗനെ കണ്ടു...
അപമാനം മറന്നു!
 
ജഗനെ കണ്ടു...
പ്രശസ്തി മറന്നു!
 
ജഗനെ കണ്ടു..
കഴിഞ്ഞ കാലം മറന്നു!
 
 ജഗനെ കണ്ടു..
ഭാവി മറന്നു!
 
ജഗനെ കണ്ടു..
ആചാരങ്ങള്‍ മറന്നു!
 
  ജഗനെ കണ്ടു..
ഭയം മറന്നു!
 
ജഗനെ കണ്ടു..
പ്രായം മറന്നു!
 
     ജഗനെ കണ്ടു..
വിശപ്പ്‌ മറന്നു!
 
  ജഗനെ കണ്ടു..
ദിവസം മറന്നു!
 
ജഗനെ കണ്ടു..
നേരം മറന്നു!
 
  ജഗനെ കണ്ടു..
ക്ഷീണം മറന്നു!
 
  ജഗനെ കണ്ടു..
അലങ്കാരം മറന്നു!
 
 ജഗനെ കണ്ടു..
ശരീരം മറന്നു!
 
 ജഗനെ കണ്ടു..
വേറെ എന്തൊക്കെ മറന്നു?
 
ജഗനു അറിയാം! 
ജഗനു മാത്രം അറിയാം!  
 
പുരീയില്‍ നിന്നും ശരീരം പിരിഞ്ഞാലും 
മനസ്സ് എന്തോ ജഗന്റെ പക്കല്‍ തന്നെ!
 
ജഗനെ കണ്ടു !
എന്റെ മനസ്സിനെ നഷ്ടപ്പെട്ടു!
 
ജഗന്‍...ജഗന്‍...ജഗന്‍...
എന്നെ മറക്കരുതേ!
 
ഞാന്‍ കൃഷ്ണ ചൈതന്യര്‍ അല്ല!
ഞാന്‍ ഹരിദാസ് യവന്‍ അല്ല!
ഞാന്‍ ജയദേവരല്ല!
ഞാന്‍ പത്മാവതിയല്ല!
 
ഞാന്‍ നിന്റെ ഒരു സാധാരണ ആരാധിക!
ഞാന്‍ ഒരു സാധാരണ ഗൃഹസ്ഥ!
ഞാന്‍ ഒരു സാധാരണ ജന്തു!
 
ജഗന്‍...ജഗന്‍...ജഗന്‍...
നിന്റെ സ്മരണയില്‍ ഞാന്‍ ഇരിക്കണം!
അതാണ്‌ ഞാന്‍ യാചിക്കുന്ന വരം!
 
എന്റെ സ്മരണയില്‍ നീ ഉണ്ട്!
നിന്റെ സ്മരണയില്‍ ഞാന്‍ ഉണ്ടോ?
 
ഈ ചോദ്യം തന്നെ അബദ്ധമാണ്!
നീ എന്നെ സ്മരിക്കാതെ ഞാന്‍ 
നിന്നെ സ്മരിക്കുമോ?
 
അതു കൊണ്ടു ഞാന്‍ നിന്റെ ഉള്ളില്‍!
നീ എന്റെ ഉള്ളില്‍! 
 
നാം ഇരുവരും ചൈതന്യരുടെ ഉള്ളില്‍!
ഇങ്ങനെ ഇപ്പോഴും ഇരിക്കാം!
 
നിനക്ക് ഞാനായി...
എനിക്ക് നീയായി...
നമുക്കു പ്രേമ സുഖമായി.... 

സിദ്ധ വകുളം!

രാധേകൃഷ്ണാ 

ഞാന്‍ നിറയെ നാമം ജപിക്കണം!

എനിക്കു  നിറയെ നാമജപം 
ഉയര്‍ന്നു ഉയര്‍ന്നു വരണം!
കൃഷ്ണ ചൈതന്യര്‍ ആനന്ദിക്കുന്ന പോലെ 
ഞാന്‍ നാമം ജപിക്കണം!

പുരീ ജഗന്നാഥന്‍  ഉരുകുന്ന പോലെ 
ഞാന്‍ നാമം ജപിക്കണം!

രാധികാ റാണി ആസ്വദിച്ചു ആടുന്ന പോലെ 
ഞാന്‍ നാമം ജപിക്കണം!

ബലദേവര്‍ സഭാഷ് പറയുന്ന പോലെ 
 ഞാന്‍ നാമം ജപിക്കണം!

സുഭദ്രാ ദേവി തട്ടികൊടുക്കുന്ന പോലെ
ഞാന്‍ നാമം ജപിക്കണം!

എന്റെ ശരീരത്തിന്റെ ഓരോ രോമകൂപവും 
നാമജപത്തില്‍ തിളയ്ക്കണം!

എന്റെ ശരീരത്തെ വെട്ടി നുരുക്കിയാലും 
ഞാന്‍ നാമം ജപിക്കണം!
മടുക്കാതെ വീശുന്ന കാറ്റു പോലെ
മടുക്കാതെ ഞാന്‍ നാമം ജപിക്കണം!

നിറുത്താതെ അടിക്കുന്ന തിരമാല പോലെ
നിറുത്താതെ ഞാന്‍ നാമം ജപിക്കണം!

മുകളില്‍ നിന്നും താഴോട്ടു വേഗത്തില്‍
പായുന്ന ഗംഗാ പ്രവാഹം പോലെ 
വേഗത്തില്‍ ഞാന്‍ നാമം ജപിക്കണം!

തളരാതെ സാവധാനം എല്ലാം സഹിച്ചു കൊണ്ടു 
കറങ്ങുന്ന ഭൂമിയെ പോലെ കലങ്ങാതെ 
ഞാന്‍ നാമം ജപിക്കണം!

എത്ര അനുഭവിച്ചാലും തീരാത്ത 
ശരീരത്തിന്റെ കാമ ഇച്ഛയെ പോലെ 
ദാഹത്തോടെ ഞാന്‍ നാമം ജപിക്കണം!

എത്ര രുചിച്ചാലും ഇനിയും രുചിക്കു
വേണ്ടി വെമ്പുന്ന നാവു പോലെ 
ഞാന്‍ നാമം ജപിക്കണം!

      എത്ര ജന്മങ്ങള്‍ എടുത്താലും കുറയാത്ത 
       പ്രാരബ്ധ കര്‍മ്മങ്ങള്‍ പോലെ 
കണക്കില്ലാതെ ഞാന്‍ നാമം ജപിക്കണം! 

എത്ര വിധമായി നാമം ജപിക്കാന്‍ സാധിക്കുമോ 
അത്രയും വിധം ഞാന്‍ നാമം ജപിക്കണം!

ധ്രുവനെ പോലെ ജപിക്കണം!

പ്രഹ്ലാദനെ പോലെ ജപിക്കണം!

ആണ്ടാളെ  പോലെ ജപിക്കണം!

ഇതൊക്കെ എനിക്കു സാധിക്കുമോ?
സത്യമായിട്ടും സാധ്യമല്ല!

പക്ഷെ എനിക്കു ചെയ്യണം!
എന്തു ചെയ്യും?  

 ജഗന്നാഥനോട് ചോദിച്ചപ്പോള്‍ 
വഴി പറഞ്ഞു തന്നു!

കൃഷ്ണ ചൈതന്യരുടെ പ്രിയ ശിഷ്യനായ 
ഹരിദാസ് യവന്‍ ജീവിച്ചിരുന്ന 
സിദ്ധവകുള  മരച്ചുവട്ടിലേക്കു 
എന്നെ അയച്ചു എന്റെ ജഗന്നാഥന്‍ !

പുരീ ജഗന്നാഥ ക്ഷേത്ര പരിസരത്തു 
പ്രവേശിക്കാനുള്ള ഭക്തി തനിക്കില്ലെന്നു 
ഹരിദാസ് യവന്‍ സ്വയം ഒതുങ്ങി 
ജീവിച്ച സ്ഥലമാണിത്!

സ്വയം താഴ്ത്തി ചിന്തിക്കുന്ന ആ 
ഉന്നത ഗുണം കണ്ടു ശ്രീകൃഷ്ണ ചൈതന്യര്‍ 
ഹരിദാസര്‍ക്കു  തന്നെ അര്‍പ്പിച്ച സ്ഥലം!

നിത്യവും ജഗന്നാഥനെ ദര്‍ശിച്ച ശേഷം 
ചൈതന്യര്‍ പ്രസാദവും കൊണ്ടു  
ഹരിദാസരുടെ കൂടെ 
നാമആനന്ദത്തില്‍ മുഴുകിയ സ്ഥലം!

എന്നും ഹരിദാസര്‍ മൂന്നു ലക്ഷം ആവര്‍ത്തി 
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 
എന്നു ജപിച്ച സ്ഥലം!

ഒരു ദിവസം ചൈതന്യര്‍ ജഗന്നാഥന്റെ 
പല്ലു തേയ്ക്കുന്ന കോലിനെ ഇവിടെ 
നട്ടു വെച്ചപ്പോള്‍ അതു വളര്‍ന്നു മരമായി  
ഹരിദാസര്‍ക്കു ജഗന്നാഥന്റെ നിഴലിനെ 
തന്ന സ്ഥലം!

മരപ്രഭുവായ ജഗന്നാഥന്‍ തന്നെ 
ഹരിദാസരുടെ നാമജപത്തിനായി 
സ്വയം മരമായി അര്‍പ്പിച്ചു 
അദ്ദേഹത്തെ അനുഭവിച്ച 
ഉന്നത സ്ഥലം!

ഹരിദാസര്‍ തന്റെ ശരീരമാകുന്ന കൂടിനെ 
ചൈതന്യരുടെ തിരുമുഖത്തെ നോക്കി കൊണ്ടു  
 സുഖമായി ഉപേക്ഷിച്ചു ജഗന്നാഥനില്‍ 
അലിഞ്ഞു ചേര്‍ന്ന സ്ഥലം!

ചൈതന്യര്‍ ഹരിദാസരുടെ പുണ്യ ശരീരത്തെ 
തന്റെ രണ്ടു കൈകളിലും ചുമന്നുകൊണ്ടു 
കണ്ണീര്‍ ഒഴുക്കി കൊണ്ടു മഹാ മന്ത്രത്തെ 
ജപിച്ചുകൊണ്ടു നൃത്തമാടിയ സ്ഥലം!

ഹരിദാസര്‍ക്കു നാമം സിദ്ധിയായ 
സ്ഥലം തന്നെ എനിക്കും നാമം സിദ്ധിക്കാന്‍ 
ഉത്തമമെന്നു ജഗന്നാഥന്‍ കാണിച്ചു തന്നു!

 ജഗന്നാഥ രൂപമായ സിദ്ധ വകുളമേ!
നീ ജഗന്നാഥന്റെ വായുടെ രുചി അറിഞ്ഞ 
ദന്ത ശോചനി !

കൃഷ്ണ ചൈതന്യരുടെ സിദ്ധ 
വകുള മരമേ!
നീയാണെങ്കില്‍ ശ്രീ ചൈതന്യരുടെ 
സ്പര്‍ശം അനുഭവിച്ച ഭാഗ്യശാലി!

ഹരിദാസ സിദ്ധ വകുള മരമേ !
നീയാണെങ്കില്‍ ഹരിദാസര്‍ക്കു 
   പ്രത്യക്ഷ ഗുരു ഭഗവാന്‍!

ഞാന്‍ നല്ലവനല്ല!
ഞാന്‍ ഭക്തനല്ല!
ഞാന്‍ ശിഷ്യനല്ല!
ഞാന്‍ ഗുരുവല്ല!

പക്ഷെ ഞാന്‍ വിടാതെ നാമജപം 
ചെയ്യാന്‍ നീ തന്നെ എന്നെ അനുഗ്രഹിക്കണം!

സിദ്ധ വകുളമേ!
എനിക്കും നാമം സിദ്ധിക്കാന്‍ 
ഉടനെ അരുളുക !
അറിയാനും ചൈതന്യരുടെ ദാസനാണ്‌! 

Monday, July 9, 2012

ഉറങ്ങു....ഉറങ്ങു....

രാധേകൃഷ്ണാ 

ഉറങ്ങു....ചെല്ലമേ! ഉറങ്ങു...!
ജഗന്നാഥാ 
ഈ അച്ഛന്‍ പെങ്ങളുടെ മടിയില്‍ 
സുഖമായി ഉറങ്ങു!

ഉറങ്ങു....ഓമനേ! ഉറങ്ങു...!
ബലദേവാ!
എന്റെ താരാട്ടില്‍ സ്വൈരമായി ഉറങ്ങു!

ഉറങ്ങു...രാജകുമാരി! ഉറങ്ങു....
സുഭദ്രാദേവിയേ!
എന്റെ മാറില്‍ ആനന്ദമായി ഉറങ്ങു!

അച്ഛന്‍ പെങ്ങള്‍ ഞാനുണ്ട്...
നന്നായി നോക്കി കൊള്ളാം!

ജഗത്തിനെ അച്ഛന്‍പെങ്ങള്‍ രക്ഷിക്കാം 
ജഗന്നാഥ! സുഖമായി ഉറങ്ങു!

ജഗന്നാഥനെ അച്ഛന്‍പെങ്ങള്‍ രക്ഷിക്കാം 
ബാലാദേവാ!
ഭയമില്ലാതെ നീയുറങ്ങു !

നിന്റെ കൂടെ അച്ഛന്‍പെങ്ങള്‍ ഉണ്ട്
നിന്റെ ഏട്ടന്മാര്‍ ഇരുവരും ഉണ്ട്!
സുഭദ്രാ!  ചെല്ലകുട്ടി !
നന്നായി ഉറങ്ങു!  

വാസുദേവ ഏട്ടാ!
കുഞ്ഞുങ്ങള്‍ ഉറങ്ങുന്നു!
സുഖമായി നീ ഉറങ്ങു!

ദേവകി ഏടത്തി!
ഓമനകള്‍ ഉറങ്ങുന്നു!
ഏടത്തിയും പോയി ഉറങ്ങു! 

സരസ്വതി!
കുട്ടികള്‍ ഉറങ്ങി,
 വീണ വായിക്കരുതേ!

 പാര്‍വതി!
കുട്ടികള്‍ ഉറങ്ങി!
ഉറക്കെ സംസാരിക്കരുത്! 

ബ്രഹ്മദേവാ!
കുട്ടികള്‍ ഉറങ്ങി!
ഒന്നും ജപിക്കരുത്‌!

പരമശിവാ !
കുട്ടികള്‍ ഉറങ്ങി!
താണ്ഡവം ആടരുതു !

ഇന്ദ്രാ!
 കുട്ടികള്‍ ഉറങ്ങുന്നു!
ഇപ്പോള്‍ പരാതി പറയണ്ടാ!

ആദിശേഷാ!
കുട്ടികള്‍ ഉറങ്ങി!
വേഗത്തില്‍ ശ്വസിക്കരുത്!

ഗരുഡാ! 
 കുട്ടികള്‍ ഉറങ്ങുന്നു!
ചിറകു കൊണ്ടു ചാമരം വീശു! 
 
രാമാനുജാ!
 കുട്ടികള്‍ ഉറങ്ങുന്നു!
പുതപ്പു പുതപ്പിക്കു!

കൃഷ്ണ ചൈതന്യാ!
 കുട്ടികള്‍ ഉറങ്ങുന്നു!
കണ്ണേറിനു ഉഴിഞ്ഞിടു!

നിദ്രാ ദേവി!
 കുട്ടികള്‍ ഉറങ്ങുന്നു!
വാതില്‍ക്കല്‍ കാവല്‍ ഇരിക്കു!

താലേലോ...താലേലോ...
ജഗന്നാഥാ താലേലോ...

താലേലോ...താലേലോ...
ബലദേവാ...താലേലോ...  

 താലേലോ...താലേലോ...
സുഭദ്രാ ദേവി താലേലോ...

അച്ഛന്‍ പെങ്ങള്‍ ഞാനുണ്ട്...
നന്നായി നോക്കിക്കൊള്ളാം!
ജഗന്നാഥാ നീയുറങ്ങു !
ഉറങ്ങുറങ്ങു ...ഉറങ്ങുറങ്ങു ...

Saturday, July 7, 2012

അവസാനത്തെ രാത്രിയായി...

രാധേകൃഷ്ണാ 

അപൂര്‍വ രാത്രി...
സുഖമായിട്ടു ഉറങ്ങാന്‍ പോകുന്നു!

പുരീ ക്ഷേത്രത്തില്‍ ബലരാമന്റെ 
കയ്യില്‍ പിടിച്ചു കൊണ്ടു 
സുഖമായി ഉറങ്ങാന്‍ പോകുന്നു! 

സുഭദ്രാ ദേവിയുടെ തലാട്ടു കേട്ടു കൊണ്ടു 
സുഖമായി ഉറങ്ങാന്‍ പോകുന്നു! 

അന്നദാനപ്രഭു ജഗന്നാഥന്റെ മടിയില്‍ 
കിടന്നു കൊണ്ടു 
സുഖമായി ഉറങ്ങാന്‍ പോകുന്നു! 

ശ്രീ കൃഷ്ണ ചൈതന്യരുടെ തിരുവടിയെ 
കെട്ടി പിടിച്ചു കൊണ്ടു 
സുഖമായി ഉറങ്ങാന്‍ പോകുന്നു!  

ശ്രീ ഹരിദാസ് യവനുടെ മൃദുവായ 
ചിരിയെ ആസ്വദിച്ചു കൊണ്ടു 
സുഖമായി ഉറങ്ങാന്‍ പോകുന്നു!

ശ്രീ  ജയദേവരുടെ അഷ്ടപതിയെ 
 സ്വപ്നത്തില്‍ പുലമ്പി  കൊണ്ടു 
സുഖമായി ഉറങ്ങാന്‍ പോകുന്നു! 

നീലാചാലമായ പുരീ ക്ഷേത്രത്തില്‍ 
നിശ്ചലനായി നിര്‍മ്മലനായി 
സുഖമായി ഉറങ്ങാന്‍ പോകുന്നു!

ഇതു തന്നെ ഞാന്‍ ഉറങ്ങുന്ന 
അവസാനത്തെ രാത്രിയായി
ആയിക്കൂടേ ? ?

Friday, July 6, 2012

ഇതാണ് എനിക്കു സുലഭം!

രാധേകൃഷ്ണാ 

ശാലക്കിണറില്‍ ഒരു കൃമിയായി 
ഞാന്‍ ജനിക്കില്ലേ?

ശാലക്കിണറിലെ വെള്ളം കുടിക്കുന്ന 
ഒരു പട്ടിയായി ജനിക്കില്ലേ ഞാന്‍?


ശാലക്കിണറ്റിന്റെ ചുമരായി 
കാലം മുഴുവനും ഇരിക്കില്ലേ ഞാന്‍?


ശാലക്കിണറിനെ സംരക്ഷിക്കുന്ന 
വാതില്‍ കതവായി ഇരിക്കില്ലേ ഞാന്‍?

ശാലക്കിണര്‍ ഇരിക്കുന്ന വീഥിയായി
ജീവിക്കില്ലേ ഞാന്‍? 

ശാലക്കിണറ്റില്‍ ഇറങ്ങി വെള്ളം 
മുകരുന്ന കുടമായി ഞാന്‍ ആവില്ലേ?

ശാലക്കിണറ്റില്‍ ഇറങ്ങുന്ന കുടത്തിനെ 
ചുമക്കുന്ന കയിരായി ഞാന്‍ മാറില്ലേ?   

ശാലക്കിണറ്റിന്റെ അരികില്‍ കളിക്കുന്ന 
ഒരു കുട്ടിയായി ആവില്ലേ ഞാന്‍?

 ശാലക്കിണറ്റിന്റെ വെള്ളം ചുമന്നു 
കൊണ്ടു പോകുന്ന ഭക്തരുടെ തോളായി 
ഇരിക്കില്ലേ ഞാന്‍?

ശാലക്കിണറ്റിന്റെ കരയില്‍ ഒരു ചെറു 
പുല്ലായോ, കല്ലായോ ആവില്ലേ ഞാന്‍?

രാമാനുജാ!
എനിക്കും നിന്റെ ശാലക്കിണറുമായിട്ടു 
ഒരു സംബന്ധം തരില്ലേ?

എങ്കിലേ അങ്ങയെയും അങ്ങയുടെ 
വരദരാജനെയും, പേരുന്തേവിയെയും 
എനിക്കു അനുഭവിക്കാന്‍ സാധിക്കും!

ഇതാണു എനിക്കു സുലഭം! 

ഹേ ശാലക്കിണറെ!
എനിക്കു വേണ്ടി നീ തന്നെ നിന്റെ 
രാമാനുജനോടു  ശുപാര്‍ശ ചെയ്യു.   

ഗരുഡ സേവ!

രാധേകൃഷ്ണാ 

അപൂര്‍വ്വം ...അപൂര്‍വ്വം....

മനുഷ്യ ജന്മം ലഭിക്കുന്നത് അപൂര്‍വ്വം...

അതിലും അന്ധനായോ, ഊമയായോ, കൂനനായോ, 
പോട്ടനായോ അല്ലാതെ ജനിക്കുന്നത് അപൂര്‍വ്വം...

അതിലും കലിയുഗത്തില്‍ ജനിക്കുന്നത് അപൂര്‍വ്വം...

അതും ഭാരതത്തില്‍ ജനിക്കുന്നത് അപൂര്‍വ്വം...
അതിലും ഹിന്ദുവായി ജനിക്കുന്നത് അപൂര്‍വ്വം...

അതിലും വിഷ്ണു ഭക്തനായി ജനിക്കുന്നത് അപൂര്‍വ്വം...

അതിലും കാഞ്ചീപുരം ചെല്ലുന്നത് അപൂര്‍വ്വം...

അതിലും വരദനെ  തൊഴുന്നത് അപൂര്‍വ്വം... 

അതിലും വരദരാജന്റെ  ഗരുഡസേവ (വാഹനം)
തൊഴുന്നത് അപൂര്‍വ്വം...

അതിലും മിഥുന മാസത്തിലെ സ്വാതിയില്‍ 
ഗരുഡ സേവ ആത്യപൂര്‍വം ...

ഇത്രയ്ക്ക് അപൂര്‍വമായ കാര്യം 
ഞങ്ങള്‍ക്കു ലഭിച്ചതു 
ശരിക്കും അപൂര്‍വ്വം... 

വരദനെ തൊഴണം എന്ന് വിചാരിച്ചു...

വിളിച്ചു കൊണ്ടു പോയി വരദന്‍....

തൊഴുതു കഴിഞ്ഞു പുറപ്പെടാന്‍ തുനിഞ്ഞു...

വരദനു ഞാന്‍ ഗരുഡ സേവ ദര്‍ശിക്കണം 
എന്ന് ആഗ്രഹം ....

അത് കൊണ്ടു രാമാനുജര്‍ക്കു  തിരുക്കച്ചി നമ്പികള്‍ 
മുഖേന പറഞ്ഞത് പോലെ 
ഒരു ഭട്ടര്‍ മുഖേന എനിക്കും ആദ്യമേ പറഞ്ഞു...

പുഷ്പമാലയില്‍ പുഞ്ചിരിയോടെ കാത്തിരുന്ന
വരദനെ കണ്ണു  നിറയെ കണ്ടു പുറപ്പെട്ടു...

തൃപ്തിയോടെ പുറപ്പെട്ടു...

പക്ഷെ വരദന്‍ വിട്ടില്ല...

വേറൊരു ഭട്ടര്‍ എത്തി...
 വിളിച്ചു പ്രസാദം നല്‍കി...
ഇന്നു  മിഥുനത്തിലെ സ്വാതി എന്നു  പറഞ്ഞു!

പെരിയാഴ്വാരുടെ തിരു നക്ഷത്രം 
എന്നു പറഞ്ഞു!

ശരി എന്നു പറഞ്ഞു..
പ്രസാദം വാങ്ങിച്ചു..
അറിയാന്‍ ദാസന്‍ എന്നു പറഞ്ഞു!

പുറത്തു വന്നു.
ഭക്തര്‍കളുടെ ഭക്തി വെള്ളം...
വരദന്റെ വൈഭവം കണ്ടു 
അതിശയിച്ചു പോയി!

 നേരമായി ഇനി 
പുറപ്പെടാം എന്നു ബുദ്ധി പറഞ്ഞു!
വരദനെ തൊഴുതു കഴിഞ്ഞു ഇനി 
ഗരുഡ സേവ മറ്റൊരവസരത്തില്‍ 
എന്നു തോന്നി!

മനസ്സ്.. കുറച്ചു നേരം കൂടി ഇരിക്കാം 
എന്നു വിനയത്തോടെ കെഞ്ചി!
ഒരു പത്തു മിനിറ്റ് കൂടി ഇരിക്കാം 
എന്ന് പറഞ്ഞു!
 വരദനെ ഗരുഡ വാഹനത്തില്‍ 
കാണുന്നത് എത്ര ഭാഗ്യം എന്നു 
മനസ്സു  പുലമ്പി!

ബുദ്ധിയും മനസ്സും വഴക്കിട്ടു!
ഞാനാണെങ്കില്‍ വരദാ...
നീ തന്നെ ഗതി..
എന്നു അവിടെ സമര്‍പ്പിച്ചു!
വരദാ.. നിന്റെ ഇഷ്ടം എന്റെ ഇഷ്ടം
എന്നിരുന്നു!

പ്രസാദം നല്‍കിയ ഭട്ടര്‍ എത്തി!
എന്താ പുറപ്പെട്ടോ?
എന്ന് ചോദിച്ചു!
അതെ എന്നു ഞാന്‍ മറുപടി പറഞ്ഞു!

ഉടനെ പറഞ്ഞു...
ഗരുഡ സേവ വിശേഷമായത്..
ഇടവത്തിലെയും മിഥുനത്തിലെയും 
ഗരുഡ സേവ ലഭിക്കുന്നത് പരമഭാഗ്യം 
എന്നു പറഞ്ഞു! 
ഇനിയും പത്തു മിനിറ്റ് നിന്നാല്‍ 
നന്നായി തൊഴാം...
ഞാന്‍ മുഖേന പെരുമാള്‍ 
നിങ്ങളോട് പറയുന്നതാണ്...

അടിയന്റെ ബുദ്ധി അടങ്ങി..
മനസ്സ് ആനന്ദത്തില്‍ ആടി..
ശരീരം ആനന്ദത്തില്‍ തിളച്ചു...
കണ്ണുകളില്‍ കണ്ണീര്‍ നിറഞ്ഞു..

എന്റെ വരദന്‍ തന്റെ ആഗ്രഹത്തെ 
എനിക്കു സ്പഷ്ടമായി അറിയിച്ചു!
അതു കഴിഞ്ഞു ഞാന്‍ പുറപ്പെടുമോ?
ശാന്തമായി വരദനെ മനസ്സില്‍ 
ധ്യാനിച്ചിരുന്നു!

ജനങ്ങള്‍ വരദനായി കാത്തിരുന്നു!
ഗരുഡ സേവയ്ക്കായി തപസ്സിരുന്നു!
അടിയനും മിണ്ടാതെ നിന്നു!
എന്റെ കൂടെ വന്നവരും ശാന്തമായി നിന്നു!

തിരശ്ശീല നീങ്ങി..
മായ തിരശ്ശീല നീങ്ങി..
അഹംഭാവ തിരശ്ശീല വീണു...
സംശയ തിരശ്ശീല കീറി പോയി...

അത്തിയൂരാനെ 
ഗരുഡ വാഹനത്തില്‍ കണ്ടു..

പെരിയാഴ്വാരെ കാണാന്‍ ഗരുഡ 
വാഹനത്തില്‍ വന്നവന്‍ ഈ 
ഗോപാലവല്ലിയെ നിറുത്താന്‍ 
ഗരുഡന്റെ പുറത്തു കയറി വന്നു!

പൊട്ടിക്കരഞ്ഞു മനസ്സില്‍...
എന്തിനാണെടാ ഈ കാരുണ്യം
എന്റെ മേല്‍ നിനക്കു...
അയ്യോ...വയ്യല്ലോ...
എന്നു വരദനോട് പറഞ്ഞു!

പുഞ്ചിരി മന്നന്‍ ചിരിച്ചു.
എനിക്കു നിന്നെ വേണം എന്നു പറഞ്ഞു!
അതുകൊണ്ടു നിന്നെ തടുത്തു നിറുത്തി!

അറിയാന്‍ പറഞ്ഞു..
അറിയാന്‍ രാമാനുജ ദാസന്‍..
എന്നും വരദന്റെ അടിമ...

ഇതു മറക്കരുതു എന്നു പറഞ്ഞു വരദന്‍! 
അടിയന്‍ മറന്നാലും നീ മറക്കരുതു 
എന്ന് പറഞ്ഞു ഞാന്‍!

ശരി.. സുഖമായി പുറപ്പെടു ..
എന്നു പറഞ്ഞു വരദന്‍!
വേഗം വരൂ എന്നു ഉത്തരവിട്ടു 
ഹസ്ഥിഗിരി നാഥന്‍!

ശരി.. അടിയന്‍ ഉത്തരവ് ..
എന്നു പറഞ്ഞു!
വേഗം വിളിക്കു  എന്നു പറഞ്ഞു!

സുന്ദരമായി ചിരിച്ചു പുഞ്ചിരി മന്നന്‍!

വരദരാജന്‍ തന്നെ വിളിച്ചു..
വരദരാജന്‍ തന്നെ നിറുത്തി..
വരദരാജന്‍ തന്നെ അനുഗ്രഹിച്ചു..
അടിയന്‍ സുഖമായി അനുഭവിച്ചു!

പെരിയാഴ്വാരെ പോലെ ഞാനും 
ഗരുഡന്റെ പുറത്തു ഹസ്ഥിഗിരി 
അരുളാളനെ കണ്ടു!

വരദരാജന്‍ വലിയ അനുഗ്രഹശാലി 
എന്നു ഞാന്‍ മനസ്സിലാക്കി!

ചിന്തിച്ചു ...മനസ്സിലാക്കി...
ഈ ഗരുഡസേവ എനിക്കു നല്‍കിയതു 
എന്റെ രാമാനുജനും പെരുന്തേവി ജനനിയും!

അടിയന്‍ രാമാനുജ ദാസന്‍...
അടിയന്‍ പെരുന്തേവിയുടെ പുത്രന്‍...

വരദാ....
പല്ലാണ്ടു . . ..പല്ലാണ്ടു....പല്ലായിരത്താണ്ടു   
"ഉയര്‍വര ഉയര നലമുടയാവനായി
അയര്‍വരൂ അമരര്‍കള്‍ അധിപതിയായി
മയര്‍വര മതിനാലാം അരുളുപവനായി 
തുയരറു  സുടരടിയോടും"
അടിയോമോടും 
പെരുന്തേവിയോടും രാമാനുജനോടും 
തിരുക്കച്ചിനമ്പിയോടും 
സുഖമായി ഇരിക്കുമാറാകട്ടെ!

അടുത്ത ഗരുഡ സേവ എപ്പോഴാണ്
വരദാ.....

Thursday, July 5, 2012

കിടക്കാന്‍ മോഹം!

രാധേകൃഷ്ണാ 

ഭൂമി....
എല്ലാവര്‍ക്കും   ഇഷ്ടം...

ചെടികള്‍ വള്ളികള്‍ മരങ്ങള്‍ എല്ലാറ്റിനും 
ഇഷ്ടം...

ജന്തുക്കള്‍ മൃഗങ്ങള്‍ പക്ഷികള്‍
 മനുഷ്യര്‍ക്കും ഇഷ്ടം...

ഭഗവാനും വളരെ ഇഷ്ടം....

ഭൂമിയില്‍ കിടക്കുന്നത് തന്നെ ഒരു സുഖം.
അമ്മയുടെ മടിയില്‍ കിടക്കുന്നത് പോലെ 
ഒരു സുഖാനുഭവം!

ദുഃഖം വരുമ്പോള്‍ ഭൂമിയില്‍ കിടക്കുന്നതു 
എല്ലാവരും ഇഷ്ടപ്പെടുന്നു!
ദുഃഖ സമയത്ത് ഭൂമിയില്‍ കിടന്നാല്‍ 
ഒരു സമാധാനം കിട്ടും!

ആനന്ദത്തില്‍ തുള്ളുമ്പോള്‍ ഭൂമിയില്‍ 
ശരീരത്തെ കിടത്തുന്നതും പരമാനന്ദം തന്നെ!  

 കുഞ്ഞുങ്ങളും ഭൂമിയെ നന്നായി 
ആസ്വദിക്കും!

കടപ്പുറം മണലില്‍ നടക്കാന്‍ 
ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്?

ആ കടപ്പുറം മണലില്‍ കുളിര്‍ തെന്നലില്‍ 
ആകാശത്തെ നോക്കി കിടക്കുന്നത് പരമ സുഖം!

ഭഗവാനു ഒരുപാടു കാലമായുള്ള മോഹം..

ആദിശേഷന്‍ ഇല്ലാതെ 
മൃദുവായ പഞ്ചശയനം ഇല്ലാതെ 
ഒരു വിരിപ്പു  പോലും ഇല്ലാതെ 
ഭൂമിയില്‍ കിടക്കാന്‍ ആശ!

അതും തുറസ്സായ കടല്‍ക്കരയില്‍ 
മണലില്‍ ലാവണ്യമായി കിടക്കാന്‍ ആശ!

പക്ഷെ സന്ദര്‍ഭം കിട്ടിയില്ല!

ഭഗവാനും കാത്തിരുന്നു!
അവന്‍റെ മോഹം വെറുതെയായില്ല!

പുണ്ഡരീക മഹര്‍ഷി 
തിരുക്കടല്‍ മല്ലയില്‍ തപസ്സിരുന്നു!


നാരായണനെ അനുഭവിക്കാന്‍
തിരുക്കടല്‍ മല്ലയില്‍ കാത്തിരുന്നു!


ഭക്തിയുടെ ആഴത്തെ രുചിക്കാന്‍
തിരുക്കടല്‍ മല്ലയില്‍ ഉരുകി നിന്നു!


തിരുക്കടല്‍ മല്ല അദ്ദേഹത്തിന്‍റെ തേങ്ങല്‍
മനസ്സിലാക്കി!
 ഭൂമി മാതാവ് മണ്ണിന്‍റെ മകന്‍റെ 
താപത്തെ അറിഞ്ഞു!


ഒരു ദിവസം ഒരു ആയിരം ഇതളുള്ള 
താമരയെ തന്‍റെ  മകന്‍റെ ഭക്തിക്കു  
സമ്മാനമായി നല്‍കി!
ഒരു അഴകുള്പുണ്ഡരീക മഹര്‍ഷിള കുളത്തില്‍ ആയിരം
ആയിരം താമര പുഷ്പങ്ങള്‍ക്ക് നടുക്കു
ഒരു ആയിരം ഇതഴുള്ള താമരയെ
പരിമളത്തോടെ പുഷ്പിച്ചു!   

പുണ്ഡരീക മഹര്‍ഷിയുടെ 
തൃക്കണ്ണുകളില്‍ പുണ്ഡരീകപുഷ്പം പെട്ടു !  
 കണ്ടു.... വിചാരിച്ചു...പറിച്ചു...
 
പുണ്ഡരീക പുഷ്പത്തെ കണ്ടു ...
  പുണ്ഡരീകാക്ഷനെ വിചാരിച്ചു..
പുണ്ഡരീകത്തെ പറിച്ചു.... 

ക്ഷീരാബ്ധി നാഥനു പുണ്ഡരീകത്തെ 
അര്‍പ്പിക്കാന്‍ പുറപ്പെട്ടു!

കടല്‍ തടുത്തു!
പുണ്ഡരീക മഹര്‍ഷി തളര്‍ന്നില്ല!

കൈ കൊണ്ടു വെള്ളം കോരി  സമുദ്രത്തെ  
വറ്റിക്കാന്‍ തീരുമാനിച്ചു!

പുണ്ഡരീകത്തെ നിലത്തു വെച്ചിട്ടു 
കൈകള്‍ കൊണ്ടു ജലം കോരിത്തുടങ്ങി!
സമുദ്രം ചിരിച്ചു...
ലോകം അട്ടഹസിച്ചു...
ദേവലോകം പരിഹസിച്ചു...
പക്ഷെ നാരായണന്‍റെ  ഹൃദയം ഉരുകി...  

ഇവനല്ലേ ഭക്തന്‍!
എന്നെ മാത്രം ചിന്തിക്കുന്ന ഭക്തന്‍!

ഭഗവാന്‍ നോക്കി...
പരിതവിപ്പോടെ നോക്കി...

ഭക്തവത്സലന്‍ ഒരു വഴിപ്പോക്കനായി വന്നു!

ഞാന്‍ ഇറയ്ക്കാം ഈ സമുദ്രത്തെ...
താങ്കള്‍ എനിക്കു ഭക്ഷണം കൊണ്ടു വരൂ...
എന്നു  കെഞ്ചി വിണ്ണവര്‍കോന്‍!

പുണ്ഡരീക മഹര്‍ഷി വിരഞ്ഞു..
വിശന്നവനു  ഭക്ഷണം നല്‍കുവാന്‍..   
ഭക്തന്‍റെ  വിശപ്പു മാറ്റുന്നവന്‍റെ 
വിശപ്പുമാറ്റാന്‍ വിരഞ്ഞു...

കൊണ്ടു വന്നു...
കണ്ടു സ്തംഭിച്ചു...
ഭക്ഷണം കൊണ്ടു വന്നു...
ഭഗവാനെ കണ്ടു സ്തംഭിച്ചു...
  
തിരുവടിയില്‍ താന്‍ പറിച്ച താമര പുഷ്പതോടെ..
നിലത്തെ പയാക്കി 'കച്ചിക്കിടന്നവനെ'
കടല്‍മല്ലയില്‍ സ്ഥല ശയനനായി കണ്ടു സ്തംഭിച്ചു...

സമുദ്രരാജന്‍ അര്‍ച്ചിച്ചു....
ഭൂമിദേവി പുളകമണിഞ്ഞു...
ദേവലോകം വിമ്മിക്കരഞ്ഞു..
ഭക്തര്‍ ആനന്ദ കൂത്താടി...

 പുണ്ഡരീകാക്ഷനെ പുണ്ഡരീക പുഷ്പത്തോടെ 
പുഞ്ചിരി പൂത്ത തിരുമുഖത്തോടു കൂടി..
പുണ്ഡരീക മഹര്‍ഷി കണ്ടു...

പുതിയ സ്ഥല ശയന രൂഒപം കണ്ടു 
പുണ്ഡരീകര്‍ ചരണങ്ങളില്‍ 
വീണു കരഞ്ഞു...

ഇവിടെ തന്നെ ഇരിക്കു കാക്ഷന്‍..
എന്നു പറഞ്ഞു 
പുണ്ഡരീക മഹര്‍ഷി...
ഇവിടെ തന്നെ ഇരിക്കാം എന്നു  പറഞ്ഞു   
പുണ്ഡരീകാക്ഷന്‍...
ഇതാണെന്‍റെ ഭാഗ്യം എന്നു പറഞ്ഞു 
പുണ്ഡരീകം.... 

സ്ഥല ശയനത്തു ഇരിക്കുന്നവനെ 
ആശ്രയിക്കുന്ന ഭക്തരേ !
ഞങ്ങളുടെ വംശത്തെ കാത്തു  രക്ഷിക്കുക ....

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP