Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, August 10, 2011

ദൈവത്തിന്റെ കാട്...

രാധേകൃഷ്ണാ 
ദിവാകര മുനിയെ ആകര്‍ഷിച്ച കാട്!
കൃഷ്ണന്‍ സ്വയം മോഹിച്ചു ഓടിവന്ന കാട്!
പുലയസ്ത്രീ കാണിച്ചു കൊടുത്ത കാട്!
ഇലഞ്ഞിമരത്തിന്റെ പൊത്തില്‍ ദൈവം 
ദര്‍ശനം നല്‍കിയ കാട്!
18 മൈല്‍ ദൂരത്തില്‍ ദൈവം കിടന്ന കാട്!
 ഭക്തനു വേണ്ടി തന്നെ ചെറുതാക്കിയ 
ദൈവത്തിന്റെ കാട്!
വില്വമംഗലം ഋഷിയെ വശീകരിച്ച കാട്!
തേങ്ങാച്ചിരട്ടയില്‍ നിവേദ്യം തരുന്ന കാട്!
ഉപ്പുമാങ്ങ ആസ്വദിക്കുന്ന ദേവാദി ദേവന്റെ കാട്!
12008 സാളഗ്രാമങ്ങളുടെ സംഗമ കാട്!
തീരാത്ത രോഗങ്ങള്‍ തീര്‍ക്കുന്ന കാട്!
പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷിക്കുന്ന കാട്!
  സ്വാമി നമ്മാഴ്വാര്‍ക്കു പ്രിയപ്പെട്ട  കാട്!
എന്നും ശീവേലി നടക്കുന്ന കാട്!
അസുരരെ വേട്ടയാടുന്ന അരചന്റെ കാട്!
 ആറാട്ട്‌ ആസ്വദിക്കുന്ന കാട്!
ലക്ഷദീപത്തില്‍ ജ്വലിക്കുന്ന കാട്!
ആളവന്താരെ അത്ഭുതപ്പെടുത്തിയ കാട്!
 സ്വാമി രാമാനുജരെ സ്ഥബ്ധനാക്കിയ കാട്!
ശംഖുമുഖത്തെ അതിര്‍ത്തിയാക്കിയ കാട്!
സ്വാതി തിരുനാളും സ്വയം അര്‍പ്പിച്ച കാട്!
 വാഴപ്പഴവും രാമകഥയെ തരുന്ന കാട്!
   പഴത്തൊലിയും മഹാഭാരതപ്പാട്ടിനെ തരുന്ന കാട്!
   ഒറ്റക്കല്ലില്‍ ദര്‍ശനം ചെയ്യിക്കുന്ന കാട്!
മൂന്നു വാതിലിലൂടെ പ്രഥമനേ ദര്‍ശിക്കുന്ന കാട്!
അത്ഭുത സിംഹവും രാമായണം കേള്‍ക്കുന്നകാട്!
നുണയനും സ്ത്രീ വേഷം കെട്ടുന്ന കാട്!
 പ്രിയദര്‍ശിനിക്കു വളരെ പ്രിയപ്പെട്ട കാട്!
കുട്ടികള്‍ മണലില്‍ കളിക്കുന്ന കാട്!
     പത്മ തീര്‍ത്ഥക്കരയിലുള്ള കാട്!
രക്ഷസ്സിനെയും കെട്ടിയിടും കാട്!
പോറ്റികളുടെ ആശ്രയസ്ഥാനമായ കാട്!
താമരയെ താങ്ങുന്ന താമരയാളുടെ കാട്!
താമരക്കയ്യന്റെ സ്വന്തം വന്‍കാട്!
ശിവനും ഒതുങ്ങിയ കാട്!
ബ്രഹ്മാവും തപസ്സിരിക്കുന്ന കാട്!
ദേവര്‍കളും കാത്തിരിക്കുന്ന കാട്!
ഭാഗവത ശബ്ദത്തില്‍ മുഖരിതമായ കാട്!
 രാമായണ ശബ്ദത്തില്‍  രമിക്കുന്ന കാട്!
വരുന്നവര്‍ക്ക് ചോറ് നല്‍കും കാട്!
നാലു വേദമും മുഴങ്ങുന്ന കാട്!
 നല്ലവരെ രക്ഷിക്കുന്ന കാട്!
         നല്ലതെല്ലാം തരുന്ന കാട്!
           അഗതികള്‍ക്കു ഗതിയാകുന്ന കാട്!
     നിധിക്കു കുറവില്ലാത്ത കാട്!
സരസ്വതി എഴുന്നള്ളും കാട്!
കുമാരനും മാമനെ തേടി എത്തുന്ന കാട്!
സായിപ്പും തൊഴുത കാട്!
ഇന്ദ്രനും വാഹനം ചുമക്കുന്ന കാട്!
  കുരങ്ങനും വെണ്ണ ഇഷ്ടപ്പെടുന്ന കാട്!
രാജനെയും ദാസനാക്കും രാജാധിരാജന്റെ കാട്!
 കോടി കോടിയായ് നിധി ലഭിക്കുന്ന കാട്!
ആയിരം തലയുള്ള പാമ്പ് കാവല്‍ കാക്കുന്ന കാട്!
എല്ലാവരെയും ഭ്രമിപ്പിക്കുന്ന കാട്!
ഇന്നു ലോകം മുഴുവനും ഭ്രമിച്ചു നോക്കുന്ന കാട്!
എന്റെ രാജന്റെ കാടു!
 എന്റെ കാമുകന്റെ കാട്!
 എന്റെ നായകന്‍റെ കാട്!
എന്നെ അടിമയാക്കിയ കാട്!
എനിക്കു മറക്കാന്‍ സാധിക്കാത്ത കാട്!
എന്റെ വംശം മുഴുവനും കൈങ്കര്യത്തിനു
വേണ്ടി കേഴുന്ന കാട്!
 എന്റെ കുലദൈവതിന്റെ കാട്!
മലനാട്ടിന്റെ തലക്കാട്!
ഈശ്വരന്റെ സ്വന്ത കാട്!
    സുന്ദരന്‍ പത്മനാഭന്റെ അനന്തന്‍കാട്!  

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP