Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, August 28, 2011

ഒരേ ചിന്ത!

രാധേകൃഷ്ണാ
എന്റെ ജീവിതം 
പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ ശരീരം
പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ  അഛനമ്മമാര്‍
പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ വിദ്യാഭ്യാസം
പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ സാമര്‍ത്ഥ്യം 
പത്മനാഭന്‍ തന്ന പ്രസാദം!
എന്റെ ബലം 
പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ ശക്തി
 പത്മനാഭന്‍ തന്ന പ്രസാദം!  
 
 എന്റെ ധൈര്യം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ വിശ്വാസം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ ബുദ്ധിചാതുര്യം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ അറിവ് 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ മനസ്സ് 
 പത്മനാഭന്‍ തന്ന പ്രസാദം! 

 എന്റെ ഗുണം 
 പത്മനാഭന്‍ തന്ന പ്രസാദം! 
  
 എന്റെ ഇന്ദ്രിയങ്ങള്‍   
 പത്മനാഭന്‍ തന്ന പ്രസാദം! 

 എന്റെ കുടുംബം 
 പത്മനാഭന്‍ തന്ന പ്രസാദം! 


 എന്റെ വിജയം 
 പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ സന്തോഷം 
 പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ ലാഭം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 
 എന്റെ ആരോഗ്യം 
 പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ ലക്‌ഷ്യം 
 പത്മനാഭന്‍ തന്ന പ്രസാദം! 

 എന്റെ ചിരി 
 പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ സൌന്ദര്യം 
 പത്മനാഭന്‍ തന്ന പ്രസാദം!
 എന്റെ വസ്ത്രം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 
 എന്റെ വില 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ  പ്രശസ്തി 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ സൌകര്യങ്ങള്‍ 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ സുഖങ്ങള്‍ 
 പത്മനാഭന്‍ തന്ന പ്രസാദം! 

 എന്റെ സുഹൃത്തുക്കള്‍ 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ ഭക്തി 
 പത്മനാഭന്‍ തന്ന പ്രസാദം! 
  
 എന്റെ നാമജപം 
 പത്മനാഭന്‍ തന്ന പ്രസാദം! 

 എന്റെ ജ്ഞാനം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ വൈരാഗ്യം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ ഐശ്വര്യം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 എന്റെ ആഹ്ലാദം 
 പത്മനാഭന്‍ തന്ന പ്രസാദം!
 
 എന്റെ കൂര്‍മ്മ ബുദ്ധി 
 പത്മനാഭന്‍ തന്ന പ്രസാദം!
 
 എന്റെ ഗുരു 
 പത്മനാഭന്‍ തന്ന പ്രസാദം! 
 
 എന്റെ രാധേകൃഷ്ണാ സത്സംഗം 
 പത്മനാഭന്‍ തന്ന പ്രസാദം! 
 
 ഇത്രയും പ്രസാദങ്ങള്‍ തന്നിട്ടുണ്ട്!
ഇനിയും തന്നുകൊണ്ടേയിരിക്കുന്നു!
  ഭാവിയിലും തരും!

ഇതിനെ നേരാം വണ്ണം അനുഭവിക്കാന്‍
എനിക്കറിയില്ലല്ലോ!
ഇതാണ് എന്റെ ഒരേ ചിന്ത...
എന്ത് ചെയ്യും ഞാന്‍?
നീയെങ്കിലും പറഞ്ഞു തരു...

Friday, August 26, 2011

വരൂ! വരൂ! തരു! തരു!

രാധേകൃഷ്ണാ
 സദ്ഗുരു സദ്ഗുരു വരൂ! വരൂ!
 കുഞ്ഞിനു ഭക്തി തരു! തരു!

 മീരാ മീരാ വരൂ! വരൂ!
 കുഞ്ഞിനു ഭജന തരു! തരു! 
  

   ചൈതന്യാ ചൈതന്യാ വരൂ! വരൂ!
 കുഞ്ഞിനു നാമജപം തരു! തരു!

 ആണ്ടാള്‍ ആണ്ടാള്‍ വരൂ! വരൂ!
  കുഞ്ഞിനു പൂമാല തരു! തരു! 

 ഗോപി ഗോപി വരൂ! വരൂ!
 കുഞ്ഞിനു പ്രേമഭാവം തരു! തരു!
   
മധുരകവി മധുരകവി വരൂ! വരൂ!
 കുഞ്ഞിനു ശഠഗോപരെ തരു! തരു! 
രാമാനുജാ രാമാനുജാ വരൂ! വരൂ!
 കുഞ്ഞിനു ശരണാഗതി തരു! തരു! 
 
 പത്മനാഭാ പത്മനാഭാ വരൂ! വരൂ!
 കുഞ്ഞിനു അനന്തപുരം തരു! തരു! 
 
പ്രഹ്ലാദാ പ്രഹ്ലാദാ വരൂ! വരൂ!
 കുഞ്ഞിനു നരസിംഹം തരു! തരു!
 
  സുദാമാ സുദാമാ വരൂ! വരൂ!
 കുഞ്ഞിനു സ്നേഹം തരു! തരു!
  
  പാര്‍ത്ഥസാരഥി പാര്‍ത്ഥസാരഥി വരൂ! വരൂ!
കുഞ്ഞിനു ഗീത തരു! തരു!
 
 വരാഹാ വരാഹാവരൂ! വരൂ! 
 കുഞ്ഞിനു മടിത്തട്ട് തരു! തരു! 
 
  ഹയഗ്രീവാ ഹയഗ്രീവാവരൂ! വരൂ! 
  കുഞ്ഞിനു ജ്ഞാനം തരു! തരു!
 
 വരദാ വരദാവരൂ! വരൂ! 
  കുഞ്ഞിനു പുഞ്ചിരി തരു! തരു!
 
 ശ്രീനിവാസാ ശ്രീനിവാസാവരൂ! വരൂ! 
  കുഞ്ഞിനു ലഡ്ഡു തരു! തരു!
 
 രംഗാ രംഗാവരൂ! വരൂ! 
  കുഞ്ഞിനു മോക്ഷം തരു! തരു!
 
 വൈത്തമാനിധി വൈത്തമാനിധി വരൂ! വരൂ! 
   കുഞ്ഞിനു ഗുരു ഭക്തി തരു! തരു!
 
വിഠലാ വിഠലാ വരൂ! വരൂ! 
   കുഞ്ഞിനു സ്നേഹംതരു! തരു!
 
ജഗന്നാഥാ ജഗന്നാഥാ വരൂ! വരൂ! 
  കുഞ്ഞിനു ബലം തരു! തരു!
 
 വരൂ! വരൂ! 
  കുഞ്ഞിനു തരു! തരു!
 
  ദ്വാരകാധീശാ ദ്വാരകാധീശാ വരൂ! വരൂ! 
  കുഞ്ഞിനു ശക്തി തരു! തരു!
 
  വ്യാസാ വ്യാസാ വരൂ! വരൂ! 
  കുഞ്ഞിനു വേദം തരു! തരു!
 
  വാല്മീകി വാല്മീകി വരൂ! വരൂ! 
  കുഞ്ഞിനു രാമായണം തരു! തരു!
 
 ശുകബ്രഹ്മം ശുകബ്രഹ്മം വരൂ! വരൂ! 
  കുഞ്ഞിനു ഭാഗവതം തരു! തരു!
 
ഭീഷ്മാ ഭീഷ്മാ വരൂ! വരൂ! 
  കുഞ്ഞിനു സഹസ്രനാമം തരു! തരു!
 
 നാദമുനി നാദമുനി വരൂ! വരൂ! 
  കുഞ്ഞിനു ദിവ്യപ്രബന്ധം തരു! തരു!
 
 രാഘവേന്ദ്രാ രാഘവേന്ദ്രാ വരൂ! വരൂ! 
  കുഞ്ഞിനു വൈരാഗ്യം തരു! തരു!
 
  
  പെണ്‍പിള്ളൈ പെണ്‍പിള്ളൈ വരൂ! വരൂ! 
  കുഞ്ഞിനു രഹസ്യം തരു! തരു!
 
 നാമദേവ് നാമദേവ് വരൂ! വരൂ! 
  കുഞ്ഞിനു അഭംഗം തരു! തരു!
 
 ഭട്ടതിരി ഭട്ടതിരി വരൂ! വരൂ! 
  കുഞ്ഞിനു നാരായണീയം തരു! തരു!
 
 ജയദേവാ ജയദേവാ വരൂ! വരൂ! 
  കുഞ്ഞിനു അഷ്ടപതി തരു! തരു!
 
തുളസിദാസ് തുളസിദാസ്  വരൂ! വരൂ! 
  കുഞ്ഞിനു ചാലീസാ തരു! തരു!
 
 ആഞ്ചനേയാ ആഞ്ചനേയാ വരൂ! വരൂ! 
  കുഞ്ഞിനു ധൈര്യം തരു! തരു!
 
    ദേവകി ദേവകി വരൂ! വരൂ! 
  കുഞ്ഞിനു വിശ്വാസം തരു! തരു!
 
 വാസുദേവാ വാസുദേവാ വരൂ! വരൂ! 
  കുഞ്ഞിനു ക്ഷമ തരു! തരു!
  
 യശോദാ യശോദാ വരൂ! വരൂ! 
  കുഞ്ഞിനു കയറു തരു! തരു!
 
   നന്ദഗോപാ നന്ദഗോപാ വരൂ! വരൂ! 
  കുഞ്ഞിനു വൃന്ദാവനം തരു! തരു!
 
   രാധേ രാധേ വരൂ! വരൂ! 
  കുഞ്ഞിനു കൃഷ്ണന്‍ തരു! തരു!
 
വരൂ! വരൂ! 
  കുഞ്ഞിനു തരു! തരു!
 
വരൂ! വരൂ! 
  കുഞ്ഞിനു തരു! തരു!
 
 കൃഷ്ണാ കൃഷ്ണാ വരൂ! വരൂ! 
  കുഞ്ഞിനു രാധയെ രു! തരു!
 

Thursday, August 25, 2011

ഇന്നു വിതയ്ക്കു!

രാധേകൃഷ്ണാ

 ഇന്നു വിതയ്ക്കു...
നല്ല വിശ്വാസം  ഇന്നു വിതയ്ക്കു... 

അഴിമതിയില്ലാത്ത ഭാരതം എന്ന മോഹം
 ഇന്നു വിതയ്ക്കു...

നിര്‍ഭയമായ ജീവിതം എന്ന ലക്‌ഷ്യം
 ഇന്നു വിതയ്ക്കു...

ആരോഗ്യമായ ശരീരം എന്ന സ്വപ്നം
 ഇന്നു വിതയ്ക്കു...

വ്യാകുലതയില്ലാത്ത മനസ്സ് എന്ന ആവശ്യം
  ഇന്നു വിതയ്ക്കു...

 പ്രകാശമയമായ ഭാവി എന്ന ധൈര്യം
 ഇന്നു വിതയ്ക്കു...

കൃഷ്ണന്റെ ഇഷ്ടാനുസരണം ജീവിതം 
 എന്ന രഹസ്യം ഇന്നു വിതയ്ക്കു...  

ഹിന്ദുസ്ഥാന്‍ ഭവിക്കും എന്ന നിശ്ചയം
 ഇന്നു വിതയ്ക്കു...

വിതച്ചിട്ടു മറന്നേക്കു.. 
ഒരു ദിനം മുളയ്ക്കും..
സത്യമായും മുളച്ചേ തീരു...

Tuesday, August 23, 2011

ഉറക്കെ ചൊല്ലു!


രാധേകൃഷ്ണാ
ഉറക്കെ ചൊല്ലു...
രാധേ രാധേ...
സ്നേഹത്തൊടെ ചൊല്ലു..
രാധേ...രാധേ...

നന്നായി ചൊല്ലു...
രാധേ...രാധേ...

ആശയോടെ ചൊല്ലു...
 രാധേ...രാധേ...
ഇപ്പോഴേ ചൊല്ലു ...
.
 എപ്പോഴും പറയു...
 രാധേ...രാധേ...

ഇവിടെയും പറയു..
രാധേ...രാധേ...

അവിടെയും പറയു...
  രാധേ...രാധേ...

 ആടിക്കൊണ്ടു  പറയു...
രാധേ...രാധേ...

പാടിക്കൊണ്ടു പറയു...
രാധേ...രാധേ...

 ചാടിക്കൊണ്ടു പറയു...
രാധേ...രാധേ... 


ഒരു കുട്ടിയായി പറയു... 
രാധേ...രാധേ...

രാധേ രാധേ...
കണ്ണന്‍ വരുന്നു...

 രാധേ രാധേ...
ആനന്ദം തരുന്നു... 

Wednesday, August 17, 2011

രഹസ്യം !

 രാധേകൃഷ്ണാ 
ഇതു ഒരു രഹസ്യം!
ആനന്ദത്തിന്റെ രഹസ്യം!

സ്നേഹത്തിന്റെ രഹസ്യം!

 സ്വാതന്ത്ര്യത്തിന്റെ രഹസ്യം!

ജീവിതത്തിന്റെ രഹസ്യം!
ഉന്നതമായ രഹസ്യം!
പ്രയോജനമുള്ള രഹസ്യം! 
പാഴാകാത്ത രഹസ്യം!
മഹാത്മാക്കള്‍ പറഞ്ഞ രഹസ്യം!
 ജീവിതത്തെ കാക്കുന്ന രഹസ്യം!
 ജീവിതം നല്‍കുന്ന രഹസ്യം!  
മരണത്തിലും സുഖം തരുന്ന രഹസ്യം!
 മോക്ഷം തരുന്ന രഹസ്യം! 

അതു ഇതാണ്..

ഇന്നു  മുതല്‍ 

കൃഷ്ണാ.. നിന്റെ ഇഷ്ടം എന്റെ ഇഷ്ടം
എന്നു പറയു...
അത്രേയുള്ളൂ...

 ഇനി നിന്റെ ജീവിതത്തില്‍ എല്ലാം
അവന്റെ ഇഷ്ടമാണ്..
  അവന്റെ ഇഷ്ടമാണ് ഏറ്റവും നല്ലത്....

Monday, August 15, 2011

പുറം വേഷം...

രാധേകൃഷ്ണാ 
ഭാരതിയേ വരൂ..
വീണ്ടും ഒരിക്കല്‍ കൂടി ധീരമായി പാടു...

മഹാത്മാ ഗാന്ധിയേ വരൂ..
മറ്റൊരു സത്യാഗ്രഹം ആരംഭിക്കു...

സുഭാഷ് ചന്ദ്രബോസേ വരൂ...
ചോര തരാം ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം തരു...

തിലക്കേ വരൂ...
സ്വാരാജ്യം നമ്മളുടെ ജന്മാവകാശം 
 എന്നു ഞങ്ങള്‍ക്കു പറഞ്ഞു തരു...

കപ്പലോടിച്ച തമിഴാ...
എവിടെ പോയി...
സ്വദേശിക്കപ്പല്‍ ഓടിച്ചു കാണിക്കു...

ഭഗത് സിങ്ങേ വരൂ...
 വീണ്ടും ഒരു വിപ്ലവം ഉണ്ടാക്കു..
  പോരാടാന്‍ ഞങ്ങള്‍ക്കു പറഞ്ഞു തരു...

കോടി കാത്ത കുമാരാ...
നമ്മുടെ ദേശീയപതാകയെ ഉയര്‍ത്തിക്കാട്ടു..

വീരപാണ്ട്യ കട്ടബൊമ്മാ...
ഈ രാജ്യത്തിന്റെ ശത്രുക്കളെ 
കൊല്ലാന്‍ വരൂ...
ജാന്‍സി റാണി ലക്ഷ്മി ബായി...
ദേശ സ്നേഹമില്ലാത്തവരുടെ 
തല അറുക്കാന്‍ വരൂ...
      
ത്രപതി ശിവജി...
ഈ രാജ്യം ഭരിക്കുന്ന കൊള്ളക്കാരെ 
അടക്കാന്‍ കുതിരപ്പുറത്തു വരൂ....

ഭാരതത്തിന്റെ ഉരുക്ക് മനുഷ്യാ...
ഈ ദേശത്തിന്റെ ക്ഷേത്രങ്ങളെ രക്ഷിക്കാന്‍ വരൂ...

ഇനിയും പേരു പറയാത്ത അറിയാത്ത
സ്വാതന്ത്ര സമര ത്യാഗികളേ 
വേഗം വരൂ....

അഴിമതിയിലും, അശ്രദ്ധയിലും, സ്വാര്‍ത്ഥതയിലും 
മൂഴുകിക്കൊണ്ടിരിക്കുന്ന ഭാരതത്തെ 
രക്ഷിക്കുവാന്‍ വരൂ... 

നിങ്ങളെ കൊണ്ടു മാത്രമേ അതു സാധിക്കു..
ഞങ്ങള്‍ക്കു ചുമതലയില്ല... 
ഞങ്ങളെ വഴി നടത്താന്‍ ആരുമില്ല...

  ഈ രാജ്യത്തെ അന്യരില്‍ നിന്നും
നിങ്ങളാണ് രക്ഷിച്ചത്‌...
 
ഇപ്പോള്‍ നമ്മുടെ രാജ്യത്തെ
  നമ്മളില്‍ നിന്നും രക്ഷിക്കാന്‍ ഓടി വരൂ..

മധുരം കഴിച്ചും...
മത്സരങ്ങള്‍ നടത്തിയും..
സ്വയം പ്രശംസിച്ചും...
ടിവി പരിപാടികള്‍ കണ്ടും...
വയറു നിറയെ തിന്നും..
മടിയോടെ ഉറങ്ങിയും..
കൊണ്ടാടുന്നതാണ് ഇവരുടെ സ്വാതന്ത്ര്യ ദിനം..

ആരെ കാണിക്കാന്‍ ഈ പുറം വേഷം??..
ഞങ്ങളുടെ മുഖം മൂടികളെ വലിച്ചെറിയു...

ഞങ്ങളുടെ മനസ്സാക്ഷിയെ ചോദ്യം ചെയ്യു....

എന്നാലെങ്കിലും ഞങ്ങള്‍ നന്നാവുമോ?

 ഭാവി തലമുറ ഞങ്ങളെ ചോദ്യം 
 ചെയ്യുന്നതിനു മുന്‍പേ ഞങ്ങളെ തിരുത്തു...

നാളത്തെ ഭാരതം?
കാലം ഉത്തരം നല്‍കും..

കൃഷ്ണാ പറയു...
എന്തു കൊണ്ടാണീ കഷ്ടം.. 
ആരു ചെയ്ത ചതി... 
ഏതു തലമുറയുടെ ശാപം..

 ഞങ്ങള്‍ നന്നാവുന്ന കാലം എന്നാണോ?


നന്നാവുമോ?
ഇല്ലെങ്കില്‍ ഈ അസുരരെ നശിപ്പിച്ചേക്കു!

 നാളത്തെ ഭാരതം ഫലവത്താവട്ടെ...

Wednesday, August 10, 2011

ദൈവത്തിന്റെ കാട്...

രാധേകൃഷ്ണാ 
ദിവാകര മുനിയെ ആകര്‍ഷിച്ച കാട്!
കൃഷ്ണന്‍ സ്വയം മോഹിച്ചു ഓടിവന്ന കാട്!
പുലയസ്ത്രീ കാണിച്ചു കൊടുത്ത കാട്!
ഇലഞ്ഞിമരത്തിന്റെ പൊത്തില്‍ ദൈവം 
ദര്‍ശനം നല്‍കിയ കാട്!
18 മൈല്‍ ദൂരത്തില്‍ ദൈവം കിടന്ന കാട്!
 ഭക്തനു വേണ്ടി തന്നെ ചെറുതാക്കിയ 
ദൈവത്തിന്റെ കാട്!
വില്വമംഗലം ഋഷിയെ വശീകരിച്ച കാട്!
തേങ്ങാച്ചിരട്ടയില്‍ നിവേദ്യം തരുന്ന കാട്!
ഉപ്പുമാങ്ങ ആസ്വദിക്കുന്ന ദേവാദി ദേവന്റെ കാട്!
12008 സാളഗ്രാമങ്ങളുടെ സംഗമ കാട്!
തീരാത്ത രോഗങ്ങള്‍ തീര്‍ക്കുന്ന കാട്!
പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷിക്കുന്ന കാട്!
  സ്വാമി നമ്മാഴ്വാര്‍ക്കു പ്രിയപ്പെട്ട  കാട്!
എന്നും ശീവേലി നടക്കുന്ന കാട്!
അസുരരെ വേട്ടയാടുന്ന അരചന്റെ കാട്!
 ആറാട്ട്‌ ആസ്വദിക്കുന്ന കാട്!
ലക്ഷദീപത്തില്‍ ജ്വലിക്കുന്ന കാട്!
ആളവന്താരെ അത്ഭുതപ്പെടുത്തിയ കാട്!
 സ്വാമി രാമാനുജരെ സ്ഥബ്ധനാക്കിയ കാട്!
ശംഖുമുഖത്തെ അതിര്‍ത്തിയാക്കിയ കാട്!
സ്വാതി തിരുനാളും സ്വയം അര്‍പ്പിച്ച കാട്!
 വാഴപ്പഴവും രാമകഥയെ തരുന്ന കാട്!
   പഴത്തൊലിയും മഹാഭാരതപ്പാട്ടിനെ തരുന്ന കാട്!
   ഒറ്റക്കല്ലില്‍ ദര്‍ശനം ചെയ്യിക്കുന്ന കാട്!
മൂന്നു വാതിലിലൂടെ പ്രഥമനേ ദര്‍ശിക്കുന്ന കാട്!
അത്ഭുത സിംഹവും രാമായണം കേള്‍ക്കുന്നകാട്!
നുണയനും സ്ത്രീ വേഷം കെട്ടുന്ന കാട്!
 പ്രിയദര്‍ശിനിക്കു വളരെ പ്രിയപ്പെട്ട കാട്!
കുട്ടികള്‍ മണലില്‍ കളിക്കുന്ന കാട്!
     പത്മ തീര്‍ത്ഥക്കരയിലുള്ള കാട്!
രക്ഷസ്സിനെയും കെട്ടിയിടും കാട്!
പോറ്റികളുടെ ആശ്രയസ്ഥാനമായ കാട്!
താമരയെ താങ്ങുന്ന താമരയാളുടെ കാട്!
താമരക്കയ്യന്റെ സ്വന്തം വന്‍കാട്!
ശിവനും ഒതുങ്ങിയ കാട്!
ബ്രഹ്മാവും തപസ്സിരിക്കുന്ന കാട്!
ദേവര്‍കളും കാത്തിരിക്കുന്ന കാട്!
ഭാഗവത ശബ്ദത്തില്‍ മുഖരിതമായ കാട്!
 രാമായണ ശബ്ദത്തില്‍  രമിക്കുന്ന കാട്!
വരുന്നവര്‍ക്ക് ചോറ് നല്‍കും കാട്!
നാലു വേദമും മുഴങ്ങുന്ന കാട്!
 നല്ലവരെ രക്ഷിക്കുന്ന കാട്!
         നല്ലതെല്ലാം തരുന്ന കാട്!
           അഗതികള്‍ക്കു ഗതിയാകുന്ന കാട്!
     നിധിക്കു കുറവില്ലാത്ത കാട്!
സരസ്വതി എഴുന്നള്ളും കാട്!
കുമാരനും മാമനെ തേടി എത്തുന്ന കാട്!
സായിപ്പും തൊഴുത കാട്!
ഇന്ദ്രനും വാഹനം ചുമക്കുന്ന കാട്!
  കുരങ്ങനും വെണ്ണ ഇഷ്ടപ്പെടുന്ന കാട്!
രാജനെയും ദാസനാക്കും രാജാധിരാജന്റെ കാട്!
 കോടി കോടിയായ് നിധി ലഭിക്കുന്ന കാട്!
ആയിരം തലയുള്ള പാമ്പ് കാവല്‍ കാക്കുന്ന കാട്!
എല്ലാവരെയും ഭ്രമിപ്പിക്കുന്ന കാട്!
ഇന്നു ലോകം മുഴുവനും ഭ്രമിച്ചു നോക്കുന്ന കാട്!
എന്റെ രാജന്റെ കാടു!
 എന്റെ കാമുകന്റെ കാട്!
 എന്റെ നായകന്‍റെ കാട്!
എന്നെ അടിമയാക്കിയ കാട്!
എനിക്കു മറക്കാന്‍ സാധിക്കാത്ത കാട്!
എന്റെ വംശം മുഴുവനും കൈങ്കര്യത്തിനു
വേണ്ടി കേഴുന്ന കാട്!
 എന്റെ കുലദൈവതിന്റെ കാട്!
മലനാട്ടിന്റെ തലക്കാട്!
ഈശ്വരന്റെ സ്വന്ത കാട്!
    സുന്ദരന്‍ പത്മനാഭന്റെ അനന്തന്‍കാട്!  

Thursday, August 4, 2011

നിന്നെത്തരു...

രാധേകൃഷ്ണാ 
പുതിയ മനസ്സ് വേണം!
നിത്യം നാമജപം വേണം!
കൃഷ്ണനെ കാണണം!
രാധികാ ദാസിയാകണം!
വൃന്ദാവനത്തില്‍ ജന്മം വേണം!
കൃഷ്ണന്റെ ചുംബനം വേണം!
കൃഷ്ണന്റെ കൂടെ ആടണം!
കൃഷ്ണനെ ആലിംഗനം ചെയ്യണം!
 കൃഷ്ണനെ ചുംബിക്കണം!
കൃഷ്ണനെ കൊഞ്ചണം!
കൃഷ്ണന്‍ എന്നോടു കെഞ്ചണം!
കൃഷ്ണന്‍ എന്നെ ആസ്വദിക്കണം!
 ഞാന്‍ കൃഷ്ണനെ ആസ്വദിക്കണം!
എല്ലാം മറക്കണം!
അങ്ങനെ ജീവന്‍ വെടിയണം!
കൃഷ്ണാ...
വേഗം വരൂ..
എന്റെ പ്രാണനെ വരൂ...
താമസിക്കാതെ വരൂ...
നിന്നെതരു...
ഉടനെ തരു...

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP