വിജയിക്കു!
വിജയിക്കു!
രാധേകൃഷ്ണാ
ലോകത്തെ തിരുത്താന്‍ നീ ആരു?
ലോകത്തെ തിരുത്താന്‍ നിന്നെ ആജ്ഞാപിച്ചത് ആരു?
നീ നന്നായാല്‍ ലോകം താനേ നന്നാകും!
ഇനിയെങ്കിലും മറ്റുള്ളവരെ നന്നാക്കുന്നതിനു പകരം
നീ തന്നെ നന്നാകാന്‍ നോക്കു!
നിന്നെ ഉയര്ത്തു~!
നിന്നെ തിരുത്തു!
നിന്നെ മാറ്റു!
നിന്നെ പരിശോധിക്കു!
നിന്നെ മനസ്സിലാക്കു!
നിന്നെ അറിഞ്ഞു കൊള്ളു!
നിന്നെ പാകപ്പെടുത്തു!
നിന്നെ നല്ല കാര്യങ്ങളില്‍ വ്യാപരിപ്പിക്കു!
നിന്നെ ചീത്ത കാര്യങ്ങളില്‍ നിന്നകറ്റു!
നിന്നെ ഭക്തന്മാരോടു ചേര്‍ത്ത് കൊള്ളു!
നിന്നെ സത്സംഗത്തില്‍ യോജിപ്പിക്കു!
നിന്നെ അലസതയില്‍ നിന്നും കാക്കു!
നിന്നെ അജ്ഞതയില്‍ നിന്നും മോചിപ്പിക്കു!
നിന്നെ ഭക്തിയില്‍ അര്‍പ്പണിക്കു!
നിന്നെ ഭഗവാനോട് ചേര്‍ക്കു!
നിന്നെ നാമജപത്തില്‍ അലിയിക്കു!
നിന്നെ ശരിക്കും ശ്രദ്ധിക്കു!
നിന്നെ ജയിക്കു!
നിന്നെ നീ ജയിച്ചാല്‍ ലോകത്തില്‍ നീ തന്നെ
ഏറ്റവും സന്തോഷമുള്ളവന്‍ / സന്തോഷമുല്ലവള്‍!
ഇതു കൃഷ്ണന്‍റെ പേരില്‍ സത്യം!!
0 comments:
Post a Comment