Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, December 8, 2009

കൃഷ്ണനെ കണ്ടുപിടിക്കു!



കൃഷ്ണനെ കണ്ടുപിടിക്കു!
രാധേകൃഷ്ണ 
നിന്റെ ജീവിതത്തിലെ ഓരോ സംഭവമും 
നന്മയ്ക്കാണു!
നടന്നത് നല്ലതാണ്!
നടക്കുന്നത് നല്ലതാണ്!
നടക്കാന്‍ പോകുന്നതും നല്ലതാണ്!

എല്ലാം നല്ലതാണ്
എന്തും നന്മയ്ക്കാണു!

പ്രധാനമായും നിന്റെ ജീവിതത്തില്‍ നിന്റെ 
മനസ്സിനെ ബാധിച്ചിട്ടുള്ള പ്രശ്നങ്ങളും,
ഉല്‍ഘണ്ഠകളും അപമാനങ്ങളും
നഷ്ടങ്ങളും, എല്ലാം സത്യമായിട്ടും
വളരെ വളരെ നല്ലതിനാണ്!


നിന്റെ ജീവിതത്തില്‍ നീ അനുഭവിച്ച 
കഷ്ടങ്ങളെല്ലാം നല്ലതിനാണ്..
അതു കൊണ്ടല്ലേ ഇന്നു നീ 
ആനന്ദത്തിലും ശാന്തമായി ഇരിക്കുന്നത്?


നിന്നോടു ചിലര്‍ കാട്ടിയ വിശ്വാസ വഞ്ചനയും 
നല്ലതിനാണ്..
അതു കൊണ്ടല്ലേ ആരോടു എങ്ങനെ 
ഇടപഴകണം എന്ന് നീ മനസ്സിലാക്കിയത്...


മറ്റുള്ളവര്‍ നിന്നെ അപമാനിച്ചതും നല്ലതിനാണ്.
അതു കൊണ്ടല്ലേ ഇന്നു മറ്റുള്ളവരുടെ മുന്നില്‍
ജീവിച്ചു കാണിക്കണം എന്ന ആവേശം
നിനക്കുണ്ടാകാന്‍ പ്രേരണ ലഭിച്ചത്?
നിനക്കു വന്ന രോഗങ്ങളും നല്ലതിനാണ്..
അതു കൊണ്ടല്ലേ മറ്റുള്ളവരുടെ വേദനയും 
കഷ്ടപ്പാടും, നിനക്കു നന്നായി മനസ്സിലാകുന്നത്?


നിന്റെ ജീവിതത്തില്‍ നിനക്കുണ്ടായ
നഷ്ടങ്ങളും നല്ലതിനാണ്...
അതു കൊണ്ടല്ലേ നിനക്കു ഏതു കാര്യവും 
നല്ലപോലെ ആരാഞ്ഞു, ഒരു തീരുമാനം
എടുക്കാനുള്ള പക്വത വന്നത്!
മറ്റുള്ളവര്‍ നിന്റടുത്തു അഭിനയിച്ചു നിന്നെ
വഞ്ചിച്ചതും നല്ലതിനാണ്...
അതു കൊണ്ടല്ലേ നിനക്കു സ്വയം
ജാഗ്രതയോടെ എങ്ങനെ സംരക്ഷിക്കണം
എന്ന് മനസ്സിലായത്!
നീ ചില കാര്യങ്ങളില്‍ തോറ്റു പോയതും 
നല്ലതിനാണ്.....
അതു കൊണ്ടല്ലേ നീ മുഴുവനായും അഹംഭാവ 
പിശാചിന്റെ പിടിയില്‍ നിന്നെ കൊടുക്കാതെ
ഇരിക്കുന്നത്!
നിന്റെ പല പരിശ്രമങ്ങളും തോറ്റു പോയതും
നല്ലതിനാണ്....
അതു കൊണ്ടാണല്ലോ വിജയത്തിന്റെ
രഹസ്യങ്ങള്‍ നിനക്കു മനസ്സിലായത്!
നിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം 
കിട്ടാത്തതും നല്ലതിനാണ്.....
അതു കൊണ്ടല്ലേ ഭഗവാന്‍ ശ്രീ കൃഷ്ണനെയും,
ഗുരുവിനെയും, നാമത്തിനെയും നീ ആശ്രയിച്ചത്!

പലരും നിന്നെ പരിഹസിച്ചു പറഞ്ഞതും 
നല്ലതിനാണ്.......
അതു കൊണ്ടല്ലേ നിന്റെ കുറ്റങ്ങള്‍, കുറവുകള്‍,
വിഡ്ഢിത്തങ്ങള്‍ ബലം ധൈര്യം തുടങ്ങിയവ 
നിനക്കു നല്ല പോലെ മനസ്സിലായത്!
നിന്റെ ജീവിതത്തില്‍ നീ കണ്ട ദാരിദ്ര്യവും 
വളരെ ഉന്നതമായതാണ്...
അതല്ലേ ഇന്നു നിന്നെ ഇത്ര ശ്രേഷ്ഠമായ 
ഒരു സ്ഥാനത്തെത്തിച്ചത്!
നിന്നെക്കുറിച്ചു പലര്‍ ഇല്ലാവചനങ്ങളള്‍

പറഞ്ഞു നിന്നെ കരയിച്ചതും നല്ലതിനാണ്! 
അതു കൊണ്ടു നീ ലോകത്തിന്റെ സ്വഭാവം 
മനസ്സിലാക്കി അപമാന ഭീതിയാല്‍ 
മോശമായ കാര്യങ്ങള്‍ 
ചെയ്യാതിരിക്കുന്നു!
നിന്റെ ജീവിതത്തില്‍ ചിലരെ നിനക്കു
നഷ്ടപ്പെട്ടതും നല്ലതിനാണ്!
അതു കൊണ്ടല്ലേ സ്വന്തം കാലില്‍ നില്‍ക്കാനും
ജീവിക്കാന്‍ സാധിക്കും എന്ന വിശ്വാസവും
കൃഷ്ണന്‍ മാത്രമേ നിരന്തരമായുള്ളൂ  എന്നും
വളരെ സ്പഷ്ടമായി നിന്റെ ബുദ്ധിയില്‍ ഉറച്ചത്!
നീ പ്രതീക്ഷിച്ചത് നടക്കാതെ പോയതും 
നിനക്കു നല്ലതിനാണ്...
അതു കൊണ്ടല്ലേ വരുന്നതെന്തും സ്വീകരിക്കാനുള്ള
പക്വതയും, തീവ്ര പ്രയത്നവും 
നിനക്കു ലഭിച്ചത്!
നീ പ്രതീക്ഷികാത്തത് നടന്നതും
വളരെ വിശേഷമായി....
അതു കൊണ്ടല്ലേ എന്തും താങ്ങാനുള്ള ശക്തിയും
ജീവിതത്തിന്റെ വളവുകളും തിരിവുകളും 
നിനക്കു മനസ്സിലാകാന്‍ തുടങ്ങിയത്!
മറ്റുള്ളവര്‍ നിന്നെ കഷ്ടപ്പെടുതിയതും നല്ലതിനാണ്..
അതു കൊണ്ടു അവരുടെ സ്വഭാവമും, 
കൃഷ്ണന്‍ നിന്നെ രക്ഷിക്കുന്നു എന്ന സത്യവും,
നിനക്കു മനസ്സിലാക്കാന്‍ സാധിച്ചു!
ഇതു പോലെ ഒരു കോടി കാര്യങ്ങള്‍
എനിക്കു പറഞ്ഞുകൊണ്ട് പോകാന്‍ കഴിയും!
 എന്തൊക്കെയാണോ നിന്റെ ജീവിതത്തിലെ
മോശമായ സംഭവങ്ങളായും, ദു:ഖങ്ങളായും
മറ്റുള്ളവരോടു പറഞ്ഞു, സ്വയം പരിതാപം
ആര്‍ജജിച്ചുവോ, അവയെല്ലാം തന്നെയാണ് 
നിനക്കു പക്വത നല്‍കിയിരിക്കുന്നത്!

ഈ സത്യത്തെ മനസ്സിലാക്കി സ്വീകരിക്കു!
ഇവയെ നിനക്കു പാഠമായി അവതരിപ്പിച്ചാല്‍ 
ഒരിക്കലും മനസ്സിലാവില്ല!
അതു കൊണ്ടാണ് കൃഷ്ണന്‍ എന്തൊക്കെ 
സംഭവങ്ങള്‍നിന്റെ ജീവിതത്തില്‍ നടന്നാല്‍ നീ 
ജീവിതത്തെ ഉള്ളത് പോലെ മനസ്സിലാക്കുമോ,

അവയൊക്കെ നിന്റെ ജീവിതത്തില്‍ സ്വയം
നടത്തി കാട്ടി മനസ്സിലാക്കി തന്നു!
ഇതു നിനക്കു നിന്റെ ജീവിതത്തെ മനസ്സിലാക്കാന്‍
കൃഷ്ണന്‍ നടത്തിയ വിശേഷ ലീലയാണ്!


നിനക്കു വേണ്ടി അവനുടെ ദിവ്യ ലീല......


കുഞ്ഞിന്റെ നന്മയ്ക്ക് വേണ്ടി അമ്മ അതിനെ
ശകാരിക്കുന്നു!
അതു ഭയപ്പെടുമ്പോള്‍, സാന്ത്വനം നല്‍കുകയും
ചെയ്യുന്നു!


അതു പോലെ കൃഷ്ണനും നിന്നെ
ഭയപ്പെടുത്താന്‍ നിന്നോടു കളിക്കുന്നു!


ഈ കളിയില്‍ അവനെ നീ കണ്ടുപിടിച്ചാല്‍
നീ ജയിച്ചു!
ഇല്ലെങ്കില്‍ വീണ്ടും വീണ്ടും വരും!
എന്നെങ്കിലും ഒരു ദിവസം നീ ജയിക്കുന്നത് വരെ
കളി തുടരും!


നിന്നെ വിജയിപ്പിച്ചു, ആലിംഗനം ചെയ്തു,
മൂര്‍ധാവില്‍ ചുംബിച്ചു, ആനന്ദ കണ്ണീരില്‍
കുളിപ്പിച്ച്, രോമാഞ്ചിതനായി, നിന്റെ 
ഗുണങ്ങളെ കീര്‍ത്തിക്കാന്‍, നിന്റെ
കൃഷ്ണന്‍ പല കോടി വര്‍ഷങ്ങളായി
കാത്തിരിക്കുന്നു!


അതു കൊണ്ടു  നിന്റെ ബുദ്ധിമുട്ടുകളിലും
അപമാനങ്ങളിലും, നഷ്ടങ്ങളിലും രോഗങ്ങളിലും,
തോല്വികളിലും, പ്രശ്നങ്ങളിലും,
ഒളിഞ്ഞിരിക്കുന്ന നിന്റെ കൃഷ്ണനെ
കണ്ടുപിടിക്കു!


ഇതാ ഇവിടെ, ഇന്നു, നിന്നുടെ 
അരികില്‍ കൃഷ്ണന്‍ ഒളിഞ്ഞിരിക്കുന്നു!


ആനന്ദ വേദത്തിന്റെ നായകനെ 
വേഗം കണ്ടുപിടിച്ചു
ആനന്ദത്തില്‍ വിഹരിപ്പിക്കു!

വേഗമാകട്ടെ... വേഗമാകട്ടെ... വേഗമാകട്ടെ.. 

ഈ ജന്മത്തില്‍ കണ്ടുപിടിക്കു...
ഇന്നേ കണ്ടുപിടിക്കു...
ഇപ്പോഴേ കണ്ടുപിടിക്കു...
ഉടനെ കണ്ടുപിടിക്കു.....



0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP