എന്‍റെ ലോകം
എന്‍റെ ലോകം
രാധേകൃഷ്ണാ
എല്ലാര്‍ക്കും ഒരു ലോകം ഉണ്ട്!
എനിക്കും എന്റേതായ ഒരു ലോകം ഉണ്ട്!
എന്‍റെ ലോകത്തെ കുറിച്ചു അറിയാന്‍ ആഗ്രഹം ഉണ്ടോ?
വരു പറയാം...
എന്‍റെ ലോകം ആനന്ദ മയമായത്!
അവിടെ ദുഃഖങ്ങളേ ഇല്ല!
എന്‍റെ ലോകം അഴകാര്‍ന്നത്!
അവിടെ വിരൂപമായാതൊന്നും ഇല്ല!
എന്‍റെ ലോകം ജ്ഞാനമായമായാത്!
അവിടെ അജ്ഞാനമേ ഇല്ല!
എന്‍റെ ലോകം സ്നേഹ മയമായത്!
അവിടെ വൈരമേ ഇല്ല!
എന്‍റെ ലോകം വിജയത്തിന്റെ ഇരിപ്പിടം!
അവിടെ തോല്‍വികളേ ഇല്ല!
എന്‍റെ ലോകത്ത് കുസൃതികള്‍ക്ക് കുരവില്ല!
അവിടെ കുറ്റങ്ങള്‍ക്ക് ഇടമില്ല!
എന്‍റെ ലോകം ഐശ്വര്യ പൂര്‍ണ്ണ മായാത്!
അവിടെ ദാരിദ്ര്യമില്ല!
എന്‍റെ ലോകം ധീരത നിറഞ്ഞത്!
അവിടെ ഭയത്തിനു വാഴാന്‍ പറ്റില്ല!
എന്‍റെ ലോകം മംഗളകരമായത്!
അവിടെ അമംഗലങ്ങള്‍ ഇല്ല!
എന്‍റെ ലോകം സുഗന്ധമായത്!
അവിടെ ദുര്‍ഗന്ധമേ ഇല്ല!
എന്‍റെ ലോകത്തില്‍ ചിരിക്കു പഞ്ഞമില്ല!
അവിടെ ആനന്ദ കണ്ണീരും ഉണ്ട്!
എന്‍റെ ലോകത്തില്‍ അലസതയേ ഇല്ല!
അവിടെ എപ്പോഴും കര്‍മ്മയോഗമാണ്!
എന്‍റെ ലോകത്ത് ഏകാന്തതയില്ല!
അവിടെ എപ്പോഴും ആഘോഷമാണ്!
എന്‍റെ ലോകത്ത് പഞ്ഞമില്ല!
അവിടെ എല്ലാ സമ്പത്തും എപ്പോഴും ഉണ്ടു!
എന്‍റെ ലോകത്ത് അസൂയയില്ല!
അവിടെ എല്ലാര്‍ക്കും എല്ലാമുണ്ട്!
എന്‍റെ ലോകത്ത് പക്ഷാ ഭേദമില്ല!
അവിടെ എല്ലാരും സമമാണ്!
എന്‍റെ ലോകത്ത് കാമം ഇല്ല!
അവിടെ പ്രേമയ്ക്ക് മാത്രമേ സ്ഥാനമുള്ളൂ!
അവിടെ സ്വാതന്ത്ര്യമാണ് പ്രധാനം!
എന്‍റെ ലോകത്ത് പ്രതീക്ഷകലില്ല!
അതു കൊണ്ടു നിരാശകളുമില്ല!
എന്‍റെ ലോകം വാത്സല്യം നിറഞ്ഞത്!
അവിടെ കാഠിന്യമേ ഇല്ല!
എന്‍റെ ലോകം ഭാഗ്യം നിറഞ്ഞത്!
അവിടെ ദൌര്‍ഭാഗ്യമേ ഇല്ല!
എന്‍റെ ലോകത്തില്‍ സ്വപ്നങ്ങളെ ഇല്ല!
അവിടെ ഉണര്‍വ് മാത്രമേയുള്ളൂ!
എന്‍റെ ലോകത്ത് ഇരുട്ട് ഇല്ല!
അതു എപ്പോഴും ജ്വലിച്ചു കൊണ്ടു ഇരിക്കും!
എന്‍റെ ലോകം ഉറങ്ങുന്നില്ല!
അതു എപ്പോഴും നന്മയെ ചിന്തിച്ചു കൊണ്ടിരിക്കുന്നു!
എന്‍റെ ലോകത്ത് ഭൂത പ്രേതങ്ങള്‍ ഇല്ല!
അവിടെ ഭക്തിയും മുക്തിയും മാത്രമേയുള്ളൂ!
എന്‍റെ ലോകത്ത് കള്ളം ഉണ്ട്!
അവിടെ മറ്റുള്ളവര്‍ക്ക് കള്ളം പറയാനാവില്ല!
എന്‍റെ ലോകം സത്യമായത്!
അതുകൊണ്ടു നിരന്തരമായത്!
എന്‍റെ ലോകത്തെ ഉള്ളതു പോലെ വര്‍ണ്ണിക്കാന്‍
ആരാലും സാധ്യമല്ല~!
വേദം പോലും തോറ്റു പോകുന്ന ഒരിടം എന്‍റെ ലോകം!
ആ ലോകം എന്നെ എപ്പോഴും താങ്ങിക്കൊണ്ടിരിക്കും!
ഇനിയും എത്ര പറഞ്ഞാലും നിനക്കു മനസ്സിലാവില്ല അതു!
കാരണം അതു വാക്കുകള്‍ ആവശ്യമില്ലാത്ത ഒരിടമാണ്!
നിനക്കു മനസ്സിലാകാന്‍ ഒറ്റ വാക്കില്‍ പറയട്ടെ...
എന്‍റെ ലോകത്തെ ഭരിക്കുന്നത് ആരെന്നറിയാമോ?
പ്രേമസ്വരൂപിണി രാധികാ റാണി...
ഇപ്പോള്‍ മനസ്സിലായോ?
എന്‍റെ ലോകം കൃഷ്ണന്‍....
കൃഷ്ണന്‍ എന്‍റെ ലോകം...
ഇപ്പോള്‍ മനസ്സിലായി കാണും..
വീണ്ടും തുടക്കം മുതല്‍ വായിച്ചു നോക്കു..
നന്നായി മനസ്സിലാകും..
കൃഷ്ണനേ എന്‍റെ ലോകം..
കൃഷ്ണനേ നിന്‍റെ ലോകം..
കൃഷ്ണനേ നമ്മുടെ ലോകം..
കൃഷ്ണനെ ലോകമായി കാണു..
ലോകത്തെ കൃഷ്ണനായി കാണു..
...ലോകം.കൃഷ്ണന്‍...ലോകം..
...ലോകം.കൃഷ്ണന്‍...ലോകം..
കൃഷ്ണന്‍..ലോകം..കൃഷ്ണന്‍..