Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, August 24, 2010

കിണറു..


കിണറു..
രാധേകൃഷ്ണാ 
വെള്ളം..

നാവു വരളുന്ന നേരത്ത് 
തൊണ്ട ഉണങ്ങിയ സമയത്ത് 
എല്ലാ ജീവജാലങ്ങളും വെള്ളത്തിനായി കേഴും..

ജീവിതത്തില്‍ നാം പല പ്രാവശ്യം വെള്ളം കുടിക്കാറുണ്ടു ...

വെള്ളം ഇല്ലാതെ ആര്‍ക്കും ജീവിക്കാന്‍ അറിയില്ലാ 
ജീവിക്കാനേ സാധിക്കില്ലാ...

ഇനി ഓരോ പ്രാവശ്യവും വെള്ളം കുടിക്കുമ്പോള്‍ 
ഓര്‍ത്തിരിക്കാന്‍ ഒരു സംഭവം പറയാം..

കിണറു.. പണ്ടു എല്ലാ വീടുകളിലും ഉണ്ടായിരുന്നു...
ഇന്നു കാണാന്‍ വിരളമായ ഒന്ന്..
എന്നാലും ഗ്രാമങ്ങളില്‍ ഇന്നും കാണപ്പെടുന്നു...

കിണറ്റിലെ വെള്ളത്തിന്റെ ഗുണം ഒന്ന് വേറെ തന്നെയാണ്..
ചൂട് കാലത്തില്‍ തണുത്തിരിക്കും..
മഞ്ഞു കാലത്തില്‍ ഊഷ്മളമായിരിക്കും..

കിണറ്റിനോട് ഈശ്വര സംബന്ധം ഉണ്ട്‌..
ഒരു ദൈവത്തിനും സംബന്ധം ഉണ്ട്‌..
ഒരു ഗുരുവിനും സംബന്ധം ഉണ്ട്‌..
ഇന്നും കാഞ്ചീപുരത്തില്‍ ഒരു കിണറിനു പ്രത്യേകത ഉണ്ട്‌!
ഇന്നും ആ കിണറ്റില്‍ നിന്നും ദേവരാജനായ വരദരാജ 
പെരുമാളിനും പെരുന്തേവി അമ്മയ്ക്കും അഭിഷേകത്തിനു
വേണ്ട തീര്‍ത്ഥം എടുത്തു കൊണ്ടു പോകുന്നു!

അതിനു കാരണം ഒരു ഭക്തന്‍...
ആ ഭക്തന്‍ ഒരു സദാചാര്യനാണ്..
ആ സദാചാര്യന്‍ സ്വാമി രാമാനുജര്‍..

സ്വാമി രാമാനുജര്‍ തിരുക്കച്ചിയില്‍ യാദവപ്രകാശരില്‍ നിന്നും
വേദം അഭ്യസിച്ചിരുന്ന കാലം..
യാദവ പ്രകാശര്‍ക്ക് രാമാനുജരോടു അസൂയ തോന്നിയ കാലം...

സ്വാമി രാമാനുജരെ കൊന്നു കളയാന്‍ യാദവപ്രകാശരും 
മറ്റുള്ള ശിഷ്യന്മാരും കുതന്ത്രം മെനഞ്ഞ കാലം..
ഗംഗാ യാത്രാ എന്നു പറഞ്ഞു രാമാനുജരെ ഗംഗയില്‍ തള്ളിയിട്ടു
കൊല്ലുവാനായി പദ്ധതിയിട്ട കാലം...

ഈ ഉദ്ദേശങ്ങള്‍ ഒന്നും അറിയാതെ ഉന്നത വരദന്റെ
ഭക്തനായ സ്വാമി രാമാനുജര്‍ ഇവരോട് കൂടി യാത്ര തിരിച്ച കാലം..

എല്ലാം അറിയാമായിരുന്ന വരദരാജന്‍ തന്‍റെ ലീല ആരും അറിയാതെ
രാമാനുജരുടെ അനുജനായ ഗോവിന്ദരെയും ഇവരുടെ കൂടെ 
യാത്ര അയച്ച കാലം...

വരദരാജന്റെ കാരുണ്യത്താല്‍ ഇവരുടെ കുതന്ത്രം മനസ്സിലാക്കിയ 
ഗോവിന്ദര്‍ ഉള്ളു പിടഞ്ഞ കാലം...
സ്വാമി രാമാനുജരെ രക്ഷിക്കാന്‍ സര്‍വ ശക്തനായ 
വരദരാജനോട്‌ ഗോവിന്ദര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ച കാലം...

വിന്ധ്യ മല കാട്ടില്‍ ഈ കുതന്ത്രത്തെ പറ്റി സ്വാമി രാമാനുജരെ 
ഗോവിന്ദര്‍ മണ്ണില്‍ എഴുതി വെച്ചു അറിയിച്ച കാലം...
സ്വാമി രാമാനുജരും വരദരാജന്‍റെ അനുഗ്രഹത്താല്‍ അതു 
പഠിച്ചു നോക്കിയിട്ട്, അവരെ വിട്ടു പിരിഞ്ഞ കാലം...

വിന്ധ്യ മല കാടുകളില്‍ ഒരു വഴിയും കാണാതെ ഓടി അലഞ്ഞു 
പൊട്ടിക്കരഞ്ഞു കൊണ്ടു വരദാ വരദാ എന്നലറി വിളിച്ച കാലം..

എവിടെ നിന്നോ ദൂരത്തു ഒരു വേടനും വേടത്തിയും രാമാനുജരെ 
നോക്കി മന്ദം മന്ദം നടന്നു വന്ന കാലം...

ആ വേട ദമ്പതികളെ സ്വാമി രാമാനുജര്‍ കണ്ടിട്ടു 
ആനന്ദത്തില്‍ മുഴുകിയ കാലം..


ദിക്കറിയാതെ ആളില്ലാത്ത കാട്ടില്‍ അകപ്പെട്ടു ഒരു ദാമ്പതിയെ
കണ്ടു കുട്ടിയെ പോലെ ആഹ്ലാദിച്ച കാലം...


സ്വാമി രാമാനുജര്‍ അവരോടു എങ്ങോട്ട് പോകുന്നു എന്നു 
ചോദിച്ചപ്പോള്‍ അവരും കാഞ്ചീപുരം എന്നുത്തരം 
പറഞ്ഞത് കേട്ടു സന്തോഷത്തില്‍ മതി മറന്ന കാലം...


താനും അവരുടെ കൂടെ കൂടട്ടെ എന്നു സ്വാമി രാമാനുജര്‍ 
വിനയപൂര്‍വ്വം ചോദിച്ച കാലം...


വേട ദമ്പതികളും സന്തോഷത്തോടെ തലകുലുക്കി വന്നു കൊള്ളു
എന്നു വിളിച്ച കാലം...

 മൂന്നു പേരും വിന്ധ്യ മല കാട്ടില്‍ വളരെ ദൂരം സഞ്ചരിച്ച് 
സന്ധ്യയോടെ ശരീരം തളര്‍ന്നു, ഇരുട്ട് വീണപ്പോള്‍ ഒരു
മരത്തിന്റെ ചുവട്ടില്‍ വിശ്രമിച്ച കാലം...

വേടനും വേടത്തിയും രാമാനുജരെ തങ്ങളുടെ കുട്ടിയായി 
ഭാവിച്ചു അവരുടെ മധ്യത്തില്‍ കിടത്തി ഉറക്കിയ കാലം...

വേടത്തി വേടനോടു 'നാവു വരളുന്നു കുടിക്കാന്‍ 
വെള്ളം വേണം' എന്നു ചോദിച്ച കാലം..

വേടനും 'ഇപ്പോള്‍ ഇരുട്ടിയില്ലേ! നേരം പുലരട്ടെ 
അടുത്ത് തന്നെ ഗ്രാമത്തില്‍, വഴിയില്‍ നല്ലൊരു ഒരു 
കിണറു  ഉണ്ട്‌, നേരം പുലര്‍ന്നിട്ടു കുടിക്കാം'
എന്നു പറഞ്ഞ കാലം...


തന്നെ ഇത്രയേറെ സഹായിച്ച ദമ്പതികള്‍ക്ക് 
ഈ ഒരു ഉപകാരം പോലും ചെയ്യാന്‍ തനിക്കു
സാധിച്ചില്ലല്ലോ എന്നു രാമാനുജര്‍
വിഷമിച്ച കാലം...


ശരീരത്തിന്റെ തളര്‍ച്ച കൊണ്ടു ഇതേ ചിന്തയോടെ ഒരു 
കുഞ്ഞിനെ പോലെ സ്വാമി രാമാനുജര്‍ ഉറങ്ങിയ കാലം...


പക്ഷികളുടെ ചിലയ്ക്കുന്ന ശബ്ദത്തില്‍ സൂര്യന്റെ
പൊന്‍ കിരണങ്ങള്‍ ഭൂമിയില്‍  പതിക്കുന്ന നേരത്ത് 
രാമാനുജരും ആനന്ദത്തോടെ കണ്ണ് തുറന്ന കാലം...


പക്ഷികളുടെ ചിലമ്പല്‍ കേട്ടുണര്‍ന്ന രാമാനുജര്‍ 
വേടത്തി അമ്മക്ക് വെള്ളം കൊണ്ടു വരാനായി 
വേടന്‍ പറഞ്ഞ ഗ്രാമത്തിലേക്ക് പോയ കാലം...

കുറച്ചു ദൂരം നടന്ന ഉടന്‍ തന്നെ ഒരു സുന്ദരമായ 
ഗ്രാമം കാണാറായി. അവിടെ വീഥിയരികില്‍ 

കിണറും കണ്ടു കോരിത്തരിച്ച കാലം..
    ആ കിണറില്‍ ചിലര്‍ വെള്ളം കോരി കൊണ്ടു
നിന്ന കാലം..


സ്വാമി രാമാനുജരും ഒരു താമര ഇലയെ കിണ്ണമാക്കി 
അതില്‍ വെള്ളമെടുത്തു ധൃതിയില്‍ വേടത്തിയേ 
നോക്കി വന്ന കാലം...

വേടനും വേടത്തിയും ആശയോടെ രാമാനുജരുടെ വരവിനെ
പ്രതീക്ഷിച്ചു കാത്തിരുന്ന കാലം...

സ്വാമി രാമാനുജര്‍ സ്നേഹത്തോടെയും വിനയത്തോടെയും 
വേടത്തിയുടെ കൈകളില്‍ വെള്ളം നല്‍കിയ കാലം...


വേടത്തിയും ആഗ്രഹത്തോടെ വെള്ളം കുടിച്ചിട്ട് 
ദാഹം തീര്‍ന്നില്ല ഇനിയും വേണം എന്നു പറഞ്ഞ കാലം...


സ്വാമി രാമാനുജര്‍ വീണ്ടും ഓടി ചെന്നു കിണറ്റില്‍ നിന്നും
വെള്ളം കൊണ്ടു വന്നു കൊടുത്ത കാലം...


അതും കുടിച്ചിട്ട് വീണ്ടും ദാഹം തീര്‍ന്നില്ല എന്നു
വേടത്തി പറഞ്ഞ കാലം...

വീണ്ടും രാമാനുജര്‍ 3 ആമത്തെ പ്രാവശ്യവും വെള്ളം
എടുക്കാന്‍ കിണറ്റിലേക്ക് പോയ കാലം...


വീണ്ടും വെള്ളം എടുത്തു കൊണ്ടു വന്നു വേടനെയും
വേടത്തിയെയും അവിടെ കാണാതെ പകച്ച കാലം..


ആ ദിക്കു മുഴുവന്‍ അന്വേഷിച്ചിട്ടും കാണാതെ, ആ വഴിയില്‍ 
കാണുന്നവരോടൊക്കെ അന്വേഷിച്ചിട്ടും കാണാതെ
ചിന്താവിഷ്ടനായി നിന്ന കാലം....


വീണ്ടും രാമാനുജര്‍ ശാലകിണറിന്റെ അരികില്‍ വന്നു 
അവിടെ ഇരുന്ന സ്ത്രീകളോട് ഇതു ഏതു 
സ്ഥലമാണെന്ന് ചോദിച്ച കാലം...


ആ സ്ത്രീകളും ദൂരത്തു ക്ഷേത്ര ഗോപുരം ചൂണ്ടി കാണിച്ചു
പുണ്യ കോടി വിമാനം ഇരിക്കുന്ന ഇതു കാഞ്ചീപുരം
എന്നറിഞ്ഞു കൂടെ എന്നു കോപത്തോടെ
ചോദിച്ച കാലം..


ആ സ്ത്രീകളുടെ വാക്കു കേട്ട രാമാനുജരും ഒറ്റ രാത്രി കൊണ്ടു
750 മൈലുകള്‍ അകലെയുള്ള  വിന്ധ്യ മലക്കാടുകളില്‍ 
നിന്നും ഉറങ്ങി ഉണര്‍ന്നപ്പോള്‍ കാഞ്ചീപുരത്തു
എത്തിയതെങ്ങനെ എന്നു അതിശയിച്ച കാലം....


ഒറ്റ രാത്രി കൊണ്ടു ഇത്രയും ദൂരം എങ്ങനെ കടക്കാന്‍ 
സാധിക്കും എന്നു സ്വാമി രാമാനുജര്‍ കണ്ണീരോടെ 
വരദനെ ഓര്‍ത്തു പുണ്യ കോടി വിമാനത്തെ അവിടുന്നു
തന്നെ തൊഴുത കാലം...
 
salai kinaru, kanchipuram
അപ്പോള്‍ വേടന്റെയും വേടത്തിയുടെയും ഓര്‍മ്മ വന്നിട്ട്
അവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന തോന്നല്‍
ഉണ്ടായി, പെട്ടെന്ന് വരദാ എന്നലറി വിളിച്ചു കൊണ്ടു 
വേഗത്തില്‍ വരദരാജന്റെ ക്ഷേത്രത്തിലേയ്ക്ക് 
ഓടിയ കാലം...


അവിടെ വരദരാജന്റെ സന്നിധിയില്‍ ആലവട്ട 
കൈങ്കര്യത്തില്‍ വ്യാപൃതനായിരുന്ന തിരുക്കച്ചി നമ്പികള്‍
രാമാനുജരുടെ ശരീരത്തില്‍ ഭക്തി ലഹരിയുടെ
ലക്ഷണം കണ്ടു ഭ്രമിച്ചു നിന്ന കാലം...

സ്വാമി രാമാനുജരും നടന്നതെല്ലാം നമ്പികളോട് 
പറഞ്ഞപ്പോള്‍ അദ്ദേഹം വരദനോട് 'അങ്ങ് 
വേടനും പെരുന്തേവി അമ്മ വേടത്തിയും ആയിട്ട് 
വന്നതാണോ എന്നു ചോദിച്ചപ്പോള്‍, പുഞ്ചിരി 
മന്നന്‍ പുഞ്ചിരിച്ചു കൊണ്ടു അതേ എന്ന്‍
തല ആട്ടിയ കാലം...


തിരുക്കച്ചി നമ്പികളോട് സ്വാമി രാമാനുജര്‍ 3 മത്തെ 
പ്രാവശ്യം അമ്മ വെള്ളം വാങ്ങിക്കാതെ പോയല്ലോ
എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞപ്പോള്‍, തിരുക്കച്ചി
നമ്പികളും 'ദിവസവും അങ്ങ് ആ കിണറ്റില്‍ നിന്നും
പെരുമാളിന്റെയും അമ്മയുടെയും അഭിഷേകത്തിനു 
തീര്‍ത്ഥം കൊണ്ടു വരു' എന്നു കല്‍പ്പിച്ചു.


ഇത്രയും ഉയര്‍ന്ന ആ ശാല കിണറിനെ എന്നു ദര്‍ശിക്കും
എന്നു ആ തീര്‍ത്ഥം കുടിക്കും അവിടെ നിന്നും
പുണ്യ കോടി വിമാനം എന്നു തൊഴും എന്നു ഞാന്‍ 
വളരെ എങ്ങിയിരുന്ന കാലം.


എന്‍റെ സുസ്മിത രാജന്‍ വരദരാജന്‍ കാഞ്ചീപുരം 
പോയി മടങ്ങുന്ന വഴിയില്‍ പെട്ടെന്ന് ഒരു
ബ്രാഹ്മണനെ കൊണ്ടു എന്നെ ആ കിണറ്റിലേക്ക്
വിളിച്ചു കൊണ്ടു പോയി,


കണ്ടു...കണ്ടു...ശാല കിണറും കണ്ടു...
രാമാനുജരെയും കണ്ടു...
അവിടുന്നു പുണ്യ കോടി വിമാനത്തെയും കണ്ടു.


ശാല കിണറ്റിലെ വെള്ളവും കുടിച്ചു. പെരുന്തെവി മാതാ
രുചിച്ചു കുടിച്ച ആ വെള്ളം ഞാനും കുടിച്ചു..
സ്വാമി രാമാനുജര്‍ സ്പര്‍ശിച്ച ജലം ഞാനും കുടിച്ചു..
വരദന്റെ തിരുമേനിയില്‍ കളിക്കുന്ന തീര്‍ത്ഥം
ഞാനും കുടിച്ചു...കുടിച്ചു.. കുടിച്ചു...


കാരേയ് കരുണൈ രാമാനുജര്‍ വിജയിക്കട്ടെ...
ശാല കിണറു വിജയിക്കട്ടെ..
എന്നെ വിളിച്ചുകൊണ്ടു പോയ ബ്രാഹ്മണന്‍ 
വിജയിക്കട്ടെ..
എന്‍റെ കൂടെ ആ കിണറു ദര്‍ശിച്ച ഭക്തര്‍ വിജയിക്കട്ടെ...
വരദന്റെ അഭിഷേകത്തിനു ആ കിണറ്റിലെ തീര്‍ത്ഥം 
കൊണ്ടു പോകുന്ന ശ്രീ വൈഷ്ണവര്‍ വിജയിക്കട്ടെ...
 ആ കിണറിനെ ഇന്നും ശ്രദ്ധയോടെ സംരക്ഷിക്കുന്ന 
ശ്രീരംഗം ശ്രീമദ്‌ ആണ്ടവന്‍ സ്വാമികള്‍ 
പൊന്നടികള്‍ വാഴട്ടെ...
       ഇതൊക്കെ അനുഭവിക്കുന്ന പുഞ്ചിരി മന്നന്‍
വരദരാജന്‍ നീണാള്‍ വാഴട്ടെ..
താന്‍ കുടിച്ച മധുരമായ വെള്ളം എന്നെയും കുടിപ്പിച്ച
പതിവ്രത പെരുന്തെവി മാതാ വാഴട്ടെ...


ഈ വേദസാരം വായിച്ച നീ വാഴട്ടെ..
നിന്‍റെ കുലം വാഴട്ടെ..
നിന്‍റെ ഭക്തി വാഴട്ടെ..
നിന്‍റെ ശ്രദ്ധ വാഴട്ടെ..
നിന്‍റെ ജ്ഞാനം വാഴട്ടെ..
നിന്‍റെ വൈരാഗ്യം വാഴട്ടെ...
നിന്‍റെ ആനന്ദം വാഴട്ടെ..
നിന്‍റെ ജീവിതം വാഴട്ടെ..
വാഴട്ടെ... വാഴട്ടെ... വാഴട്ടെ...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP