കൊള്ളയടിക്കു!
കൊള്ളയടിക്കു!
രാധേകൃഷ്ണാ
പിടിച്ചു പറി!
പകല്‍ കൊള്ള!
മുഖം മൂടി കൊള്ള!
നൂതന കൊള്ള!
സാഹസീകമായ കൊള്ള!
എത്ര പിടിച്ചു പറികള്‍!
ഓരോ നാളും ലോകത്തില്‍ പലവിധത്തില്‍
പിടിച്ചു പറികള്‍ നടക്കുന്നുണ്ട്!
വരു! നമുക്കും പോകാം കൊള്ളയടിക്കാന്‍!
ഇതു വരെ ആരും കൊള്ളയടിക്കാത്ത പല
വിലയുയര്‍ന്ന വസ്തുക്കള്‍ ഭൂമിയില്‍
കുമിഞ്ഞു കിടക്കുന്നു!
പുറപ്പെടു! സാധ്യമായ വരെ കൊള്ളയടിക്കാം!
ഇവയെ കൊള്ളയടിച്ചു കഴിഞ്ഞാല്‍ പിന്നെ
ആരോടും കെഞ്ചണ്ടാ, എന്തിനെയും ഭയപ്പെടേണ്ടാ!
നിന്‍റെ വംശം തന്നെ സുഖമായിരിക്കും!
ആയുധം വേണ്ടാ!
കൂട്ടു വേണ്ടാ!
ഇരുട്ട് വേണ്ടാ!
മുഖം മൂടി വേണ്ടാ!
അതാ പ്രഹ്ലാദന്‍! പിടിക്കു!
പ്രഹ്ലാടനില്‍ നിന്നും ധൈര്യത്തെ കൊള്ളയടിക്കു!
ആഹാ! വിദുരര്‍! വിടരുത്! വിദുരരില്‍ നിന്നും
വിനയത്തെ കൊള്ളയടിക്കു!
അതാ നോക്കു! ഗോപികകള്‍! ചുറ്റി വളയു!
ഗോപികകളില്‍ കുമിഞ്ഞു കിടക്കുന്ന പ്രേമയെ
കൊള്ളയടിക്കു!
ഭേഷ്! ഭേഷ്! ധ്രുവന്‍! മുറുകെ പിടിക്കു!
ധൃവനില്‍ നിന്നും ദൃഡതയേ കൊള്ളയടിക്കു!
ഒച്ച വയ്ക്കരുത്! യശോദാ മാതാ തയിര്‍ കലക്കുന്നു!
പിന്നില്‍ ചെന്നു കണ്ണ് പൊതു! യശോദ മാതാവില്‍
നിന്നും വാത്സല്യത്തെ കൊള്ളയടിക്കു!
മരത്തില്‍ നിന്നും താഴേക്കു ചാടു! അതാ! നാരദര്‍!
നാരദരില്‍ നിന്നും നാമജപത്തെ കൊള്ളയടിക്കു!
കുട്ടിക്കാട്ടില്‍ ഒളിഞ്ഞു കൊള്ളു! അതാ ഒരു
കിളി വരുന്നു! ശുകബ്രഹ്മ കിളി വരുന്നു!
അതിന്‍റെ വായില്‍ ഒരു പഴം ഉണ്ട്.
ഭാഗവതം ആകുന്ന പഴത്തെ ശുകബ്രഹ്മ കിളിയില്‍
നിന്നും കൊള്ളയടിക്കു!
കൈയില്‍ വില്ലോടെ അര്‍ജ്ജുനന്‍ വരുന്നു!
ഓടിപ്പോയ് പിടിക്കു! ഭഗവത് ഗീതയെ അര്‍ജ്ജുനനില്‍
നിന്നും കൊള്ളയടിക്കു!
അമ്പു കിടക്കയില്‍ ഭീഷ്മര്‍ വീണു കിടക്കുന്നു!
പുറത്തു വീണു വിഷ്ണുസഹസ്രനാമത്തെ
അദ്ദേഹത്തില്‍ നിന്നും കൊള്ളയടിക്കു!
തന്നെ മറന്നു സന്ത് തുക്കാറാം ഭജന ചെയ്യുന്നു!
അദ്ദേഹം അറിയാതെ അദ്ദേഹത്തില്‍ നിന്നും
വിഠല്‍ ഭജനയെ കൊള്ളയടിക്കു!
ശബ്ദിക്കരുത്! വടുക നമ്പി വരുന്നുണ്ട്!
ആചാര്യ കൈങ്കര്യത്തെ നമ്പിയില്‍ നിന്നും
കൊള്ളയടിക്കു!
രാജാ അംബരീഷന്‍ ഇരിക്കുന്നു!
പെട്ടെന്ന് വയിറ്റില്‍ പിടിച്ചു അദ്ദേഹത്തിന്‍റെ
വൃതത്തെ കൊള്ളയടിക്കു!
ജഡഭരതര്‍ ഏകാന്തത്തില്‍ ഇരിക്കുന്നു! പാദം പിടിച്ചു
അദ്ദേഹത്തിന്‍റെ വൈരാഗ്യം കൊള്ളയടിക്കു!
ഛത്രപതി ശിവജി വരുന്നു! കുതിരപ്പുറത്തു കയറി
അദ്ദേഹത്തെ തുരത്തു! ശിവാജിയില്‍ നിന്നും
ധീരതയെ കൊള്ളയടിക്കു!
സുനീതി ദേവി പ്രാര്‍ത്ഥിക്കുന്നു!
മെല്ലെ ചെന്നു ധ്രുവന്‍റെ മാതാവ് സുനീതി ദേവിയില്‍
നിന്നും പ്രാര്‍ത്ഥനയെ കൊള്ളയടിക്കു!
നില്‍ക്കു! ശ്രദ്ധിക്കു! തയ്യാറാകു!
ഏകനാഥര്‍ ഗോദാവരിയില്‍ കുളിക്കുന്നു!
മുങ്ങി ചെന്നു അദ്ദേഹത്തെ പിടിക്കു!
ഏകനാഥരില്‍ നിന്നും ക്ഷമയെ കൊള്ളയടിക്കു!
ലക്ഷ്മണന്‍ അമ്പും വില്ലുമായി അലയുന്നു!
ജാഗ്രതയോടെ അദ്ദേഹത്തെ പിടിച്ചു കെട്ടു!
ലക്ഷ്മണനില്‍ നിന്നും ഭഗവത് കൈങ്കര്യത്തെ
കൊള്ളയടിക്കു!
കൈയില്‍ കിളിയോടെ ആണ്ടാള്‍ ചിരിക്കുന്നു!
അവള്‍ ഉറങ്ങുമ്പോള്‍ അവളുടെ അരുകില്‍ ചെല്ലു!
ആണ്ടാളില്‍ നിന്നും കൃഷ്ണ സ്വപ്നത്തെ
കൊള്ളയടിക്കു!
അതാ! ഭക്ത രാജ ഹനുമാന്‍! കാട്ടില്‍ ഒറ്റയ്ക്ക്
അലയുന്നു! ശബ്ദം ഉണ്ടാക്കാതെ അദ്ദേഹത്തിന്‍റെ
അടുത്ത് ചെല്ലു!
ആഞ്ചനേയരില്‍ നിന്നും ഭക്തി അനുഭവത്തെ
കൊള്ളയടിക്കു!
ആള്‍വാര്‍ തിരുനഗരിയില്‍ പുളിമരപ്പോന്തില്‍
സ്വാമി നമ്മാള്‍വാര്‍ ഇരിക്കുന്നു!
ഒരു വലിയ കല്ല് എടുത്തു താഴെ ഇട്ടു
അദ്ദേഹത്തിന്‍റെ ധ്യാനം കൊള്ളയടിക്കു!
കൈയില്‍ ത്രിദണ്ഡമേന്തി സ്വാമി രാമാനുജര്‍
തിരുക്കോഷ്ടിയൂര്‍ ക്ഷേത്ര ഗോപുരത്തില്‍ ഇരിക്കുന്നു!
യാതിരാജര്‍, എമ്പെരുമാനാര്‍, ഭാവിശ്യതാചാര്യര്‍,
സ്വാമി രാമാനുജരില്‍ നിന്നും ത്യാഗത്തെ
കൊള്ളയടിക്കു!
അതാ ഇഴഞ്ഞിഴഞ്ഞു, കൈ കാലില്ലാത്ത കൂര്‍മ്മദാസര്‍
പോകുന്നു! അദ്ദേഹത്തിനു സേവനം അനുഷ്ടിച്ചു
അദ്ദേഹത്തിന്‍റെ തീവ്ര പ്രയത്നം കൊള്ളയടിക്കു!
അതാ നോക്കു! സ്വയം മറന്നു പൂരി ജഗന്നാഥന്‍റെ
സന്നിധിയില്‍ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു
പ്രേമയില്‍ നാമജപത്തോടെ നാട്യമാടുന്നു!
മുറുകെ ഒരു പ്രേമാലിംഗനം ചെയ്തു
മഹാ പ്രഭുവില്‍ നിന്നും പ്രേമനാട്യത്തെ
കൊള്ളയടിക്കു!
രാജ സഭയില്‍ ശ്രദ്ധയോടെ ജനക മഹാരാജാ ഇരിക്കുന്നു.
രാജ സഭയില്‍ ശ്രദ്ധയോടെ ജനക മഹാരാജാ ഇരിക്കുന്നു.
അദ്ദേഹത്തിന്‍റെ അരികില്‍ ചെന്നു അദ്ദേഹം അറിയാതെ
കര്‍മ്മയോഗത്തെ കൊള്ളയടിക്കു!
തിരുവാലി തിരുനഗരിയില്‍, പരിവേട്ടയില്‍
തിരുമങ്കൈയാഴ്വാര്‍ തയാറായി നില്‍ക്കുന്നു.
അദ്ദേഹത്തിന്‍റെ ഭ്രുത്യനായി നിന്നു
തിരുമങ്കൈആള്വാരില്‍ നിന്നും തതീയാരാധന
കൊള്ളയടിക്കു!
തിരുവനന്തപുരത്തില്‍ ശ്രീഅനന്തപത്മനാഭന്‍റെ
സന്നിധിയില്‍ പുളകാംഗിതത്തോടെ, ആനന്ദ
ബാഷ്പം തൂകി കൊണ്ടു, മഹാരാജാ സ്വാതി
തിരുനാള്‍ കൈകൂപ്പി തൊഴുതു കൊണ്ടു നില്‍ക്കുന്നു!
ആശ്ചര്യകരമായ അദ്ദേഹത്തിന്‍റെ കവിത്വത്തെ
ശ്രീ സ്വാതി തിരുനാളില്‍ നിന്നും കൊള്ളയടിക്കു!
പണ്ഡരീ പുരത്തില്‍ പാണ്ഡുരംഗന്‍റെ സന്നിധിയില്‍
ശ്രീ നാമദേവര്‍ ഭഗവാനു ശ്രദ്ധയോടെ നിവേദ്യം
അര്‍പ്പിക്കുന്നു. അദ്ദേഹത്തോട് സൌഹൃദ ഭാവത്തില്‍
കൂടി, ഭഗവത് നിവേദനത്തെ നാമടെവരില്‍
നിന്നും കൊള്ളയടിക്കു!
ഗുരുവായൂരപ്പാന്‍റെ സന്നിധിയില്‍ ആഹ്ലാദത്തോടെ
ശ്രീ നാരായണ ഭട്ടതിരി നില്‍ക്കുന്നു.
ഉത്തമമായ ശ്രീമന്‍ നാരായണീയത്തെ അദ്ദേഹത്തില്‍
നിന്നും കൊള്ളയടിക്കു!
മറഞ്ഞു നില്‍ക്കു!
ശബ്ദിക്കുന്ന തിരകളാല്‍ അലങ്കരിക്കപ്പെട്ട
കന്യാകുമാരി സമുദ്രത്തിന്‍റെ മധ്യത്തില്‍ ഒരു
പാറയുടെ പുറത്തു നിശ്ചലനായി ഒരു ധീര സന്ന്യാസി
ഇരിക്കുന്നു. ആ ധീരനായ സന്യാസി വിവേകാനന്ദനില്‍
നിന്നും ഉരുക്ക് ഹൃദയത്തെ വേഗം കൊള്ളയടിക്കു!
ആഹാ! ഭേഷ്! ഭലേ! അത്ഭുതം!
രാധികാ റാണി, സുന്ദരിയായി നില്‍ക്കുന്നു!
രാധയുടെ തൃപ്പാദങ്ങളില്‍ വീഴു!
രാധികയില്‍ നിന്നും കൃഷ്ണനെ കൊള്ളയടിക്കു!
ഇനിയും ധാരാളം കൊള്ളയടിക്കാം! രാത്രി
കിടക്കയില്‍ കിടന്നു കൊണ്ടു ചിന്തിച്ചു നോക്കു!
ഇനിയും കോടിക്കണക്കിന് ഭക്തന്മാര്‍
ഈ ഭൂമിയില്‍ ഉണ്ട്. ഒരോരുത്തരില്‍ നിന്നും
ഓരോന്ന് കൊള്ളയടിക്കു!
നിന്‍റെ ആയുസ്സ് മുഴുവനും ഈ സ്വത്തു നിന്‍റെ
കൂടെ തന്നെ ഇരിക്കും!
ഇവയെ കൊള്ളയടിച്ചത് കൊണ്ടു നിനക്കു
ശിക്ഷ ലഭിക്കില്ല!
ഈ കൊള്ള കൊണ്ടു നിനക്കു നിരന്തര
വൈകുണ്‍ഠവാസം ലഭിക്കും!
നീ ഈ ശരീരം വിടുമ്പോള്‍ നിന്‍റെ വംശ പാരമ്പര്യത്തിന്
ഇവ പോയി ചേരും!
ഈ പിടിച്ചു പറിക്കു നിനക്കു കൃഷ്ണന്‍റെ ആശീര്‍വാദമും
ഭക്തര്‍കളുടെ അനുഗ്രഹവും പൂര്‍ണ്ണമായും ഉണ്ട്!
ഇവ കൊല്ലയടിക്കാനാണ് ഞാന്‍ ഈ ഭൂമിയില്‍ വന്നത്!
ധാരാളം കൊള്ളയടിച്ചു. പക്ഷെ ഇനിയും മതിയായില്ല!
കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു! ആയുസ്സുള്ള വരെ
കൊള്ളയടിച്ചു കൊണ്ടിരിക്കും! ഈ ശരീരം
വിട്ടതിനു ശേഷവും മറ്റൊരു ശരീരം കണ്ണനില്‍ നിന്നും
വാങ്ങി വരും. പ്രളയത്തില്‍ ലോകം നശിക്കുന്ന
വരെ ഞാന്‍ കൊള്ളയടിച്ചു കൊണ്ടേ ഇരിക്കും!
വൈകുണ്‍ഠത്തില്‍ പോയി കൊള്ളയടിക്കും!
എല്ലാവരെയും കൊള്ളയടിക്കും!
എല്ലാറ്റിനെയും കൊള്ളയടിക്കും!
എന്‍റെ കണ്ണന്‍ പറഞ്ഞത് കൊണ്ടു നിനക്കു പറഞ്ഞു തന്നു!
നീയും കൊള്ളയടിക്കു! അനുഭവിക്കു!
0 comments:
Post a Comment