Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, May 10, 2010

ചവറ്റു കുട്ട

ചവറ്റു കുട്ട
രാധേകൃഷ്ണാ
ലോകത്തില്‍ വളരെ അത്യാവശ്യമായ ഒരു സാധനം!
എല്ലാരും നീചമായി കണക്കാക്കുന്ന ഒരു സാധനം!
ചവറ്റു കുട്ട ഇല്ലെങ്കില്‍ മറ്റു സ്ഥലങ്ങളുടെ ഭംഗി ഇല്ലാതാകും!
 ചവറ്റു കുട്ട ഇല്ലാത്ത വീടോ കാര്യാലയമോ കാണില്ല!
എന്നെ അമ്പരപ്പിച്ച ഒരു വസ്തു!
ജീവിതത്തിന്‍റെ പള യാഥാര്‍ത്യങ്ങളെ രഹസ്യമായി
ബോധിപ്പിക്കുന്ന ഒരു വസ്തു!
ചവറ്റു കുട്ടയില്‍ നിന്നും ഞാന്‍ പഠിച്ചത് പലതാണ്!
അതില്‍ നിന്നും ചിലതൊക്കെ പറഞ്ഞു തരാം!
എന്താ ചിരിക്കുകയാണോ?
ചവറ്റു കുട്ടയില്‍ നിന്നും പഠിക്കാന്‍ എന്താണുള്ളത് 
എന്നു ചിന്തിക്കുന്നുണ്ടോ?
നമ്മേ പഠിപ്പിക്കാത്ത വസ്തുക്കളെ ലോകത്തില്‍ ഇല്ല!
പഠിക്കാനുള്ള ആഗ്രഹം ഉണ്ടെങ്കില്‍ ഏതില്‍ നിന്നും 
എന്തും പഠിക്കാം!
ഏതു ഒരു വസ്തുവിനെയും നിന്ദ്യമായി, ഉപയോഗമറ്റതായി 
ഒരിക്കലും കരുതരുത്!
ശരി! ഇപ്പോള്‍ ചവറ്റു കുട്ടയില്‍ നിന്നും 
എന്തു പഠിക്കാം എന്നു നോക്കാം!
ആവശ്യമില്ലാത്തത് ശേഖരിച്ചു ബാക്കി സ്ഥലങ്ങളെ 
വൃത്തിയായി ശുദ്ധമായി സൂക്ഷിക്കുന്നതില്‍ 
ചവറ്റു കുട്ടയ്ക്കു സമാനം ചവറ്റു കുട്ട തന്നെ
ജീവിതത്തില്‍ ആവശ്യമില്ലാതതിനെ പ്രത്യേകം
മാറ്റി വെച്ചാല്‍ തന്നെ ജീവിതം വളരെ 
സ്വൈരമാകും!
ഇതാണ് ചവറ്റു കുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച 
ആദ്യത്തെ പാഠം!
താന്‍ ചവറാണ് ശേഖരിക്കുന്നത് എന്ന അവഗണന 
ഇല്ലാത്ത, അപകര്‍ഷതാബോധവും, അശ്രദ്ധയും 
ഇല്ലാത്ത  ഒന്നാണ് ചവറ്റു കുട്ട!
നമ്മുടെ കര്‍ത്തവ്യം മറ്റുള്ളവര്‍ക്ക് നിന്ദ്യമായി 
തോന്നിയാലും, നാം അതില്‍ നിന്നും വഴുതിപ്പോകാതെ 
പൂര്‍ണ്ണ മനസ്സോടെ വെറുപ്പില്ലാതെ അതില്‍ 
വ്യാപൃതരാകണം!
ഇതു ചവറ്റു കുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച 
രണ്ടാമത്തെ പാഠം!
പഠിച്ചവന്‍, പഠിക്കാത്തവന്‍, പ്രായമായവന്‍,
ചെറുപ്പക്കാരന്‍, പണക്കാരന്‍ പാവപ്പെട്ടവന്‍
എന്ന വേര്‍തിരിവൊന്നും ഇല്ലാത്ത ഒന്നാണ്
ചവറ്റു കുട്ട!
ആരു എന്തായിരുന്നാലും എങ്ങനെയിരുന്നാലും 
നീ എന്നും മാരാതിരിക്കണം!
ഇതു ഞാന്‍ ചവറ്റു കുട്ടയില്‍ നിന്നും പഠിച്ച
മൂന്നാമത്തെ പാഠം!
ഏതോ ഒരു മൂലയില്‍ ആരും ആദരിക്കാതെ
നിന്ദ്യമായി കിടന്നാലും അവരവര്‍ക്ക്  ആവശ്യമുള്ള 
സമയം അവരെ തന്‍റെ പക്കലേക്ക് അടുപ്പിക്കുന്ന 
തന്‍റെ കടമയെ ചെയ്യുന്ന കര്‍മ്മ വീരന്‍ ചവറ്റു കുട്ട!
നീ നിന്‍റെ കടമ ചെയ്ത് കൊണ്ടു ഒതുങ്ങി ഇരിക്കു!
ലോകം താനേ നിന്നെ തേടി വരും!
ഇതു ചവറ്റു കുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച 
നാലാമത്തെ പാഠം!
തനിക്കായി നീക്കിവെച്ചിട്ടുള്ള സ്ഥലത്തെ കുറിച്ചു
വേവലാതിപ്പെടാതെ, തന്‍റെ സ്ഥാനത്തെ അപമാനിക്കാതെ
ഇരിക്കുന്നു ചവറ്റു കുട്ട!
നിനക്കായി ഭഗവാന്‍ നല്‍കിയിട്ടുള്ള സ്ഥാനാത്തെ നീ 
ഒരിക്കലും നിന്ദിക്കാതെ സ്വൈരമായി 
ജീവിതം നയിക്കു!
ഇതു ചവറ്റു കുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച 
5 മത്തെ പാഠം!
ഇനിയും പല പാഠങ്ങളെ ചവറ്റു കുട്ട എനിക്കു
പറഞ്ഞു തന്നിരിക്കുന്നു!
അതെല്ലാം ഞാന്‍ നിനക്കു പറഞ്ഞു തരേണ്ട ആവശ്യമില്ല!
എപ്പോഴും മറ്റുള്ളവരുടെ പുറത്തു കയറി 
യാത്ര ചെയ്യരുത്!
അങ്ങനെ ചെയ്താല്‍ നിന്നെ സുലഭമായി
താഴെ ഇറക്കാം!
നിന്‍റെ പ്രയത്നത്തില്‍ ജീവിക്കാന്‍ പഠിക്കു!
നിന്‍റെ പ്രയത്നമാണ്  നിന്‍റെ സന്തോഷം!
നീ ശ്രദ്ധയോടെ ഇരിന്നാല്‍ എല്ലാവറ്റിലും നിന്നും
നിനക്കു പാഠം പഠിക്കാം!
നീ ശ്രദ്ധയോടെ നോക്കു!
നീ പഠിക്കു!
നിന്‍റെ മനസ്സ് ചവറ്റു കുട്ടയല്ല!
ആവശ്യമില്ലാത്തത് സൂക്ഷിചു വെയ്ക്കരുത്!
നിന്‍റെ ജീവിതം ചവറ്റു കുട്ടയല്ല!
ആവശ്യമില്ലാത്തത് ശേഖരിച്ചു വെക്കരുത്!
നിന്‍റെ സമയം ചവറ്റു കുട്ടയല്ല!
പാഴായ കാര്യങ്ങള്‍ ചെയ്യരുത്!
ദിവസവും ഇനി നീ ചെയ്യേണ്ടത്!
നിന്‍റെ അഹംഭാവത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
സ്വാര്‍ത്ഥതയേ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ അഹന്തയെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
സംശയത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ നിസ്സഹായതയെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
ദുഃഖത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ ഭ്രാന്തിനെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ അലസതയെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ മൂഡത്വത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ അത്യാഗ്രഹത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ അസൂയയേ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ ഭയത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ മാലിന്യത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ കാമത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ രോദനത്തെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ പാപങ്ങളെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ കുഴച്ചിലിനെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
 നിന്‍റെ അടുക്കല്‍ ഇരിക്കുന്ന ആവശ്യമില്ലാത്ത 
വസ്തുക്കളെ എല്ലാം ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
നിന്‍റെ മനസ്സില്‍ എപ്പോഴെല്ലാം അനാവശ്യ ചിന്തകള്‍ 
വരുന്നുവോ അവയെ ഉടനെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
എറിഞ്ഞു നോക്കു! മനസ്സിന് സ്വൈരം കിട്ടും!
രാത്രി ഉറങ്ങുന്നതിനു മുന്‍പ് മനസ്സിലുള്ളത് 
എല്ലാം തന്നെ ചവറ്റു കുട്ടയില്‍ വലിച്ചെറിയു!
കൃഷ്ണനെ മാത്രം നിന്‍റെ ഉള്ളില്‍ വച്ചു കൊള്ളു!
നാമജപത്തെ നിന്‍റെ ഉള്ളില്‍ വച്ചു കൊള്ളു!
ധൈര്യത്തെ നിന്‍റെ ഉള്ളില്‍ വച്ചു കൊള്ളു!
നീ ചവറ്റു കുട്ടയല്ല! അതു മനസ്സിലാക്കു!
കൃഷ്ണന്‍ എന്ന പൂച്ചെടിയെ ഉള്ളില്‍ വയ്ക്കുന്ന 
ഭംഗിയേറിയ പൂച്ചട്ടിയാണ് നീ!
എന്‍റെ പ്രിയപ്പെട്ട കൃഷ്ണന്‍റെ പൂച്ചട്ടിയേ!   
നീ ഒരിക്കലും ചവറ്റു കുട്ടയാകരുത്!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP