Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, November 10, 2009

സന്തോഷത്തോടെ ഇരിക്കു!

    സന്തോഷത്തോടെ ഇരിക്കു!
രാധേകൃഷ്ണ 
    സ്വന്തം  അച്ഛന്‍ തന്നെ കൊല്ലാന്‍ 
ശ്രമിച്ചപ്പോഴും പ്രഹ്ലാദന്‍ 
സന്തോഷത്തോടെ ഇരുന്നു!     
        ചുടുകാട്ടിലെ വെട്ടിയാനു അടിമയാക്കിയാപ്പോഴും  
         രാജാ ഹരിശ്ചന്ദ്രന്‍ സന്തോഷത്തോടെ ഇരുന്നു!  
  സ്വന്തം പുത്രന്‍ അധിക്ഷേപിച്ചപ്പോഴും 
കൈകേയി സന്തോഷത്തോടെ ഇരുന്നു!
സ്വന്തം ബന്ധുക്കള്‍ പോലും സഭാമാധ്യത്തില്‍ 
നിന്ദിച്ചപ്പോഴും വിദുരര്‍ സന്തോഷത്തോടെ ഇരുന്നു!
ശരശയ്യയില്‍ വീണപ്പോഴും ഭീഷ്മര്‍ 
സന്തോഷത്തോടെ ഇരുന്നു!
ഇളം പ്രായത്തില്‍ വൈധവ്യം എത്തിയപ്പോഴും 
കുന്തി സന്തോഷത്തോടെ ഇരുന്നു!
ദരിദ്രനായി ജീവിച്ചെങ്കിലും കുചേലര്‍ 
സന്തോഷത്തോടെ ഇരുന്നു!
വൈകല്യത്തോടെ ജനിച്ചു ഇഴഞ്ഞെങ്കിലും 
കൂര്‍മ്മദാസര്‍ സന്തോഷത്തോടെ ഇരുന്നു!
ജന്മനാ അന്ധനായിരുന്നെങ്കിലും സൂര്‍ദാസ്
സന്തോഷത്തോടെ ഇരുന്നു!
ഭാര്യ അപമാനിച്ചപ്പോഴും തുക്കാറാം
സന്തോഷത്തോടെ ഇരുന്നു!
ഭര്‍ത്താവ്‌ കഷ്ടപ്പെടുത്തിയപ്പോഴും
ഗുണവതി ബായി  
സന്തോഷത്തോടെ ഇരുന്നു!
ഇരു കൈകളും  വെട്ടിയപ്പോഴും ചാരുകാദാസര്‍
സന്തോഷത്തോടെ ഇരുന്നു!
കൈകാലുകള്‍ വെട്ടി പൊട്ടക്കിണറ്റില്‍ 
തള്ളിയിട്ടപ്പോഴും  ജയദേവര്‍ 
സന്തോഷത്തോടെ ഇരുന്നു!
ഒരു മഹാപാപിക്ക് ഭൃത്യനായിരുന്നപ്പോഴും
സഞ്ചയന്‍ സന്തോഷത്തോടെ ഇരുന്നു! 
സ്വന്തം മകനെ നഷ്ടപ്പെട്ടപ്പോഴും 
പൂന്താനം സന്തോഷത്തോടെ ഇരുന്നു!
ഉടന്‍ പിറന്ന സഹോദരന്‍ ദ്രോഹിച്ചപ്പോഴും
ത്യാഗരാജര്‍ സന്തോഷത്തോടെ ഇരുന്നു!
നരസിംഹ സന്നിധിയില്‍ വിഷതീര്‍ത്ഥം  
തന്നപ്പോഴും മഹാരാജാ സ്വാതി തിരുനാള്‍  
സന്തോഷത്തോടെ ഇരുന്നു!
ചോഴ രാജന്റെ  സഭയില്‍ കണ്ണ് നഷ്ടപ്പെട്ടിട്ടും
കൂറത്താള്‍വാന്‍ സന്തോഷത്തോടെ ഇരുന്നു!
എങ്ങനെ സാധിച്ചു അവര്‍ക്ക്?
രഹസ്യം!
ഭഗവാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ട് 
എന്ന് മനസ്സിലാക്കിയത്  കൊണ്ട്!  
ഭഗവാന്‍ ഇപ്പോഴും കൂടെ ഉണ്ടെന്നു  
അറിയാനുള്ള വഴി?
വിടാതെ നാമജപം ........
അത് കൊണ്ട് അല്‍പ വിഷയങ്ങള്‍ക്ക്‌ 
വേണ്ടി കരയരുതേ!
ഏതു എങ്ങനെ ഇരുന്നാലും,
ആരു എങ്ങനെ പെരുമാറിയാലും,
ആരു മാറിയാലും,
എന്തു നഷ്ടപ്പെട്ടാലും,
ആരെ നഷ്ടപ്പെട്ടാലും,
നിന്റെ കൃഷ്ണന്‍ നിന്റെ കൂടെ ഉണ്ട് !
അത് കൊണ്ട് വിടാതെ നാമം ജപിക്കു!
ദൃഡമായി വിശ്വസിക്കു!
നീയും സന്തോഷത്തോടെ ഇരിക്കു!
ഇപ്പോഴേ സന്തോഷം കാണുന്നുണ്ടല്ലോ!





0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP