Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, December 3, 2009

ശാശ്വതം!

     ശാശ്വതം!
രാധേകൃഷ്ണ
       നിന്റെ കൃഷ്ണന്‍ എല്ലാരെക്കാളും വലിയവനാണ്‌!
    നിന്റെ കൃഷ്ണന്‍ നിന്റെ അമ്മയെ കാട്ടിലും 
    നിന്നില്‍ വാത്സല്യം ഉള്ളവന്‍!
             നിന്റെ കൃഷ്ണന്‍ നിന്റെ അച്ഛനെ കാട്ടിലും
നിന്നില്‍ ശുഷ്കാന്തി ഉള്ളവന്‍!
നിന്റെ കൃഷ്ണന്‍ നിന്റെ കുഞ്ഞുങ്ങളെക്കാട്ടിലും 
നിന്നില്‍ സ്നേഹം ഉള്ളവന്‍!
നിന്റെ കൃഷ്ണന്‍ നിന്റെ സഹോദര സഹോദരികളേക്കാള്‍
നിന്നോടു പ്രിയം ഉള്ളവന്‍!
        നിന്റെ കൃഷ്ണന്‍ നിന്റെ ഭര്‍ത്താവിനെക്കട്ടിലും
നിന്നോടു അവകാശം ഉള്ളവന്‍!
നിന്റെ കൃഷ്ണന്‍ നിന്റെ ഭാര്യയെക്കാട്ടിലും 
നിന്നോടു ആശയുള്ളവന്‍!
നിന്റെ കൃഷ്ണന്‍ നിന്റെ സുഹൃത്തുക്കളെക്കാട്ടിലും
നിന്നോടു സൗഹൃദം ഉള്ളവന്‍!
നിന്റെ കൃഷ്ണന്‍ നിന്റെ ഭ്രുത്യന്മാരെകാട്ടിലും
നിന്നില്‍ വിശ്വാസം ഉള്ളവന്‍!
നിന്റെ കൃഷ്ണന്‍ നിന്റെ ബന്ധുക്കളെക്കാട്ടിലും 
നിന്നോടു ബന്ധുത്വം ഉള്ളവന്‍!
നിന്റെ കൃഷ്ണന്‍ നിന്റെ ഭിഷഗ്വരനെക്കാട്ടിലും 
നിന്റെ ദേഹ സൌഖ്യത്തില്‍ ശ്രദ്ധയുള്ളവന്‍!
നിന്റെ കൃഷ്ണന്‍ മറ്റുള്ളവരേക്കാള്‍ നിന്നോടു 
കടപ്പെട്ടവന്‍!
നിന്റെ കൃഷ്ണന്‍ നിന്നെക്കാള്‍ നിന്നോടു
സ്നേഹമുള്ളവന്‍!
നിന്നെ നിനക്കു കുറച്ചു വര്‍ഷങ്ങളായേ 
അറിയു! 
നിന്റെ മാതാപിതാക്കള്‍ക്ക് നീ
ജനിച്ചത്‌ മുതല്‍ നിന്നെ അറിയാം!
മറ്റുള്ളവര്‍ക്ക് നിന്നെ കുറച്ചു 
കാലമായി അറിയാം!
പക്ഷെ ആര്‍ക്കും തന്നെ നിന്റെ
പൂര്‍വജന്മമോ, നിന്റെ പുണ്യ പാപങ്ങളോ,
നിന്റെ മനസ്സോ, ഉള്ളത് പോലെ അറിയില്ല!
എന്തെന്നാല്‍ ആരും ശാശ്വതമല്ല!
കൃഷ്ണനു നിന്നെ ആദിമുതല്‍ അറിയാം!
നിന്റെ ശരീരം ഓരോ അങ്കുലവും 
നന്നായി അറിയാം!
നിന്റെ മനസ്സ് നിന്റെ ഉള്ളില്‍ തന്നെയിരുന്നു 
കണ്ടു കൊണ്ടിരിക്കുന്നു!
നിന്നെ കുറിച്ച് എല്ലാരെക്കാട്ടിലും 
നന്നായി അറിയുന്നത് കൃഷ്ണനാണ്!
 ഉറങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് നിന്നെ അറിയില്ല!
നീ ഉറങ്ങുമ്പോള്‍ നിനക്കു പോലും നീ എങ്ങനെ
ഉറങ്ങുന്നു എന്ന്‍ അറിയില്ല!
പക്ഷെ കൃഷ്ണന്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്നു!
അതു കൊണ്ടു കൃഷ്ണനെ ദൃഡമായി വിശ്വസിക്കു!
ജീവിതത്തില്‍ എല്ലാരെക്കാട്ടിലും
അവനു പ്രാധാന്യം നല്‍കു!
മറ്റെല്ലാവരും അവന്റെ താഴെ തന്നെ!
ഉന്നതമായ അഭ്യുതകാംക്ഷിയാണ് അവന്‍!
കല്‍മഷമില്ലാത്ത സത് ചിന്ത നല്കുന്നവനാണ് അവന്‍!
ക്ഷീണമേ തോന്നാത്ത വൈകുണ്ഠ വാസികളായ 
ദേവന്മാരുടെ അധിപനാണ് അവന്‍!

അവനാണ് നിന്റെ കണ്ണന്‍!
അവന്റെ ദു:ഖശമന ചരണകമലങ്ങള്‍ 
മാത്രമേ ശാശ്വതമായിട്ടുള്ളൂ!






0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP